Latest Updates
-
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി
രാശി ചിഹ്നമനുസരിച്ചു ഓരോരുത്തരുടെയും പാപങ്ങൾ
മനുഷ്യരും പാപങ്ങളും ഏതാണ്ട് ഒരുപോലെ കൈകോർത്തു നടക്കുന്നവരാണ്. ആദമിൻറെയും ഹവ്വയുടെയും കാലംമുതൽ മനുഷ്യരായ നാം പാപങ്ങൾ ചെയ്താൽ കുറ്റക്കാരനാണ്.

നമ്മളിൽ നിന്നും അകറ്റി നിർത്തേണ്ട ഏഴു ചാവുപാപങ്ങളെക്കുറിച്ചു ക്രൈസ്തവ മതത്തിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ പിശാചിന് എല്ലായ്പോഴും നമ്മെക്കാൾ മെച്ചമാണ്.നമുക്കും നമ്മുടെ വ്യക്തിത്വ കാര്യത്തിലും നക്ഷത്രങ്ങൾക്ക് തീർച്ചയായും ഒരു നിയന്ത്രണം ഉണ്ട്. നിങ്ങളുടെ രാശിചിഹ്നങ്ങൾ ചെയ്യാനിഷ്ടപ്പെടുന്ന പാപങ്ങൾ എന്താണെന്നു നിങ്ങൾക്ക് അറിയാൻ താത്പര്യമുണ്ടോ? എങ്കിൽ ചുവടെയുള്ള ഞങ്ങളുടെ രസകരമായ ലേഖനം വായിക്കുക...

മേടം രാശി : മാർച്ച് 21 - ഏപ്രിൽ 20
വഞ്ചന എന്നത് നിങ്ങളുടെ സ്വഭാവത്തിന്റെ രണ്ടാമത്തെ മുഖഭാഗമാണ്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചോ അല്ലെങ്കിൽ അവരെ വഞ്ചിച്ചോ അവരുടെ ചിന്തകളെ സ്വാധീനിച്ചുകൊണ്ട് നിങ്ങളുടെ വഴിക്കു കൊണ്ടു വരുന്നതാണ് നിങ്ങൾ ചെയ്യുന്ന തെറ്റ്. ഇത് മറ്റുള്ളവരെ തെറ്റായ തീരുമാനങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചേക്കാം. ബുദ്ധിമുട്ടുകളിൽ നിന്നും എങ്ങനെ രക്ഷപ്പെടണമെന്ന് നിങ്ങൾക്കറിയാം. പക്ഷേ അത് പലപ്പോഴും മറ്റുള്ളവരെ ഉപയോഗിച്ചായിരിക്കും.

ഇടവം രാശി :
ഏപ്രിൽ 21 - മെയ് 21 ആഡംബരപൂർണ്ണമായ ജീവിതത്തെ സ്നേഹിക്കുന്നതാണ് നിങ്ങളെ കുറ്റവാളിയാക്കുന്നത്. നിങ്ങളുടെ ചർമ്മത്തിൽ പട്ടുവസ്ത്രവും നിങ്ങളുടെ കാലിനു താഴെ മൃദുവായ വെൽവെറ്റ് തുണിയും അലങ്കരിക്കുന്നതും നിങ്ങൾക്ക് ഇഷ്ടമാണ്. ആഢംബരജീവിതം ഒരു പാപമായി കണക്കാക്കപ്പെടുന്നു.
കാരണം നമ്മൾ ആഗ്രഹിക്കുന്നതെന്തും ലഭിക്കാൻ മനുഷ്യർ ഏതറ്റം വരെയും പോകും, അതിനുവേണ്ടി എന്തും ചെയ്യും. അതിന് നിങ്ങൾ ചെയ്യുന്നത് തെറ്റ് തന്നെയാണ്. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഉള്ള എല്ലാവരും നിങ്ങളുടെ പ്രയോജനത്തിനായി മാത്രമാണ് നിങ്ങൾ കരുതുന്നത്.

മിഥുനം രാശി : മെയ് 22 - ജൂൺ 21
മിഥുനം രാശിയിലെ രാശിചക്രമാണ് ഇരട്ടകൾ. നിങ്ങളുടെ പാപത്തിന്റെ തികഞ്ഞ പ്രതിനിധാനം ഇത് തന്നെയാണ്. ഇരട്ട വ്യക്തിത്വമുണ്ടെന്നുള്ളത് കൊണ്ടു തന്നെ നിങ്ങൾ കുറ്റക്കാരനാണ്. ഇത് പലപ്പോഴും നിങ്ങൾ ഏറ്റവും മികച്ചതാണെന്ന തെറ്റിദ്ധാരണ പലരിലും ഉണ്ടാക്കുന്നു. മറ്റുള്ളവരെ പുകഴ്ത്തി അവരുടെ ഇഷ്ടം നേടിയെടുത്തും നിങ്ങളുടെ ജോലി എളുപ്പത്തിൽ നടത്താൻ പലപ്പോഴും ശ്രമിക്കുന്നു.

കർക്കിടക രാശി : ജൂൺ 22 - ജൂലൈ 22
ബന്ധങ്ങളിൽ കർക്കിടക രാശിക്കാർ കൂടുതൽ വൈകാരികമാകുന്നു. ഇത് അവരെ പാപങ്ങളിലേക്ക് നയിക്കുന്നു. നിങ്ങളുടെ പങ്കാളി നിങ്ങളുമായി ബന്ധം വേർപ്പെടുത്തുകയോ അല്ലെങ്കിൽ നിങ്ങളെ വേദനിപ്പിക്കുകയോ ചെയ്താൽ നിങ്ങൾ പലപ്പോഴും നിങ്ങൾ പ്രതികാരദാഹിയായി മാറുന്നതാണ്.
നിങ്ങളെ വേദനിപ്പിച്ചു അവർ ഞെളിഞ്ഞു നടക്കുന്നത് നിങ്ങൾക്കേറ്റവും പ്രയാസമുണ്ടാക്കാം. പക്ഷേ നിങ്ങളെ കരുതുന്ന മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ഇത് അവസാനിക്കും.

ചിങ്ങം രാശി : ജൂലൈ 23 - ആഗസ്റ്റ് 21
വിശ്വാസ വഞ്ചന, അല്ലെങ്കിൽ പരപുരുഷ ബന്ധം, പരസ്ത്രീ ബന്ധം എന്നിവയാണ് നിങ്ങൾ ചെയുന്ന പാപങ്ങൾ. സ്വന്തം പെരുമ വിലയിരുത്തി നിങ്ങൾ മറ്റുള്ളവരെക്കാൾ മുകളിലാണെന്ന് സ്വയം ചിന്തിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ പങ്കാളി നിങ്ങളെ അർഹിക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം, ഇത് അവരെ ചതിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് ഇന്ധനമായേക്കാം. ഇങ്ങനെ സ്വയം വിലയിരുത്തുന്നത് പലപ്പോഴും നിങ്ങളെ കുഴപ്പത്തിലാക്കും.

കന്നി രാശി: ഓഗസ്റ്റ് 22 - സെപ്റ്റംബർ 23
മറ്റുള്ളവരെക്കൊണ്ടുള്ള അപവാദത്തിൽ ഏർപ്പെടുന്നത് നിങ്ങൾ ആഗ്രഹിക്കുന്ന പ്രശസ്തി നിങ്ങൾക്ക് ഉണ്ടാക്കിയേക്കാം. എന്നാൽ ജനം നിങ്ങളുമായി രഹസ്യങ്ങൾ പങ്കു വെക്കുന്നത് സുരക്ഷിതമല്ല എന്ന് ഒരിക്കൽ മനസ്സിലാക്കുകയും അവർ പലതും നിങ്ങളോട് തുറന്നു പറയുന്നത് നിർത്തിയേക്കാം. ഇത് നിങ്ങളുടെ സമൂഹത്തിലെ സ്ഥാനം നഷ്ടപ്പെടുത്തിയേക്കാം. കൂടാതെ നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാത്തവരെപ്പറ്റി കള്ളങ്ങൾ പറഞ്ഞും നിങ്ങൾ അവരെ തകർക്കാൻ ശ്രമിക്കും.

തുലാം രാശി : സെപ്തംബർ 24 -ഒക്ടോബർ 23
നിങ്ങളുടെ വികാരങ്ങൾ അങ്ങേയറ്റം എത്തുകയും അത് നിങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നവരെ ശിക്ഷിക്കുകന്നതിനു ഉപയോഗിക്കുകയും ചെയ്യും. ഇത് പല കുറ്റകൃത്യങ്ങൾക്കും ഇടയാക്കും. നിങ്ങൾക്ക് വേദനയുടെ ഒരു പരിധി ഉണ്ട്. ആ ഒരു പരിധി എത്തുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ളവരെ അത് അത്രയും അപകടകരമാക്കും.

വൃശ്ചിക രാശി : ഒക്ടോബർ 24 -നവംബർ 22
മറ്റുള്ളവരുടെ ശാരീരികസൗന്ദര്യത്തിൽ നിങ്ങൾ ആകൃഷ്ടനാകാം, അതുകൊണ്ട് പലപ്പോഴും നിങ്ങൾ ഒരാളുടെ യഥാർത്ഥ സ്വഭാവത്തെ അവഗണിക്കാം. ഇത് നിങ്ങൾ നിങ്ങളോടും അയാളോടും ചെയുന്ന തെറ്റാണ്. കൂടാതെ,നിങ്ങളുടെ പങ്കാളിയുമായി ശരീര സൗന്ദര്യത്തിൽ മാത്രം ആകർഷിക്കപ്പെടുകയും ഇത് മറ്റു പലരുമായും പല ബന്ധങ്ങൾക്കും ഇടയാക്കും. പക്ഷേ ഇയിലൊന്നും വൈകാരികമായുള്ള ബന്ധങ്ങൾ ഉണ്ടാവില്ല.

ധനു രാശി :
നവംബർ 23 - ഡിസംബർ 22 നിങ്ങൾ സംസാരിക്കാൻ ഇഷ്ടപ്പെടുന്നു, അല്ലേ? എന്നാൽ ഇത് അതിരുകവിഞ്ഞാൽ നിങ്ങൾ ചെയ്യുന്നത് തെറ്റാണ്. സംസാരം മനുഷ്യർക്കുള്ള ഒരു അടിസ്ഥാന അവകാശമാണ്.
എന്നാൽ ധനു രാശിക്കാർ ഈ അവകാശം ദുരുപയോഗം ചെയ്യുന്നതായി അറിയപ്പെടുന്നു. കൂടുതലുള്ള സംസാരം അതിന്റേതായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ചിലപ്പോൾ നിങ്ങളുടെ അനുകൂലനത്തിനനുസരിച്ചു കാര്യങ്ങൾ വന്നില്ലെങ്കിൽ വാക്കാലുള്ള ദുരുപയോഗം നടത്താൻ നിങ്ങൾ പ്രവണത കാണിച്ചേക്കാം. നിങ്ങളുടെ ചില തീക്ഷ്ണമായ വാക്കുകൾ നിങ്ങളുടെ അഹംബോധത്തെ പുറത്തു കൊണ്ടു വരുന്നു, കൂടാതെ അത് പലരെയും ആഴത്തിൽ മുറിപ്പെടുത്തുന്നു.

മകരം രാശി : ഡിസംബർ 23 - ജനുവരി 20
നിങ്ങളെ അറിയുന്നതുപോലെ നിങ്ങളുടെ കോപപ്രശ്നങ്ങളും വളരെ പ്രസിദ്ധമാണ് (അല്ലെങ്കിൽ കുറച്ചു പേരിൽ ഇത് ദുഷ്കീർത്തി ഉണ്ടാക്കിയിട്ടുണ്ട്). അധിക ക്രോധം അനാവശ്യ സാഹചര്യങ്ങൾ ഉണ്ടാക്കാം. മാത്രമല്ല, നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങളിൽ നിന്നും അകറ്റുന്നതിനും നിങ്ങളുടെ കോപത്തിന് കഴിയും. നിങ്ങളുടെ ജീവിതത്തിലെ എല്ലാ ബന്ധങ്ങളെയും തകർക്കാനും ജീവിതത്തിൽ പല തടസ്സങ്ങൾ സൃഷ്ടിക്കാനും കോപത്തിന് സാധിക്കും.

കുംഭം രാശി : ജനുവരി 21 - ഫെബ്രുവരി 19
അതിമോഹമാണ് നമ്മിൽ ഭൂരിഭാഗം പേരെയും പാപങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ നിങ്ങൾക്ക് ഒരു പടി കൂടി മുന്നോട്ട് പോയി നിങ്ങളുടെ വഴി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവരെ തകർക്കാൻ സാധിക്കും. അധികാരത്തോടുള്ള അത്യാഗ്രഹമാണ് നിങ്ങളെ കുറ്റക്കാരനാക്കുന്നത്. എല്ലായ്പ്പോഴും നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുകയും നിങ്ങളുടെ വഴികളെ വിമർശിക്കുന്നവരിൽ അതൊരു പ്രഹരവും ആകുന്നു.

മീനം രാശി : ഫെബ്രുവരി 20 - മാർച്ച് 20
നിയമങ്ങൾ ലംഘിക്കുന്നത് ഇന്ന് പലരും മാതൃക ആകിയിട്ടുണ്ടെങ്കിലും, എന്നാൽ നിയമത്തിൽ അനുസരണക്കേടു കാണിക്കുന്നത് തീർച്ചയായും വലിയ പാതകമാണ്. നിയമങ്ങൾ തകർക്കപ്പെടേണ്ടതാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. മറ്റുള്ളവരെ ഉപദ്രവിക്കാതെയുള്ള വിപ്ലവം തുടരുന്നത് നല്ലതാണ്. എന്നാൽ നിങ്ങളുടെ ഈ നിയമം ഭേദിക്കുന്ന മനോഭാവം നിങ്ങളെയും അതുപോലെ നിങ്ങളുടെ ചുറ്റുമുള്ള മറ്റെല്ലാവരെയും അപകടത്തിലാക്കാം.



Click it and Unblock the Notifications