പേരില്‍ ഈ അക്ഷരമുണ്ടോ, സാമ്പത്തിക നേട്ടം

Posted By:
Subscribe to Boldsky

പേര് എന്നത് ഒരാള്‍ക്ക് മറ്റൊരാളെ അഭിസംബോധന ചെയ്യുന്നതിനും അയാളെ തിരിച്ചറിയുന്നതിനും വേണ്ടിയാണ്. എന്നാല്‍ ഇതിലുപരി ജീവിത കാലം മുഴുവന്‍ മാത്രമല്ല മരിച്ച് കഴിഞ്ഞാലും നമ്മള്‍ അറിയപ്പെടുന്നത് അതേ പേരില്‍ തന്നെയാണ്. പേരിടുന്നത് ഒരു ചടങ്ങ് തന്നെയാണ്. പല വിശ്വാസങ്ങളും ഭാഗ്യവും ്ക്ഷരങ്ങളും എല്ലാം നോക്കിയാണ് പേരിടല്‍ ചടങ്ങ് നടത്തുന്നത്. നമ്മുടെ പേരിലെ ചില അക്ഷരങ്ങള്‍ ജീവിത വിജയത്തേയും ഭാഗ്യത്തേയും നമ്മുടെ സാമ്പത്തിക നേട്ടത്തേയും സൂചിപ്പിക്കുന്ന ഒന്നാണ്.

വയറിനു മുകളില്‍ മറുകുള്ള സ്ത്രീയെങ്കില്‍

ചില അക്ഷരങ്ങള്‍ പേരിലുണ്ടെങ്കില്‍ അത് ജീവിത വിജയത്തിന് കാരണമാകുന്നു. ചില അക്ഷരങ്ങള്‍ നമുക്ക് നല്‍കുന്ന ഭാഗ്യവും നിര്‍ഭാഗ്യവും ചില്ലറയല്ല. ഇത് സാമ്പത്തികമായി കൂടി നമ്മളെ വളരെയധികം സഹായിക്കുന്നു. ഇത്തരത്തില്‍ ഏതൊക്കെ അക്ഷരങ്ങള്‍ക്ക് നമ്മുടെ പേരില്‍ സ്വാധീനം ചെലുത്താന്‍ കഴിയും എന്ന് നോക്കാം. ഈ അക്ഷരങ്ങള്‍ നോക്കി നമ്മുടെ സാമ്പത്തിക നിലക്ക് കൂടി മാറ്റം വരുത്താന്‍ കഴിയുന്നതാണ്.

D M T

D M T

ഈ അക്ഷരങ്ങള്‍ നിങ്ങളുടെ പേരിലുണ്ടോ, എങ്കില്‍ നിങ്ങള്‍ ഏത് കാര്യത്തിനും വിജയിക്കുന്നവരായിരിക്കും. മാത്രമല്ല ബിസിനസ് രംഗത്ത് ഏത് വിധേനയും ശോഭിക്കുന്ന തരക്കാരായിരിക്കും ഇവര്‍. കൂടാതെ കഠിനാധ്വാനം ചെയ്ത് ജീവിതത്തില്‍ വളരെയധികം ശോഭിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ഏത് പദ്ധതിക്ക് തുടക്കം കുറിച്ചാലും അതില്‍ ഉയര്‍ച്ചയിലെത്താന്‍ ഇവര്‍ക്ക് കഴിയുന്നു.

V U W

V U W

മുകളില്‍ പറഞ്ഞ മൂന്ന് അക്ഷരത്തില്‍ നിങ്ങളുടെ പേര് തുടങ്ങുന്നതെങ്കില്‍ ഇവര്‍ മറ്റുള്ളവരില്‍ അനുകമ്പയുള്ളവരായിരിക്കും. മാത്രമല്ല മറ്റുള്ളവരെ സഹായിക്കുന്ന മനസ്ഥിതിയും ഇവരിലുണ്ടാവും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. എന്നാല്‍ ജോലി ചെയ്യുന്നതിനനുസരിച്ചുള്ള സാമ്പത്തിക നേട്ടം ഇവര്‍ക്ക് ലഭിക്കുന്നു.

E N H X

E N H X

ഈ അക്ഷരങ്ങളില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ പേരിലുണ്ടെങ്കില്‍ അത്തരക്കാര്‍ ധാരാളം പണം സമ്പാദിക്കുന്നവരായിരിക്കും. മാത്രമല്ല തങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച് ആശങ്കയില്ലാതെ ജീവിക്കുന്നവരായിരിക്കും ഇവര്‍. ഏത് പ്രതിസന്ധിയിലും ജീവിതത്തില്‍ വളരെയധികം മുന്നോട്ട് പോവാന്‍ ഇവര്‍ക്ക് കഴിയും.

B R K

B R K

ദേഷ്യക്കാരായിരിക്കും ഇത്തരക്കാര്‍. പെട്ടെന്ന് ഏത് കാര്യത്തിനും പ്രതികരിക്കുന്നു. മാത്രമല്ല സാമ്പത്തികമായോ മറ്റേതെങ്കിലും തരത്തിലോ മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് കഴിയില്ല. അത്രക്കധികം സ്വാര്‍ത്ഥരായിരിക്കും ഇവര്‍. ഏത് കാര്യത്തിനായാലും പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരായിരിക്കും ഇവര്‍.

A I J Y Q

A I J Y Q

ജീവിതത്തെക്കുറിച്ചുള്ള ഇവരുടെ കാഴ്ചപ്പാട് മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തമായിരിക്കും. എന്നാല്‍ അത്യാഗ്രഹികളായിരിക്കും ഇവര്‍. മാത്രമല്ല ഏത് കാര്യത്തിലും തങ്ങളുടേതായ സ്‌പേസ് വേണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും. അതിലുപരി തങ്ങളുടെ കാര്യത്തില്‍ മറ്റുള്ളവരെ കൈ കടത്താന്‍ ഒരു കാരണവശാലും ഇവര്‍ അനുവദിക്കില്ല. സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും മികച്ച രീതിയില്‍ അതെങ്ങനെ ഉപയോഗിക്കാം എന്ന് അറിയില്ല.

C G S L

C G S L

മറ്റുള്ളവരോട് ഏത് രീതിയില്‍ പെരുമാറണം എന്ന് ഇവര്‍ക്ക് അറിയാം. നല്ല സ്വഭാവത്തിനുടമകളായിരിക്കും ഇത്തരക്കാര്‍. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് സാമ്പത്തികമാണെങ്കില്‍ പോലും അതു പോലെ സഹായിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ പെട്ടെന്ന് മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമായി ഇവര്‍ മാറുന്നു.

O Z

O Z

ദുര്‍വാശിയായിരിക്കും ഇത്തരക്കാരുടെ മുഖമുദ്ര. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ എടുക്കുന്ന പല തീരുമാനങ്ങളും ഇത്തരത്തില്‍ വാശിപ്പുറത്തായിരിക്കും. ഇത് പലപ്പോഴും നാശത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എങ്കിലും ദാനധര്‍മിഷ്ഠരായിരിക്കും ഇവര്‍. ഇത് പല തരത്തില്‍ നിങ്ങളെ സാമ്പത്തികമായും സഹായിക്കുന്നു.

P F

P F

സാമ്പത്തികമായി നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. സാമ്പത്തിക നേട്ടവും സാമ്പത്തിക നഷ്ടവും ഒരുപോലെ നിങ്ങളെ ബാധിക്കുന്നു. പലപ്പോഴും മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകുന്ന അവസ്ഥയിലായിരിക്കും നിങ്ങളുടെ ജീവിതം പോവുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്നവര്‍ നിരവധിയാണ്.

English summary

The alphabets in your name affect your life

Some people believe that alphabets brings positive influence into our life, while others think of it as a unique identity. Here we explaining the alphabets in your name affect your life.
Story first published: Monday, January 8, 2018, 10:47 [IST]