Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
സാമുദ്രികശാസ്ത്രത്തില്‍ ലക്ഷണമൊത്ത ഭാഗ്യമുള്ളകാല്
സാമുദ്രികശാസ്ത്രം എന്താണെന്ന് പലര്‍ക്കും അറിയില്ല. ശരീരഭാഗത്തിന്റെ ലക്ഷണം നോക്കി നമ്മുടെ ശരീരശാസ്ത്രം പറയുന്ന ഒന്നാണ് സാമുദ്രികശാസ്ത്രം. ഇതനുസരിച്ച് ശരീരത്തിന്റെ ലക്ഷണം നോക്കി നമുക്ക് നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവും മനസ്സിലാക്കാവുന്നതാണ്. ആണായാലും പെണ്ണായാലും പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നോക്കി നമുക്ക് പല കാര്യങ്ങളും തീരുമാനിക്കാവുന്നതാണ്. ലക്ഷണമൊത്ത കാല് ആണിനാണെങ്കിലും പെണ്ണിനാണെങ്കിലും അത് ഭാഗ്യം കൊണ്ട് വരുന്ന ഒന്നാണ്. ഇതിലൂടെ ഭാവിയും ഭാഗ്യവും എല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്.
കാലിന്റെ ലക്ഷണമനുസരിച്ച് എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് പ്രവചിക്കാന്‍ സാധിക്കുന്നത് എന്ന് നോക്കാം. വിരലുകളും പാദങ്ങളുടേയും ലക്ഷണങ്ങള്‍ നോക്കി നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഓരോ പാദത്തിനും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ട്. നിങ്ങളുടെ പാദം നിങ്ങള്‍ക്ക് ഭാഗ്യം നല്കുന്നതാണോ എന്ന് മനസ്സിലാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കാല്‍വിരലിന്റെ നീളം
നിങ്ങളുടെ കാല്‍വിരലുകള്‍ നോക്കി നിങ്ങളുടെ ഭാഗ്യത്തെക്കുറിച്ച് നമുക്ക് പറയാവുന്നതാണ്. നീളം കുറഞ്ഞ വീതികൂടിയ കാല്‍വിരലുകളാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനും സാമ്പത്തികമായി നല്ല നിലയില്‍ നില്ക്കാന് സാധിക്കുന്നവരുമായിരിക്കും. മാത്രമല്ല ആയുസ്സ് കൂടുതലും ആയിരിക്കും. കുടുംബത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ളവരും പലപ്പോഴും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നവരും ആയിരിക്കും.

എല്ലാ വിരലിനടിയിലും വിടവുണ്ടോ?
നിങ്ങളുടെ വിരലിനിടയിലുള്ള വിടവും സാമുദ്രികശാസ്ത്രത്തില്‍ പ്രകടമാവുന്നുണ്ട്. വിരലിനിടയില്‍ വിടവുണ്ടെങ്കില്‍ അതും ഭാഗ്യത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ജീവിതത്തില്‍ ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നവരാണ് ഇത്തരക്കാര്‍. പക്ഷേ ജോലിയുടെ കാര്യത്തില്‍ ഇവര്‍ ഒരിക്കലും ബുദ്ധിമുട്ടേണ്ടതായി വരില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് കടം കൊടുക്കുന്നതിന് മുന്‍പ് നല്ലതുപോലെ ആലോചിക്കണം. അല്ലെങ്കില്‍ അത് നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

തള്ളവിരലിനും രണ്ടാംവിരലിനും ഒരേ നീളമോ
സാമുദ്രിക ശാസ്ത്രമനുസരിച്ച് നിങ്ങളുടെ തള്ളവിരലിനും രണ്ടാംവിരലിനും ഒരേ നീളമാണോ എങ്കില്‍ നിങ്ങള്‍ ആയുസ്സ് കൂടുതലായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. തള്ളവിരലിന്റേയും അതിനടുത്തുള്ള വിരലിന്റേയും നീളം ഒരുപോലെയാണെങ്കില്‍ ആ വ്യക്തിയ്ക്ക് ഹൃദയാരോഗ്യത്തോടു കൂടിയ ജീവിതമായിരിക്കും എന്നതാണ് സത്യം. മാത്രമല്ല ഭാഗ്യം നിങ്ങള്‍ക്കൊപ്പം എന്നും ഉണ്ടായിരിക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എല്ലാ വിരലിന്റേയും നീളം ഒരുപോലെ
നിങ്ങളുടെ എല്ലാ വിരലിന്റേയും നീളം ഒരുപോലെയാണെങ്കില്‍ അത് നിങ്ങളില്‍ ഭാഗ്യം നിറക്കുന്ന ഒന്നാണ്. അതിലുപരി ഇത് സാമ്പത്തികം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല അത് അത് സന്താനഭാഗ്യം ഉണ്ടാക്കും എന്നാണ് സാമുദ്രികശാസ്ത്രം വ്യക്തമാക്കുന്നത്. സ്ത്രീ ആയാലും പുരുഷനായാലും ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ അല്പം വിശ്വാസം ഉള്ളവര്‍ക്ക് സാമുദ്രികശാസ്ത്ര ലക്ഷണങ്ങള്‍ വളരെയധികം സഹായിക്കുന്നു.

ഉപ്പൂറ്റി നോക്കിയും അറിയാം
നിങ്ങളുടെ ഉപ്പൂറ്റി നോക്കിയും ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. വൃത്തത്തിലുള്ള ഉപ്പൂറ്റിയാണ് നിങ്ങളുടേതെങ്കില്‍ നല്ല സ്വഭാവ ഗുണമുള്ളരാണ് നിങ്ങളെന്ന് പറയാം. എന്നാല്‍ ജീവിതത്തില്‍ നിരവധി കഷ്ടപ്പാടുകള്‍ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരും. ഉപ്പൂറ്റി അല്പം പൊന്തിച്ചാണ് നടക്കുന്നതെങ്കിലും നിങ്ങള്‍ക്ക് ജീവിതത്തില്‍ ഉത്തമയായ ഭാര്യയെയാണ് ലഭിക്കുക എന്നതാണ് സാമുദ്രികശാസ്ത്രം പറയുന്നത്.

കാലിലെ മറുക്
ഉപ്പൂറ്റിയില്‍ മറുകുണ്ടെങ്കില്‍ വിദേശ യാത്ര നടത്തുന്നതിനുള്ള അവസരം നിങ്ങള്‍ക്കുണ്ടാവുന്നു. എന്നാല്‍ ഇത് പലപ്പോഴും ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രകളായിരിക്കും. മാത്രമല്ല ഭാഗ്യം തന്നെയാണ് അവിടേയും നിങ്ങളെ കടാക്ഷിക്കുന്നത്. ജീവിതത്തില്‍ ഒരിടത്തും നിങ്ങള്‍ തോറ്റുപോവില്ല എന്ന് തന്നെയാണ് സാമുദ്രികശാസ്ത്രം പറയുന്നത്.



Click it and Unblock the Notifications