For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നമ്പറുകളിൽ പോരാളിയായ 9 നെക്കുറിച്ചറിയാം

  |

  കുടുംബവും സുഹൃത്തുക്കളും -- ഇവർ മിക്കപ്പോഴും കുടുംബത്തിൽ മുതിർന്നവർ ആയിരിക്കും.കൂടെപ്പിറപ്പുകളിൽ നിന്നും അവർക്ക് കൂടുതൽ ഗുണം ലഭിക്കില്ല.എന്നാൽ ഇവരുടെ പിന്തുണ കൂടെപ്പിറപ്പുകൾക്ക് ലഭിക്കും.കുട്ടികളെപ്പോലെ ഇക്കൂട്ടർ സാഹസികർ ആയിരിക്കും.ഇവർ ഊർജ്ജസ്വലരാണ്.സ്നേഹവും അച്ചടക്കവുമുള്ളവരാണ് ഇക്കൂട്ടർ.

  തുറന്നു സംസാരിക്കുന്നവരും കൂട്ടുകാർക്കിടയിൽ ടീം ലീഡറുമാണ്.കൂട്ടുകാർക്കിടയിൽ സത്യസന്ധരും എന്നാൽ പെട്ടെന്ന് ദേഷ്യം വരുന്നവരും ആയിരിക്കും.ഇവരുടെ കുടുംബജീവിതം പ്രശനങ്ങൾ നിറഞ്ഞതാണ്.പ്രത്യേകിച്ച് 18 ആണ് ജനന തിയതിയെങ്കിൽ .ഇവർ സ്ത്രീകളെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യും.

  nne

  9 ജനന സംഖ്യ ഉള്ളവർ തങ്ങളുടെ പങ്കാളിയെ ശാരീരികമായി കൈകാര്യം ചെയ്യും.കൂട്ടുകാരും കുടുംബവും ഉപദേശവും സഹായവും നൽകുന്നതിൽ നിന്ന് മാറി നിൽക്കും.അവർ ഇഷ്ടപ്പെടുന്നില്ല എങ്കിലും സഹായിക്കും.ജീവിതത്തിൽ സെറ്റിൽ ആയാൽ അവർ സമൂഹത്തെ സേവിക്കും.

  nnne

  വിദ്യാഭ്യാസം

  പെട്ടെന്ന് പഠിക്കുകയും ജ്ഞാനം നേടുകയും ചെയ്യും.എൻജിനിയറിങ്,ഫിസിക്സ്,കെമിസ്ട്രി,ആര്കിടെക്ച്ചർ എന്നീ വിഷയങ്ങളിൽ അവർ മികച്ചവർ ആയിരിക്കും.ആർട്ടിലും സര്ഗാത്മകതയിലും അവർക്ക് ചായ്‌വ് ഉണ്ടാകും.കായികമായി ഉള്ള വെല്ലുവിളികൾ അവർ ഏറ്റെടുക്കും.9 നമ്പറുള്ള ചിലർ ജീവിതത്തിൽ നേരത്തെ പഠനം നിർത്തി ജോലിയിൽ പ്രവേശിക്കും.കഷ്ട്ടപ്പാടും അവരുടെ ജീവിതത്തിൽ ഉണ്ടാകും

  nn

  പ്രണയ ജീവിതം

  എതിർലിംഗക്കാരുമായി ആകര്ഷണത്തിലാകും.ചിന്തിക്കുന്നതിനു മുൻപ് ഇക്കൂട്ടർ പ്രവർത്തിക്കുകയും ചെയ്യും.എന്നാൽ എതിർ ലിംഗക്കാരുമായി കാര്യങ്ങൾ ശ്രദ്ധിച്ചേ ചെയ്യുകയുള്ളൂ.3 ,6 ,9 ,7 എന്നീ ദിവസങ്ങളിൽ ജനിച്ചവരുമായി അവർ നല്ല ബന്ധം പുലർത്തും.1 ,2 ,4 എന്നീ നമ്പറുകൾ അവഗണിക്കുന്നതാണ് നല്ലത്.

  nne

  ആരോഗ്യം

  മുഖത്തോ തലയിലോ അപകടത്തിൽ പെട്ട മുറിവ് ഉണ്ടാകും.ജിമ്മിൽ പോകാൻ ആഗ്രഹിക്കുന്നവരാണിവർ.ശരീരം നന്നാക്കാനായി വ്യായാമം ചെയ്യും.സർജന്റെ അടുത്ത് ജീവിതത്തിൽ ഒരിക്കലെങ്കിലും പോകും.വൃക്കയിൽ കല്ല്,കരൾ രോഗങ്ങൾ എന്നിവ ഇവർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.ആരോഗ്യം മെച്ചപ്പെടുത്താനായി ധാരാളം വെള്ളം കുടിക്കണം.ചെറിയ കാലത്തേക്ക് ചില രോഗപീഡകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.തീയും മൂർച്ഛയുള്ള ആയുധങ്ങളുമായി പ്രവർത്തിക്കുമ്പോൾ ശ്രദ്ധിക്കണം.പനിയും ശരീരത്തിൽ തട്പ്പുകളും ഉണ്ടാകാം.

  ചിലപ്പോൾ 9 നമ്പർ ഉള്ളവർക്ക് അസന്തുലിതാവസ്ഥയും അരക്ഷിതത്വവും തോന്നും.ഇത് കോപവും രക്തം,എല്ലു,മുടി,വിസർജ്ജഅവയവങ്ങൾ എന്നിവയ്ക്ക് പ്രശ്നം ഉണ്ടാക്കാം.കണ്ണും പാൻക്രിയാസും ഭരിക്കുന്നത് തീയാണ്.ചൊവ്വ ദുർബലമാകുമ്പോൾ ആ വ്യക്തിക്ക് കണ്ണ് രോഗങ്ങളും പ്രമേഹവും ഉണ്ടാകും.

  nne

  ജോലിയും സമ്പാദ്യവും

  ചെലവാക്കുന്ന രീതി ഉള്ളതിനാൽ സമ്പത്തു ആസൂത്രണം ചെയ്യണം.ഇവർ നല്ല എൻജിനീയറും,സർജനും,കെമിസ്റ്റും ആയിരിക്കും.സാഹസിക വിനോദം,ഗുസ്തി,ഹോട്ടൽ,അഭിനേതാവ്,പോലീസ്,ആർമി ഇവയെല്ലാം ഇവർക്ക് യോജിച്ച തൊഴിലാണ്.

  ചൈനീസ് സംഖ്യാശാസ്ത്രത്തിൽ 9 എന്ന സംഖ്യ പ്രശസ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.അവരുടെ ജോലിയിൽ അവർ പ്രശസ്തി നേടും.ബിസിനസിലോ ജോലിയിലോ ആയാലും കഠിനമായ കാര്യങ്ങൾ അവർ ചെയ്യും.കുറച്ചു ഉൾവലിഞ്ഞവർ ആയതിനാൽ ബിസിനസ്സിൽ ഊർജ്ജവും അടിസ്ഥാന സൗകര്യ വികസനം പോലുള്ള കാര്യങ്ങൾ ചെയ്യും.മെഷ്യനെ സംബന്ധിച്ച എല്ലാം അവർ ചെയ്യും.മാർച്ചും ഏപ്രിലും അവർക്ക് അഭിവൃദ്ധിയുള്ള മാസങ്ങളും സെപ്റ്റംബറും ഒക്ടോബറും ദുർബല മാസങ്ങളുമാണ്.

  Read more about: insync life ജീവിതം
  English summary

  Specialty of Number Nine

  A person with an Expression or Life Path that reduces down fully to an 11 or 22 are said to be endowed with special gifts of high-level inspiration and leadership, but their life may also be very challenging and highly paradoxical.
  Story first published: Monday, April 23, 2018, 14:40 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more