Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
ഈ നക്ഷത്രങ്ങള്‍ വിവാഹത്തിന് ഒരിക്കലും ചേര്‍ക്കരുത്
വിവാഹത്തിന് പൊരുത്തവും നക്ഷത്രവും സമയവും എല്ലാം നോക്കി വിവാഹം കഴിക്കുന്നവരാണ് പലരും. ഹിന്ദുവിശ്വാസമനുസരിച്ച് ഇത്തരം കാര്യങ്ങളില്‍ അല്പം കൂടുതല്‍ പ്രാധാന്യം പലരും നല്കുന്നു. ഇതെല്ലാം നമ്മള് ചെയ്യുന്നത് ഒരു വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. ഇതല്ലാതേയും പൊരുത്തം നോക്കാതേയും ജാതകം നോക്കാതെയും വിവാഹം കഴിക്കുന്നവര്‍ ധാരാളമുണ്ട്. ഇവരുടെ ജീവിതവും സാധാരണ നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. എന്നാല്‍ ജാതകവും നക്ഷത്രവും നോക്കി വിവാഹം കഴിക്കുന്നവര്‍ ചില്ലറയല്ല.
ചില നക്ഷത്രക്കാര്‍ വിവാഹം കഴിക്കുമ്പോള്‍ അവര്‍ തമ്മില്‍ എന്നും പ്രശ്നങ്ങളായിരിക്കും. എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് എത്ര ശ്രദ്ധിച്ചാലും മനസ്സിലാവുകയില്ല. ഇത്തരത്തില്‍ വിവാഹത്തിന് ഒരിക്കലും ചേര്‍ക്കാത്ത ചില നക്ഷത്രക്കാരുണ്ട്. ഏതൊക്കെ നക്ഷത്രക്കാര്‍ തമ്മിലുള്ള വിവാഹമാണ് ചേര്‍ക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം. അത്തരം നക്ഷത്രങ്ങളെക്കുറിച്ച് അറിയൂ.

അശ്വതി- തൃക്കേട്ട
അശ്വതി നക്ഷത്രക്കാര്‍ ഒരിക്കലും തൃക്കേട്ട നക്ഷത്രത്തില്‍ ജനിച്ചവരെ വിവാഹം കഴിക്കരുത്. കാരണം ഈ നാളുകള്‍ തമ്മില്‍ പരസ്പരം വേധമുണ്ട് എന്നാണ് ശാസ്ത്രം. അതുകൊണ്ട് തന്നെ ഈ നക്ഷത്രക്കാര്‍ ഒരിക്കലും വിവാഹം കഴിക്കരുത്. ഇത് ജീവിതത്തില്‍ പാരാജയം ഉണ്ടാക്കുന്നതിന് മാത്രമേ കഴിയൂ എന്നാണ് ശാസ്ത്രം പറയുന്നത്.

ഭരണി- അനിഴം
ഭരണി അനിഴം നക്ഷത്രക്കാര്‍ വിവാഹം കഴിക്കുന്നതും കുടുംബ ജീവിതം താറുമാറാക്കാന്‍ കാരണമാവും എന്നാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും ജീവിതത്തില്‍ പ്രശ്നങ്ങള്‍ മാത്രം ഉണ്ടാക്കുന്നതിനാണ് കാരണമാകുന്നത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും ഈ നക്ഷത്രക്കാരെ തമ്മില്‍ വിവാഹത്തിന് വേണ്ടി യോജിപ്പിക്കരുത്.

വിശാഖം- കാര്‍ത്തിക
വിശാഖം നക്ഷത്രത്തില്‍ പെട്ട പുരുഷനും കാര്‍ത്തിക നക്ഷത്രത്തില്‍ പെട്ട സ്ത്രീയും ഒരിക്കലും വിവാഹം കഴിക്കരുത്. ഇത് ജീവിതത്തില്‍ പ്രശ്നങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ. മാത്രമല്ല ജീവിതത്തിലെ പ്രതിസന്ധികളും സാമ്പത്തിക ബാധ്യതകളും വര്‍ദ്ധിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. ഇവിടേയും വില്ലനാവുന്ന പരസ്പര വേധമാണ്.

ചോതി- രോഹിണി
ചോതി രോഹിണി നക്ഷത്രത്തില്‍ പെട്ടവരും വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും വിവാഹ ശേഷം കുട്ടികളുണ്ടാവാതിരിക്കുന്നതിനും കാരണമാകുന്നു. മാത്രമല്ല ദാമ്പത്യ ബന്ധം പല വിധത്തിലുള്ള അസ്വസ്ഥതകളിലേക്കും നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് ഈ നക്ഷത്രക്കാര്‍ തമ്മിലുള്ള വിവാഹം വേണ്ട.

മകം- രേവതി
മകം രേവതി എന്നീ നക്ഷത്രക്കാര്‍ തമ്മിലുള്ള വിവാഹവും വളരെയധികം ശ്രദ്ധിച്ച് വേണം. കാരണം അത് ജീവിതത്തില്‍ മുന്നോട്ട് പോവുന്തോറും പ്രതിസന്ധികള്‍ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ പാടുകയുള്ളൂ. ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാവുന്ന അവസ്ഥയാണ്.

അത്തം-ചതയം
അത്തം ചതയം നക്ഷത്രക്കാരും വിവാഹം കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഈ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അത് വിവാഹം മോചനത്തിലേക്കുള്ള സാധ്യതയെ വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിവാഹം കഴിച്ചാലും അതൊരിക്കലും വിജയത്തിലെത്തുന്നതിനുള്ള സാധ്യത ഈ നക്ഷത്രക്കാര്ക്കില്ല.

പൂരൂരുട്ടാതി- ഉത്രം
ഈ രണ്ട് നക്ഷത്രക്കാരും വിവാഹം കഴിക്കുന്നത് കുടുംബത്തില്‍ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നു. സന്താന സൗഭാഗ്യവും വളരെയധികം കുറവായിരിക്കും. ജീവിതം മുരടിച്ച് പോവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ അത്യാവശ്യമാണ്. നക്ഷത്രം നോക്കി വിവാഹം കഴിക്കുന്നത് ഒരിക്കലും ദോഷം ചെയ്യുന്ന ഒന്നല്ല.



Click it and Unblock the Notifications
