Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ടോറസ്: 2018 ജൂണ്‍ നിങ്ങള്‍ക്ക് എങ്ങനെ?
തൊഴില്‍പരമായ ഉയര്‍ച്ച നേടാന്‍ അനുകൂലമായ ഗ്രഹനിലയാണ് നിങ്ങളുടേത്. വിമര്‍ശനങ്ങളെ അഭിമുഖീകരിക്കുക
2018 പകുതിയായി കഴിഞ്ഞു. നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാറ്റം വരുന്ന സമയമാണിത്. ജോലിയിലെ ഉയര്‍ച്ച പോലുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന മാസമാണ് ജൂണ്‍. തൊഴില്‍ മികവിലൂടെ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളില്‍ ആളുകള്‍ക്ക് അമിത പ്രതീക്ഷ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിഷമിക്കേണ്ട, പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നിങ്ങള്‍ക്ക് സാധിക്കും.

തൊഴില്‍പരമായ ഉയര്‍ച്ച നേടാന്‍ അനുകൂലമായ ഗ്രഹനിലയാണ് നിങ്ങളുടേത്. വിമര്‍ശനങ്ങളെ അഭിമുഖീകരിക്കുക. ചില പ്രതിബന്ധങ്ങള്‍ അനുഭവപ്പെടാം. പക്ഷെ അവ അതിജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ആരോഗ്യം, തൊഴില്‍, സാമ്പത്തികം, പ്രണയം തുടങ്ങിയ കാര്യങ്ങളില്‍ ജൂണ്‍ നിങ്ങള്‍ക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.

ആരോഗ്യം:-
ജോലിയില്‍ ഉണരുകയും ഉറങ്ങുകയും ചെയ്യാതിരുന്നാല്‍ ഈ മാസം ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുകയില്ല. ശുഭാപ്തിവിശ്വാസവും പോസിറ്റീവ് എനര്‍ജിയും നിങ്ങള്‍ക്ക് ആവശ്യമായ മാനസികബലം പ്രദാനം ചെയ്യും. ആവശ്യത്തിന് ആഹാരം കഴിക്കാനും വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.
നാല്‍പ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ചെറിയ ദഹനപ്രശ്നങ്ങള്‍ ഉണ്ടാകാം. ഹോട്ടല്‍ ഭക്ഷണവും കൊഴുപ്പ് കൂടിയ ആഹാരസാധനങ്ങളും കഴിവതും ഒഴിവാക്കുക. നല്ല ആഹാരശീലം സുഖകരമായ ജീവിതത്തിന് ആവശ്യമാണ്. ഈ മാസം ഉണ്ടാകുന്ന നിസ്സാരമായ ആരോഗ്യപ്രശ്നങ്ങള്‍ ചിലപ്പോള്‍ ഗുരുതരമായി മാറിയേക്കാം. അതിനാല്‍ സ്വയം ചികിത്സ നടത്തരുത്.
അമിത ഉത്കണ്ഠയും ദേഷ്യവും വേണ്ട. പ്രത്യേകിച്ച് ജൂണിന്റെ ആദ്യപകുതിയില്‍.

തൊഴില്‍:-
തൊഴിലില്‍ നിങ്ങള്‍ക്ക് ജൂണ്‍ വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. മികച്ച തൊഴില്‍ സാഹചര്യം, ശമ്പളം, ഉയര്‍ച്ച എന്നിവയാണ് നിങ്ങളെ കാത്തിരിക്കുന്നത്. അനുയോജ്യമായത് തിരഞ്ഞെടുക്കുക. ഇവ എപ്പോഴും ലഭിക്കുകയില്ല.്
ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ചുപറ്റാന്‍ കഴിയും. ബഹുമാനത്തോടെ പെരുമാറുക. തന്ത്രപരമായി നീങ്ങണം. ജൂണ്‍ അവസാനത്തോടെ ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. അത് കൈവിട്ടുപോയാല്‍ വിഷമിക്കരുത്. ഇതിനെക്കാള്‍ മികച്ചത് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അത്മവിശ്വാസത്തോടെ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്യുക, അര്‍ഹിക്കുന്ന അംഗീകാരം നിങ്ങളെ തേടിയെത്തും.

സാമ്പത്തികം:-
സാമ്പത്തിക പ്രശ്നം ചെറുതായി അലട്ടാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായത്തിനെത്തും. കഴിയുന്നത്ര സുഹൃത്തുക്കളുമായുള്ള സാമ്പത്തിക ഇടപാട് ഒഴിവാക്കുക. പുതിയ നിക്ഷേപങ്ങള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അനുകൂല സമയമല്ല. മാസാവസാനത്തോടെ അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഗുണം ചെയ്യും.
വരവും ചെലവും നിങ്ങളെ അലട്ടുകയില്ല. അനാവശ്യ ചെലവുകളില്‍ ശ്രദ്ധവയ്ക്കുക. സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധി ഉപയോഗിച്ച് തീരുമാനമെടുക്കുക. ചില സംരംഭങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഫലം കിട്ടാന്‍ സമയമെടുക്കും. അതിനാല്‍ ധൃതിപിടിച്ച് തീരുമാനങ്ങള്‍ എടുക്കരുത്. ഉറച്ച തീരുമാനത്തോടെ മുന്നോട്ടുപോവുക.

പ്രണയം:-
നിങ്ങളുടെ ആകര്‍ഷകമായ വ്യക്തിത്വം പ്രണയം സഫലമാകാന്‍ സഹായിക്കും. ഇത് ജീവിതത്തിന് പുതിയൊരു ദിശാബോധം നല്‍കും.
കമിതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഒരിക്കലും ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന നിലപാട് എടുക്കരുത്. ഇത് ബന്ധം കൂടുതല്‍ വഷളാക്കും. വിവാഹിതര്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയരാകേണ്ടിവരും. യാത്രകള്‍ പോവുക. പ്രണയത്തിന്റെ തീവ്രത തിരിച്ചുപിടിക്കാന്‍ ഇതിലൂടെ കഴിയും.
ഭാഗ്യനിറം- കുങ്കുമം, മഞ്ഞ
ഭാഗ്യ സംഖ്യ- 5,6,31,32



Click it and Unblock the Notifications

