Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
രാശിചിഹ്നത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ പ്രണയ ഭാഷ
രാശിചിഹ്നത്തെ അടിസ്ഥാനമാക്കി നിങ്ങൾ പിൻതുടരേണ്ട ഏറ്റവും മെച്ചമായ പ്രണയഭാഷ.
നിങ്ങളുടെ ആവശ്യങ്ങളെയും വികാരവിചാരങ്ങളെയും വെളിവാക്കുന്നതിനുള്ള മെച്ചമായ മാർഗ്ഗത്തെ മനസ്സിലാക്കുന്നതിനുവേണ്ടിയുള്ളതാണ് പ്രണയഭാഷ. അതിലൂടെ നിങ്ങൾക്കും നിങ്ങളുടെ പങ്കാളിയ്ക്കും കൂടുതൽ സ്‌നേഹിക്കപ്പെടുന്നവരായി അനുഭവപ്പെടുന്നു.പങ്കാളികൾക്കിടയിലെ സ്‌നേഹബന്ധത്തെ ബലപ്പെടുത്തുവാൻ അത് സഹായിക്കും.

നിങ്ങളുടെ പ്രിയപ്പെട്ട രാശിയെ പ്രണയഭാഷകൊണ്ട് എങ്ങനെ തൃപ്തിപ്പെടുത്താനാകും എന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക. മാത്രമല്ല നിങ്ങളുടെ പങ്കാളിയും അങ്ങനെതന്നെ പിൻതുടരുന്നുവെന്ന് പ്രതീക്ഷിക്കുകയും ചെയ്യുക.

മേടം
സമ്മതവാക്കുകൾഃ ഇക്കാര്യത്തിൽ ഇവർ വളരെ വലിയ ആളുകളാണെന്നതിനാൽ സമ്മതത്തെയും ഉറപ്പിനെയും പറയുന്ന ഭാഷയാണ് ഇവരുടെ പ്രണയഭാഷ. ഈ രാശിക്കാരുടെ ബന്ധത്തെ നിർവ്വചിക്കുന്നത് ഈ ഭാഷയാണ്. ഇവരുടെ വിശിഷ്ട പങ്കാളി 'കൊള്ളാം' എന്നോ 'നല്ല കാര്യങ്ങൾ' എന്നോ പറയുകയാണെങ്കിൽ, ഞാനെന്ന ഇവരുടെ ഭാവത്തിന് മനോഹരമായ ഒരു താഢനമായിരിക്കും അത് നൽകുന്നത്. പങ്കാളി സ്‌നേഹത്തിൽ പുകഴ്ത്തുന്നത് ഇവർക്ക് വലിയ ഇഷ്ടമാണ്.

ഇടവം
സമ്മാനങ്ങൾ സ്വീകരിക്കുകഃ ഇതാണ് ഈ രാശിക്കാരുടെ പ്രണയഭാഷ. ഭൗതിക വിഷയങ്ങളിലൂടെ ഇവർ പങ്കാളിയുടെ സ്‌നേഹത്തെ വിലമതിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഇവർ ഭൗമരാശിയിലായതാണ് പ്രധാന കാരണം. മാത്രമല്ല ചിന്തോദ്ദീപകമായ സമ്മാനങ്ങൾ പങ്കാളിയിൽനിന്നും ലഭിക്കുകയാണെങ്കിൽ, പങ്കാളി ഇവരെ എത്രത്തോളം കരുതുന്നു എന്ന അറിയിപ്പാണ് ഇവർക്ക് ഉണ്ടാകുന്നത്. ഇവരിൽ വിശേഷപ്പെട്ടവരാണെന്ന തോന്നൽ ഉണ്ടാക്കുന്ന തരത്തിലുള്ള പങ്കാളിയുടെ ലാളനകളും സ്‌നേഹപ്രകടനങ്ങളുമാണ് പങ്കാളിയിൽനിന്നും ഇവർ ആഗ്രഹിക്കുന്നത്.

മിഥുനം
ശരീരസ്പർശംഃ ഇതാണ് ഈ രാശിക്കാരുടെ പ്രണയഭാഷ. ഇവരിലെ വാത്സല്യത്തെ പ്രകടിപ്പിക്കുന്നതിനുള്ള വിശേഷപ്പെട്ട മാർഗ്ഗം ഇതാണ്. വളരെ അടുത്ത സാപീപ്യം ഉണ്ടായിരിക്കുവാൻ ഇവർ ആഗ്രഹിക്കുന്നു. അതുകൊണ്ട് പ്രതീക്ഷിക്കുന്നതിനേക്കാളും അല്പം കൂടുതൽ പ്രേമപ്രകടനങ്ങൾ ഇവർക്കുണ്ട്. കൈകോർത്ത് മണിക്കൂറുകൾ ചിലവഴിക്കുവാനും, എന്തിനെപ്പറ്റിയും എല്ലാറ്റിനെപ്പറ്റിയും സംസാരിക്കുവാനും ഇവർക്ക് ഇഷ്ടമാണ്.

കർക്കിടകം
സമ്മതവാക്കുകളെയും പ്രയോജന സമയത്തെയും ചിലവഴിക്കുകഃ ഈ രാശിയുടെ പ്രണയഭാഷ ഇങ്ങനെയാണ് വെളിവാക്കപ്പെടുന്നത്. ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവരുടെകൂടെ എപ്പോഴും ആയിരിക്കുവാൻ ഇവർ ഇഷ്ടപ്പെടുന്നു. വികാരാധീനതയിലാകുന്ന സ്വഭാവത്തിലൂടെ പങ്കാളിയെ ഇവരിലേക്ക് അടുപ്പിക്കുന്നത് ഇവർ ഇഷ്ടപ്പെടുന്നു. വളരെ നേരത്തോളം പങ്കാളിയോടൊപ്പം ചിലവഴിക്കുന്നത് ഇവർക്ക് വളരെ സന്തോഷകരമാണ്.

ചിങ്ങം
സമ്മതവാക്കുകൾഃ ഇതാണ് ഈ രാശിക്കാരുടെ പ്രണയഭാഷ. ഞാനെന്ന ഭാവത്തെ പരിണയിക്കുവാൻ ഈ രാശിക്കാർക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഇവർ ആഗ്രഹിക്കുന്നത് സ്‌നേഹിക്കപ്പെടുവാനും, ആവശ്യപ്പെടുവാനും, പ്രശംസിക്കപ്പെടുവാനുമാണ്.

കന്നി
സേവനപ്രവർത്തനങ്ങൾഃ ഈ വ്യക്തികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന പ്രണയഭാഷ ഇതാണ്. തങ്ങളുടെ പങ്കാളികൾ ഇത്തരത്തിൽ സ്‌നേഹം പ്രകടിപ്പിക്കുന്നത് ഇവർ ഇഷ്ടപ്പെടുന്നു. രാശിചക്രത്തിലെ ഏറ്റവും സഹായിയായ രാശികളിലൊന്നാണിത്. ചെറിയ ഒരു ആംഗ്യംമതി, അത് ഇവർക്ക് വലിയൊരു ലോകമാണ്. പാചകം, വെടിപ്പാക്കൽ, മറ്റ് ദൈനംദിന ഉത്തരവാദിത്തങ്ങൾ തുടങ്ങിയവയിൽ ഒരുകൈ സഹായം നൽകാമെങ്കിൽ, പങ്കാളിയുടെ സ്‌നേഹബന്ധം കൂടുതൽ പ്രബലമാകും.

തുലാം
സമ്മാനങ്ങൾ സ്വീകരിക്കുകഃ ഈ രാശിയുടെ പ്രണയഭാഷ ഇതാണ്. ചുറ്റുമുള്ള എല്ലാറ്റിലും ദിവ്യത്വം കാണുവാൻ ഈ രാശിക്കാർ ഇഷ്ടപ്പെടുന്നു. ആരാധിക്കപ്പെടുകയാണെങ്കിൽ ഏറ്റവും വലിയ സംതൃപ്തി സ്‌നേഹബന്ധത്തിൽനിന്ന് ഇവർക്ക് ലഭിക്കുന്നു.

വൃശ്ചികം
ശരീരസ്പർശംഃ ഈ രാശിയുടെ പ്രണയഭാഷ ഇതാണ്. ലൈംഗികോത്തേജനം ഏറ്റവും കൂടുതലുള്ള രാശിയും ഇതാണ്. അടച്ചുവയ്ക്കപ്പെട്ട വികാരങ്ങൾ കിടപ്പുമുറിയിൽ സ്വതന്ത്രമാക്കുന്ന രാശിയാണിത്. തങ്ങളുടെ മനസ്സ് തുറന്ന് പ്രകടിപ്പിക്കാൻ കഴിയും എന്നുള്ള വ്യക്തികളുടെ അടുത്ത് കൗശലപൂർവ്വം ഇവർ അടുത്തുനിൽക്കുവാൻ ശ്രമിക്കുന്നു.

ധനു
സമ്മതവാക്കുകൾഃ ഈ രാശിയുടെ പ്രണയഭാഷ ഇതാണ്. മറ്റുള്ളവർ തങ്ങളെ എത്രത്തോളം സ്‌നേഹിക്കുന്നു എന്ന് കേൾക്കുവാൻ ഇവർ ഇഷ്ടപ്പെടുന്നു. മാത്രമല്ല സമയാസമയം പ്രശംസിക്കപ്പെടുന്നതും ഇവർക്ക് ഇഷ്ടമാണ്. ധനുമാസത്തിലുള്ള വ്യക്തിയുടെ ഹൃദയത്തിൽ സ്ഥാനംപിടിക്കുന്നതിനുള്ള വിശേഷപ്പെട്ടതും യഥാർത്ഥവുമായ മാർഗ്ഗം അവരുമായി സാഹസികതകൾക്ക് പോകുവാൻ സമയം ചിലവഴിക്കുക എന്നതാണ്.

മകരം
സേവനപ്രവർത്തനങ്ങൾഃ ഇതാണ് ഈ രാശിയുടെ പ്രണയഭാഷ. ഈ രാശിയിൽ അടുപ്പമുണ്ടാകാൻ, ഒരാൾ സേവനപ്രവർത്തനങ്ങൾ ചെയ്യുന്നതിനായി സമയം ചിലവഴിക്കേണ്ടതുണ്ട്. കാരണം അതിന് ഈ രാശിക്കാരുടെ ജീവിതത്തിൽ മതിപ്പുളവാക്കാൻ കഴിയും. ആളുകൾ നിസ്വാർത്ഥരായി ചുറ്റുമുള്ള ലോകത്തിലെ കാര്യങ്ങളിൽ കരുതലുൾ കൈക്കൊള്ളുന്നത് ഈ രാശിക്കാർ വളരെ ഇഷ്ടപ്പെടുന്നു.

കുംഭം
സേവനപ്രവർത്തനങ്ങൾഃ മകര രാശിയെപ്പോലെതന്നെ ഈ രാശിയിലുള്ള വ്യക്തികളും സമൂഹത്തിൽ സ്വാധീനമുണ്ടാക്കുവാൻ എന്തെങ്കിലും ചെയ്യുവാൻ കഴിയുന്ന വ്യക്തികളുമായി സ്‌നേഹബന്ധത്തിൽ ഇടപെടുവാൻ ആഗ്രഹിക്കുന്നു. കൂട്ടായ്മയുടെയും മാനുഷികതയുടെയും ഒരു രാശികൂടിയാണിത്.

മീനം
ശരീരസ്പർശവും നേട്ടമുള്ള സമയവുംഃ ഇതാണ് ഈ രാശിയുടെ പ്രണയഭാഷ. സ്‌നേഹത്തിനുവേണ്ടി ഈ രാശിക്കാർ അതിയായി അഭിലഷിക്കുന്നു. ഒടുവിൽ ശരിയായ വ്യക്തിയെ കണ്ടുമുട്ടുമ്പോൾ, ഏറ്റവും അടുപ്പമുണ്ടെന്ന രീതിയിൽ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു.



Click it and Unblock the Notifications












