Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
ധനുരാശി: മെയ് മാസത്തിലെ നക്ഷത്രഫലം
രാശിചക്രത്തിലെ ഒൻപതാം രാശിയാണു് ധനുരാശി.
മറ്റ് രാശിക്കാരുമായി താരതമ്യം ചെയ്താല് ഇവര് യാത്ര ചെയ്യാന് ഇഷ്ടപ്പെടുന്നവരായിരിക്കും. വ്യക്തമായ ചിന്തയും തുറന്ന മനസ്സുമാണ് ഇവരുടെ മറ്റൊരു മുഖമുദ്ര. എല്ലാവരോടും പെട്ടെന്ന് സൗഹൃദത്തിലാവുന്ന ഇവര് ശുഭപ്രതീക്ഷ വച്ചുപുലര്ത്തുന്നവരും ഉത്സാഹികളും ആയിരിക്കും. ചിന്തകള് പ്രവൃത്തികളാക്കി മാറ്റാന് ഇവര്ക്ക് പ്രത്യേക മിടുക്ക് തന്നെയുണ്ടാകും. ലക്ഷ്യത്തിലെത്താന് എത്ര കഷ്ടപ്പെടാനും ഇവര്ക്കൊരു മടിയും ഉണ്ടാകില്ല.

ജിജ്ഞാസുക്കളായ ഇവര് ഫലിതപ്രിയരായിരിക്കും. എല്ലാകാര്യങ്ങളിലും സത്യസന്ധത പുലര്ത്തും. അക്ഷമ ഇവരുടെ കൂടപ്പിറപ്പാണ്. ഒരു പദ്ധതി അനുസരിച്ച് മുന്നോട്ട് പോകാനും ഇവര്ക്ക് കഴിയില്ല.ധനുരാശിക്കാരുടെ പൊതുസ്വഭാവങ്ങളാണ് ഇവ.
2018 മെയ് മാസം ഇവര്ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം.

ആരോഗ്യം
മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം സംരക്ഷിച്ച് മുന്നോട്ട് പോകാനുള്ള ഭാഗ്യം ഉണ്ട്. അതേസമയം ചെറിയ ആരോഗ്യപ്രശ്നങ്ങള് ഉണ്ടായാല് പോലും ഉടനടി ചികിത്സ തേടുക. കണ്ണില് അണുബാധയുണ്ടാകാന് സാധ്യതയുണ്ട്. എന്നിരുന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ല.

തൊഴില്
നിരവധി തൊഴിലവസരങ്ങള് ഈ മാസം നിങ്ങളെ തേടിവരും. മികച്ചവ തിരഞ്ഞെടുക്കുക. ജോലിയിലെ മികവ് ജോലി സ്ഥലത്ത് ശത്രുക്കളെ സൃഷ്ടിക്കാന് ഇടയുണ്ട്. ആവശ്യത്തിന് വിശ്രമിക്കാന് സമയം കണ്ടെത്തുക.

സാമ്പത്തികം
സാമ്പത്തികമായി ഈ മാസം അത്ര മെച്ചമല്ല. കേസുകളില് തിരിച്ചടിയുണ്ടാകാന് സാധ്യതയുണ്ട്. ചെറിയ നേട്ടങ്ങള് ഉണ്ടാക്കണമെങ്കില് പോലും നന്നായി വിയര്പ്പൊഴുക്കേണ്ടി വരും. അതിനാല് ശ്രദ്ധിച്ച് മുന്നോട്ടുപോവുക.
വ്യക്തിജീവിതം
തൊഴില്പരമായ തിരിക്കുകള് അധികരിക്കുമെന്നതിനാല് പ്രണയം ഉള്പ്പെടെയുള്ള വ്യക്തി ബന്ധങ്ങള് പിന്നോട്ടുപോകും. പങ്കാളിക്ക് വേണ്ട പരിഗണന നല്കിയാല് മാത്രമേ ബന്ധങ്ങള് മുന്നോട്ടുപോകൂവെന്ന് ഓര്മ്മിക്കുക. വ്യക്തിപരമായ കാര്യങ്ങള്ക്കായും സമയം നീക്കിവയ്ക്കുക.

ഭാഗ്യദിനവും ഭാഗ്യനിറവും
ഭാഗ്യസംഖ്യ-17, 40, 46, 61, 76
ഭാഗ്യദിനം-6,78,17,18,25,26
ഭാഗ്യനിറം- കാക്കി കലര്ന്ന പച്ചയും ഓറഞ്ച്-ചുവപ്പും



Click it and Unblock the Notifications

