Latest Updates
-
2026 ഓഗസ്റ്റ് 7: ഈ 7 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
ഓഗസ്റ്റ് 7: ഗ്രഹമാറ്റങ്ങൾ ശ്രദ്ധിക്കണം, ഇന്നത്തെ നക്ഷത്രഫലവും രാഹുകാലവും അറിയാം! -
2026 ഓഗസ്റ്റ് 7 രാശിഫലം: ഇടവക്കൂറുകാർക്ക് ഭാഗ്യം, 12 രാശിക്കും ഇന്നത്തെ സമ്പൂർണ്ണ ഫലങ്ങൾ ഇതാ -
മഴക്കാലത്ത് സാരിയുടുക്കുമ്പോൾ തിളങ്ങാം; ദേശീയ കൈത്തറി ദിനത്തിൽ ശ്രദ്ധിക്കേണ്ട സൗന്ദര്യ സംരക്ഷണ ടിപ്പുകൾ ഇതാ -
ആടി കാർത്തിക: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം വരും, ഈ തെറ്റുകൾ ഒഴിവാക്കൂ! -
മാസിക കാർത്തിക: വീട്ടിൽ ഐശ്വര്യം നിറയാൻ വിളക്ക് തെളിയിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
കാമിക ഏകാദശി: വീട്ടിൽ ഈ വാസ്തു മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം തേടിയെത്തും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ ഞായറാഴ്ച നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുമോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: ജീവിതത്തിൽ സമാധാനവും നേട്ടങ്ങളും വരുന്നു, ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 ഓഗസ്റ്റ് 6: കർക്കടകത്തിൽ ബുധാദിത്യ രാജയോഗം; ഈ 4 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
പുരികക്കൊടിയില്‍ ഉണ്ട് നിങ്ങളുടെ സ്വഭാവം
കണ്ണിനെ മനോഹരമാക്കുന്നത് എന്നും അഴകൊത്ത പുരികങ്ങള്‍ തന്നെയാണ്. എന്നാല്‍ പുരികം വളരെ ചെറിയ ഒന്നാണ് എന്ന് സംശയിക്കരുത്. കാരണം പല വിധത്തിലാണ് പുരികം നമ്മുടെ ജീവിതവുമായി അടുത്ത് കിടക്കുന്നത്. എന്നാല്‍ പുരികത്തിന്റെ ആകൃതി നോക്കി നമുക്ക് ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് പറയാം. കൈരേഖയും ചുണ്ടിന്റെ ആകൃതിയും മറ്റും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതും പലതും പറയുന്നതും. എന്നാല്‍ പുരികത്തിന്റെ ഷേപ്പ് നോക്കി ഒരാളുടെ ജീവിതത്തെ ബാധിക്കുന്ന പല കാര്യങ്ങളും നമുക്ക് പറയാന്‍ സാധിക്കും.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ വരുന്നുണ്ട്. എന്നാല്‍ പുരികത്തിന്റെ ഷേപ്പ് നോക്കി നമുക്ക് ഇത് മനസ്സിലാക്കാന്‍ സാധിക്കും. പുരികത്തിന്റെ ആകൃതി നോക്കി ഇത്തരത്തില്‍ എങ്ങനെ ഒരാളുടെ രഹസ്യങ്ങളും വ്യക്തിത്വത്തെയും കുറിച്ച് പറയാം എന്ന് നോക്കൂ.

സാധാരണ പുരികം
സാധാരണ പുരികം എന്ന് പറഞ്ഞാല്‍ കട്ടിയും നീളവും ഉള്ള പുരികമാണ്. ഇത്തരക്കാര്‍ സാധാരണയായി ആകാംഷ കൂടുതലുള്ളവര്‍ ആയിരിക്കും. ഇവരില്‍ തന്നെ ചിലര്‍ ആത്മാര്‍ത്ഥതയുള്ളവരും ചിലര്‍ കൃത്രിമമായി ബന്ധങ്ങളെ കെട്ടിച്ചമയ്ക്കുന്നവരും ആയിരിക്കും. ഇത്തരക്കാര്‍ക്ക് ആത്മാര്‍ത്ഥത വളരെ കുറവായിരിക്കും. ജീവിതത്തില്‍ പരാജയങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നു.

നീളക്കൂടുതലുള്ള പുരികം
നീളക്കൂടുതലുള്ള പുരികമാണ് മറ്റൊന്ന്. മാനസിക സമ്മര്‍ദ്ദം കൂടുതലുള്ളവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല പുതിയ വസ്തുക്കളില്‍ ഭ്രമമേറുന്നവരുമായിരിക്കും ഇവര്‍. എല്ലാ പ്രശ്നങ്ങളേയും സ്വന്തമായി തന്നെ പരിഹരിയ്ക്കാന്‍ കഴിവുള്ളവരുമായിരിക്കും. എത്ര വലിയ പ്രതിസന്ധികളും ഇത്തരത്തില്‍ പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ മുന്നോട്ട് പോവാനുള്ള പ്രചോദനം ഇവര്‍ക്ക് ലഭിക്കുന്നു.

ചെറിയ പുരികങ്ങള്‍
ചെറിയ പുരികങ്ങള്‍ ഉള്ളവരാണ് മറ്റൊരു കൂട്ടര്. എല്ലാ കാര്യത്തിലും പൂര്മത വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. എപ്പോഴും പ്രശ്നങ്ങളെക്കുറിച്ച് ചിന്തിയ്ക്കാതെ എന്തിനും പരിഹാരം വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് ഫലപ്രാപ്തിയുണ്ടാവുന്നതിന് കഴിയുന്നു.

കട്ടി കൂടിയ പുരികം
കട്ടികൂടിയ പുരികങ്ങള്‍ ഉള്ളവര്‍ക്ക് ഏത് കാര്യത്തിലും പോസിറ്റീവ് ഫലമായിരിക്കും ലഭിയ്ക്കുക. ബന്ധങ്ങളില്‍ വിള്ളലുണ്ടാകുമെങ്കിലും അതിനെയെല്ലാം തരണം ചെയ്ത മുന്നോട്ട് പോവാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. മറ്റുള്ളവര്‍ എന്ത് വിചാരിയ്ക്കുമെന്ന് ഇവര്‍ക്ക് ആലോചനയില്ല. അവനവന്റെ സ്വാതന്ത്ര്യം ആഘോഷിക്കുക എന്നതായിരിക്കും ഇവരുടെ പോളിസി.

ഉയര്‍ന്ന ആര്‍ച്ച് പോലുള്ള പുരികം
ഉയര്‍ന്ന ആര്‍ച്ച് പോലുള്ള പുരികമുള്ളവര്‍ സെലക്ടീവായിരിക്കും ഏത് കാര്യത്തിലും. അവനവനിലൊതുങ്ങി ജീവിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍.

ത്രികോണാകൃതിയിലുള്ള പുരികം
ത്രികോണാകൃതിയിലുള്ള പുരികമുള്ളവര്ക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് ജീവിതത്തെക്കുറിച്ച് ഉണ്ടാവും. ഏത് തീരുമാനവും ശരിയെന്ന രീതിയില്‍ കൈക്കൊള്ളാന്‍ ഇവര്‍ക്ക് കഴിയും. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നവരായിരിക്കും ഇത്തരക്കാര്‍.

നീളത്തിലുള്ള പുരികമുള്ളവര്‍
നീളത്തിലുള്ള പുരികമുള്ളവരാണ് മറ്റൊരു കൂട്ടര്. ഇവര്‍ക്കാവട്ടെ നേരേ വാ നേരെ പോ എന്ന സ്വഭാവമായിരിക്കും. മാത്രമല്ല എന്തിനേയും അളന്ന് കുറിച്ച് കൈകാര്യം ചെയ്യുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

നിറം കുറഞ്ഞ പുരികം
പുരികത്തിനും നിറം കുറവോ? നിറം കുറഞ്ഞ പുരികമാണ് നിങ്ങളുടേതെങ്കില്‍ പ്രത്യേകിച്ച് ആകൃതി ഇല്ലാത്ത പുരികം ഉള്ളവര്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അവതരിപ്പിക്കാന്‍ കഴിവില്ലാത്തവരാണ് ഇത്തരക്കാര്‍.



Click it and Unblock the Notifications