Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഒഴിഞ്ഞ് മാറിയാലും ഇന്ന് ഈ രാശിക്കാര്‍ സൂക്ഷിക്കണം
ഓരോ ദിവസത്തേയും രാശിഫലം നല്കുന്ന ഊര്‍ജ്ജം നിസ്സാരമല്ല. ഓരോ ദിവസവും രാശിഫലം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ജീവിതത്തില്‍ നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ എപ്പോഴും നല്ലതു മാത്രം നടക്കട്ടെ എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ സൂര്യരാശിഫലങ്ങള്‍ ഓരോ ദിവസവും മാറിമാറി വന്നു കൊണ്ടേ ഇരിക്കും. ഓരോ രാശിക്കാര്‍ക്കും ഓരോ ദിവസവും എന്താണ് കാത്തു വെച്ചിട്ടുള്ളത് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ?
ഇന്നത്തെ ദിവസം എന്താണ് നിങ്ങള്‍ക്കായി ഓരോ രാശിക്കാരും കാത്തു വെച്ചിരിക്കുന്നത് എന്ന് നോക്കാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഈ ദിവസം ലഭിക്കുന്നത്. ഇതില്‍ നല്ലതും ചീത്തയും ആയ ധാരാളം കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പൊതുവേ നല്ല ദിവസമായിരിക്കും ഇന്നത്തെ ദിവസം. എന്നാല്‍ വാഹനമോടിക്കുമ്പോഴും മറ്റും അല്പം ശ്രദ്ധിക്കണം. ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും അലംഭാവം കാണിക്കരുത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പിന്നീട് ഉണ്ടാവുന്നതിന് കാരണമാകുന്നു.

ഇടവം രാശി
ബിസിനസുകാര്‍, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, സംരംഭകര്‍ എന്നിവര്‍ക്ക് നല്ല ദിവസമായിരിക്കും ഇന്ന്. ഇതില്‍ നിന്നെല്ലാം നേട്ടങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ കുടുംബത്തില്‍ അല്പം സ്വസ്ഥതക്കുറവ് അനുഭവപ്പെടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങള്‍ ഒന്നും തന്നെ എടുക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കും.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വന്നു ചേരുന്നതിനുള്ള ഒരു ദിവസമായിരിക്കും ഇന്ന്. പല വിധത്തില്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പക്ഷേ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല അനുഭവങ്ങളായിരിക്കും ലഭിക്കുക. ഇതെല്ലാം ജീവിതത്തില്‍ ഇന്നത്തെ ദിവസം വളരെ നല്ലതാക്കുന്നതിന് സഹായിക്കുന്നു.

കര്‍ക്കിടകം രാശി
സ്വന്തം കഴിവില്‍ ആത്മവിശ്വാസം നിറയുന്ന ദിവസമായിരിക്കും ഇന്നത്തേത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉള്ളവര്‍ക്ക് നേട്ടം ഉണ്ടാവുന്നു. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ക്കും ലാഭം ലഭിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. എങ്കിലും ചില മാനസിക പ്രയാസങ്ങള്‍ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. എങ്കിലും യാത്രാസംബന്ധമായ കാര്യങ്ങളില്‍ വളരെ നല്ല ദിവസമായിരിക്കും. പുതിയ വീട് വാങ്ങുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ഒരു കാരണവശാലും ഇന്നത്തെ ദിവസം എടുക്കരുത്.

കന്നി രാശി
ഇവര്‍ക്ക് ഇന്നത്തെ ദിവസം വളരെ അനൂകൂലമായ ദിവസമായിരിക്കും. സങ്കീര്‍ണമായ പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു. തൊഴില്‍ മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല ജോലികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു.

തുലാം രാശി
പുതിയ അവസരങ്ങള്‍ ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. മനസ്സിലെ താല്‍പ്പര്യവും ഇഷ്ടവും പ്രകടിപ്പിക്കാന്‍ പറ്റിയ ദിവസമാണ്.

വൃശ്ചികം രാശി
സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധയോടെ ഇടപെടേണ്ടതാണ്. ആരോഗ്യ കാര്യത്തിലും അല്പം ശ്രദ്ധ വേണം. സ്ഥിരമായ ജോലി നിങ്ങളില്‍ മടുപ്പുളവാക്കുന്നു. എന്നാല്‍ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധയോടെ മുന്നോട്ട് നീങ്ങുക.

ധനു രാശി
ധനു രാശിക്കാര്‍ക്ക് പൊതുവേ ഇന്നത്തെ ദിവസം വലിയ മോശമില്ലാത്ത ദിവസമായിരിക്കും. പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിന് തന്നെയാണ് പ്രഥമ പരിഗണന ഏത് കാര്യത്തിനും നല്‍കുക. പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.

മകരം രാശി
പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കും. യാത്രകള്‍ വഴി പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. കുടുംബത്തില്‍ മനസമാധാനം ലഭിക്കുന്നു. പല പ്രശ്നങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

കുംഭം രാശി
തീരുമാനങ്ങള്‍ എടുത്താല്‍ അത് വിജയം കാണുന്ന ദിവസമായിരിക്കും ഇന്നത്തേത്. ആത്മവിശ്വാസം പല കാര്യങ്ങളിലും കൂടുതലായിരിക്കും. എന്നാല്‍ ബന്ധങ്ങളില്‍ അല്പം ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്. അല്ലെങ്കില്‍ അത് ബന്ധം തകരുന്നതിന് വരെ കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെ ശ്രദ്ധിച്ച് ഇടപെടണം.

മീനം രാശി
യാത്രകള്‍ അല്പം ബുദ്ധിമുട്ടുള്ളതായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിച്ച് പണം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. തൊഴില്‍ മേഖലയില്‍ വളരെയധികം നേട്ടം ഉണ്ടാവുന്ന ദിവസമായിരിക്കും. എന്നാലും അനാവശ്യമായ വഴക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നില്ക്കാന് ശ്രദ്ധിക്കണം. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications
