നിങ്ങള്‍ പുനര്‍ജനിക്കുമോ, ഈ ജന്മത്തിലറിയാം അത്

പുനര്‍ജന്‍മത്തേയും അതിന്റെ രഹസ്യങ്ങളേയും ചുറ്റി നിരവധി അന്ധവിശ്വാസങ്ങളാണ്

പുനര്‍ജന്മം എന്നും എപ്പോഴും പിടികിട്ടാത്ത ഒരു പ്രഹേളികയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മരണത്തെക്കുറിച്ചും എങ്ങനെ മരിക്കുന്നു എന്നും മരിച്ച് കഴിഞ്ഞാല്‍ ആത്മാവ് എവിടെ പോവുന്നു എന്നതിനെക്കുറിച്ചും എല്ലാം ഇന്നും പഠനങ്ങള്‍ വിവിധയിടങ്ങളില്‍ വിവിധ തലങ്ങളില്‍ നടന്നു കൊണ്ടിരിക്കുകയാണ്. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കുമുണ്ട് ഒരു പുനര്‍ജന്മം. മരണത്തിന്റേയും ജനനത്തിന്റേയും സത്യങ്ങള്‍ അന്വേഷിച്ചു മനുഷ്യന്‍ അലയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇപ്പോഴും മുത്തശ്ശിക്കഥ പോലെ ചുരുളഴിയാത്ത രഹസ്യമായി ഇന്നും നിലനില്‍ക്കുന്നു.

പുനര്‍ജന്‍മത്തിന് നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ പലപ്പോഴും പല തരത്തിലാണ് പുനര്‍ജന്മം നാം അനുഭവിക്കേണ്ടി വരിക. നമ്മുടെ മരണശേഷം എന്ത് എന്ന കാര്യമാണ് പലപ്പോഴും പുനര്‍ജന്‍മത്തിലേക്കുള്ള വാതില്‍ തുറക്കുന്നത്. ആരാണ് പുനര്‍ജനിക്കുന്നത്. എന്തിനു വേണ്ടിയാണ് പുനര്‍ജനിക്കുന്നത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ പലപ്പോഴും നമുക്ക് മുന്നിലുണ്ട്. മനുഷ്യന്‍ പുനര്‍ജനിക്കുന്നതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയേണ്ട.

പുനര്‍ജന്മത്തെക്കുറിച്ച് അല്ലെങ്കില്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് പല വിധത്തിലുള്ള കഥകളും കെട്ടുകഥകളും നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. പലപ്പോഴും ആഗ്രഹങ്ങള്‍ ഭൂമിയില്‍ ബാക്കി വെച്ച് പോവുന്നവരാണ് പുനര്‍ജിനിക്കപ്പെടുന്നത് എന്നൊരു വിശ്വാസം പോലും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അതിലെല്ലാമുപരി ജീവിതത്തില്‍ പുനര്‍ജന്മവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില വിശ്വാസങ്ങള്‍ ഉണ്ട്. നിങ്ങള്‍ പുനര്‍ജനിക്കുമോ ഇല്ലയോ എന്ന് നമുക്ക് ഈ ജന്മത്തില്‍ തന്നെ മനസ്സിലാക്കാം, എങ്ങനെയെന്ന് നോക്കാം.

ആഗ്രഹപൂര്‍ത്തീകരണത്തിന്

ആഗ്രഹപൂര്‍ത്തീകരണത്തിന്

തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടാതെയുള്ള മരണം പലപ്പോഴും പുനര്‍ജന്‍മത്തിനു കാരണമാകുന്നു. ഇത്തരത്തില്‍ ജനിക്കുന്നവര്‍ ആണാകട്ടെ പെണ്ണാകട്ടെ പുനര്‍ജന്മത്തിലെങ്കിലും തന്റെ ആഗ്രഹ പൂര്‍ത്തീകരണം നടത്തുന്നു. ഒരിക്കലും അടങ്ങാത്ത ആഗ്രഹങ്ങള്‍ ഇത്തരത്തിലുള്ള ആത്മാവിന് പുതിയ ശരീരം സ്വീകരിക്കുന്നതിന് കാരണമാകുന്നു. ഇതാണ് പുനര്‍ജന്മത്തെക്കുറിച്ച് പലപ്പോഴും നമ്മള്‍ ആദ്യം കേള്‍ക്കാനിടയുള്ള ഒരു കാര്യം. ആഗ്രഹപൂര്‍ത്തീകരണം ആണ് പ്രധാന ലക്ഷ്യം.

കടപ്പാട് തീര്‍ക്കാന്‍

കടപ്പാട് തീര്‍ക്കാന്‍

ഒരാത്മാവ് മറ്റൊരാത്മാവിനോട് കടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തീര്‍ക്കാനായി പുനര്‍ജന്മം എടുക്കുന്നു. ചിലപ്പോള്‍ നമ്മുടെ തന്നെ മകനോ മകളോ ബന്ധുവോ ആയിട്ടായിരിക്കും ഇത്തരത്തില്‍ പുനര്‍ജന്മം. എന്നാല്‍ ഇതെല്ലാം നമ്മുടെ വിശ്വാസത്തിന്റെ പുറത്ത് സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളാണ്. ഒരിക്കലും ഇത് സത്യമാണെന്ന് ശാസ്ത്രീയമായി ആരും തെളിയിച്ചിട്ടില്ല.

വര്‍ണാശ്രമ ധര്‍മ പാലനത്തിന്

വര്‍ണാശ്രമ ധര്‍മ പാലനത്തിന്

ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്ന ഹിന്ദു സമൂഹത്തില്‍ ഓരോ ജന്‍മത്തിലും ചെയ്തു തീര്‍ക്കേണ്ട ധര്‍മ്മം പൂര്‍ത്തീകരിക്കാനാവാതെ വരുമ്പോള്‍ പുനര്‍ജന്മം എടുക്കുന്നു. ഇതിലൂടെ താന്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അനുഭവിക്കുകയും തനിക്ക് ചെയ്ത് തീര്‍ക്കാനുള്ള കാര്യങ്ങള്‍ തീര്‍ക്കുകയും ചെയ്യുന്നു ആ ആത്മാവ്.

മോക്ഷം ലഭിക്കുന്നതിനായി

മോക്ഷം ലഭിക്കുന്നതിനായി

മോക്ഷപ്രാപ്തിക്കായി നില്‍ക്കുന്ന ആത്മാക്കളാണ് ഇത്തരത്തില്‍ പുനര്‍ജനിക്കുന്നത്. മോക്ഷ പ്രാപ്തിക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു തീര്‍ത്ത ശേഷം ഇവര്‍ മരിക്കുന്നു. തന്റെ ജന്മത്തിന്റെ ഉദ്ദേശം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ ജീവിതത്തെക്കുറിച്ച യാതൊരു ആഗ്രഹവും ഇവരില്‍ ഉണ്ടാവില്ല. ഇത് പുനര്‍ജന്മത്തിലൂടെ സാധിച്ചശേഷം അവര്‍ ശരീരം ഉപേക്ഷിക്കുന്നു.

 ഏഴ് ജന്മം എല്ലാവര്‍ക്കും

ഏഴ് ജന്മം എല്ലാവര്‍ക്കും

എല്ലാ മനുഷ്യര്‍ക്കും ഏഴ് ജന്മം ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിലെല്ലാം ഓരോ കര്‍മ്മത്തെക്കുറിച്ചും അനുശാസിക്കുന്നുണ്ട്. ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ പുനര്‍ജന്മം എടുക്കുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഏഴ് ജന്മത്തിനപ്പുറം പുനര്‍ജന്മം എന്ന സത്യം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

മൂന്നാം കണ്ണ് യാഥാര്‍ത്ഥ്യം

മൂന്നാം കണ്ണ് യാഥാര്‍ത്ഥ്യം

നമ്മുടെ ആത്മാവ് ശരീരം വിട്ടു പോവുന്ന സമയം നമ്മുടെ പുനര്‍ജന്‍മത്തെക്കുറിച്ച് ബോധ്യമാവുന്ന മൂന്നാം കണ്ണ് നമ്മളില്‍ പ്രവര്‍ത്തിക്കുമെന്നാണ് പറയപ്പെടുന്നത്. ഇത് വഴി നമുക്ക് അടുത്ത ജന്മത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും നമ്മുടെ പുനര്‍ജന്മം എത്തരത്തില്‍ ആയിരിക്കും എന്നും മനസ്സിലാക്കാന്‍ കഴിയും എന്നാണ് വിശ്വാസം.

നാല് പുരുഷാര്‍ത്ഥങ്ങള്‍ പൂര്‍ത്തിയാക്കാന്‍

നാല് പുരുഷാര്‍ത്ഥങ്ങള്‍ പൂര്‍ത്തിയാക്കാന്‍

മനുഷ്യ ജീവിതത്തെ നാലു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയാണവ. അതുകൊണ്ടു തന്നെ ഓരോ ഘട്ടത്തിലും പൂര്‍ത്തീകരിക്കപ്പെടേണ്ട കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാനാവാതെ വരുമ്പോള്‍ പുനര്‍ജന്‍മത്തിലൂടെ അത് സാധ്യമാകുന്നു.

കഴിഞ്ഞ ജന്‍മത്തിലെ ഓര്‍മ്മകള്‍

കഴിഞ്ഞ ജന്‍മത്തിലെ ഓര്‍മ്മകള്‍

നമ്മുടെയെല്ലാം കഴിഞ്ഞ ജന്‍മത്തിലെ ഓര്‍മ്മകള്‍ പലപ്പോഴും നമ്മുടെ അബോധമനസ്സില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഓര്‍മ്മകള്‍ പലതും നമ്മുടെ മരണ സമയത്തായിരിക്കും ഓര്‍മ്മവരുന്നത്.

പ്രേതാത്മാവില്‍ നിന്നും മോക്ഷം

പ്രേതാത്മാവില്‍ നിന്നും മോക്ഷം

മരണശേഷം പ്രേതാത്മാവായി അലയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് പുനര്‍ജന്‍മം മോക്ഷം നല്‍കുന്നു. എന്നാല്‍ പലര്‍ക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള ഉപാധിയാണ് പുനര്‍ജന്മം. തന്റെ ആഗ്രഹം പൂര്‍ത്തിയായാല്‍ അല്ലെങ്കില്‍ ഭൂമിയില്‍ തന്റെ കര്‍മ്മം കഴിഞ്ഞാല്‍ പിന്നീടൊരു നിമിഷം ഭൂമിയില്‍ നില്‍ക്കാന്‍ ഇത്തരം ആത്മാക്കള്‍ ആഗ്രഹിക്കുകയില്ല.

 കര്‍മ്മപൂര്‍ത്തീകരണത്തിന്

കര്‍മ്മപൂര്‍ത്തീകരണത്തിന്

തന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനു മുന്‍പു തന്നെ മരണം സംഭവിച്ചാല്‍ അടുത്ത ജന്‍മത്തിലെങ്കിലും കര്‍മ്മ പൂര്‍ത്തീകരണത്തിനായി ആ ആത്മാവ് പുനര്‍ജന്‍മമെടുക്കുന്നു. ഇതെല്ലാം വിശ്വാസമാണ്. എന്നാല്‍ ഇത്തരം വിശ്വാസങ്ങള്‍ നമുക്കിടയില്‍ നിലനില്‍ക്കുന്നതാണ് പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം.

മുജ്ജന്‍മ പാപം അനുഭവിക്കാന്‍

മുജ്ജന്‍മ പാപം അനുഭവിക്കാന്‍

പാപങ്ങളുടെ ഫലം മരണ ശേഷമാണ് അനുഭവിക്കേണ്ടി വരുക എന്നാണ് നമ്മുടെ വേദങ്ങളും മറ്റും പറയുന്നത്. എന്നാല്‍ മരണാനന്തര ജീവിതത്തിനു ശേഷവും പുനര്‍ജന്മം എന്ന അവസ്ഥയില്‍ കഴിഞ്ഞ ജന്മത്തിലെ പാപങ്ങള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയും നമ്മുടെ ഋഷിവര്യന്‍മാര്‍ തള്ളിക്കളയുന്നില്ല. മുജ്ജന്‍മത്തില്‍ ചെയ്തു കൂട്ടിയ പാപം അനുഭവിക്കാന്‍ പലരും പുനര്‍ജന്‍മം എടുക്കുന്നു. ഇപ്രകാരം പുനര്‍ജന്മം എടുക്കുമ്പോള്‍ അത് മനുഷ്യജന്മം തന്നെയായിരിക്കണം എന്നില്ല.

ലക്ഷ്യങ്ങള്‍ നേടുന്നതിന്

ലക്ഷ്യങ്ങള്‍ നേടുന്നതിന്

ഈ ജന്മത്തില്‍ നേടാനാവാതെ വന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പുനര്‍ജന്മമെടുക്കുന്നവരും ഉണ്ട് എന്നാണ് വിശ്വാസം. പല ഋഷിവര്യന്‍മാരും ഇത്തരത്തില്‍ പുനര്‍ജനിക്കപ്പെട്ടിട്ടുണ്ട്. താന്‍ കൈവരിക്കാനിരിക്കുന്ന ലക്ഷ്യങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടാല്‍ അത് പൂര്‍ത്തീകരിക്കുന്നതിനായി പലരും പുനര്‍ജന്‍മമെടുക്കുന്നു. തന്റെ ലക്ഷ്യം അത്യന്തം ശുദ്ധവും നന്മയുള്ളതുമാണെങ്കില്‍ ഇവര്‍ക്ക് പുനര്‍ജന്മം സാധ്യമാണ് എന്നാണ് പറയുന്നത്.

Story first published: Saturday, April 28, 2018, 11:00 [IST]
X
Desktop Bottom Promotion