കര്‍ക്കിടക മാസത്തില്‍ ജനിച്ചവരെങ്കില്‍

കര്‍ക്കിടക മാസത്തില്‍ ജനിച്ചവരെങ്കില്‍

നാം ജനിയ്ക്കുന്ന മാസവും ദീവസവും സമയവുമെല്ലാം നമ്മെ പല തരത്തിലും സ്വാധീനിയ്ക്കുണ്ട്. നമ്മുടെ രൂപത്തിലും സ്വഭാവത്തിലും ഭാവിയിലുമെല്ലാം നാമറിയാതെ തന്നെ വളരെയേറെ സ്വാധീനം ചെലുത്തുന്നുമുണ്ട്.

മലയാളികള്‍, പ്രത്യേകിച്ചു ഹിന്ദുക്കള്‍ മലയാള മാസ പ്രകാരം പിറന്നാള്‍ ആഘോഷിയ്ക്കുന്നവരാണ്. ഡേറ്റ് ഓഫ് ബര്‍ത്ത് എന്ന രീതിയില്‍ നിന്നും വ്യത്യസ്തമായി മലയാളത്തിലെ മാസവും നാളുമെല്ലാമാകും, പിറന്നാളിന് പൊതുവേ എടുക്കാറ്. പിറന്നാള്‍ ദിനം മലയാള മാസമനുസരിച്ച് എല്ലാ മാസവും വ്യത്യാസപ്പെടുകയും ചെയ്യും. എന്നാല്‍ ഡേറ്റ് ഓഫ് ബര്‍ത്തിന് ഈ വ്യത്യാസം വരുന്നില്ല.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം എന്നിങ്ങനെ പോകുന്നു മലയാള മാസങ്ങള്‍.

ഈ മാസങ്ങളില്‍ തന്നെ കര്‍ക്കിടകം ഏറെ പ്രത്യേകതയുള്ള ഒന്നാണ്. പഞ്ഞമാസം, രാമായണ മാസം എന്നെല്ലാം അറിയപ്പെടുന്ന ഈ മാസം കോരിച്ചൊരിയുന്ന മഴയുടേയും ആയുര്‍വേദ ചികിത്സകളുടേയും അസുഖങ്ങളുടേയും മാസം കൂടിയാണ്.

മലയാള മാസ പ്രകാരം കര്‍ക്കിടകത്തില്‍ ജനിച്ചവര്‍ക്ക് ചില പ്രത്യേകതകള്‍ പറയുന്നുണ്ട്. ഇത്തരം ചില പ്രത്യേകതകളെക്കുറിച്ചറിയൂ, അതായത് കര്‍ക്കിടക മാസത്തിലാണ് ജനനമെങ്കില്‍, പിറന്നാളെങ്കില്‍.

ചാഞ്ചല്യപ്പെടുന്ന

ചാഞ്ചല്യപ്പെടുന്ന

കര്‍ക്കിടക മാസത്തില്‍ ജനിച്ചവരുടെ ഒരു പ്രത്യേകത ഇവര്‍ പെട്ടെന്നു ചാഞ്ചല്യപ്പെടുന്ന മനസുള്ളവരാണെന്നുള്ളതാണ്. അതായത് ഇവരുടെ മനസിന് ഉറപ്പു കുറവാകും. പെട്ടെന്നു തന്നെ മാറി മറയുന്ന മനസുമാകും. ഇതുകൊണ്ടുതന്നെ തീരുമാനങ്ങളും പെട്ടെന്നു തന്നെ മാറി മറയും. ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ ഏറെ സമയമെടുക്കുകയും ചെയ്യും.

ചിന്താശേഷിയും ഓര്‍മയും

ചിന്താശേഷിയും ഓര്‍മയും

ഇവര്‍ നല്ല ചിന്താശേഷിയും ഓര്‍മയും ഉള്ളവരാകും. നീതിമാന്മാരും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുന്നവരുമായ ഇവരെ ഏതെങ്കിലും കാര്യം ഏല്‍പ്പിച്ചാല്‍ അത് വളരെ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുകയും ചെയ്യും. ഇതുകൊണ്ടു തന്നെ ഏതു കാര്യവും ഇവരെ വിശ്വസിപ്പിച്ച ഏല്‍പ്പിയ്ക്കാം.

ജീവിതത്തില്‍

ജീവിതത്തില്‍

ജീവിതത്തില്‍ ഏതെല്ലാ പ്രശ്‌നങ്ങളും തടസങ്ങളും വന്നാലും ലക്ഷ്യത്തില്‍ നിന്നും മാറാതെ ഉറച്ചു നിന്ന് ഇത് നേടാന്‍ ശ്രമിയ്ക്കുന്ന പ്രകൃതം കൂടിയാണ് ഇവരുടേത്. ഇവരുടെ വഴിയിലെ തടസങ്ങള്‍ ഇവര്‍ ഏതു വിധേനയും മറി കടക്കുമെന്ന് അര്‍ത്ഥം.

മറ്റുള്ളവരെ

മറ്റുള്ളവരെ

എന്നാല്‍ മറ്റുള്ളവരെ അത്ര കണ്ട് അംഗീകരിയ്ക്കുന്ന കൂട്ടരാകില്ല, ഇവര്‍. അതായത് മറ്റുള്ളവരുടെ പ്രയത്‌നമോ കഴിവോ അംഗീകരിയ്ക്കാന്‍ ഇവര്‍ തയ്യാറാകില്ല. മറ്റുള്ളവര്‍ ഒരു നല്ല കാര്യം ചെയ്താല്‍ ഇത് മനസോടെ അംഗീകരിയ്ക്കാന്‍ ഇവര്‍ തയ്യാറായി എന്നു വരില്ല.

തങ്ങളോട് ഇടപെടുന്നവരോട്

തങ്ങളോട് ഇടപെടുന്നവരോട്

തങ്ങളോട് ഇടപെടുന്നവരോട് തുറന്നു പെരുമാറാനും ആത്മാര്‍ത്ഥത പ്രകടിപ്പിയ്ക്കാനും ഇക്കൂട്ടര്‍ക്കും സാധിയ്ക്കും. ഏറെ ആത്മവിശ്വാസമുളള കൂട്ടര്‍ കൂടിയാകും, ഇവര്‍. തങ്ങളോട് അടുത്തവരോട് ഇവര്‍ ആത്മാര്‍ത്ഥതയുളള കൂട്ടരാകുമെന്നര്‍ത്ഥം. ഇവര്‍ക്കു വേണ്ടത് ആത്മാര്‍ത്ഥമായി ചെയ്തു കൊടുക്കും.

ഇവര്‍ക്ക്

ഇവര്‍ക്ക്

ഇവര്‍ക്ക് ബിസിനസ് സംബന്ധമായ കാര്യങ്ങളാണ് തൊഴില്‍ പരമായി കൂടുതല്‍ ചേരുക. ബുദ്ധി കൊണ്ട് ഇത്തരം കാര്യങ്ങളില്‍ വിജയം വരിയ്ക്കാന്‍ ഇവര്‍ക്കു സാധിയ്ക്കും. നല്ല രീതിയില്‍ വ്യവസായ സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നവരാണ് ഇവര്‍.

ആരോഗ്യകരമായ ശരീരമാണ്

ആരോഗ്യകരമായ ശരീരമാണ്

പൊതുവേ ആരോഗ്യകരമായ ശരീരമാണ് ഇവരുടേത്. എങ്കില്‍ പോലും ഹൃദയ സംബന്ധമായതും ശ്വസന സംബന്ധമായതുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇക്കൂട്ടരെ അലട്ടാന്‍ സാധ്യതയുണ്ട്.

അന്യരെ ആശ്രയിക്കാതെ

അന്യരെ ആശ്രയിക്കാതെ

അന്യരെ ആശ്രയിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരും ഇതേ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നവരുമാണ് കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍. സ്വന്തം കാലില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യാന്‍ പൊതുവേ താല്‍പര്യപ്പെടുന്നവരാണ്.

ചെയ്യുന്ന എല്ലാക്കാര്യവും

ചെയ്യുന്ന എല്ലാക്കാര്യവും

ചെയ്യുന്ന എല്ലാക്കാര്യവും നാലാള്‍ അറിയണമെന്ന് പൊതുവേ ആഗ്രഹിയ്ക്കുന്ന കൂട്ടരാണ് ഇവര്‍. തങ്ങള്‍ ആര്‍ക്കെന്തു സഹായം ചെയ്താലും എന്തു കാര്യങ്ങള്‍ ചെയ്താലും അത് മറ്റുള്ളവര്‍ അറിയണം എന്നു താല്‍പര്യപ്പെടുന്നവരാണ് ഇക്കൂട്ടര്‍.

കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ക്ക്

കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ക്ക്

കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ക്ക് ജീവിതത്തില്‍ പൊതുവേ ഏറെ ശത്രുക്കളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ സഹായിച്ച ബന്ധുക്കളും സുഹൃത്തുകളുമുള്‍പ്പെടെ ശത്രുക്കളായി മാറാന്‍ സാധ്യതയുണ്ടെന്നതാണ് ഇവരെ സംബന്ധിക്കുന്ന ഒരു പ്രശ്‌നം.

കുടുംബ ജീവിതം

കുടുംബ ജീവിതം

ഇവരുടെ കുടുംബ ജീവിതം പൊതുവേ അസ്വസ്ഥമായിരിയ്ക്കും. വിവാഹം വൈകാന്‍ സാധ്യതയുണ്ട്, മാത്രമല്ല, പങ്കാളിയില്‍ നിന്നും അകന്നു കഴിയാനും സാധ്യതയുണ്ട്. ഇതെല്ലാം വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ഘടകങ്ങളാണ്.

യാത്ര

യാത്ര

ഇവര്‍ പൊതുവേ യാത്രകളെ ഇഷ്ടപ്പെടുന്നവരാണ്. വിദൂര ദിക്കുകളിലേയ്ക്കു യാത്ര ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍. വിദേശ വാസ യോഗ്യവും അവിടെത്തന്നെ താമസവും ജോലിയുമെല്ലാം കര്‍ക്കിടക മാസത്തില്‍ ജനിച്ചവര്‍ക്ക് പ്രതീക്ഷിയ്ക്കാവുന്ന കാര്യങ്ങളാണ്.

ഒന്നില്‍ കൂടുതല്‍ വീടുകള്‍ക്കുള്ള യോഗമുള്ളവരാണ്

ഒന്നില്‍ കൂടുതല്‍ വീടുകള്‍ക്കുള്ള യോഗമുള്ളവരാണ്

ഇവര്‍ പൊതുവേ വീടു വയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ. ഒരു വീടല്ല, ഒന്നില്‍ കൂടുതല്‍ വീടുകള്‍ക്കുള്ള യോഗമുള്ളവരാണ് ഇവര്‍. ഇവര്‍ക്ക് ഇക്കാര്യത്തില്‍ താല്‍പര്യവുമേറും. ഭവന നിര്‍മാണത്തോട് പൊതുവേ താല്‍പര്യക്കൂടുതലുള്ളവര്‍.

സന്താന ഭാഗ്യവും

സന്താന ഭാഗ്യവും

സന്താന ഭാഗ്യവും സുഖവുമുള്ള കൂട്ടരാണ് പൊതുവേ കര്‍ക്കിടകത്തില്‍ ജനിച്ചവര്‍. ഇവര്‍ക്ക് സ്‌നേഹവും അടുപ്പവുമുളള സന്താനങ്ങളെ ലഭിയ്ക്കും. എല്ലാ കാര്യത്തിലും സഹായിക്കുന്ന ,മാതാപിതാക്കളോട് അടുപ്പം കാണിയ്ക്കുന്ന ഇവരുടെ കുട്ടികള്‍ ജീവിതത്തില്‍ ഉയര്‍ന്ന നിലയില്‍ എത്താനും സാധ്യത കൂടുതലാണ്.

Story first published: Monday, August 13, 2018, 14:40 [IST]
X
Desktop Bottom Promotion