For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയത്തിന് ഒരു ജ്യോതിഷ സഹായി

|

പ്രണയബന്ധങ്ങൾ വിജയിക്കാൻ ഏറ്റവും അത്യാവശ്യം പങ്കാളികൾ തമ്മിലുള്ള പൊരുത്തമാണ്. മറ്റ് എന്ത് വ്യക്തി ഗുണങ്ങൾ ഉണ്ടായാലും പങ്കാളിയെ അംഗീകരിക്കാനും സ്നേഹിക്കാനും കഴിഞ്ഞില്ലെങ്കിൽ ബന്ധം തകർന്നതു തന്നെ.

zdc

രാശിചക്രത്തിലെ രാശികളുടെ അനുരൂപത അല്ലെങ്കിൽ ചേർച്ച വ്യക്തമാക്കുന്ന ഒരു ലേഖനമാണ് ഇത്. രാശികളുടെ പ്രണയപരമായ പ്രത്യേകതകളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഒരു പുതിയ ബന്ധത്തിലേക്ക് പോവുന്നവർക്ക് ഇത് തീർച്ചയായും ഉപകാരപ്പെടും. പഴയ ബന്ധത്തിൽ കൈകാലിട്ടടിക്കുകയാണൊ? മുങ്ങിച്ചാവാതെ കൂടെ തുഴയാനൊ അതല്ലെങ്കിൽ രക്ഷപ്പെട്ടു കരക്കെത്താനോ ഇതു സഹായിക്കും.

രാശിചക്രത്തിലെ ചില രാശികൾ പരസ്പരം തീരെ ചേരില്ല. അവ ഏതെല്ലാമെന്ന് നോക്കാം.

നിങ്ങൾ മേടം രാശിയാണൊ? എങ്കിൽ മകരം രാശിയെ പ്രണയിക്കരുത്.

മേടം രാശിക്കാർ രാശിചക്രത്തിലെ ശിശുക്കൾ ആണ്. സ്വാഭാവികമായ പെരുമാറ്റമാണ് മേടം രാശിയുടേത്. അവർ സമൂഹത്തിലെ നിയമങ്ങളെ വകവെക്കില്ല. എന്നാൽ മകരം രാശിക്കാർ പലപ്പോഴും സമൂഹത്തിലെ നിയമങ്ങൾ എഴുതിയുണ്ടാക്കുന്നവരാണ്. മകരം രാശിക്കാർ വിശദമായി പഠിച്ചു മാത്രമെ എന്തും ചെയ്യുകയുള്ളു. മകരം രാശിക്കാർക്ക് ജോലിയാണ് ജീവിതം. മറ്റു ഒരു സന്തോഷവും അവർ ആഗ്രഹിക്കുന്നില്ല. രാശിചക്രത്തിലെ ശിശുവായ മേടം രാശിയുടെ ശ്രദ്ധാകേന്ദ്രം ആകാനുള്ള ആഗ്രഹം മകരം രാശിക്കാർക്ക് മനസ്സിലാക്കാൻ കഴിയില്ല. പരസ്പരം അകന്നു കഴിയുന്നത് ഇരുകൂട്ടർക്കും ഗുണം ചെയ്യും.

hui

നിങ്ങൾ ഇടവം രാശിയാണൊ? കുംഭം രാശിയിൽ നിന്നും അകന്നുനിൽക്കൂ.

ഇടവം രാശിക്കാർ സമൂഹത്തിന്റെ ചട്ടക്കൂടിൽ കഴിയുന്നവരാണ്. പക്ഷെ പ്രണയബന്ധത്തിൽ ഊഷ്മളതയും സ്നേഹവും ഹൃദയംഗമമായ പെരുമാറ്റവും ആഗ്രഹിക്കുന്നു. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ ഇടവത്തിനുണ്ട്. കുംഭം രാശിക്കാർ യുക്തിയുടെയും എതിർപ്പുകളുടേയും മിശ്രണമാണ് അവർ എന്തു ചെയ്യാൻ പോകുന്നു എന്നു മനസ്സിലാക്കുക എളുപ്പമല്ല. വളരെ പെട്ടെന്ന് ഈ ബന്ധം തകർന്നേക്കാം.

io

മിഥുനം രാശിയാണൊ? വൃശ്ചികം രാശിക്കാരിൽ നിന്നു അകന്നുനിൽക്കുക.

ഊഷ്മളമായ ഒരു തീക്ഷണ പ്രണയം ഉണ്ടാവുമെങ്കിലും തീരെ പൊരുത്തപ്പടാത്ത രണ്ടു രാശികളാണിത്. നിശ്ചയ ദാർഡ്യവും കടുത്ത ഉടമസ്ഥാവകാശ സ്വാഭാവവും വൃശ്ചികം രാശിയുടെ പ്രത്യേകതയാണ്. മിഥുനം രാശിക്കാർ വളരെ പെട്ടെന്ന് വൃശ്ചികം രാശിയുടെ അധീനതയിലായി തീരും. ഇത് ബന്ധത്തിനു ആപത്തുണ്ടാക്കും.

kl

കർക്കിടകം രാശിയാണൊ? ധനു രാശി ഉത്തമമല്ല.

ധനു രാശിക്കാർ ഊർജ്ജസ്വലരും അല്പം നിയന്ത്രണമില്ലാതെ പെരുമാറുന്നവരും ആണ്. അവർ ഒരു കൊടുങ്കാറ്റു പോലെ വരികയും പോവുകയും ചെയ്യും. അനവസരത്തിലുള്ള തമാശകൾ ധനു രാശിയുടെ ഒരു പ്രത്യേകതയാണ്. നേരെ മറിച്ച് കർക്കിടകം രാശിക്കാർ സൗമ്യരും ലോല മനസ്കരുമാണ്. ധനു രാശിയുടെ ഊർജ്ജപ്രവാഹം കർക്കിടകരാശിയെ തകിടം മറിക്കും. ബന്ധങ്ങൾക്ക് ആപത്തായി തീരും.

kkkkk

ചിങ്ങം രാശിയാണൊ? മീനം രാശിയിൽ നിന്നും അകന്നു നിന്നോളൂ.

മീനം രാശിക്കാർ പലപ്പോഴും സ്വപ്ന ലോകത്ത് വിഹരിക്കുന്നവരാണ്. ചിങ്ങം രാശിക്കാർ ആദ്യമൊക്കെ മീന രാശിയുടെ സ്വപ്നചിന്തകളിൽ ആകൃഷ്ടരാകുമെങ്കിലും ആ ആകർഷണം അധികം നീണ്ടു നിൽക്കില്ല. മീനം രാശിയുടെ മ്ലാനതയും ദുഖവും പെട്ടെന്ന് പൊട്ടിത്തെറിക്കലും ചിങ്ങം രാശിയെ ചകിതരാക്കും. ധനകാര്യത്തിൽ രണ്ടു രാശിയും ഒരു പോലെ മോശമാണ്. ഒരുമിച്ചുള്ള ജീവിതം ധനപരമായി കനത്ത നഷ്ടം ഉണ്ടാക്കും. അതു കൊണ്ട് അകന്നു നിൽക്കുന്നതാണ് നല്ലത്.

ii

കന്നി രാശിയാണൊ? എങ്കിൽ തുലാം രാശി അനുകൂലമല്ല.

തുലാം രാശിക്കാർ പ്രണയത്തിലേക്ക് ആകൃഷ്ടരാവുമെങ്കിലും ചുമതലയിൽ നിന്നും ഒഴിഞ്ഞു നിൽക്കും. എന്നാൽ കന്നി രാശിക്കാർ പ്രണയത്തിന്റെ സുരക്ഷിതത്ത്വത്തിനു കാത്തിരിക്കുന്നവരാണ്. അതു കൊണ്ടു ഈ രണ്ടു രാശിക്കാർക്കും പരസ്പരം താങ്ങാവാൻ വിഷമമായിരിക്കും. പ്രണയത്തിലെ ആദ്യകാല ഊഷ്മളതക്ക് അപ്പുറം ഈ ബന്ധത്തിൽ ഒന്നുമില്ല.

iiiiii

തുലാം രാശിയാണൊ? എങ്കിൽ കന്നി രാശിയിൽ നിന്നും അകന്നു നിൽക്കുക.

കന്നി രാശിക്കാർ ഉദാത്തമായ സങ്കൽപ്പങ്ങളും അഭിരുചികളും ഉള്ളവരാണ്. പക്ഷെ കണിശമായ കണക്കുകൂട്ടലും അവർക്കുണ്ട്. കന്നിരാശിയുടെ കാർക്കശ്യവും തുലാം രാശിയുടെ ലാഘവത്വവും തീരെ പൊരുത്തപ്പെടില്ല. കന്നി രാശിക്കാർ സാമ്പത്തിക കാര്യങ്ങളിൽ കടുത്ത നിലപാടെടുക്കും. എന്നാൽ തുലാം രാശിക്കാർ ഔദാര്യമതികളാണ്. കന്നി രാശിക്കാർ അലോസരപ്പെടുത്തുന്ന രീതിയിൽ വിമർശകരാണ്.

hu

വൃശ്ചികം രാശിയാണൊ? മിഥുനം രാശി അനുകൂലമല്ല

മിഥുനം രാശിയുടെ ചുറുചുറുക്കും കാര്യക്ഷമതയും വൃശ്ചികം രാശിയെ ഏറെ ആകർഷിക്കും. പക്ഷെ മിഥുനം രാശിക്കാർ പാറിപ്പറന്നു നടക്കും. പങ്കാളിയുമായുള്ള ആശയവിനിമയത്തിൽ വീഴ്ച്ച വരുത്തും. എല്ലാവരോടും മധുരമായി സംസാരിക്കും. വൃശ്ചികം രാശിക്കാർക്ക് ഈ സ്വഭാവങ്ങൾ താങ്ങാൻ കഴിയില്ല. അവർ അസൂയാലുക്കളും അക്രമാസക്തരും ആകും.

hn

ധനു രാശിയാണോ? കർക്കിടകം അനുകൂലമല്ല

കർക്കിടകം രാശിക്കാർ പ്രണയാതുരരാണ് അവർ കൊഞ്ചിക്കുഴയാനും ഒട്ടിച്ചേർന്നിരിക്കാനും ഇഷ്ടപ്പെടും. എന്നാൽ ധനു രാശിക്കാർ ഇത്തരം സ്വാഭാവം ഇഷ്ടപ്പെടില്ല. അവരുടെ ക്രൂരമായ പെരുമാറ്റം കൂടുതൽ സങ്കീർണ്ണതകളിലേക്ക് നയിക്കും.

gfth

മകരം രാശിയാണോ? മേടം രാശിയിൽ നിന്നും അകന്നു നിൽക്കു

മേടം രാശിക്കാർ രാശി ചക്രത്തിലെ ശിശുക്കളാണ്. കുട്ടിത്തം നിറഞ്ഞ സ്വഭാവം ജീവിതത്തിലുടനീളം ഇവർ പ്രദർശിപ്പിക്കും. മകരം രാശിക്കാർ സ്വയം പ്രാപ്തരായ കാര്യക്ഷമതയുള്ള പങ്കാളികളെയാണ് ആഗ്രഹിക്കുന്നത്. വളരെ വേഗം ആദ്യ ആകർഷണം ഇല്ലാതെയാവും.

fgh

കുംഭം രാശിയാണൊ? ഇടവം രാശിയിൽ നിന്നും അകന്നു നിൽക്കു.

ഇടവം രാശിയുടെ പ്രണയതീക്ഷ്ണത കുംഭം രാശിക്കാർക്ക് താങ്ങാനാവില്ല. ഇടവം രാശിക്കാർ പ്രണയത്തിൽ അരക്ഷിതരാണ്. ഇത് കുംഭം രാശിക്കാരെ കൂടുതൽ വെറി പിടിപ്പിക്കും. വിലകൂടിയ വസ്തുക്കളോടുള്ള ഇടവം രാശിക്കാരുടെ താൽപര്യവും കുംഭം രാശിക്കാർക്ക് അനിഷ്ടം ഉണ്ടാക്കും.

tvfg h

മീനം രാശിയാണൊ? ചിങ്ങ രാശിയിൽ നിന്നും അകന്നു നിൽക്കു.

ചിങ്ങം രാശിക്കാരുടെ പ്രണയ ചേഷ്ടകൾ മീനം രാശിക്കാർക്ക് ആകർഷകമായിരിക്കും. പക്ഷെ ചിങ്ങം രാശിയുടെ ശ്രദ്ധ നേടാനുള്ള സ്വഭാവങ്ങൾ ഇവരെ വളരെ പെട്ടെന്ന് മടുപ്പിക്കും. ചിങ്ങം രാശിയുടെ അതികഠിനമായ അഹം ബോധവും മീനം രാശിയെ അവരിൽ നിന്നു അകറ്റും.

English summary

Zodiac Signs Blacklisted for Dating

Compatibility matters a great deal, and if the stars hold something really ugly planned out through this relationship for you, the first thing you need to do is a personal threat assessment.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more