Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പ്രണയത്തിൽ നിന്നും അകന്നു നിൽക്കുന്ന രാശികൾ
രാശി ചക്രത്തിലെ ചില രാശിക്കാർ, അവരെ പ്രണയിക്കാൻ എളുപ്പമല്ല
പ്രണയം പലപ്പോഴും ചിലർക്ക് വളരെ കഠിനവും ബുദ്ധിമുട്ട് നിറഞ്ഞതുമാണ്. രാശി ചക്രത്തിലെ ചില രാശിക്കാർ അത്തരത്തിലാണ്. അവരെ പ്രണയിക്കാൻ എളുപ്പമല്ല. അവർക്ക് പ്രണയത്തിലാവാനും എളുപ്പമല്ല.

സ്നേഹബന്ധങ്ങളിൽ നിന്നും സ്വമേധയാ അകലം പാലിക്കുന്ന രാശികൾ ഏതെല്ലാം എന്നു നോക്കാം.

കന്നി (ആഗസ്റ്റ് 24- സെപ്റ്റംബർ 23)
കന്നിരാശിക്കാർ ജോലി ചെയ്യുവാൻ വേണ്ടി ജീവിക്കുന്നവരാണ്. അവർക്ക് ഏറ്റവും മുഖ്യം ജോലിയാണ്. ജോലിയുടെ ഇടവേളകളിൽ അവർ അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഴുകും. ജോലിയിൽ നിന്നും അകന്നു നിൽക്കാൻ ഇവർക്ക് കഴിയില്ല. പ്രണയം നിഷ്ഫലമാണെന്ന് ഈ രാശിക്കാർ കരുതുന്നു. കൂടാതെ ഒരാളെ നിരുപാധികം വിശ്വസിക്കാൻ ഇവർക്ക് ബുദ്ധിമുട്ടാണ്. പ്രണയം ജീവിതത്തിൽ ഏറെ അത്യാവശ്യമാണെന്നും, നിറങ്ങളും സുഗന്ധങ്ങളും പ്രണയത്തിനു അകമ്പടി സേവിച്ച് ജീവിതത്തിലെത്തുമെന്നും ഈ രാശിക്കാർ മനസ്സിലാക്കണം.

മകരം (ഡിസംബർ 23- ജനുവരി 20)
മകരം രാശിക്കാർ പ്രായോഗികമതികളാണ്. പങ്കാളി സ്വന്തം ജീവിതത്തിനു എന്തെങ്കിലും തരത്തിൽ പ്രയോജനപ്പെടും എന്നു ഉറപ്പുണ്ടെങ്കിൽ മാത്രമെ അവർ ഒരു ബന്ധത്തിനു തുനിയുകയുള്ളു. സമൂഹത്തിൽ വിലയും നിലയുമുള്ള ദമ്പതികളിൽ പലരും മകരം രാശിയായിരിക്കും. അതു യാദൃശ്ചികമായി സംഭവിക്കുന്നതല്ല. കണക്കുകൂട്ടി ആലോചിച്ചു മാത്രമെ അവർ തീരുമാനമെടുക്കൂ. പ്രണയത്തിന്റെ ചാപല്യങ്ങൾ ഒരിക്കലും മകരം രാശിയിൽ നിന്നും പ്രതീക്ഷിക്കണ്ട.

കുംഭം (ജനുവരി 21-ഫെബ്രുവരി 18)
കുംഭം രാശിക്കാർക്ക് ഏറ്റവും പ്രധാനം അവരുടെ സ്വാതന്ത്ര്യമാണ്. അതു ഉപേക്ഷിച്ച് ഒരു ബന്ധത്തിലേക്ക് പോവാൻ ഈ രാശിക്കാർ ഇഷ്ടപ്പെടില്ല. പ്രണയം ഇവർക്ക് ആലോചിച്ചു തീരുമാനിക്കേണ്ട വിഷയമാണ്. നൂറ്റൊന്നാവർത്തി അവർ ആലോചിക്കും. പക്ഷെ ഒടുവിൽ പ്രണയത്തിനു കീഴടങ്ങുകയാണെങ്കിൽ ഇവർ വിശ്വസ്തരായ പങ്കാളികളായിരിക്കും.



Click it and Unblock the Notifications

