For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുവിശ്വാസങ്ങളിൽ എരുക്ക് ചെടിയുടെ പ്രാധാന്യം

|

ഇന്ത്യയിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഒരു ചെടിയാണ് എരുക്ക്. ഇതിന്റെ ശാസ്ത്രീയ നാമം കാലോട്രോപ്പിസ് ജൈജാന്റ് ടീ എന്നാണ്. ഈ ചെടിക്ക് പല വകഭേദങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം വെളുത്ത എരുക്ക് ആണ്. വെളുത്ത എരുക്കിന് ഹിന്ദു മിത്തോളജിയിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. ഹിന്ദുക്കളുടെ ഇടയിൽ ഇതിനെ വിശുദ്ധമായി കരുതിപ്പോരുന്നു. ശിവപൂജയിൽ വെളുത്ത എരുക്കിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമാണുള്ളത്.

dh

പൂജക്ക് പുറമെ താന്ത്രികവിദ്യകളിലും വെളുത്ത എരുക്ക് വ്യാപകമായി ഉപയോഗിച്ചു വരുന്നു. തന്ത്രവിദ്യകളെ ആഭിചാരകർമ്മമായി പലപ്പോഴും തെറ്റിദ്ധരിച്ചു വരുന്നുണ്ട്. ആഭിചാരകർമ്മങ്ങളെ ആളുകൾ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു. പക്ഷെ തന്ത്രവിദ്യയും ആഭിചാരകർമ്മങ്ങളും രണ്ടും രണ്ടാണ്. തന്ത്രവിദ്യയെ വിശ്വസിച്ചുകൊണ്ട് അതിൽ പറഞ്ഞ കർമ്മങ്ങൾ അനുഷ്ഠിച്ചാൽ ഫലം നേടാവുന്നതാണ്.തന്ത്രവിദ്യയിൽ വളരെ വ്യാപകമായി എരുക്ക് ഉപയോഗിക്കുന്നു.

എരുക്ക് എങ്ങനെ തിരിച്ചറിയാമെന്നു നോക്കാം

ഇതിന്റെ ഇലകൾ ആലിലകളെപ്പോലെ കട്ടികൂടിയതാണ്. മൂപ്പെത്തി കൊഴിയാറാകുമ്പോൾ ഇലകൾക്ക് മഞ്ഞ നിറമാകുന്നു. പൂക്കൾ ചെറുതും കൂട്ടമായി ഉണ്ടാകുന്നതുമാണ്. പൂക്കൾക്ക് വെളുത്ത നിറമാണ്. പക്ഷെ നിറപ്പകിട്ടാർന്ന വരകൾ പൂക്കളിലുടനീളം കാണുന്നു. ഇതിന്റെ ഫലങ്ങൾക്ക് മാങ്ങയുടെ ആകൃതിയും വലിപ്പവുമുണ്ട്. പഞ്ഞിപോലുള്ള ഘടനയാണ് ഈ കായ്ക്ക്. ചെടിയുടെ കാണ്ഡങ്ങളോ ശിഖരങ്ങളോ ഒടിച്ചാൽ വെളുത്ത നിറത്തിലുള്ള സ്രവം വരും. എരുക്ക് ചെടിയുടെ ഈ കറ വിഷാംശമുള്ളതാണ്. ഇത് സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ചെറിയ കുട്ടികളുടെ കൈപ്പിടിയിൽ നിന്നും ദൂരെ സൂക്ഷിക്കണം.

എരുക്ക് ചെടി എല്ലാ വീട്ടിലും നട്ടുപിടിപ്പിക്കേണ്ടതത്യാവശ്യമാണ്.

ഒരു എരുക്ക് ചെടി വീട്ടിലുണ്ടായാൽ ആ വീട്ടുകാർക്ക് എതിരെ ചെയ്യുന്ന ഒരു ആഭിചാരകർമ്മവും ഫലവത്താവുകയില്ല.

എരുക്ക് ചെടിയിൽ നിന്നുണ്ടാക്കിയ ഗണപതി വളരെ ശക്തിമാനാണെന്ന് വിശ്വസിക്കപ്പെടുന്നു.

മൂന്നു വർഷം പ്രായമുള്ള എരുക്ക് ചെടി പിഴുതെടുത്ത് അതിന്റെ വേരുകൾ ഉപയോഗിച്ച് ഗണപതിയുടെ രൂപം കൊത്തിയുണ്ടാക്കുക. ഇത് നല്ല മുഹൂർത്തം നോക്കി പൂജാമുറിയിൽ സ്ഥാപിച്ച് പൂജിച്ചാൽ ജീവിതത്തിലെ എല്ലാ ആഗ്രഹവും സഫലീകരിക്കും. ഈ ഗണപതി വിഗ്രഹത്തിൽ ചുവന്ന പട്ടു ചാർത്തി ചുവന്ന പുഷ്പങ്ങളും രക്തചന്ദനവും ചുവന്ന രത്നങ്ങളും സമർപ്പിക്കുക. നൈവേദ്യമായി ശർക്കരയും കടലമാവുകൊണ്ടുണ്ടാക്കിയ ലഡ്ഡുവും അർപ്പിച്ച്

ഒാം വക്രതുണ്ഡായഹം എന്നു ചൊല്ലി പ്രാർത്ഥി്ച്ചാൽ എല്ലാ ആഗ്രഹങ്ങളും സഫലീകരിക്കും.

എരുക്ക് പുഷ്പങ്ങൾ ശിവപൂജക്ക്

എരുക്ക് പുഷ്പങ്ങൾ ശിവപൂജക്ക് വളരെ പ്രധാനമാണ്. ഇവക്ക് മന്ദാരപുഷ്പങ്ങൾ എന്നും പേരുണ്ട്. ഇവ പരമശിവനു വളരെ പ്രിയപ്പെട്ടവയാണെന്നു കരുതിപ്പോരുന്നു. ശിവതത്വവുമായി ഈ പുഷ്പങ്ങൾക്ക് വളരെ സാമ്യമുണ്ടെന്നു കാണാം. ശിവനെപ്പോലെ ഇവ വളരെ ലളിതവും അതേ സമയം വിശുദ്ധവുമാണ്. പരമശിവൻ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ്. അതുപോലെ എരുക്ക് പുഷ്പങ്ങൾ വിഷാംശമുള്ളവയും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുമാണ്. പക്ഷെ ഈ പുഷ്പങ്ങൾക്ക് ധാരാളം ഒൗഷധഗുണങ്ങളുമുണ്ട്. ഈ പുഷ്പങ്ങൾ ശിവലിംഗത്തിലർപ്പിച്ചു പ്രാർത്ഥിക്കുക. പരമശിവൻ തീർച്ചയായും പ്രസാദിക്കും.

പൂയം നക്ഷത്രവും ഞായറാഴ്ചയും ഒരുമിച്ച് വരുന്ന രവിപുഷ്യയോഗത്തിൽ എരുക്ക് ചെടിയുടെ വേര് എടുത്ത് ചുവന്ന പട്ടിൽ പൊതിഞ്ഞ് വീട്ടിൽ വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുക. ഇത് വീട്ടിലേക്ക് സന്തോഷവും സമാധാനവും െഎശ്വര്യവും കൊണ്ടു വരുമെന്ന് വിശ്വസിക്കപ്പെടുന്നു.


എരുക്ക് വൃക്ഷത്തിന്റെ ചുവട്ടിലൊ അതിന്റെ മുന്നിലോ ഇരുന്ന് പ്രാർത്ഥിക്കുക. പ്രാർത്ഥനകൾ വേഗം സഫലമാവും. ഒരു ജപമാല ഉപയോഗിച്ച് ഒാം ഗം ഗണപതയേ നമഹ എന്ന മന്ത്രം ദിവസവും ചൊല്ലുക. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം നേടിത്തരും.

എരുക്ക് വൃക്ഷത്തിന്റെ വേര്

എരുക്ക് വൃക്ഷത്തിന്റെ വേരും ഗോധൃതും ഗോരോചനവും ചേർത്തരച്ച് നെറ്റിയിൽ ചന്ദനം തൊടുന്ന പോലെ തൊടുക. ആളുകൾ വളരെയെളുപ്പം ആകർഷിക്കപ്പെടുകയും വശംവദരാവുകയും ചെയ്യും. ഈ കുറി ധരിച്ച ആൾക്ക് ഒരിക്കലും നിരസനം നേരിടേണ്ടി വരില്ല.

എരുക്ക് വൃക്ഷത്തിന്റെ വേരും ഒരു ചെറിയ ശംഖും ഒരുമിച്ച് കത്തിക്കുക. ഈ ചാരം ശേഖരിച്ച് ദിവസവും നെറ്റിയിൽ തൊട്ടാൽ ദുർഭാഗ്യങ്ങൾക്ക് ജീവിതത്തിൽ സ്ഥാനം ഉണ്ടാവില്ല.

വെളുത്ത എരുക്കിന്റെ ഇലയെടുത്ത് അതിൽ ചെടിയുടെ കറ ഉപയോഗിച്ച് ശത്രുവിന്റെ പേര് എഴുതുക. ഇത് മണ്ണിൽ കുഴിച്ചിടുക. ശത്രു പിന്നീടൊരിക്കലും ശല്യപ്പെടുത്തില്ല. ഈ ഇല ഒഴുകുന്ന വെള്ളത്തിൽ നിക്ഷേപിച്ചാൽ ശത്രു നാടു വിട്ടു പോകും

എരുക്ക് കായുടെ ഉള്ളിലുള്ള പഞ്ഞി ഉപയോഗിച്ച് വിളക്ക് തിരിയുണ്ടാക്കുക. ഇത് ഉപയോഗിച്ച് വിളക്ക് കത്തിച്ചാൽ ലക്ഷ്മീദേവിയുടെ അനുഗ്രഹമുണ്ടാവും.

ഒാം നമോ അഗ്നിരൂപായ ഹ്രീം നമഹ എന്ന മന്ത്രം ചൊല്ലി ഈ വേര് യാത്ര പോകുമ്പോൾ അരികേയൊ ദേഹത്തോ സൂക്ഷിക്കുക. അപകടങ്ങൾ ഒഴിഞ്ഞു പോകും.

English summary

Importance Of The White Aak Plant

The most widely used Plant for pooja is White Aak Plant,it is considered as sacred plant in Hinduism,
X
Desktop Bottom Promotion