Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കരുതലോടെ നീങ്ങൂ ഈ രാശിയിന്ന്
കരുതലോടെ നീങ്ങൂ ഈ രാശിയിന്ന്
ജീവിതത്തിന്റെ ഗതിവിഗതികള്‍ പെട്ടെന്നാണ് മാറി മറയുക. ഇന്നത്തെ നല്ല ദിവസം നാളെ അങ്ങനെ ആകണമെന്നില്ല. ഇന്നത്തെ ദുരനുഭവം പോലെയാകില്ല, നാളത്തേത്.
സോഡിയാക് സൈന്‍ അഥവാ സൂര്യരാശി ഇത്തരം മാറ്റങ്ങളെ നല്ല രീതിയില്‍ സ്വാധീനിയിക്കുന്നുണ്ട്. നല്ലതും മോശവുമായ ദിനങ്ങള്‍ കൊണ്ടു വരുന്നതില്‍. ഗ്രഹ, രാശി സ്വാധീനം നല്ലതെങ്കില്‍ ഗുണം നല്ലതാണ്, അല്ലെങ്കില്‍ മോശവും.
ഇന്നത്തെ ദിവസം, 2019 മാര്‍ച്ച് 21 വ്യാഴാഴ്ചയിലെ രാശി ഫലം എന്തെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഇന്ന് സാധാരണ ദിവസം, പ്രത്യേകതകളില്ലാത്ത ഒരു ദിവസം. സാധാരണ ദിവസമെങ്കിലും ദിവാസ്വപ്നങ്ങളും കാണാം.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിയ്ക്ക് ഇന്ന് പങ്കാളിയുമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ദിവസമാണ്. വൈകീട്ട് പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിയ്ക്കുവാന്‍ സാധ്യതയുമുണ്ട്. ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തീകരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഒരു കാര്യം ചെയ്യുന്നതിനു മുന്‍പായി രണ്ടു വട്ടം ആലോചിയ്ക്കുക.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഇന്ന് സ്വകാര്യത ആഗ്രഹിയ്ക്കുന്ന ദിവസമാണ്. ചില സ്വകാര്യ സംരംഭങ്ങളില്‍ നിന്നും ധനം നേടുന്ന ദിവസമാണ്. ധന സംബന്ധമായ ഇടപാടുകള്‍ ചെയ്യുന്നവര്‍ക്ക് ലാഭകരമായ ദിവസം കൂടിയാണ് ഇന്ന്.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഇന്ന് വ്യക്തി ജീവിതത്തില്‍ പൂര്‍ണമായും ശ്രദ്ധിയ്ക്കുന്ന ദിവസമാണ്. മുളയിലേ പ്രശ്നങ്ങള്‍ നുള്ളാനുള്ള നിങ്ങളുടെ കഴിവ് ഇതു വരെ നിങ്ങളുടെ ജീവിതത്തില്‍ ഏറെ പ്രയോജനം ചെയ്തിട്ടുമുണ്ട്. ബന്ധങ്ങളിലെ വിള്ളലുകള്‍ മാറ്റുവാന്‍ ശ്രമിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഇന്ന് കഠിനാധ്വാനം ചെയ്താലേ ലക്ഷ്യം നേടാന്‍ സാധിയ്ക്കൂ. ജോലിയില്‍ അധ്വാനിക്കുന്നവര്‍ക്ക് ദിവസം എളുപ്പത്തില്‍ നീക്കാനും സാധിയ്ക്കും. ജോലി മാത്രമല്ല, ബന്ധങ്ങളും സംരക്ഷിയ്ക്കുവാന്‍ ശ്രമിയ്ക്കുക. ജോലിയും വീടുമായുള്ള ബാലന്‍സ് കാത്തു സൂക്ഷിയ്ക്കുക.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഇന്ന് പുതിയ ബിസിനസുകള്‍ തുടങ്ങാന്‍ നല്ല ദിവസമാണ്. ബാക്കി വന്നിരിയ്ക്കുന്ന പ്രൊജക്ട് ജോലികള്‍ പൂര്ത്തീകരിയ്ക്കാന് സാധിയ്ക്കും. എനര്‍ജിയുള്ള ദിവസങ്ങള്‍. കുട്ടികള്‍ കാരണം അഭിമാനിയ്ക്കാന്‍ ഇടയാകും.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഇന്ന് ധന സംബന്ധമായ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വേണ്ട ദിവസമാണ്. സാധനങ്ങള്‍ വാങ്ങാന്‍ പണം ചിലവാക്കുന്ന കാര്യത്തില്‍ പോലും വേണം, ശ്രദ്ധ. അല്ലെങ്കില്‍ ധന നഷ്ടം ഫലമായി വരും. ജീവിതത്തില്‍ ബാലന്‍സ് കാത്തു സൂക്ഷിയ്ക്കുവാന്‍ ശ്രമിയ്ക്കുക.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ഇന്ന് ആളുകള്‍ക്ക് നിങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ മാറ്റാന്‍ ആഗ്രഹം തോന്നുന്ന ദിവസമാണ്. നിങ്ങളുടെ ഐഡിയകളും അഭിപ്രായങ്ങളും മറ്റുള്ളവരുടെ നല്ല അഭിപ്രായം നേടും.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഇന്ന് കുടുംബത്തിന്റെ കാര്യങ്ങളില്‍ പൂര്‍ണ ശ്രദ്ധ പതിയുന്ന ദിവസമാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും. പൊതുവേ കൂട്ടുകാരും ബന്ധുക്കളുമായി ചേര്‍ന്ന് റിലാക്സ് ചെയ്യാന്‍ സാധിയ്ക്കുന്ന ദിവസമാണ്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ഇന്ന് നിങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ പറ്റിയ സമയമാണ്. നിങ്ങളുടെ ലക്ഷ്യം നേടാന്‍ കഴിയുന്ന ദിവസമാണ്. ശ്രമങ്ങള്‍ വെറുതെയാകില്ല, ഫലം ചെയ്യും. കുടുംബവുമായി സമയം ചെലവഴിയ്ക്കും.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ഇന്ന് നല്ലതു പോലെ അധ്വാനിയ്ക്കുന്ന ദിവസമാണ്. പ്ലാനുകള്‍ നടപ്പാക്കുവാന്‍ ശ്രദ്ധിയ്ക്കും. വൈകീട്ട് പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിയ്ക്കും. കൊടുക്കുന്നതു തിരിച്ചു കിട്ടുമെന്നോര്‍ക്കുക.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഇന്ന് നിങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന, നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന ദിവസമാണ്. നല്ല പോലെ അധ്വാനിയ്ക്കേണ്ടി വരുന്ന ദിവസമായതു കൊണ്ട് ഊര്ജ്വസ്വലരാകുക.



Click it and Unblock the Notifications
