Latest Updates
-
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത്
രാശിചിഹ്നങ്ങളുടെ അത്ഭുത ശക്തി
ഏറ്റവും ശക്തമായ രാശിചിഹ്നങ്ങളെ കുറിച്ച് എന്താണ് നിങ്ങള്‍ കരുതുന്നത്? ഇത്തരം രാശിചിഹ്നങ്ങള്‍ക്ക് അദൃശ്യ ശക്തിയുണ്ട് അവയെ കുറിച്ച് മനസ്സിലാക്കിയാല്‍ മാത്രമേ മികച്ച ഫലം നേടിയെടുക്കാന്‍ കഴിയൂ. ഏറ്റവും ശക്തമായ നാല് രാശിചിഹ്നങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അവയുടെ ശക്തി മനസ്സിലാക്കി അതിന് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും. ജീവിത വിജയമുണ്ടാകുകയും ചെയ്യും.

ഏരീസ്: മാര്‍ച്ച് 21- ഏപ്രില്‍ 19
രാശിചിഹ്നങ്ങളില്‍ ഏറ്റവും ശക്തമായതാണ് ഏരീസ്. ഈ രാശിക്കാര്‍ ഊര്‍ജ്ജസ്വലരും ഉത്സാഹികളുമായിരിക്കും. പുതിയ പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിലായിരിക്കും ഇവര്‍ക്ക് സന്തോഷം. പ്രതിബന്ധങ്ങളെ ഭയക്കാതെ ഇവര്‍ മുന്നേറും. എല്ലാവിധത്തിലും സ്വതന്ത്രരായ ഇവര്‍ക്ക് സ്വന്തം സുരക്ഷയില്‍ ആശങ്കയുണ്ടാവില്ല. നേതൃഗുണം, ധൈര്യം, ഊര്ജ്ജസ്വലത എന്നിവയാണ് ഏരീസ് രാശിക്കാരുടെ ശക്തി.

സ്കോര്‍പിയോ: ഒക്ടോബര്‍ 24- നവംബര്‍ 22
ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമാണ് ഇവരുടെ പ്രത്യേകത. പ്രശ്നങ്ങളെ ഇവര്‍ വൈകാരികമായെടുക്കും. ആഗ്രഹിക്കുന്നതില്‍ കുറഞ്ഞ ഒന്നിലും ഈ രാശിക്കാര്‍ തൃപ്തരാവില്ല. ഇവരുടെ ശക്തി നിശ്ചയദാര്‍ഢ്യം, സ്ഥിരിത, ലക്ഷ്യങ്ങള്‍ നേടാനുള്ള കഴിവ് എന്നിവയാണ്.

കാന്‍സര്‍: ജൂണ്‍ 21- ജൂലൈ 22
ലോല മനസ്സുള്ളവരായിരിക്കും ഇവര്‍. പക്ഷെ ഇത് ബലഹീനതയായി തെറ്റിദ്ധരിക്കരുത്. ശക്തമായ മനസ്സിന് ഉടകളായ കാന്‍സര്‍ രാശിക്കാര്‍ തൊഴില്‍- വ്യക്തി ജീവിതങ്ങളില്‍ കൃത്യമായ ലക്ഷ്യത്തോടെ മുന്നേറി വിജയം വരിക്കും. ആത്മവിശ്വാസം തന്നെയാണ് ഇവരുടെ ശക്തി.

ലിയോ: ജൂലൈ 23- ഓഗസ്റ്റ് 23
സൗന്ദര്യത്തിലും ആകര്‍ഷണീയതയിലും വിശ്വിസിക്കുന്നവരായിരിക്കും ലിയോ രാശിക്കാര്‍. ഞാന്‍ തന്നെയാണ് രാജാവ് എന്ന ഭാവം ഇവരില്‍ കാണാനാകും. പ്രതിസന്ധികളില്‍ തളരില്ലെന്ന് മാത്രമല്ല അത് അതിജീവിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യും. ഇത് അഹങ്കാരമായി തെറ്റിദ്ധരിക്കപ്പെടാം. അതുകൊണ്ട് ലിയോ രാശിക്കാരുടെ ശക്തി ചില അവസരങ്ങളില്‍ അവര്‍ക്ക് തിരിച്ചടിയാകാനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications

