ലൈംഗികാസക്തി കൂടി, മരുമകളെ റേപ്പ് ചെയ്തുകൊന്നു

Posted By:
Subscribe to Boldsky

ലൈംഗികാഭിനിവേശം ഏത് ജീവനുള്ള വസ്തുവിലും ഉള്ള ഒന്നാണ്. മൃഗങ്ങളിലായാലും മനുഷ്യരിലായാലും ലൈംഗികമായ പല ആഗ്രഹങ്ങളും ഉണ്ടാവും. എന്നാല്‍ ഇതിനെയെല്ലാം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിവുള്ളവനാണ് മനുഷ്യന്‍. ഇത്തരം നിയന്ത്രണങ്ങള്‍ക്ക് കഴിയാത്ത മനുഷ്യനെ നമ്മള്‍ പലപ്പോഴും മൃഗങ്ങള്‍ക്ക് സമാനമായാണ് കണക്കാക്കുന്നത്. ഇന്നത്തെ കാലത്ത് ബന്ധങ്ങള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അതിന്റെ ഉദാഹരണങ്ങളാണ് നമ്മള്‍ പത്രത്തിലും ടിവിയിലും ദിവസവും കണ്ട് വരുന്ന പീഢന വാര്‍ത്തകള്‍.

അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്തു, അമ്മാവന്‍ മരുമകളെ ബലാംല്‍സംഗം ചെയ്തു എന്ന് വേണ്ട സഹോദരിയെ കാണുമ്പോള്‍ പോലും നിലമറന്നു പോവുന്നവര്‍ കുറവല്ല. ഇവിടെ സഹോദരിയുടെ മകളെ വളരെ ക്രൂരമായ രീതിയില്‍ ബലാല്‍സംഗം ചെയ്ത് കൊന്ന ഒരു അമ്മാവനെക്കുറിച്ച് വായിക്കാം. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതനമെന്ന് കരുതുന്ന കൈകളില്‍ പോലും സുരക്ഷിതത്വം ലഭിക്കാതെ വരുമ്പോള്‍ അതുണ്ടാക്കുന്ന അരക്ഷിതത്വ ബോധം എങ്ങനെയെല്ലാം പെണ്‍കുട്ടികളെ ബാധിക്കും എന്ന് പറയാന്‍ പറ്റില്ല.

ഭര്‍ത്താവിന്റെ ഭാഗ്യത്തിന് ഈ രാശിക്കാരിയായ പെണ്ണ്‌

വെറും പത്തൊന്‍പത് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ അമ്മാവന്റെ കാമവെറിക്കിരയായി ജീവന്‍ കളയേണ്ടി വന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഇവളുടെ പ്രണയം വീട്ടുകാര്‍ അംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് നടന്ന സംഭവങ്ങളാണ് ഇത്തരമൊരു ഭീകരമായ അവസ്ഥയിലേക്ക് ഇവളെ കൊണ്ട് ചെന്നെത്തിച്ചത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ലണ്ടനില്‍ വെച്ചുണ്ടായ നടുക്കുന്ന ഈ സംഭവത്തെക്കുറിച്ച്.

സുന്ദരിയായ സെലിന്‍

സുന്ദരിയായ സെലിന്‍

പത്തൊന്‍പത് വയസ്സിലാണ് സെലിന് ഇത്തരത്തിലൊരു അപകടം നടന്നത്. തനിക്ക് താങ്ങാവേണ്ട കൈകള്‍ തന്നെ സെലിനെ ഇല്ലാതാക്കി. സെലിന്‍ ദുഖ്‌റാന്‍ എന്ന യുവതിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.

പ്രണയത്തില്‍ തുടങ്ങിയ ബന്ധം

പ്രണയത്തില്‍ തുടങ്ങിയ ബന്ധം

സെലിന്‍ ദുഖ്‌റാന്‍ എന്ന യുവതിയാണ് അമ്മാവന്റെ കാമവെറിക്ക് ഇരയായത്. ഈ യുവതിക്ക് ഒരു മുസ്ലീം യുവാവുമായുള്ള അടുപ്പത്തോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഒരിക്കലും വീട്ടുകാര്‍ അംഗീകരിക്കാത്ത ഒരു ബന്ധമായിരുന്നു അത്. ഇതിന്റെ പേരില്‍ അവള്‍ വീടു വിട്ടിറങ്ങുകയും ചെയ്തു.

ബന്ധുവീട്ടിലെ താമസം

ബന്ധുവീട്ടിലെ താമസം

വീടു വിട്ടിറങ്ങിയ യുവതി പിന്നീട് ബന്ധുവീട്ടിലായി താമസം. ഇവിടെ വെച്ചാണ് അമ്മാവന്റെ ആക്രമണത്തിന് യുവതി ഇരയാവുന്നത്. യുവതിയോടൊപ്പമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയും ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ പെണ്‍കുട്ടി ഇപ്പോഴും ജീവനോടെയുണ്ട്.

സെലിന്റെ മരണം

സെലിന്റെ മരണം

മുപ്പത്തി നാല് വയസ്സുള്ളയാളാണ് പ്രതി. രണ്ടു പെണ്‍കുട്ടികളേയും തട്ടിക്കൊണ്ട് വന്നതിനു ശേഷം സെലിനെ മാനഭംഗം ചെയ്യുകയാണ് പ്രതി ചെയ്തത്. ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തത്. ലണ്ടനില്‍ വെച്ചാണ് സംഭവം നടക്കുന്നത്.

 പ്രണയബന്ധവും പകയും

പ്രണയബന്ധവും പകയും

രണ്ട് പെണ്‍കുട്ടികള്‍ക്കും കാമുകന്‍മാരുണ്ടായിരുന്നു. ഈ ബന്ധമാണ് പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത്. മാനഭംഗപ്പെടുത്തിയ ശേഷം ആസിഡില്‍ മുക്കി വെക്കാനായിരുന്നു പ്രതിയുടെ ഉദ്ദേശം. എന്നാല്‍ ഈ തന്ത്രം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സെലിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു.

 സെലിനൊപ്പം തട്ടിയെടുത്ത യുവതി

സെലിനൊപ്പം തട്ടിയെടുത്ത യുവതി

സെലിനൊപ്പം സെലിന്റെ സുഹൃത്തിനേയും ഇയാള്‍ തട്ടിക്കൊണ്ട് പോയി. ഇരുപത്തിയൊന്ന് വയസ്സായിരുന്നു സുഹൃത്തിന്റെ പ്രായം. ആ യുവതിയേയും ഇയാള്‍ മാനഭംഗപ്പെടുത്തുകയും കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ രക്ഷപ്പെട്ട യുവതി പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

 കുട്ടിക്കാലത്തും ലൈംഗിക പീഢനം

കുട്ടിക്കാലത്തും ലൈംഗിക പീഢനം

കുട്ടിക്കാലത്തും ലൈംഗിക പീഢനത്തിന് സെലിന്‍ ഇരയായിരുന്നു. അതും അമ്മാവനില്‍ നിന്ന് തന്നെ. എന്നാല്‍ ചിലര്‍ ഇതിനെ ദുരഭിമാനക്കൊലയാണ് എന്നാണ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇത്തരത്തിലൊരു കുറ്റകൃത്യം താന്‍ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുകയാണ് ഇയാള്‍.

English summary

Uncle raped and murdered niece and stored body in a freezer

Uncle Kidnapped, Raped And Killed Her Niece In The Most Inhuman Way read on
Story first published: Monday, January 22, 2018, 16:21 [IST]