Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഹൃദയ ശസ്ത്രക്രിയയ്ക്കു സഹായം തേടുന്നു
എട്ട് മാസങ്ങളായി. രണ്ട് വയസ്സുകാരനായ കൃതിക്കിന്റെ മുഖത്ത് എല്ലായ്‌പ്പോഴുമുള്ള അതേ ഭാവംതന്നെയാണ്. ഇതുമാത്രമാണ് അവന് അറിയാവുന്ന ഒരേയൊരു ജീവിതം; തന്റെ അസ്വസ്ഥതയേയും വേദനയേയും പ്രകടിപ്പിക്കാൻ മറ്റൊരു മാർഗ്ഗവുമില്ലാതെ എല്ലാ രാത്രിയും പകലും കരയുന്ന ഒരേയൊരു ജീവിതം! അവന്റെ നേത്രങ്ങളും ചർമ്മവും വിവർണ്ണമായും, അവന്റെ കവിളുകൾ കുഴിഞ്ഞൊട്ടിയും കാണപ്പെടുന്നു. ഈ കുരുന്നിന്റെ ശരീരത്തുടുപ്പ് മാസങ്ങൾക്കുമുമ്പുതന്നെ എങ്ങോ പോയ്മറഞ്ഞു.

നിറുത്താതെ വളരെനേരം തന്റെ കുഞ്ഞ് കരയുന്നതുകണ്ടപ്പോഴാണ് കൃതിക്കിന്റെ അച്ഛനായ ആങ്കുർ അത് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ കരച്ചിലുകൾ സ്വാഭാവികമല്ലെന്ന് അയാളുടെ സഹജവാസന അയാളോട് പറഞ്ഞു. ലുധിയാനയിലും ഡൽഹിയിലുമുള്ള വളരെയധികം ആശുപത്രികളിൽ അദ്ദേഹം അവനെ കൊണ്ടുപോയി. അവിടെനിന്നെല്ലാം കുട്ടിയ്ക്ക് 'ഗൗരവമേറിയ പ്രശ്‌നങ്ങളൊന്നും' ഇല്ലെന്നുപറഞ്ഞ് അവർ മടക്കിയയച്ചു.
കൃതിക്കിന്റെ ഹൃദയത്തിന് ശരീരത്തിനാകമാനം ശുദ്ധരക്തം പമ്പുചെയ്തുവിടുവാനുള്ള കഴിവില്ലെന്ന് ഒടുവിൽ ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രി അറിയിച്ചു.

അവനെ രക്ഷിക്കുവാനുള്ള ഒരേയൊരു ചികിത്സ ഹൃദയശസ്ത്രക്രിയ മാത്രമാണ്.
'ആരോഗ്യമുള്ള 2 വയസ്സുകാരന് 10 കിലോ ഭാരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്റെ കൃതിക്കിന് 6 കിലോയാണ് ഭാരം. ഹൃദയം അവന്റെ ശരീരത്തെ തളർത്തിക്കളയുന്നു, നിസ്സഹായമായി നോക്കിയിരിക്കുവാൻ മാത്രമാണ് ഞങ്ങൾക്ക് കഴിയുന്നത്.'
ഇത്തരത്തിലുള്ള ഗൗരവമേറിയ ഒരു ശസ്ത്രക്രിയയെ അഭിമുഖീകരിക്കുവാനുള്ള ശരീരഭാരം കൃതിക്കിനില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ പ്രക്രിയയ്ക്കുവേണ്ടി അവനെ പ്രാപ്തനാക്കണമെങ്കിൽ, ആരോഗ്യകരമായ അളവിനുള്ള ഭാരം നേടിയെടുക്കുന്നതിനുവേണ്ടി മതിയായ ഔഷധവും പോഷണവും ആങ്കുർ നൽകേണ്ടിയിരിക്കുന്നു. അതിനും ഹൃദയശസ്ത്രക്രിയയ്ക്കുമായി 5 ലക്ഷം രൂപ വേണ്ടിവരും.
പഞ്ചാബിലെ ജലന്ദറിൽ ഗ്യാസ് സിലണ്ടറുകൾ നന്നാക്കുകയും കൊണ്ടുചെന്ന് വച്ചുകൊടുക്കുകയും ചെയ്യുന്ന തൊഴിൽ ചെയ്താണ് ആങ്കുർ കുടുംബംപുലർത്തുന്നത്. അയാളുടെ വരുമാനത്തിന് യാതൊരു സ്ഥിരതയുമില്ല. കൃതിക്കിനെ രോഗനിർണ്ണയം ചെയ്യുന്നതിനുവേണ്ടി ഇപ്പോൾത്തന്നെ നല്ലൊതു തുക കുടുംബത്തിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി അയാൾ ചിലവാക്കിക്കഴിഞ്ഞു, എങ്കിലും അവരും ഇയാളെക്കാൾ മെച്ചമെന്നുമല്ല.

'എന്റെ ഭാര്യയും ഞങ്ങളുടെ കൃതിക്കുമാണ് എന്റെ ലോകം. ഇതിൽ ആരെങ്കിലും ഇല്ലാതാകുന്നത് എനിക്ക് താങ്ങുവാൻ കഴിയില്ല.'ദിവസവരുമാനം ഉപയോഗിച്ച് ആങ്കുറിന് മകന്റെ ഹൃദയശസ്ത്രക്രിയ താങ്ങുവാനാകില്ല
'ഞങ്ങൾ എല്ലാം ചെയ്തു. ഞങ്ങൾ യാചിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. എല്ലാം ഇനി അങ്ങനെതന്നെ എന്ന് ഞങ്ങൾ സ്വീകരിച്ചു. ഒരു അത്ഭുതവും അനുഗ്രഹവും ഞങ്ങളുടെ മകനെ രക്ഷിക്കാൻ പോകുന്നില്ല. ഞങ്ങളാലാകുന്നത് ചെയ്തുകൊണ്ട് എല്ലാം വിധിയ്ക്ക് വിട്ടിരിക്കുകയാണ്. അത്രേയുള്ളൂ.'
ഔഷധസേവയ്ക്കും, പോഷകാഹാരത്തിനും, അനിവാര്യമായ ശസ്ത്രക്രിയയ്ക്കും പണം സമാഹരിക്കുന്നതിനായി നിങ്ങളിൽനിന്നുള്ള സംഭാവന അത്യധികം സഹായകമാകും. ആരും അയാൾക്ക് വായ്പ നൽകുകയില്ല, മാത്രമല്ല ഇൻഷ്വറൻസ് ചെയ്തിട്ടുമില്ല. തന്റെ മകനെ രക്ഷിക്കുവാനുള്ള അയാളുടെ ഒരേയൊരു മാർഗ്ഗം നിങ്ങളുടെ സംഭാവനകളാണ്.
മാത്രമല്ല, അദ്ദേഹത്തിന്റെ ഈ ജീവിതത്തെ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും പങ്കിട്ടുകൊണ്ടും നിങ്ങൾക്ക് സഹായിക്കുവാനാകും.



Click it and Unblock the Notifications
