Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ!
ഈ രാശിക്കാർക്ക് പൂർവ്വ ബന്ധം തുടരുവാനാകില്ല
നാമെല്ലാവരും ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള വേർപിരിയലുകൾക്ക് വിധേയരാകാറുണ്ട്. വ്യത്യസ്തമായ രീതികളിലാണ് നാമോരുരുത്തരും അതിനെ കൈകാര്യം ചെയ്യുന്നത്. ചിലർക്ക് അത് വളരെ മോശപ്പെട്ട അനുഭവമായിരിക്കാം.

അതേസമയം, ചിലരെ സംബന്ധിച്ച് അവരുടേത് മറ്റുള്ളവരെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട അനുഭവമായിരിക്കാം. പൂർവ്വബന്ധങ്ങളുമായി സൗഹൃദത്തിൽ നിലകൊള്ളുവാനുള്ള നൈപുണ്യം ചിലർക്ക് ഉണ്ടെങ്കിലും, എല്ലാവർക്കും അത് കഴിയുന്ന കാര്യമല്ല.പൂർവ്വബന്ധത്തിൽ സൗഹൃദം നിലനിർത്താൻ കഴിയാത്ത രാശിക്കാരെക്കുറിച്ച് അറിയാൻ ജ്യോതിഷം നമ്മെ സഹായിക്കുന്നു.

കുംഭം
ആരുമായെങ്കിലും വേർപിരിയുന്ന കാര്യത്തിൽ തികച്ചും വിമുഖതയുള്ളവരാണ് കുംഭം രാശിയിൽ ജനിച്ച വ്യക്തികൾ. അതുപോലെതന്നെ തങ്ങളുടെ പൂർവ്വബന്ധത്തിൽ തുടരുന്ന കാര്യത്തിൽ ഒട്ടുംതന്നെ ഉത്കണ്ഠയും ഇവരിൽ കാണുവാൻ കഴിയില്ല.
പൂർവ്വബന്ധത്തിൽ നിലകൊള്ളുന്നതിന്റെ വിഷമം ഏറ്റെടുക്കാതെ, കഴിഞ്ഞകാലം അങ്ങനെയങ്ങ് പൊയ്‌ക്കോട്ടെ എന്ന് ചിന്തിച്ചുകൊണ്ട് വർത്തമാനകാലത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവർ ഇഷ്ടപ്പെടുന്നു.

മകരം
മകരം രാശിക്കാർ ക്ഷമിക്കാൻ കഴിയാത്ത വ്യക്തികളാണ്. വളരെയധികം അറിയപ്പെടുന്ന ഒരു വസ്തുതയാണിത്. വേർപിരിഞ്ഞശേഷം ഒരു ബന്ധത്തിൽ സൗഹൃദം തുടർന്നുകൊണ്ടുപോകുന്ന കാര്യത്തിൽ ഇവർക്ക് വലിയ താല്പര്യമില്ല.
ഈ രാശിക്കാരുടെ ഹൃദയത്തെ മുറിവേല്പിച്ചുവെങ്കിൽ, അവർ അത് മറക്കുകയോ ക്ഷമിക്കുകയോ ചെയ്യില്ല. ഏത് സമയത്താണെങ്കിലും, തങ്ങളുടെ പൂർവ്വബന്ധങ്ങളോട് യാതൊരു തരത്തിലുള്ള സൗഹൃദവും അവർ നിലനിറുത്തുകയില്ല.

വൃശ്ചികം
ചെയ്യുന്ന കാര്യങ്ങളിലൊക്കെ അസൂയപൂണ്ട് നിലകൊള്ളുകയല്ലാതെ മറ്റ് നിർവ്വാഹമൊന്നുമില്ലാത്തവരാണ് വൃശ്ചികം രാശിക്കാർ. ബന്ധങ്ങളിൽ, പ്രത്യേകിച്ചും പൂർവ്വബന്ധത്തിന്റെ കാര്യത്തിൽ അത് ഇവരെ സഹായിക്കാറില്ല.
നല്ല വൈകാരിക മാനസ്സികാവസ്ഥയുള്ള വ്യക്തികളാണെങ്കിലും, അവരുടെ ഈ നല്ല ഗുണം അസൂയയിലേക്ക് നയിക്കും. ഈ സ്വാഭാവസവിശേഷത ഉള്ളതിനാൽ, തങ്ങളുടെ പൂർവ്വബന്ധങ്ങളുടെ പുതിയ പ്രണയതാല്പര്യങ്ങളെ വെറുപ്പോടുകൂടിയാണ് ഇവർ വീക്ഷിക്കുന്നത്. മറ്റുള്ളവരുടെമുന്നിൽ പൂർവ്വബന്ധങ്ങളെ വേദനിപ്പിക്കുവാനുള്ള അവസരത്തിനുവേണ്ടി ഇവർ കാത്തിരിക്കും എന്നതും സംഭാവ്യമാണ്

ചിങ്ങം
പ്രശംസിക്കപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികളാണ് ചിങ്ങം രാശിയിൽ പിറന്നവർ. അതിനാൽ തങ്ങളുടെ പൂർവ്വബന്ധം മറ്റുള്ളവരെ പ്രശംസിക്കുന്നത് ഇവരെ സംബന്ധിച്ച് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. തങ്ങളുടെ പൂർവ്വബന്ധങ്ങളുമായി ചങ്ങാത്തംകൂടാൻ പോകുകയാണെങ്കിൽ, അവരുടെ പുതിയ ബന്ധങ്ങളിൽ വലിയ ആശങ്ക ഇവർക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല.
തങ്ങളുടെ പൂർവ്വബന്ധവുമായി സൗഹൃദത്തിൽ നിലകൊള്ളാത്തതിന്റെ മറ്റൊരു കാരണം അവരുടെ മർക്കടമുഷ്ടി പ്രകൃതമാണ്. പൂർവ്വബന്ധം എന്തെങ്കിലും മോശമായി ചെയ്യുകയാണെങ്കിൽ, അത്ര പെട്ടെന്നൊന്നും അത് ഇവരെ വിട്ടുമാറുകയില്ല.

മേടം
എന്നെന്നും മാത്സ്യര്യബോധമുള്ള ഒരു രാശിയാണ് മേടക്കാരുടേത്. തങ്ങളുടെ പൂർവ്വബന്ധത്തിൽ സൗഹൃദം തുടർന്നുപോകാൻ ഇവർ ഇഷ്ടപ്പെടുന്നില്ല. കാരണം ആര് കൂടുതൽ മെച്ചപ്പെടും എന്ന് സ്വയം മത്സരിച്ച് നിലനിന്നുപോകാൻ ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിൽ പൂർവ്വബന്ധത്തിന് പ്രവേശനം ഉണ്ടാകുന്നത് ഇവർ കാര്യമാക്കാറില്ല; കാരണം ഇവരെ സംബന്ധിച്ച് അത് സ്വന്തം നേട്ടങ്ങളെ നവീകരിച്ച് പ്രദർശിപ്പിക്കുന്നതിലൂടെ അവരെ വേദനിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗംകൂടിയാണ്.



Click it and Unblock the Notifications