ക്രിമിനല്‍ സ്വഭാവം ഒളിച്ചിരിക്കും രാശിക്കാര്‍

Posted By:
Subscribe to Boldsky

ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള സ്വഭാവമായിരിക്കും. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളിലൂടെ കടന്നു പോവുന്നവരായിരിക്കും നമ്മളില്‍ പലരും. തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ വരുമ്പോഴാണ് നമ്മളില്‍ പലരും ജ്യോത്സനെ സമീപിക്കുന്നതും പ്രശ്‌നത്തിന് പരിഹാരം തേടുന്നതും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ശ്രദ്ധിക്കുമ്പോള്‍ അത് പലപ്പോഴും നമുക്ക് ജ്യോതിഷത്തോടുള്ള വിശ്വാസം കൊണ്ടാണ്. ജനനസമയവും രാശിയും വെച്ചിട്ട് തന്നെ പലപ്പോഴും നിങ്ങളുടെ സ്വഭാവത്തെ നമുക്ക് വിലയിരുത്താവുന്നതാണ്.

മൂക്കിന്റെ ഷേപ്പ് ഇങ്ങനെയെങ്കില്‍ ഭാഗ്യം തുണക്കും

ക്രിമിനല്‍ മനസ്സുള്ള രാശിക്കാര്‍ ആരൊക്കെയെന്ന് രാശിപ്രകാരം നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഏറ്റവും അപകടകാരികളായ രാശിക്കാര്‍ ഏതൊക്കെയെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. പലപ്പോഴും ഇത്തരത്തിലുള്ള രാശിക്കാരുടെ സ്വഭാവം മനസ്സിലാക്കി അവരില്‍ നിന്നും അകലം പാലിക്കുന്നതാണ് നല്ലത്. എന്നാല്‍ ഈ രാശിയില്‍ പിറന്ന എല്ലാവര്‍ക്കും ക്രിമിനല്‍ സ്വഭാവം ഉണ്ടാവണം എന്നില്ല. ജനിച്ച സമയവും നേരവും എല്ലാം വ്യത്യസ്തമായിരിക്കുന്നതിനാല്‍ തന്നെ ഇത്തരത്തില്‍ എല്ലാവരും ക്രിമിനല്‍ സ്വഭാവക്കാരായിരിക്കണം എന്നില്ല. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവത്തില്‍ വരുന്ന അപകടകാരികളായ രാശിക്കാര്‍ എന്ന് നോക്കാം.

 കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരാണ് ഏറ്റവും കൂടുതല്‍ അപകടകാരികളായ രാശിക്കാര്‍. ഏറ്റവും കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലാവുന്നതും ഈ രാശിക്കാരാണ്. മാനസികമായുള്ള സ്ഥിരതയില്ലായ്മയാണ് പലപ്പോഴും ഇവരെ ഇത്തരം പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നത്. ചെയ്ത തെറ്റ് തന്നെ ആവര്‍ത്തിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. കൊലപാതകത്തിലേക്ക് വരെ ഇവരെ നയിക്കാന്‍ ചെറിയ ചെറിയ കാരണങ്ങള്‍ മതി. എന്നാല്‍ ഒരിക്കലും എല്ലാ കര്‍ക്കിടകം രാശിക്കാരും ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരായിരിക്കില്ല എന്ന കാര്യവും നിങ്ങള്‍ ശ്രദ്ധിക്കണം.

ഇടവം രാശി

ഇടവം രാശി

വളരെയധികം പൊസസീവ് ആയികാര്യങ്ങള്‍ കാണുകയും ചിന്തിക്കുകയും ചെയ്യുന്നവരാണ് ഈ രാശിക്കാര്‍. ജീവിതത്തില്‍ എത്ര വലിയ റിസ്‌കും ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറാവുന്നു. എന്നാല്‍ അതിലേറെ ബുദ്ധിമാന്‍മാരായിരിക്കും ഇവര്‍. ക്രിമിനല്‍ സ്വഭാവം ഇവരില്‍ ഒളിച്ചിരിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും തെറ്റായ ദിശയിലൂടെയുള്ള സഞ്ചാരം ഇവരെ പ്രശ്‌നങ്ങളില്‍ കൊണ്ട് ചെന്നെത്തിക്കുന്നു.

ധനു രാശി

ധനു രാശി

ഒരു കാര്യത്തിനും മറ്റുള്ളവരോട് ക്ഷമിക്കാത്ത സ്വഭാവക്കാരായിരിക്കും ഇവര്‍. മാത്രമല്ല പല കാര്യങ്ങളിലും വളരെ ക്രൂരമായി പെരുമാറുന്ന സ്വഭാവവും ഇവര്‍ക്കുണ്ടാവുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലായിരിക്കും ഇവര്‍ സന്തോഷം കണ്ടെത്തുന്നത്. നിയമത്തിന്റെ പിടിയില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടും എന്നതാണ് ഇവരെ സംബന്ധിച്ചിടത്തോളം ഗുണകരം. എന്നാല്‍ ജീവിതം അപകടത്തില്‍ എത്തുന്ന അവസ്ഥയില്‍ പോലും ഒരിക്കലും രക്തം ചിന്താന്‍ ഇവര്‍ക്ക് ഇടവരില്ല.

 മേടം രാശി

മേടം രാശി

ഏറ്റവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന രാശിക്കാരുടെ ലിസ്റ്റില്‍ നില്‍ക്കുന്നയാളായാരിക്കും മേടം രാശിക്കാര്‍. പലപ്പോഴും നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരില്‍ മുന്നില്‍ നില്‍ക്കുന്ന രാശിക്കാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് പലപ്പോഴും പ്രാധാന്യം നല്‍കുന്ന കാര്യത്തില്‍ മുന്നിലായിരിക്കും ഈ രാശിക്കാര്‍.

മകരം രാശി

മകരം രാശി

പെറ്റി കേസുകളായിരിക്കും ഇവരുടെ താല്‍പ്പര്യം. ചെറിയ ചെറിയ കേസുകളില്‍ നിന്ന് വലിയ ക്രിമിനല്‍ ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഒരിക്കലും നല്ല രീതിയില്‍ ചിന്തിക്കുന്നതിന് ഇവര്‍ തയ്യാറാവില്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പലപ്പോവും അശ്രദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ വളരെയധികം ബുദ്ധിമാന്‍മാരായിരിക്കും. മോഷണത്തില്‍ ഇവര്‍ മുന്നിലായിരിക്കും. മാത്രമല്ല പല വിധത്തിലുള്ള പ്രശ്‌നങ്ങളില്‍ അറിഞ്ഞ് കൊണ്ട് ചെന്ന് ചാടുന്നവരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ എല്ലാ കന്നി രാശിക്കാരും ഒരിക്കലും ക്രിമിനലുകള്‍ ആയിരിക്കില്ല.

 തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ ഏത് നിയമത്തേയും കാറ്റില്‍ പറത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ മുന്നിലായിരിക്കും ഇവര്‍ എപ്പോഴും. മാത്രമല്ല ഇവര്‍ക്ക് പിന്നിലുള്ളവരെ കുറിച്ച് കൊന്നാലും തുറന്ന് പറയാത്ത മനോഭാവമായിരിക്കും ഇവര്‍ക്കുള്ളത്.

 മീനം രാശി

മീനം രാശി

എപ്പോഴും ജീവിതത്തില്‍ ഒരു ഇരുണ്ട വശം സൂക്ഷിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. മയക്കുമരുന്ന് കൊലപാതകം തുടങ്ങിയ കാര്യങ്ങളില്‍ എപ്പോഴും ഉള്‍പ്പെടുന്നവരായിരിക്കും. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരും ആയിരിക്കും ഇവര്‍.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്കും ജീവിതത്തില്‍ ഒരു ഇരുണ്ട വശം ഉണ്ടായിരിക്കും. പലപ്പോഴും തട്ടിക്കൊണ്ട് പോവുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇവര്‍ക്കുള്ള പങ്ക് ചില്ലറയല്ല. ശത്രുക്കളുടെ നാശം കണ്ടേ ഇവര്‍ അടങ്ങുകയുള്ളൂ.

English summary

The FBI Releases The List Of The Most Dangerous Zodiac Signs

These zodiac signs are listed as the most dangerous zodiac signs. This list has been released by the FBI after they checked in the prisoners zodiac signs on their records.