For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം 8 -5 -2018

|

ചിലപ്പോൾ നിങ്ങൾ വികാരങ്ങൾ പൂർണ്ണമായും കാണിക്കില്ല.നിങ്ങൾ ബലവനാണെന്നും സ്വയം പര്യാപത നേടിയ ആളെന്നും വിചാരിക്കാനായി നിങ്ങൾ ആഗ്രഹിക്കുന്നു.നിങ്ങൾ ഇത് രണ്ടുമാണ്.നിങ്ങൾ ഉൾപ്പെടെ എല്ലാവരും താങ്ങും,കരയാൻ ഒരു ചുമലും എല്ലാം ആഗ്രഹിക്കുന്നു.

tcf

നിങ്ങൾ ഇപ്പോൾ കുറച്ചു ആശ്വാസം ആഗ്രഹിക്കുന്നു.നിങ്ങൾ ആഗ്രഹിക്കുന്നതെന്തെന്ന് ചിലർക്ക് അറിയാം.നിങ്ങൾ കരുത്തനും സ്വയം പര്യാപ്തനുമായി കാണാൻ അവർ ആഗ്രഹിക്കുന്നു.ഇത് പോലെ നിങ്ങളുടെ ഈ ദിവസത്തെ ഫലം എന്തും ആകാം . ഓരോ രാശിയിലെയും നാളുകാര്‍ക്കുവേണ്ടിയുള്ള ദിവസഫലങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

ഏരീസ് (മേടം രാശി)

ഏരീസ് (മേടം രാശി)

നിങ്ങൾക്ക് അറിയമെന്ന കാര്യം മറ്റുള്ളവർ മനസ്സിലാക്കുന്നില്ല എന്ന് കാണുമ്പോൾ നിങ്ങൾ അസ്വസ്ഥനാകാൻ സാധ്യതയുണ്ട്.നിങ്ങൾ ഇത് അംഗീകരിക്കാൻ തയ്യാറാകുന്നു.എന്നാൽ ഇത് എപ്പോഴും വിജയിക്കണമെന്നില്ല.

ചിലപ്പോൾ അത് വഴക്കും ഉരസലും ഉണ്ടാക്കും.അത്തിനായി പോകരുത് എന്ന് വിചാരിച്ചാലും ചിലപ്പോൾ പോകേണ്ടി വരും.അടുത്തിടെ ചെയ്ത കാര്യത്തിൽ നിന്നും എങ്ങനെ പിന്നോട്ട് വരണം എന്നറിയില്ല.നിങ്ങൾ ക്ഷമയോടെ കാര്യങ്ങൾ അവതരിപ്പിക്കുകയാണ് അതിനുള്ള പോംവഴി

ടോറസ് (ഇടവം രാശി )

ടോറസ് (ഇടവം രാശി )

ഇപ്പോൾ ചില കാരണങ്ങളാൽ നിങ്ങൾ വിഷമത്തിലാണ്.എന്നാൽ നിങ്ങൾ ഇത് ആരോടെങ്കിലും പങ്കുവച്ചാൽ അവർ നിങ്ങളുടെ സാഹചര്യവും മറ്റൊരാളുടെ പ്രശ്നവും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾക്ക് ആശ്വാസം കിട്ടും.നിങ്ങൾക്ക് ആരുടെയെങ്കിലും വിഷമം കേട്ടാൽ സഹാനുഭൂതി ഉണ്ടാകും.

ഇത് നിങ്ങളുടെ വേദനയെക്കാളും കുറവല്ല എന്ന് മനസിലാക്കുക.അവരോട് ഇത് പറഞ്ഞുകൊടുക്കുക.അവർക്ക് മനസ്സിലായില്ലെങ്കിൽ സഹാനുഭൂതിയോടെ രീതിയിൽ പറയുക.

ജെമിനി (മിഥുനം രാശി)

ജെമിനി (മിഥുനം രാശി)

നിങ്ങൾ ഇപ്പോൾ ജീവിതത്തിൽ മെല്ലെ ഉയരുകയാണ്.ഭാവിയിലേക്ക് നിങ്ങൾ പതിയെ ഒഴുകിപോകുന്നതുപോലെ തോന്നിയേക്കാം.നിങ്ങൾ കുറച്ചു വിഷമങ്ങൾ കൂടെ കൊണ്ടുപോകുന്നതിനാൽ ഇത് അത്ര സുഖകരമല്ല.

നിരാശയും വിഷമവുമെല്ലാം ഒരു ഭാരമാണ്.പ്രത്യേകിച്ച് ഉപയോഗവും ഇല്ല.അവയെല്ലാം ഭൂതകാലത്തെ കാര്യങ്ങളാണ്.അവ മനസിലാക്കുക.കുറച്ചു മാത്രം കൈയിൽ എടുത്താൽ മതി.

ക്യാൻസർ (കർക്കിടകം രാശി)

ക്യാൻസർ (കർക്കിടകം രാശി)

നിങ്ങളെ ഒരു പ്രത്യേക ദിശയിലേക്ക് ആരോ തള്ളിവിടുന്നതായി തോന്നും.നിങ്ങൾക്ക് ഇത് വിവരിക്കാൻ പോലും ആകുന്നില്ല.

ആ സ്ഥലത്തു എത്തിക്കഴിഞ്ഞാൽ നിങ്ങളിൽ വന്നു ചേരുന്ന എല്ലാ കാര്യവും നിങ്ങൾ ചെയ്യും.മറ്റുള്ളവർ നിങ്ങളെ ഭ്രാന്തനും മണ്ടനും എന്ന് വിളിക്കും.നിങ്ങൾ ഏതു കാര്യവും ചെയ്യാൻ പ്രാപ്തനാണ്.പക്ഷെ അത് വിശദീകരിച്ചു കൊടുക്കാൻ നിങ്ങൾക്ക് ആകുന്നില്ല.നിങ്ങളെ വിലമതിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് ഉണ്ടാകും.

ലിയോ (ചിങ്ങം രാശി )

ലിയോ (ചിങ്ങം രാശി )

എന്നെ വേലിക്കകത്തു ആക്കരുത് എന്നാണ് ഇന്നത്തെ നിങ്ങളുടെ മുദ്രാവാക്യം.നിങ്ങൾ എപ്പോഴും സ്വതന്ത്രനും അലഞ്ഞു തിരിഞ്ഞു നടക്കാനും ആഗ്രഹിക്കുന്നു.ഇപ്പോൾ ആരോ നിങ്ങളെ തടവിൽ ആക്കാൻ ശ്രമിക്കുന്നു.

ആരെങ്കിലും വ്യക്തിപരമായി നിങ്ങളോട് കൂടുതൽ അടുക്കുന്നതോ,കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതോ അല്ലെങ്കിൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്നതോ നിങ്ങളെ അസ്വസ്ഥനാക്കുന്നു.അവർക്ക് നിങ്ങളുടെ മനസ്സ് വായിക്കാനാകുന്നില്ല .നിങ്ങൾ വിനയപൂർവം പെരുമാറാൻ ശ്രമിക്കുക

വിർഗോ (കന്നി രാശി )

വിർഗോ (കന്നി രാശി )

ഇന്ന് ചില കാര്യങ്ങൾ മോശമായി ഭവിക്കും.വഴക്കും പ്രശ്നങ്ങളും ബുദ്ധിമുട്ടും നിങ്ങൾ തരണം ചെയ്യേണ്ടി വരും.എന്നാലും നിങ്ങളുടെ ഈ ദിനം നന്നായി വരും.

കാഴ്ച്ചയ്ക്ക് പിന്നിലുള്ള ചില വസ്തുതകൾ നിങ്ങൾക്ക് എന്തും സാധ്യമാകുന്ന ഒരു നല്ല ദിനം സമ്മാനിക്കും.കഴിഞ്ഞ ദിവസത്തെപ്പോലെ ഈ ദിവസം വേണമെന്ന് നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ ഭയം ഒഴിവാക്കുക.നിങ്ങളുടെ ഭയം ചിലപ്പോൾ ഈ ദിവസത്തെ മാറ്റി മറിക്കും

ലിബ്ര (തുലാം രാശി )

ലിബ്ര (തുലാം രാശി )

ഷേപ്പില്ലാത്ത ഒരു വ്യക്തി ഫിറ്റ്നസ് സെന്ററിൽ പോകുകയാന്നെകിൽ ഒരുപാട് സമയവും പ്രയത്‌നവും ചെയ്താലേ ഫലം കിട്ടുകയുള്ളൂ.എല്ലാ വ്യായാമ യന്ത്രങ്ങളും ഉപയോഗിച്ച് നിരവധി ക്ലാസുകളിൽ പങ്കെടുത്തു മാത്രമേ ഭാരം കുറഞ്ഞു ലക്ഷ്യത്തിലേക്ക് എത്തുകയുള്ളൂ.നിങ്ങൾ ഇപ്പോൾ കഠിനമായി പരിശ്രമിക്കുകയാണെങ്കിലും കുറച്ചു ഫലമേ ലഭിക്കുന്നുള്ളൂ.നിങ്ങളുടെ പ്രയത്നത്തിൽ നിങ്ങൾക്ക് സംതൃപ്തി തോന്നും.പെട്ടെന്ന് തന്നെ നല്ല ഫലവും ലഭിക്കും.

സ്കോർപിയോ (വൃശ്ചികം രാശി)

സ്കോർപിയോ (വൃശ്ചികം രാശി)

,അടച്ചിട്ട വലിയ ട്രാക്കുകളിൽ കൂടിയാകും കാർ ഓട്ട മത്സരം നടക്കുന്നത്.ഒരു ട്രാക്കിൽ കൂടെ തന്നെ പല തവണ നടത്തി അവസാനിപ്പിക്കുന്നു.നിർത്താതെ മുന്നിട്ടു നിന്ന കാർ വിജയിക്കുകയും ചെയ്യുന്നു.നിങ്ങളെ എന്തോ കാര്യം ചുറ്റിക്കുന്നതായി ഇപ്പോൾ തോന്നുന്നു.എന്നാൽ പല കാര്യങ്ങളും സംഭവിക്കാം.

ട്രാക്കിന് വെളിയിൽ പോകാം,ഇന്ധനം തീർന്നു പോകാം,അല്ലെങ്കിൽ വിജയിക്കാം .അതിനാൽ നല്ലവണ്ണം പ്രയത്നിക്കുക.നിങ്ങൾക്ക് വിജയം സുനിശ്ചിതമാണ്

സാഗേറ്റേറിയസ് (ധനു രാശി )

സാഗേറ്റേറിയസ് (ധനു രാശി )

ആളുകൾ മോശം ബന്ധത്തിൽ ചെന്ന് പെടുന്നത് പല കാരണങ്ങൾ കൊണ്ടാണ്.ചിലപ്പോൾ മറ്റുള്ളവരുടെ ആഗ്രഹം നടത്തിക്കൊടുക്കേണ്ടി വന്നേക്കാം.അവർക്ക് പരാജയപ്പെടുന്നതിൽ ഒരു ലജ്ജയും ഇല്ല.നിങ്ങൾ മോശം ബന്ധത്തിൽ തന്നെ തുടരുന്നത് ചിലപ്പോൾ അത് നന്നാക്കിയെടുക്കാൻ ആയിരിക്കും.

നിങ്ങൾക്ക് അതിനുള്ള അവസരം ഉണ്ട്.ഒരു സംഭാഷണം ചിലപ്പോൾ അതിനു സഹായിച്ചേക്കും.എന്താണ് ആ സാഹചര്യത്തിൽ പ്രയോഗിക്കേണ്ടതെന്ന് മനസ്സിൽ കുറിക്കുക

കാപ്രികോൺ (മകരം രാശി )

കാപ്രികോൺ (മകരം രാശി )

നിങ്ങൾ സമ്മർദ്ദത്തിലോ വിഷമത്തിലോ ആയിരിക്കുമ്പോൾ തീരുമാനം എടുക്കരുത്.ത് നല്ല തീരുമാനം ആയിരിക്കില്ല.അത്യാവശ്യം ഉള്ളപ്പോൾ അല്ലെങ്കിൽ ആഗ്രഹിക്കുമ്പോൾ എടുക്കുന്നത് മികച്ച തീരുമാനം ആയിരിക്കും.

ചിലപ്പോൾ രണ്ടു മാനസികാവസ്ഥയിലും തീരുമാനം എടുക്കേണ്ടി വന്നേക്കാം.അപ്പോൾ നിങ്ങൾക്ക് അവസരമുണ്ട്.ഇപ്പോൾ നിങ്ങൾ പരിഭ്രാന്തനാണ് .അതിനാൽ കാത്തിരിക്കുക.ശാന്തനായ ശേഷം ഉർജ്ജത്തോടെ തീരുമാനമെടുക്കുക

അക്വറിയസ് (കുംഭം രാശി )

അക്വറിയസ് (കുംഭം രാശി )

നിങ്ങളുടെ ജീവിതത്തിൽ ആരോ നിങ്ങളെ വിശ്വസിക്കുന്നില്ല എന്നതായി കാണുന്നു.നിങ്ങൾ അധികമായി വിശ്വസിക്കുന്ന ആളായതിനാൽ നിങ്ങൾക്ക് ഇത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടാകും.നിങ്ങൾ ചെയ്യുന്നത് ആർക്കെങ്കിലും വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ അവർ മാറി പോകട്ടെ.അല്ലേ?പക്ഷെ നിങ്ങൾ ആഗ്രഹിക്കുന്നത് അതല്ല.

നിങ്ങൾ ആരുടെ മുമ്പിലും ഒന്നും തെളിയിക്കാൻ ആഗ്രഹിക്കുന്നില്ല.എന്നിട്ടും വിശ്വാസത്തിൽ നിങ്ങൾ താഴേക്ക് പോകുന്നുവെങ്കിൽ അവരോട് ചോദ്യങ്ങൾ ചോദിക്കുക,

പിസ്സെസ് (മീനം രാശി )

പിസ്സെസ് (മീനം രാശി )

ഒരു ചെറിയ ചുവടു വയ്പ്പ് നിങ്ങളെ അകലെയാക്കില്ല.ഇത് നിങ്ങളുടെ പ്രതീക്ഷയുടെ അടുത്ത് എത്തിക്കും.അതായത് നിങ്ങളും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യവും തമ്മിൽ ഏറെ അടുത്താണ്.

ഇന്ന് നിങ്ങൾ ലക്ഷ്യത്തിലേക്ക് ചെറിയ ചുവട് വയ്ക്കും.കൂടുതൽ മുന്നോട്ട് പോകുക.നിങ്ങൾ ലക്ഷ്യത്തിൽ എത്തും.

English summary

daily-horoscope-8-5-2018

The study of astrology is expansive, complex, and trans formative. Despite the nuances, the most fundamental principle of astrology centers on the twelve familiar signs of the zodiac
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more