Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വിരലിലെ മറുക് പറയുന്നു ചില രഹസ്യങ്ങള്‍
എന്തൊക്കെയാണ് നമ്മുടെ കൈ വിരലിലെ മറുക് സൂചിപ്പിക്കുന്നത് എന്ന് നോക്കാം.
മറുക് നമ്മുടെയെല്ലാം ശരീരത്തില്‍ പല വിധത്തിലുണ്ട്. എന്നാല്‍ ഇത് ചില ലക്ഷണങ്ങളെയാണ് സൂചിപ്പിക്കുന്നത്. മറുക് ശാസ്ത്രമനുസരിച്ച് ശരീരത്തിന്റെ ഓരോ ഭാഗത്തും മറുകുണ്ടാവുന്നതിന് ഓരോ ലക്ഷണങ്ങളുണ്ട്. ഇത് സൂചിപ്പിക്കുന്നത് എന്താണെന്ന് നോക്കാം. ശരീരത്തില്‍ ഒരു മറുകെങ്കിലും ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ ഓരോ മറുകിനും ഓരോ ശാസ്ത്രം പറയാനുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കിയാല്‍ അത് നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ പറഞ്ഞ് തരുന്നു.
നമ്മുടെ ശരീരത്തിലെ മറുകുകള്‍ എന്തൊക്കെ നല്ല സൂചനകളും മോശം സൂചനകളും ആണ് നല്‍കുന്നതെന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും നിങ്ങള്‍ക്ക് കുറച്ച് സൂചനകള്‍ നല്‍കുന്നുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം. ശരീരത്തില്‍ മറ്റ് ഭാഗത്തുള്ള മറുകിനേക്കാള്‍ കൈവിരലുകളിലെ മറുക് നിങ്ങള്‍ക്ക് എന്താണ് പറയുന്നതെന്ന് നോക്കാം. എന്താണ് കൈവിരലിലെ മറുകില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്ന് നോക്കാം.

മോതിരവിരലില്‍
മോതിര വിരലില്‍ മറുകുണ്ടെങ്കില്‍ ഇവര്‍ വളരെധികം ദേഷ്യക്കാരായിരിക്കും. മറ്റുള്ളവരോട് സ്ഥാനം നോക്കാതെ പെരുമാറുന്നവരായിരിക്കും. മാത്രമല്ല ഇവര്‍ക്ക് മറ്റുള്ളവരെ ബഹുമാനിക്കുന്ന കാര്യത്തില്‍ അല്പം പുറകോട്ടായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാന്‍ ഇടയുണ്ട്. അമിത ദേഷ്യം കുറക്കുക. മാത്രമാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്.

മോതിരവിരലിന് താഴെ
മോതിരവിരലിന് താഴെയായി മറുകുള്ളവരാണെങ്കില് ഇത് ആത്മവിശ്വാസം നിങ്ങളില്‍ ഒട്ടുമുണ്ടാവില്ല എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇത് പല വിധത്തില്‍ നിങ്ങളില്‍ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്നതിന്റെ സൂചനയാണ്.

ചെറുവിരലിന്റെ അറ്റത്ത്
ചെറുവിരലിന്റെ അറ്റത്തായി മറുകുണ്ടെങ്കില്‍ ഇവരില്‍ സാമ്പത്തിക നേട്ടം കൂടുതലാണ് എന്നതിന്റെ സൂചനയാണ്. ഇവരില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും പലപ്പോഴും സമ്പാദിക്കാമെന്നത് പലപ്പോഴും സ്വപ്നം മാത്രമായിരിക്കും.

ചെറുവിരലിന് നടുവില്‍
പലപ്പോഴും സമൂഹത്തിന് മുന്നില്‍ അപമാനിക്കപ്പെടുന്നതിന് ഇവര്‍ കാരണമാകുന്നു. കുടുംബത്തിനാവും ഏറ്റവും അധികം പ്രാധാന്യം ഇവര്‍ നല്‍കുന്നത്. മാത്രമല്ല പല വിധത്തില്‍ ഇവര്‍ കടക്കെണിയില്‍ ആവുന്നതിനുള്ള സാധ്യത കൂടുതലാണ്.

ചെറുവിരലില്‍ താഴെ
ചെറുവിരലിന് താഴെയായി മറുകുണ്ടെങ്കില്‍ അവര്‍ അതിബുദ്ധിമാന്മാരാവും എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാവും എന്നതിന്റെ കൂടെ സൂചനയാണ്. എന്നാല്‍ സാമ്പത്തിക തകര്‍ച്ചക്കും ഇത് വഴിയൊരുക്കും സൂക്ഷിച്ചില്ലെങ്കില്‍.

ചൂണ്ടുവിരലിന്റെ അറ്റത്ത്
ചൂണ്ടുവിരലിന്റെ അറ്റത്താണ് മറുകെങ്കില്‍ നിങ്ങളില്‍ ഈഗോ പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും ഒറ്റക്ക് മുന്നിട്ടിറങ്ങുന്നതിന് ഇവര്‍.

ചൂണ്ടുവിരലിന് നടുവില്‍
ചൂണ്ടുവിരലിന് നടുവിലായി മറുകുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് മറ്റുള്ളവരോടെ ആത്മാര്‍ത്ഥതയില്ലെന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ഇവര്‍ സ്വാര്‍ത്ഥരായിരിക്കും പല കാര്യങ്ങള്‍ക്കും.

ചൂണ്ടുവിരലിന്റെ താഴെ
ചൂണ്ടുവിരലിന്റെ താഴെ മറുകുണ്ടെങ്കില്‍ ഇവര്‍ ദുശ്ശീലങ്ങള്‍ ഉള്ളവരായിരിക്കും. പലപ്പോഴും ആരോഗ്യകാര്യങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലായിരിക്കും.

നടുവിരലിന്റെ അറ്റത്ത്
നടുവിരലിന്റെ അറ്റത്ത് മറുകുള്ളവരാണെങ്കില് ഇത് നിങ്ങളില്‍ കഴിവ് കൂടുതലുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്.ച മാത്രമല്ല നിങ്ങള്‍ക്ക് പല കാര്യങ്ങളിലും നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവിനെ സൂചിപ്പിക്കുന്നു.

നടുവിരിലിന് നടുവില്‍
നടുവിരലിന് നടുവിലായി നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് നല്ലൊരു വിവാഹ ബന്ധം ഉണ്ടാവും എന്നതാണ്.

നടുവിരലിന് താഴെ
നടുവിരലിന് താഴെയായി നിങ്ങള്‍ക്ക് മറുകുണ്ടെങ്കില്‍ അത് ബന്ധങ്ങളിലെ വിള്ളലുകളെ സൂചിപ്പിക്കുന്നു.



Click it and Unblock the Notifications
