ഈ രാശിക്കാര്‍ പേടിക്കേണ്ടത് മരണത്തെ

Posted By:
Subscribe to Boldsky

ജ്യോതിഷം ഒരു വിശ്വാസമാണ്. പലപ്പോഴും ജ്യോതിഷത്തില്‍ നാം വിശ്വസിക്കുന്നത് തന്നെ പല കാര്യങ്ങളും മുന്‍കൂട്ടി അറിയാനുള്ള ആഗ്രഹങ്ങള്‍ കൊണ്ടാണ്. പലപ്പോഴും ഇത്തരത്തിലുള്ള പല കാര്യങ്ങളും ജ്യോത്സ്യന്‍മാര്‍ പറയുന്നു. ഇത് തന്നെയാണ് ജ്യോതിഷത്തിലേക്ക് ആളുകള്‍ അടുക്കുന്നത്. ജ്യോതിശാസ്ത്രപ്രകാരം ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ദോഷകരമായ ചിന്തകളും മറ്റും ഉണ്ടാവുന്നു. ഇത് ചിലപ്പോള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് തന്നെ. ഏത് കാര്യങ്ങള്‍ ചെയ്യുമ്പോഴും അതിന് നെഗറ്റീവ് ചിന്തകള്‍ മാത്രം ഉടലെടുക്കുന്നയാളാണോ നിങ്ങള്‍ എന്നാല്‍ അത് നിങ്ങളുടെ രാശിപ്രകാരം ഉള്ള പ്രശ്‌നങ്ങള്‍ ആവാം.

സൂക്ഷിച്ച പണം പോലും നഷ്ടം,ഈ ആഴ്ച ഈ രാശിക്കാര്‍ക്ക്

ഓരോ രാശിക്കാര്‍ക്കും ഇത്തരത്തില്‍ ഭയപ്പെടേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത് ഓരോ രാശിക്കാരുടേയും സ്വഭാവമാണ്. പലപ്പോഴും ഇത്തരം ചിന്തകള്‍ക്ക് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ആണ് ഉണ്ടാവുന്നത്. ഓരോ രാശിക്കാര്‍ക്കും എന്തൊക്കെയാണ് ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ എന്ന് നോക്കാം. ഓരോ രാശിക്കാരേയും ഇത് ഓരോ തരത്തിലാണ് ബാധിക്കുക എന്നതാണ് സത്യം.

ഏരീസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ഏരീസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

എപ്പോഴും മരണത്തെക്കുറിച്ച് മാത്രമായിരിക്കും ഇവരുടെ ചിന്ത. എന്ത് കാര്യം ചിന്തിച്ചാലും അത് അവസാനം എത്തുന്നത് മരണത്തില്‍ ആയിരിക്കും. അത് സ്വന്തം മരണമോ മറ്റുള്ളവരുടെ മരണമോ എന്ത് വേണമെങ്കിലും ആവാം. അതുകൊണ്ട് തന്നെ മരണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ചിന്തകളാണ് ഇവരെ അലട്ടുന്നത്. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങളിലേക്കും ഭയത്തിലേക്കും കാരണമാകുന്നു.

ടോറസ് (ഏപ്രില്‍ 20- മെയ് 20)

ടോറസ് (ഏപ്രില്‍ 20- മെയ് 20)

വളരെ ഒളിച്ച് കാര്യങ്ങള്‍ ചെയ്യുന്ന രാശിക്കാരായിരിക്കും ഇവര്‍. പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ പോലും ഇത്തരത്തിലായിരിക്കും ഇവരുടെ ചിന്തകള്‍. മുന്‍പ്രണയത്തെക്കുറിച്ചും കാമുകിയെക്കുറിച്ചും ഒന്നും യാതൊരു വിധത്തിലുള്ള സംസാരവും തുറന്നു പറച്ചിലിനു പോലും ഇവരൊന്നും തയ്യാറാവില്ല. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമായിട്ടല്ല ഇവരുടെ ഇടപെടല്‍. എപ്പോഴും എന്തൊക്കെയോ രഹസ്യം ഒളിപ്പിക്കാനുള്ള തത്രപ്പാടിലായിരിക്കും ഇവര്‍.

ജെമിനി (മെയ് 21- ജൂണ്‍ 20)

ജെമിനി (മെയ് 21- ജൂണ്‍ 20)

ജന്മനാ തന്നെ കള്ളം പറയാനുള്ള കഴിവാണ് ഇവരുടെ ഏറ്റവും വലിയ പ്രശ്‌നം. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മാറി കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് പലപ്പോഴും ഇവര്‍ക്കുണ്ടാവും. മറ്റുള്ളവരെ പറഞ്ഞ് പറ്റിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

 ക്യാന്‍സര്‍ (ജൂണ്‍21- ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍21- ജൂലൈ 22)

മറ്റുള്ളവര്‍ക്ക് ഒഴിയാ ബാധയായി മാറുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. സ്‌നേഹിക്കുന്ന കാര്യത്തില്‍ ശരിക്കും ഒഴിയാ ബാധയായി മാറുന്നു ഇവര്‍. ഇത് പലപ്പോഴും മറ്റുള്ളവര്‍ക്ക് ഒരു തലവേദനയായി മാറുന്നു. ശ്വാസം മുട്ടിപ്പിക്കുന്ന തരത്തിലുള്ള സ്വഭാവമായിരിക്കും ഇവരുടേത്. ഇത് മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുക പോലും ഇല്ല എന്നതാണ് സത്യം.

ലിയോ (ജൂലൈ 23- ആഗസ്റ്റ് 23)

ലിയോ (ജൂലൈ 23- ആഗസ്റ്റ് 23)

സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഇവര്‍ തയ്യാറാവും. പക്ഷേ അത് ചെയ്യുന്നതാകട്ടെ പ്രയോരിറ്റി അനുസരിച്ചായിരിക്കും എന്നതാണ് സത്യം. തന്നേക്കാള്‍ മികച്ചതായി ഒന്നുമില്ലെന്ന് കരുതുന്നവരായിരിക്കും ഇത്തരക്കാര്‍.

വിര്‍ഗോ (ആഗസ്റ്റ് 24- സെപ്റ്റംബര്‍ 23)

വിര്‍ഗോ (ആഗസ്റ്റ് 24- സെപ്റ്റംബര്‍ 23)

ദൈവത്തില്‍ അമിതമായി വിശ്വസിക്കുന്നവരായിരിക്കും ഇവര്‍. ദൈവകോപം ഏ്ത് കാര്യത്തിനും മുന്നില്‍ കണ്ടാണ് ഇവര്‍ ജീവിക്കുന്നത്. ഒരിക്കലും താന്‍ കടുത്ത ഈശ്വര വിശ്വാസിയെന്ന് അവര്‍ പുറമേ പറയുകയില്ല. തന്റെ ലൈംഗികതയോടുള്ള ആഗ്രഹം പോലും പങ്കാളിയോട് പറയാന്‍ ഇവര്‍ക്ക് മടിയായിരിക്കും.

ലിബ്ര (സെപ്റ്റംബര്‍24- ഒക്ടോബര്‍ 23)

ലിബ്ര (സെപ്റ്റംബര്‍24- ഒക്ടോബര്‍ 23)

ഏത് കാര്യത്തിനും അല്‍പം കൗതുകവും ജിഞ്ജാസയും കൂടുതലുള്ളവരായിരിക്കും ഇവര്‍. തനിക്ക് ചുറ്റും ഒരു ചെറിയ കാര്യം പോലും നടന്നാല്‍ അതെന്താണെന്ന് അറിയണമെന്ന് താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 24- നവംബര്‍ 22)

സ്‌കോര്‍പിയോ (ഒക്ടോബര്‍ 24- നവംബര്‍ 22)

മറ്റൊരാളെ കൊല്ലുന്നതായാണ് എപ്പോഴും ഇവരുടെ സ്വപ്നം. ഒരുപാട് ദുരൂഹതകള്‍ക്ക് ഇടയിലാണ് ഇവരുടെ ജീവിതം എന്ന് ഇവര്‍ തന്നെ കല്‍പ്പിച്ച് കൂട്ടുന്നു. തനിക്ക് ചുറ്റുമുള്ള ആരിലും മരണഭയം മാത്രമേ ഇവര്‍ക്ക് കാണാന്‍ കഴിയുകയുള്ളൂ.

സാജിറ്റേറിയസ് (നവംബര്‍ 23- ഡിസംബര്‍ 22)

സാജിറ്റേറിയസ് (നവംബര്‍ 23- ഡിസംബര്‍ 22)

വികാരങ്ങളുടെ പുറത്ത് ജീവിക്കുന്നവരായിരിക്കും ഇവര്‍. സന്തോഷമോ ദു:ഖമോ ഒന്നും ഇവരെ വേട്ടയാടപ്പെടുകയില്ല. എപ്പോഴും ഏത് കാര്യത്തിനും തണുപ്പന്‍ പ്രതികരണമായിരിക്കും ഇവരില്‍ നിന്നും ലഭിക്കുന്നത്.

കാപ്രിക്കോണ്‍ (ഡിസംബര്‍23- ജനുവരി 20)

കാപ്രിക്കോണ്‍ (ഡിസംബര്‍23- ജനുവരി 20)

പ്രിയപ്പെട്ടവര്‍ കൊലചെയ്യപ്പെടുന്നതിനെക്കുറിച്ച് വളരെയധികം ചിന്തിച്ച് വിഷമിക്കുന്നവരാണ് ഇവര്‍. എപ്പോഴും മരണം മാത്രമായിരിക്കും ഇവരുടെ സ്വപ്‌നങ്ങളിലും ചിന്തകളിലും വരുന്നത്. പ്രിയപ്പെട്ടവരില്ലാതെ എങ്ങനെ ജീവിതം മുന്നോട്ട് പോവും അവരെക്കൂടാതെ എങ്ങനെ ജീവിക്കും എന്നതായിരിക്കും ഇവരുടെ ചിന്ത.

അക്വാറിയസ് (ജനുവരി 21- ഫെബ്രുവരി 18)

അക്വാറിയസ് (ജനുവരി 21- ഫെബ്രുവരി 18)

പ്രിയപ്പെട്ടവരുടെ ശവദാഹമായിരിക്കും ഇവരെ അലട്ടുന്ന ഏറ്റവും വലിയ പ്രതിസന്ധി. എപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചായിരിക്കും ഇവരുടെ ചിന്തയത്രയും. ഇതുമായി ബന്ധപ്പെടുത്തിയായിരിക്കും ഇവര്‍ ഓരോ കാര്യങ്ങളും ചിന്തിച്ച് കൂട്ടുന്നത്.

 പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

പകല്‍സ്വപ്‌നം കാണുന്നവരായിരിക്കും ഇത്തരക്കാര്‍. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അതീന്ദ്രിയ ശക്തികളുമായി മറ്റുള്ളവരെ രക്ഷിക്കുന്ന തരത്തിലുള്ള സ്വപ്‌നമായിരിക്കും ഇവരുടേത്. മാത്രമല്ല ലോകം തന്നെ രക്ഷിക്കാനുള്ള കഴിവ് തനിക്കുണ്ട് എന്നതായിരിക്കും ഇവരുടെ ചിന്ത. ഏത് കാര്യത്തിനും പോസിറ്റീവ് ഉത്തരങ്ങളും ചിന്തകളുമായിരിക്കും ഇവര്‍ക്കുണ്ടാവുക.

English summary

scary traits of zodiac signs

These scary and creepy facts about each zodiac sign are an interesting read. These are the creepy behavioural traits that we have at some point of time! Find out what is your creepy trait!
Story first published: Friday, February 16, 2018, 11:19 [IST]