Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
ദിവസഫലം 3 -5 -2018
ഓരോ സോഡിയാക് ചിഹ്നങ്ങൾക്കും ഈ ദിവസം എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് നമുക്ക് നോക്കാം.
വ്യക്തിപരവും തൊഴില്‍പരവുമായ കാര്യങ്ങളെക്കുറിച്ച് ഒരു മുന്‍ധാരണ ഉണ്ടാകുവാന്‍ ഈ ഭാവിഫലങ്ങള്‍ നമ്മെ പ്രാപ്തരാക്കുന്നു. മാത്രമല്ല, ഭാവിയില്‍ ഉണ്ടായേക്കാവുന്ന ദോഷഫലങ്ങളെ കണ്ടെത്തി, അവയൊന്നും ബാധിക്കാതെ ഒഴിഞ്ഞുമാറിപ്പോകുവാനുള്ള കൗശലവും ഭാവിപ്രവചനങ്ങള്‍ നമുക്ക് നല്‍കുന്നു.

ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു

ഏരീസ് (മേടം രാശി )
നിങ്ങൾ ഏതു ജോലി ചെയ്താലും ആളുകൾ നിങ്ങളെ ധൈര്യശാലി എന്നും സുരക്ഷിതർ ,കഴിവുള്ളവൻ എന്നും വിശേഷിപ്പിക്കും.എന്നാൽ നിങ്ങൾ തളർന്നിരിക്കുന്ന സമയവും ഉണ്ടാകും.നിങ്ങൾക്ക് സ്വയം സംശയം തോന്നുന്ന സാഹചര്യവും ഉണ്ടാകും.
അങ്ങനെയുള്ളപ്പോൾ മറ്റുള്ളവരോട് പങ്കുവയ്ക്കാതിരിക്കുക.അത് നിങ്ങളിൽ നെഗറ്റീവ് വികാരം ഉണ്ടാക്കും.എല്ലാവര്ക്കും ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകും.നിങ്ങൾ വിശ്വസിക്കുന്ന ഒരാളുമായി പങ്കുവച്ചത് അത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരും.

ടോറസ് (ഇടവം രാശി )
സുരക്ഷിതനാകണം എന്ന പ്ലാൻ ഉണ്ടാകും.ഒരു പ്ലാൻ എടുത്തുകഴിഞ്ഞാൽ അത് വിജയിപ്പിക്കാൻ നിങ്ങൾക്കറിയാം.പക്ഷെ ഇപ്പോൾ നിങ്ങൾ പ്ലാൻ ചെയ്യാത്ത ഒരു കാര്യത്തിലേക്ക് വലിച്ചിടപ്പെട്ടു.അതിനാൽ ഇനി പ്ലാൻ ഉണ്ടാക്കിയിട്ട് കാര്യമില്ല.നിങ്ങളുടെ അനുയായികളെ വിശ്വസിച്ചു മുന്നോട്ടു പോകുക.നിങ്ങളുടെ കഴിവ് തിരിച്ചറിയാനാകും.

ജെമിനി (മിഥുനം രാശി
നിങ്ങളോടൊപ്പം ജോലി ചെയ്യുന്ന അല്ലെങ്കിൽ നിങ്ങൾ ജോലി ചെയ്യുന്ന ഒരാൾ പരിധികൾ വയ്ക്കുന്നു.ആ ലക്ഷ്യത്തിൽ പരിധികൾ വയ്ക്കുന്നത് തെറ്റാണ്.ഇത് നിങ്ങളെയും മറ്റുള്ളവരെയും സമ്മർദ്ദത്തിൽ ആക്കും.അതിനാൽ നിങ്ങൾക്ക് ജോലി ശരിയായി പൂർത്തിയാക്കാൻ കഴിയില്ല.മറ്റാരെങ്കിലും നിങ്ങളുടെ സമയ രീതിയിൽ ജോലി ചെയ്യാൻ വിളിചേക്കാം .അവസാനം എല്ലാം ശുഭമാകും

ക്യാൻസർ (കർക്കിടകം രാശി )
നിങ്ങൾ ഏതു അവസ്ഥയിലും കെയർ ചെയ്യുന്ന വ്യക്തിയാണ്.കടമകളും ചുമതലയു കൃത്യമായി നിർവഹിക്കുന്ന ആളാണ് നിങ്ങൾ.നിങ്ങൾ ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാക്കുമെന്ന് നിങ്ങളെ അറിയുന്നവർക്ക് അറിയാം.എന്നാൽ നിങ്ങളുടെ ഈ രീതിയെ ഉപയോഗിക്കുന്നവരും ഉണ്ട്.നിങ്ങൾക്ക് താല്പര്യമില്ലാത്ത ചില കാര്യങ്ങളും അവർക്കായി ചെയ്തുകൊടുക്കേണ്ടി വരാം.അപ്പോൾ നിങ്ങളുടെ താല്പര്യങ്ങളും കൂടി പരിഗണിക്കുക.നിങ്ങളുടെ കടമകൾ നിങ്ങളിലേക്ക് തള്ളിയിടാൻ ആരെയും അനുവദിക്കാതിരിക്കുക

ലിയോ (ചിങ്ങം രാശി )
ഇന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് നേടാനുള്ള മാജിക് ദണ്ഡ് നിങ്ങളുടെ കയ്യിലില്ല.എന്നാൽ നിങ്ങളെ ആരും കുപ്പിയിൽ അടച്ചിട്ടുമില്ല. അതിനാൽ കുറച്ചു മാജിക് ശക്തി നിങ്ങളുടെ കയ്യിലുണ്ട്.അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള ശരിയായ സമയം ഇതാണ്.അതിനാൽ ഭാവിയെക്കുറിച്ചു കൂടി ചിന്തിച്ചതിനു ശേഷം നിങ്ങളുടെ ശക്തി ഉപയോഗിക്കുക.

വിർഗോ (കന്നി രാശി )
ഇന്ന് സമൂഹ മാധ്യമങ്ങൾ എളുപ്പത്തിൽ സുഹൃത്തുക്കളെ ഉണ്ടാക്കാൻ സഹായിക്കുമെങ്കിലും കൂടുതൽ കാലം നിലനിൽക്കുന്ന സുഹൃത്തുക്കളെ ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്.പല ഘട്ടങ്ങളിലൂടെ കടന്നാണ് നല്ലൊരു സുഹൃത് വലയം ഉണ്ടാക്കുന്നത്.വളരെക്കാലമായി നിങ്ങളോടൊപ്പം നിൽക്കുന്ന കൂട്ടുകാർ ഉണ്ടാകും.എളുപ്പത്തിൽ ലഭിക്കുന്ന സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ മറ്റു ബന്ധങ്ങൾ സൂക്ഷിക്കാൻ ബുദ്ധിമുട്ടാകും.അതിനാൽ അവയെ കൈവെടിയാതിരിക്കുക

ലിബ്ര (തുലാം രാശി )
കുറച്ചുകാലം മുൻപ് മറന്ന സ്വപ്നം ഇപ്പോൾ പ്രാവർത്തികമാക്കാൻ പറ്റില്ല എന്നു ചിന്തിക്കേണ്ട കാര്യമില്ല.അന്ന് അത് നടക്കാത്തതായിരിക്കാം.എന്നാൽ ഇന്ന് പഴയ ഓർമ്മകൾക്കൊപ്പം കൂടുതൽ ആക്റ്റീവ് ആയി നടത്താവുന്നതാണ്.ആന്നു ഉപേക്ഷിച്ചു എന്നാൽ ഇന്ന് തുറക്കാനാകില്ല എന്ന് ചിന്തിക്കേണ്ട.ഒരുപാട് ബന്ധങ്ങളും അനുഭവങ്ങളും ഉള്ള വ്യക്തിയാണ് നിങ്ങൾ ഇന്ന്.അതിനാൽ സ്വപ്നവുമായി മുന്നോട്ട് പോകുക .അതി നിങ്ങളുടെ ജീവിതം മാറ്റി മറിക്കും.

സ്കോർപിയോ (വൃശ്ചികം രാശി)
സന്തോഷമില്ലാത്ത ഉപയോഗിക്കാത്ത ആൾക്കാരുടെ കയ്യിൽ നിന്നും ശക്തി എടുത്തു ഉപയോഗിക്കുന്നവർക്ക് കൊടുത്തു പവർ കൂട്ടാവുന്നതാണ്.ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നവർ ആഴത്തിലേക്ക് പോകുംതോറും പേടിയുള്ളവരും അരക്ഷിതരും ആകുന്നു.അത്തരത്തിൽ അധികാരം ഉപയോഗിക്കുന്ന ഒരാളുമായി നിങ്ങൾ ഇപ്പോൾ ബന്ധപ്പെടേണ്ടി വരും.അത് മുകളിൽ പറഞ്ഞതുപോലെയാകും എന്ന് നിങ്ങൾ മനസ്സിൽ ഓർത്തുകൊള്ളുക.ക്ഷമയോടെ അവ കൈകാര്യം ചെയ്യുക.നിങ്ങൾക്ക് മാറ്റം ഉണ്ടാക്കാനാകും

സാഗേറ്റേറിയസ് (ധനു രാശി )
ഒരു കാര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ സംഭാഷണം കൈവിട്ടു പോയതായി നിങ്ങൾക്ക് തോന്നും.പറഞ്ഞത് പറഞ്ഞില്ല എന്ന് കരുതുക.എന്നാൽ ഒന്നും പറയാതിരുന്നാൽ മാറ്റം ഉണ്ടാകില്ല.നിങ്ങൾ തെരഞ്ഞെടുത്ത വക്കും സമയവും ഓർത്തു വിഷമിക്കാതിരിക്കുക.ഹൃദയത്തിൽ തൊട്ടാണ് സംസാരിച്ചതെങ്കിൽ മറ്റാൾക്ക് അത് മനസ്സിലാകും.അത്തരത്തിൽ നിങ്ങൾക്ക് ഫലപ്രദമായ സംഭാഷണങ്ങൾ നടത്താനാകും.

കാപ്രികോൺ (മകരം രാശി )
ചിന്തിച്ചു വച്ച ഒരു പുതിയ ആശയത്തെ പിന്തുടരാൻ തുടങ്ങും.നേരത്തെ ഇത് നിർത്തിവച്ചതാണ്.അതിന്റെതായ പേടിയും കുറ്റബോധവും നിങ്ങൾക്ക് ഉണ്ടാകാം.നിങ്ങൾ ഇതിനെ കൂടുതൽ പഠിക്കുക.അഭിപ്രായങ്ങൾ ചോദിക്കുക.നിങ്ങളുടെ ഗവേഷണങ്ങൾ തുടരുക.നെഗറ്റിവ് സാധ്യതകളെ ഒഴിവാക്കി ലജ്ജ വെടിഞ്ഞു മുന്നോട്ട് കുതിക്കുക

അക്വറിയസ് (കുംഭം രാശി )
ശീലങ്ങൾ തകർക്കാൻ ബുദ്ധിമുട്ടാണ്.അത് കൂടുതൽ വൈകാരികമായി നിൽക്കുന്ന ശീലമാകുമ്പോൾ മോചിപ്പിക്കാൻ ബുദ്ധിമുട്ടാണ്.നിങ്ങളുടെ ഇപ്പോഴത്തെ ദുഃശീലങ്ങൾ നിങ്ങളുടെ കഴിവിനെ ബാധിച്ചേക്കാം.നിങ്ങൾക്ക് നല്ല അഭിപ്രായമാണ് മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത് എങ്കിലും നിങ്ങൾക്ക് ശീലം മാറ്റാനുള്ള ധൈര്യം ഇല്ലെങ്കിലും ഒരു അവസരം എടുത്തു ആ ശീലത്തിൽ നിന്നും ഫ്രീ അകാൻ ശ്രമിക്കുക.ഒരു ചെറിയ അവസരം നിങ്ങൾക്ക് മാറ്റം തന്നേക്കാം.ധൈര്യത്തോടെ ഭയമില്ലാതെ അവസരങ്ങളെ നേരിടുക.

പിസ്സെസ് (മീനം രാശി )
ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ പ്രതിബദ്ധത മികച്ചതാണ്.എന്തെങ്കിലും സംഭവിക്കുന്നതിനെക്കുറിച്ചു നിങ്ങൾ ശ്രദ്ധാലുവാണ്.നിങ്ങളുടെ പ്രതിബന്ധതയിൽ ധാരാളം ഊർജ്ജവും സമയവും ചെലവിടുന്നു.നിങ്ങളുടെ കഴിവിൽ എന്തെങ്കിലും കുറവ് തോന്നാം.പ്രയത്‌നത്തിനു അനുസരിച്ചു പ്രതിഫലം കിട്ടാതെ വന്നേക്കാം.എന്നാലും കഥ തുടരട്ടെ.നിങ്ങൾ ചിന്തിക്കുന്നതിനേക്കാളും മുന്നോട്ട് തുടർന്ന് പോകുക.



Click it and Unblock the Notifications