Latest Updates
-
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ
സെല്ഫോണിനായി അണ്ഡം വിറ്റ പെണ്‍കുട്ടി....
സെല്ഫോണിനായി അണ്ഡം വിറ്റ പെണ്‍കുട്ടി....
പണമുണ്ടാക്കാന്‍, പ്രത്യേകിച്ചം ഇഷ്ടപ്പെട്ട സാധനങ്ങള്‍ക്കായി പണമുണ്ടാക്കാന്‍ പല വഴികളും തേടുന്നവരെ കുറിച്ചു നാം കേള്‍ക്കാറുണ്ട്. ചിലര്‍ കുറ്റകൃത്യങ്ങളിയേക്കു നീങ്ങുന്നു. ചിലര്‍ വളരെ വിചിത്രമായ വഴികളിലേയ്ക്കും നീങ്ങുന്നു.
ഇപ്പോഴത്തെ തലമുറ ഫോണുകള്‍ക്ക് അടിമയാണെന്നു വേണം, പറയാന്‍. ഫോണിലാണ് ഭൂരിഭാഗം പേരും സമയം ചെലവഴിയ്ക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ കാലം എന്നു വേണമെങ്കില്‍. പറയാം
സ്മാര്‍ട്ട് ഫോണിനു വേണ്ടി വിചിത്രമായ വഴികളിലൂടെ പണം സമ്പാദിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഒരു പെണ്‍കുട്ടിയെ കുറിച്ചറിയൂ.
പുതിയ ഐ ഫോണിനു വേണ്ടി ഈ പെണ്‍കുട്ടി പണമുണ്ടാക്കാന്‍ ശ്രമിച്ച വഴി ഏറെ വിചിത്രമാണ്. സ്വന്തം അണ്ഡം വിറ്റാണ് ഇതിനായി പണം കണ്ടെത്തുവാന്‍ ഇവര്‍ ശ്രമിച്ചത്.

ചൈനയിലാണ് ഈ സംഭവം
ചൈനയിലാണ് ഈ സംഭവം നടന്നത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ് ഈ പെണ്‍കുട്ടി. പണമുണ്ടാക്കാന്‍ ഈ പെണ്‍കുട്ടി കണ്ടെത്തിയ എളുപ്പ വഴി സ്വന്തം അണ്ഡം ബ്ലാക് മാര്‍ക്കറ്റില്‍ വില്‍ക്കുക എന്നതാണ്.

അണ്ഡം
അണ്ഡം ശരീരത്തില്‍ നിന്നും പുറത്തെടുക്കുവാന്‍ സര്ജറിയേയാണ് ഇവര്‍ ആശ്രയിച്ചത്. ഈ സര്‍ജറിയ്ക്കു വേണ്ടി 10ല്‍ കൂടുതല്‍ ഇന്ജെക്ഷനുകള് ഇവര്‍ എടുത്തിരുന്നു. ഇത് ഓവറി സ്റ്റിമുലേറ്റ് ചെയ്യുവാന്‍ വേണ്ടിയായിരുന്നു. അണ്ഡോല്‍പാദനത്തിനു വേണ്ടി.

ഇതെത്തുടര്‍ന്ന്
ഇതെത്തുടര്‍ന്ന് 20 വയസുള്ള ഈ പെണ്‍കുട്ടിയുടെ ആരോഗ്യനില വളരെ വഷളാകുകയായിരുന്നു 15 ദിവസം അടുപ്പിച്ച് ഇതിനായി ഈ പെണ്‍കുട്ടി ഇന്ജെക്ഷനുകള് എടുത്തിരുന്നു. വയര്‍ വന്നു വീര്‍ക്കുകയും ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു.

ഓവറികള്‍
അണ്ഡോല്പാദനത്തിനായി ഓവറികള്‍ കൂടുതല്‍ ഉത്തേജിപ്പിച്ചതു കൊണ്ടുള്ള ഒവേറിയന്‍ ഹൈപ്പെര്‍ സ്റ്റിമുലേഷന്‍ സിന്‍ഡ്രോം ആണ് ഈ യുവതിയ്ക്കു വന്നത്. ഇത്തരം അവസ്ഥയെക്കുറിച്ചോ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചോ ഈ പെണ്‍കുട്ടിയ്ക്കു വിവരിമില്ലായിരുന്നു.

ഈ പെണ്‍കുട്ടിയുടെ ശരീരത്തില്‍
ഈ കുത്തിവയ്പുകളെ തുടര്‍ന്ന ഈ പെണ്‍കുട്ടിയുടെ ശരീരത്തില്‍ 7 ലിറ്ററോളം വെളളം കെട്ടിക്കിടന്നിരുന്നു മാത്രമല്ല, ഓവറികള്‍ 7 മാസം ഗര്‍ഭമുള്ള സ്ത്രീകളുടേതിനു സമാനമായിരുന്നു.

ഈ പെണ്‍കുട്ടിയെ
ഇതെത്തുടര്‍ന്ന ഈ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലാക്കി. ഇവര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. ഒരു പുതിയ മോഡല്‍ ഐ ഫോണിനായാണ് ഈ പെണ്‍കുട്ടി അബദ്ധം ചെയ്തതെന്നോര്‍ക്കുക.



Click it and Unblock the Notifications
