Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
ഗോസ്സിപ്പിനെ പ്രണയിക്കുന്ന രാശികൾ
രാശി ചക്രത്തിലെ പലരാശിക്കാരും ഒാരോ പ്രത്യേക സ്വാഭാവക്കാരാണ്. അത് ആ രാശിയുടെ പ്രത്യേകതയാണ്.

പരദൂഷണം പറയുന്നത് അല്ലെങ്കിൽ വെറുതെ വല്ലതുമൊക്കെ പറയുന്നതും ഒാരോ രാശിയുടെയും പ്രത്യേകതയാണ്.

മിഥുനം
മിഥുനം രാശിക്കാർ ആരോടും ഒന്നും പറയില്ലെന്നു സത്യം ചെയ്യും. എന്നിട്ട് എല്ലാവരോടും പറയുകയും ചെയ്യും. അന്യരുടെ വിശ്വാസം പിടിച്ചു പറ്റുന്നതിൽ മിഥുനം രാശിക്കാർ മിടുക്കരാണ്. പറയരുതെന്ന് കരുതിയാലും എല്ലാവരും എല്ലാ രഹസ്യവും മിഥുനം രാശിക്കാരോട് പറയും. അത് പറഞ്ഞു എന്നു മനസ്സിലാക്കുന്നത് വളരെ വൈകിയായിരിക്കും. അതിനകം അത് അങ്ങാടിപ്പാട്ടായിരിക്കും. മിഥുനം രാശിക്കാർ തങ്ങളുടെ ചെയ്തികൾ മറച്ചുവെക്കുന്നതിൽ മിടുക്കരാണ്. അവരെ കുറ്റം ആരോപിക്കാൻ കഴിയില്ല. ഗോസിപ്പു പറയുന്നതിൽ ജന്മനാ കഴിവുള്ള രാശിയാണ് മിഥുനം രാശി.

തുലാം
തുലാം രാശിക്കാർ നല്ല നീതിബോധമുള്ളവരാണ്. പക്ഷെ അവർ ഗോസ്സിപ്പു പറയുന്നതിൽ മുന്നിലാണ്. ഏത് പ്രശ്നത്തിന്റെയും എല്ലാ വശങ്ങളും അവർ മനസ്സിലാക്കും. അവർ വളരെ മധുരമായും സ്നേഹത്തോടെയും മാത്രമെ ഇടപഴകുകയുള്ളൂ. കാരുണ്യം നിറഞ്ഞതാണ് അവരുടെ പെരുമാറ്റം. ഗോസിപ്പുകൾ തുലാം രാശിക്കാരെ വല്ലാതെ ഭ്രമിപ്പിക്കും.
തുലാം രാശിക്കാർ പരസ്യമായി ഗോസിപ്പു പറയും. രഹസ്യമായി പറയുന്നത് അവർക്ക് ഇഷ്ടമല്ല. ഗോസിപ്പു വളരെ ആസ്വദിക്കുന്നവരാണ് . തുലാം രാശിക്കാർ. ആരും അവരെ എതിർക്കുകയോ തടയുകയോ ചെയ്യില്ല. തുലാം രാശിക്കാർ എല്ലാവരുമായി സൗഹൃദം പുലർത്തുകയും വളരെ പരസ്യമായി ഗോസിപ്പ് പറയുകയും ചെയ്യും. തങ്ങൾ പറയുന്നതിന്റെ രണ്ടു വശവും മനസ്സിലാക്കാൻ ശ്രമിക്കും എന്നൊരു അപൂർവ പ്രത്യേകത ഈ രാശിക്കുണ്ട്.

കുംഭം
കുംഭം രാശിക്കാർ എപ്പോഴും തങ്ങൾ വളരെ പക്വമതികളാണ് എന്നു കരുതുന്നവരാണ്. ഗോസ്സിപ്പുകൾ പറയാനും കേൾക്കാനും ഇഷ്ടമാണെങ്കിലും ഇവർ ഒരിക്കലും അത് സമ്മതിക്കില്ല. തങ്ങൾ വളരെ പക്വമതികളാണെന്ന മിഥ്യാധാരണ നിലനിർത്തികൊണ്ടു അവർ നിർബാധം ഗോസിപ്പിലേർപ്പെടും. വാർത്തകളെ പൊലിപ്പിച്ചെടുക്കാൻ ഈ രാശിക്കാർക്ക് പ്രത്യേക കഴിവാണ്.



Click it and Unblock the Notifications
