Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മെയ് മാസത്തിലെ ഭാഗ്യരാശികൾ
ഈ ലേഖനം ആ ഭാഗ്യവാൻമാരെയും ഭാഗ്യവതികളെയും പരിചയപ്പെടുത്തുന്നു.
രാശി ചക്രത്തിലെ ചില രാശികൾക്ക് 2018 മേയ് വളരെയേറെ ഭാഗ്യപ്രദമാണ്. മേയ് മാസം പകുതിയിലേറെ കഴിഞ്ഞു പോയെങ്കിലും ഭാഗ്യദേവത കനിഞ്ഞനുഗ്രഹിച്ച ആ രാശികൾ ഏതെല്ലാമെന്ന് നോക്കാം.

ഇവർക്ക് ഒരു പക്ഷെ അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും നല്ല സമയമാണ് കടന്നു പോയ്കൊണ്ടിരിക്കുന്നത്. ഈ സമയം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കണം.
ഈ ലേഖനം ആ ഭാഗ്യവാൻമാരെയും ഭാഗ്യവതികളെയും പരിചയപ്പെടുത്തുന്നു.

ചിങ്ങം(ജൂലൈ 23- ആഗസ്റ്റ് 23)
ചിങ്ങരാശിക്കാർക്ക് 2018 മുഴുവനായി വളരെ നല്ല സമയമാണ്. ഒരുപാട് ഭാഗ്യാവസരങ്ങളും ആനുകൂല്യങ്ങളും ഈ രാശിക്കാർക്ക് ലഭിക്കും. ജീവിതത്തിലെ പല മേഖലകളിലും ഭാഗ്യദേവതയുടെ കരസ്പർശമുണ്ടാകും. തൊഴിൽപരമായി ഏറ്റവും നല്ല സമയമാണ്. ഒരു കുതിച്ചുചാട്ടം തന്നെ പ്രതീക്ഷിക്കാം. പ്രണയജീവിതത്തിൽ അല്പസ്വല്പം ബുദ്ധിമുട്ടുകൾ ഉണ്ടാകും. സാമ്പത്തികമായി ഏറ്റവും നല്ല സമയമാണ്.

തുലാം (സെപ്റ്റംബർ 24- ഒക്ടോബർ 23)
തുലാം രാശിക്കാർക്ക് വിദ്യാഭ്യാസപരമായി ഏറ്റവും നല്ല സമയമാണ്. തുലാം രാശിക്കാരിൽ ഐഎഎസ് പോലുള്ള മൽസരപരീക്ഷകളിൽ പങ്കെടുത്തിട്ടുള്ളവർക്ക് ഒരു സന്തോഷവർത്തമാനം കേൾക്കാൻ കഴിയും. എല്ലാ മൽസരപരീക്ഷകളും നല്ല ഫലം കൊണ്ടുത്തരുന്ന സമയമാണ്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. വളരെ നിസ്സാരമെന്നു തോന്നിയ ഒരു പ്രശ്നം ഗുരുതരമാകും. അതൊഴിവാക്കിയാൽ ആത്മീയമായും സാമ്പത്തികമായും ഏറ്റവും നല്ല സമയമാണ്.

വൃശ്ചികം (ഒക്ടോബർ 24- നവംബർ 22)
വൃശ്ചികരാശിക്കാർക്ക് ഇത് ആനുകൂല്യങ്ങൾ ധാരാളം ലഭിക്കുന്ന സമയമാണ്. ഗവൺമെന്റ് ജോലി ലഭിക്കും. ജീവിതത്തിൽ എന്തിനെങ്കിലും വേണ്ടി വളരെ നാളായി പരിശ്രമിക്കുന്നവർക്ക് അവരുടെ ശ്രമം ഫലപ്രാപ്തിയിലെത്തുന്ന സമയമാണ്. ഒരുപാട് നാളായി അലട്ടിക്കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതയിൽ നിന്നും മോചനം ലഭിക്കും. എല്ലാ കടങ്ങളും അടച്ചു തീർത്തു ഒരു പുതിയ ജീവിതം തുടങ്ങാം. പുതിയ നിക്ഷേപങ്ങൾക്ക് ഏറ്റവും അനുകൂലമായ സമയമാണ്.



Click it and Unblock the Notifications

