ദിവസഫലം (3-6-2018 - ഞായർ)

കൃത്യമായി ഒരിടത്തും സ്ഥിരം പ്രതിഷ്ഠിയ്ക്കപ്പെടാതെ അനന്തതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്തിന്റെ ഗതിയ്‌ക്കൊപ്പം മനുഷ്യൻ എന്നുമാത്രമല്ല പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും പ്രയാണം ചെയ്യുന്നു. ഈ അനന്തപ്രയാണം അതിനാനുപാതികമായ മാറ്റങ്ങളെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

g

ഓരോ നിമിഷാർദ്ധത്തിലും പൂർണ്ണമായും പുതിയ വ്യക്തിത്വങ്ങളായി നിലകൊള്ളുന്ന നാം അടുത്ത നിമിഷത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ആഗ്രഹിക്കുന്നു. ജ്യോതിഷപ്രവചനങ്ങൾ സമയത്തിന്റെ ഓരോ പടവുകളിലും നിലകൊള്ളുന്ന മാറ്റങ്ങളെ നമുക്ക് വെളിവാക്കിത്തരുന്നു.

മേടം

മേടം

കുറച്ചുകാലമായി എന്തോ ഒരു മാറ്റം വരുത്തുവാനായി സ്വയം ആഗ്രഹിക്കുകയാണ്. ജീവിതത്തിന്റെ ഏതോ മണ്ഡലത്തിൽ കഴിഞ്ഞ കാലത്ത് ചില പ്രശ്‌നങ്ങൾക്കും തലവേദനയ്ക്കും അത് കാരണമായി. ഒരു മാറ്റമുണ്ടാക്കുകയാണെങ്കിൽ എല്ലാം നവീകരിക്കപ്പെടും.

ജീവിതത്തിന്റെ ഈ മണ്ഡലത്തെ മാറ്റുവാൻ, അതുമല്ലെങ്കിൽ ആ മാർഗ്ഗങ്ങളെ വഴിതിരിച്ചുവിടാൻ താങ്കൾ ശ്രമിച്ചു. പക്ഷേ അതിലല്ല ഇപ്പോൾ ജീവിക്കുന്നത് എന്നതുകൊണ്ട് നിരാശപ്പെടുവാൻ കാരണമായിട്ടുണ്ടാകാം. ശ്രമിച്ചുകൊണ്ടിരിക്കുക. തീർച്ചയായും മാറ്റം ഉടൻതന്നെ ഉണ്ടാകും.

ഇടവം

ഇടവം

ഏതോ ഒരു വ്യക്തിയ്ക്ക് വളരെ പ്രധാനപ്പെട്ട എന്തോ ചെയ്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരിക്കാം. അതിനുവേണ്ടി അനുധാവനം ചെയ്തിട്ടുണ്ട്. കാര്യങ്ങളൊക്ക മാറുകയും ആളുകൾ വളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. പഴയ വാഗ്ദാനം അത്ര ഉചിതമല്ലെന്നാണ് ഇപ്പോൾ തോന്നുന്നത്. അതുമല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ അത് താങ്കൾക്ക് ഹാനിയാകുന്നു.

വാഗ്ദാനങ്ങളെ ലംഘിക്കുന്നത് താങ്കളെ സംബന്ധിച്ച് വളരെ വിഷമമുള്ള കാര്യമായിരിക്കാം. അതിനാൽ കാര്യങ്ങളെ വ്യക്തമാക്കിയശേഷം അതിൽനിന്നും മുക്തമാകുന്നത് ഉചിതമായിരിക്കും.

 മിഥുനം

മിഥുനം

ഒന്നിന്റെ അന്ത്യം മറ്റൊന്നിന്റെ തുടക്കമാണ്. താങ്കളുടെ ജീവിതത്തിലെ ഒരു വലിയ അദ്ധ്യായത്തിന്റെ ഒടുക്കത്തിലേക്ക് പ്രവേശിക്കുകയാണ്. താങ്കളെ സംബന്ധിച്ച് അത് വളരെ വിഷമകരമാണ്. അതുമല്ലെങ്കിൽ നിരാശാജനകമാണ്. ഒരു രീതിയിൽനിന്ന് മറ്റൊരു രീതിയിലേക്ക്‌ പരിവർത്തനം ചെയ്യപ്പെടുന്നത് വിഷമകരമായിരിക്കാം.

പക്ഷേ വളരെയധികം വാഗ്ദാനങ്ങൾ ആ മാറ്റത്തിൽ നിറഞ്ഞിരിക്കുന്നു. ക്രിയാത്മകമായ രീതിയിൽ ജീവിതത്തെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങൾ അതിലുണ്ട്. അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുകൊള്ളുക.

 കർക്കിടകം

കർക്കിടകം

താങ്കൾക്ക് മുഷിവ് തോന്നിക്കുന്ന എന്തോ, അല്ലെങ്കിൽ വളരെയധികം കാര്യങ്ങൾ നിലകൊള്ളുന്നു. ഒരു മാറ്റമുണ്ടാകുവാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്തതുകാരണമായി വളരെയധികം നിരാശയും ഒറ്റപ്പെടലും അനുഭവപ്പെടാം. ഒറ്റപ്പെട്ടുപോയി എന്ന് തോന്നുന്നുവെങ്കിലും, കാര്യങ്ങൾ അങ്ങനെയല്ല.

നക്ഷത്രങ്ങൾ മുന്നിലേക്കുള്ള പാത തെളിക്കുകയാണെങ്കിലും കാര്യങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗം അവ്യക്തമായിരിക്കുന്നു എന്നേയുള്ളൂ. കഴിവുകൾക്ക് അപ്പുറത്താണെന്ന് തോന്നുമെങ്കിലും സാരമില്ല. സ്വന്തം ആശയങ്ങളുമായി പുറത്തേക്ക് വരുക. എല്ലാറ്റിനും അനുയോജ്യമായ ഒരു സമയമാണിത്.

 ചിങ്ങം

ചിങ്ങം

വളരെ അപൂർവ്വവും അദ്വിതീയവുമായ ഒരു അവസരം അധികം വൈകാതെ താങ്കളുടെ മാർഗ്ഗത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതിനെ വിശദീകരിക്കാനും അതിന്റെ ഗുണഗണങ്ങളെ മറ്റുള്ളവരിലേക്ക് പകർന്നുനൽകാനുമുള്ള ശ്രമം എത്ര ബുദ്ധിമുട്ടാണെന്നത് വിഷയമേയല്ല. മനസ്സിലാക്കുവാൻ കഴിയാത്ത ധാരാളംപേർ ഉണ്ടാകാം.

ഈ അവസരത്തെ സ്വീകരിക്കേണ്ടതുണ്ടോ എന്നതിനുള്ള ഉപദേശം ആരായുന്നതിനുവേണ്ടി മറ്റുള്ളവരെ സമീപിക്കുകയാണെങ്കിൽ, പ്രതികൂലാത്മകമായ പ്രതികരണമായിരിക്കും ഉണ്ടാകുക. കാരണം അവർക്ക് ഉൾക്കൊള്ളുവാൻ കഴിയുകയില്ല. താങ്കൾ മാത്രം തീരുമാനിക്കേണ്ട കാര്യമാണിത്. എന്ത് ചെയ്യണമെന്നതിനുള്ള ഉത്തരം മനസ്സിനുള്ളിൽത്തന്നെ ഉണ്ടായിരിക്കും.

 കന്നി

കന്നി

വിൽക്കപ്പെടുന്ന ചില സാധനങ്ങളിൽ നിയമപരമായ ചില പ്രമേയങ്ങൾ അതിൽ പതിച്ചിട്ടുണ്ടായിരിക്കും. എന്തെങ്കിലും വാങ്ങുമ്പോൾ അതിൽ കാണുന്ന പ്രമേയങ്ങൾ ചിലപ്പോൾ ഉപഭോക്താവിന് അത്ര സ്വീകാര്യമായി അനുഭവപ്പെടുകയില്ല. അതുപോലെ എന്തെങ്കിലും മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരു അവസരത്തെ കൈക്കൊള്ളുന്നതിനുവേണ്ടി താങ്കൾ എന്തോ തീരുമാനിക്കുന്നുണ്ടായിരിക്കാം.

അതുപോലെ ചെറിയ പ്രമേയങ്ങളെ വായിച്ചുനോക്കേണ്ടതില്ല എന്ന് തോന്നാം. പക്ഷേ താങ്കൾ അത് വായിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അപ്രതീക്ഷിതമായ എന്തെങ്കിലും കാണേണ്ടിവരും. പിന്നീട് പശ്ചാത്തപിക്കുന്നതിന് അത് കാരണമാകും.

 തുലാം

തുലാം

ഇപ്പോഴുള്ള പ്രയത്‌നത്തിനുവേണ്ടി ശ്രമിക്കുമ്പോൾ, മോശമായിപ്പോകാവുന്ന എല്ലാറ്റിനെക്കുറിച്ചും ആശങ്കയുണ്ടായിരിക്കാം. ചിലപ്പോൾ കാര്യവിചാരമുള്ള സുഹൃത്തോ കുടുംബാംഗമോ എന്താണ് പിശകായിമാറാൻ സാദ്ധ്യതയുള്ളതെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ടാകാം.

അതായിരിക്കാം വിഷമത്തിന് കൂടുതൽ കാരണമാകുന്നത്. മോശമായിപ്പോകാമെന്ന് തോന്നുന്ന കാര്യങ്ങൾ ഉണ്ടെന്നുവച്ച് അവയെല്ലാം മോശമാകണമെന്ന് അർത്ഥമില്ല. ഒരിക്കലും സംഭവിക്കാൻ സാദ്ധ്യതയില്ലാത്ത പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നത് ക്രിയാത്മകമല്ല. ഉദ്ദേശിക്കുന്ന കാര്യത്തെ ചെയ്തുകൊള്ളുക. അത് വിജയത്തിൽ കലാശിക്കുന്നത് കാണുവാനാകും.

 വൃശ്ചികം

വൃശ്ചികം

വളരെ ക്ലേശിതമായ ഒരു അനുഭവമായിരിക്കാം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മൂല്യവത്തായ ഒന്നും അവശേഷിക്കുന്നില്ലല്ലോ എന്ന തോന്നൽ ഉണ്ടാകാം. നാടകീയമായ ഈ വീക്ഷണം താങ്കളെ ദുഃഖിതനാക്കുന്നു എന്നതിനുപുറമെ ഒറ്റപ്പെടലിന്റേതായ ഭാവം പകർന്നുനൽകുകയും ചെയ്യുന്നു.

പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല. ജീവിതത്തിന്റെ തിളക്കമേറിയ വശത്തേക്ക് നോക്കുക. കഴിഞ്ഞ കാലത്ത് എത്തിച്ചേരാൻ ഭയപ്പെട്ടിരുന്ന സ്ഥാനത്ത് എത്തുവാൻ അനുയോജ്യമായ സമയമാണിത്. ആശങ്കകളൊന്നുമില്ലാതെ ഈ സമയത്തെ ഉപയോഗപ്രദമാക്കുവാൻ ശ്രമിക്കുക.

 ധനു

ധനു

നാടകം ആനന്ദകരമായിരിക്കാം. ആരെങ്കിലും ആവേശമുണർത്തുമ്പോൾ, അത് പ്രശ്‌നത്തെയാണ് കാണിക്കുന്നതെങ്കിലും, ആനന്ദകരമാകാം ആവേശംകൊള്ളിക്കുന്നതുമായിരിക്കാം. താങ്കളെ സംബന്ധിച്ച് അത് അത്ര നല്ലതായി തോന്നുന്നില്ല. ജീവിതത്തിൽ നാടകീയമായ മുഹൂർത്തങ്ങൾ കൊണ്ടുവരുന്ന വ്യക്തിയോ പരിതഃസ്ഥിതിയോ നിലകൊള്ളുന്നു.

മുഷിവുണ്ടാക്കുന്നതാണ് എന്നതിന് പുറമെ അതിലേക്ക് ആസക്തമാകുവാനും കാരണമാകുന്നു. ജീവിതത്തിൽ ആ ഘടകം എന്തെങ്കിലും പ്രശ്‌നങ്ങൾ കൊണ്ടുവരുകയാണെങ്കിൽ, അതിനെ പുനർമൂല്യം നടത്തേണ്ട സമയമാണ്. ജീവിതത്തിന് അത് ഗുണകരമാണോ പ്രതികൂലമാണോ എന്ന് കണ്ടെത്തുക. അങ്ങനെ കാര്യങ്ങളെ വിവേചിച്ചറിയുക.

മകരം

മകരം

പരിലാളിച്ചുപോരുന്ന കലുഷിതമായ ഒരു വ്യക്തിയോ പരിതഃസ്ഥിതിയോ നിലകൊള്ളുന്നു. പിന്നിലേക്ക് മാറിയില്ലെങ്കിൽ കാര്യങ്ങളെല്ലാം വഷളാകും എന്ന് താങ്കൾക്ക് തോന്നുന്നു. പക്ഷേ അങ്ങനെയാകണമെന്നില്ല. ഭാഗികമായിട്ടാണെങ്കിലും താങ്കൾ സുരക്ഷിതനാണെന്ന് ചിന്തിക്കുന്നു.

പക്ഷേ താങ്കളുടെ സാന്നിദ്ധ്യമോ ശ്രദ്ധയോകൊണ്ട് അഗ്നിയെ പോറ്റുകയായിരിക്കാം. പിന്നിലേക്ക് മാറുകയോ ഒഴിഞ്ഞുപോകുകയോ ചെയ്യുകയാണെങ്കിൽ ഒന്നും സംഭവിക്കാനില്ല. അത് നല്ലൊരു തീരുമാനം തന്നെയാണ്.

 കുംഭം

കുംഭം

പ്രത്യേകമായ ഒരു പദ്ധതിയുമായി മുന്നോട്ടുപോകുവാനുള്ള ഊർജ്ജമില്ലല്ലോ എന്ന് തോന്നാം. ക്ഷീണിക്കപ്പെട്ടതായി തോന്നുന്നില്ലെങ്കിലും ഈ സാഹസികതയുമായി മുന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർ പുരോഗതി പ്രതീക്ഷിച്ചുകൊണ്ട് താങ്കളോട് പറയുകയും ചെയ്യുന്നു.

പക്ഷേ മുന്നിലേക്ക് പോകുവാനായി താങ്കൾക്ക് കഴിയുന്നില്ല. ഈ സാഹസികതയിൽ താങ്കൾക്ക് അനുകൂലമായി തോന്നാത്ത എന്തോ നിലകൊള്ളുന്നു. അതിനെക്കുറിച്ച് ചിന്തിക്കുവാനായി കുറച്ച് സമയം കണ്ടെത്തുക. കൃത്യമായ പ്രതിവിധികൾ താങ്കളുടെ മനസ്സിൽത്തന്നെ രൂപപ്പെടും.

 മീനം

മീനം

സ്വയം വിധിനിർണ്ണയം നടത്തുവാനും അപകർഷത തോന്നുവാനും പാകത്തിൽ ആരെങ്കിലും അടുത്ത കാലത്തായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. ആ വ്യക്തിയുടെ അഭിപ്രായം താങ്കൾക്ക് വലിയ മൂല്യമുള്ളതായിരിക്കാം. അതിനാൽ ആ വ്യക്തി പറഞ്ഞതിന് വളരെ വലിയ പ്രധാന്യം നൽകുന്നു. ഇത് താങ്കളുടെ ജീവിതമാണ്.

സ്‌നേഹമുള്ള വ്യക്തിയാണ്, മൂല്യങ്ങളുണ്ട്, നൈപുണ്യമുണ്ട് എന്നൊക്കെ താങ്കൾ തന്നെയാണ് തീരുമാനിക്കേണ്ടത്. താങ്കളെ താഴ്ത്തുവാനായി ആർക്കും ശക്തിയില്ല. ആരെങ്കിലും അങ്ങനെ ചെയ്യുവാൻ ശ്രമിക്കുകയാണെങ്കിൽ, അവരുടെ വാക്കുകളെ സംശയിക്കേണ്ടിയിരിക്കുന്നു.

X
Desktop Bottom Promotion