For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തത്വ ചിന്താപരമായി ചിന്തിക്കുന്ന 5 രാശികൾ.

|

ഏതു കാര്യത്തെക്കുറിച്ചും വളരെ ആഴത്തിൽ ചിന്തിച്ചു തീരുമാനമെടുക്കുന്ന രാശികളെക്കുറിച്ചാണ് താഴെ പറയുന്നത്.അതൊന്നു വായിക്കൂ.

gg


വൃശ്ചിക രാശി
: ഒക്ടോബർ 24 - നവംബർ 22.ഒരു വൃശ്ചിക രാശി വ്യക്തിയുടെ തലച്ചോറിനുള്ളിൽ നോക്കുകയാണെകിൽ,അവർ പരിഹരിക്കുന്ന ശാസ്ത്രീയവും ഗണിതപരവുമായ പ്രശ്നങ്ങളുടെ ഒരു ശൃംഖല കാണാൻ കഴിയും. ഇവർ ആഴമേറിയ തത്വചിന്തകരാണ്. മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു,കൂടാതെ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങൾക്കു പരിഹാരം കാണുകയും ചെയ്യുന്നു. മറ്റൊരു വശത്ത് മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത കാര്യങ്ങൾ കാണുവാനും ഇവർ പ്രവണത കാണിക്കാറുണ്ട്. ഇവർ അനുഗ്രഹിക്കപ്പെട്ട തത്ത്വചിന്തകരാണ്.
f


കുംഭം രാശി
: ജനുവരി 21 -ഫെബ്രുവരി 18. ഏറ്റവും ആഴമേറിയ ചിന്തകർ വൃശ്ചിക രാശിക്കാർ ആണെങ്കിലും കുംഭം രാശിക്കാർ ഒട്ടും പിറകിലല്ല.ഇവർ സ്വതന്ത്ര ചിന്തകരല്ലെങ്കിലും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ ചിന്തകളിൽ അലഞ്ഞുതിരിയാൻ അവർക്ക് ഭയമില്ല. കൂടാതെ, ഇവർ യഥാർത്ഥമായ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചിലപ്പോഴൊക്കെ ഇവർ യാഥാർഥ്യബോധമില്ലാത്തവരാകേണ്ടതുണ്ട്.
f

കർക്കിടക രാശി : ജൂൺ 21 -ജൂലൈ 22.കർക്കിടക രാശിക്കാർ പെട്ടെന്ന് വികാര ഭരിതരാവുമെങ്കിലും ഇവർ ആഴമേറിയ ചിന്തകരാണ്. ഇവരുടെ ഓരോ ചിന്തകളിലും വികാര വിചാരങ്ങൾ അഗാധമായി കാണാം. ഈ വ്യക്തികൾ മറ്റു തത്ത്വചിന്തകരെപ്പോലെ ആഴത്തിൽ കുഴിച്ച് ചിന്തിക്കുന്നവരല്ലെങ്കിലും, ഇവർ ഇപ്പോഴും തത്ത്വചിന്തകരാണ് എന്നാൽ അതൊക്കെ മനസ്സിനെക്കാൾ കൂടുതൽ ഹൃദയസ്പർശിയാണ്.

f

മിഥുനം രാശി : മേയ് 21-ജൂൺ 20 മിഥുനം രാശിക്കാർ ഉപരിപ്ലവക്കാർ ആണെങ്കിലും ഈ രാശിയുടെ മറ്റേ പകുതി നേരെ വിപരീതമാണ്. ഇവർ വളരെ സൃഷ്ടിപരവും സാഹസികവുമാണ്. ഇവർ ആദ്യതവണ പരാജയപ്പെട്ടാലും അവരുടെ കണ്ടെത്തലുകളെ തരംതിരിച്ച് ഒരു പ്രമേയത്തിൽ എത്തിച്ചേരുന്നതുവരെ ആ ശ്രമം തുടർന്നു കൊണ്ടേയിരിക്കും.

sc

തുലാം രാശി :സെപ്തംബർ 24, ഒക്ടോബർ 23 തുലാം രാശിയിൽപ്പെട്ട വ്യക്തികൾ ആദ്യം കൗശലക്കാരും മനോഹരവുമാണെന്ന് തോന്നുന്നു. ഈ ഗുണം ഇവരിൽ വളരെ ആഴത്തിൽ ഉള്ളതല്ല. ഒരു വ്യക്തിക്ക് മതിയായ മാനുഷിക ചിന്തകൾ ഉണ്ടാകണമെങ്കിൽ മനുഷ്യസ്വഭാവത്തെക്കുറിച്ച് ധാരാളം അറിയേണ്ടിവരും. ഇത് ഒരു തത്വ ചിന്തകൻ കൂടുതൽ ശ്രദ്ധയോടെ ചെയ്യേണ്ടുന്ന കാര്യങ്ങളാണ്.

English summary

zodiac-signs-who-think-deeply-

Check out the list as we reveal you about the most philosophical zodiac signs, the individuals of which are known to think about every single thing deeply
Story first published: Monday, June 4, 2018, 17:35 [IST]
X
Desktop Bottom Promotion