ദിവസഫലം 28 -4 -2018

സോഡിയേക് സൈൻ അനുസരിച്ചു നിങ്ങളുടെ ദിവസം എങ്ങനെയെന്ന് അറിയൂ

രാശിചക്രം അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ ഭാവിഫല പ്രവചനങ്ങൾ വിഘ്‌നങ്ങളെ കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറി പോകുവാനുള്ള പ്രാപ്തി നമുക്ക് പകർന്നുനൽകുന്നു.

ZDC

ഓരോ രാശിയിലും നിലകൊള്ളുന്ന നാളുകാർക്കുവേണ്ടിയുള്ള ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്. ആത്മവിശ്വാസവും, ആശ്വാസവും, ആത്മസന്തോഷവും നേടിയെടുക്കാൻ ഇവ നമ്മെ സഹായിക്കും

 ഏരീസ് (മേടം രാശി

ഏരീസ് (മേടം രാശി

ഒരു പ്രത്യേക സ്വപ്നത്തിൽ പിടിച്ചിരുന്ന നിങ്ങളുടെ ഗ്രിപ്പ് കുറയുന്നെങ്കിലും അത് ഉപേക്ഷിക്കണമെന്ന് നിങ്ങൾ പറയില്ല.ആ വലിയ സ്വപ്നം ഉടൻ ശരിയാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു.അല്ലെങ്കിൽ ഒരു വ്യക്തിയോടുള്ള സ്നേഹം നിങ്ങൾ മുറുകെ പിടിക്കുന്നു.ഒന്നിൽ തൂങ്ങി നിൽക്കുന്നതും നിങ്ങളുടെ എല്ലാ ശക്തിയുമുപയോഗിച്ചു ഒരു കാര്യം നേടിയെടുക്കുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്.നിങ്ങൾ ഒരു കാര്യത്തിൽ കടിച്ചു തൂങ്ങി നിൽക്കുന്നത് നിരാശയെ സൂചിപ്പിക്കുന്നു.എന്നാൽ നിങ്ങളുടെ കഴിവ് മുഴുവൻ ഉപയോഗിച്ച് അത് നേടിയെടുക്കുന്നത് നിങ്ങളുടെ ആഗ്രഹം പൂർത്തിയാക്കുന്നതിനു തുല്യമാണ്.നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുത്താൽ നിങ്ങൾ വിജയസ്ഥാനത്തു എത്തി എന്ന് പറയാം

 ടോറസ് (ഇടവം രാശി )

ടോറസ് (ഇടവം രാശി )

നിങ്ങളുടെ ദയയും സ്നേഹവും കരുതലും ചിലർ പ്രയോജനപ്പെടുത്തുന്നു.എന്നാൽ നിങ്ങൾ ദയാലു എന്നതിനുപരി കരുത്താനുമാണെന്നു മനസ്സിൽ ഉറപ്പിക്കുക.നിങ്ങളുടെ കുടുംബാംഗം അല്ലെങ്കിൽ സുഹൃത്തു തന്ത്രപരമായി പ്രശ്നങ്ങൾ ഉന്നയിച്ചു നിങ്ങളിൽ നിന്നും പ്രയോജനം നേടാൻ ശ്രമിക്കുന്നു.നിങ്ങളെ എങ്ങനെ നിയന്ത്രിക്കണമെന്ന് അയാൾക്ക് അറിയാം.പരിധി കടക്കുമ്പോൾ നിങ്ങൾ നിങ്ങൾക്കായി നിലകൊള്ളണം

 ജെമിനി (മിഥുനം രാശി )

ജെമിനി (മിഥുനം രാശി )

ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മനസ്സിൽ ഉണ്ടോ?അല്ലെങ്കിൽ ആരുടെയെങ്കിലും പേര് എപ്പോഴും നിങ്ങളുടെ സാനിധ്യത്തിൽ പരാമർശിക്കുന്നുണ്ടോ .ഇത് യാദൃശികമായാലും അതിൽ കാര്യമുണ്ട്.ലോകം തന്നെ നിങളെ അയാളിലേക്ക് അടിപ്പിക്കാൻ ശ്രമിക്കുകയാണ്.ഒരു മെസേജോ കരുതലോ മതി നിങ്ങൾ അയാളെ കൂടുതൽ ശ്രദ്ധിക്കാൻ.ആ മെസ്സേജ് എന്തായാലും നിങ്ങളുടെ മനസ്സ് തുറന്നു എന്ന് നിങ്ങൾക്കറിയാം.

ക്യാൻസർ (കർക്കിടകം രാശി )

ക്യാൻസർ (കർക്കിടകം രാശി )

നിങ്ങളുടെ മനസിനും വാക്കിനും ഇടയിൽ മുള്ള് ഉള്ളതുപോലെ നിങ്ങൾക്ക് തോന്നും.നിങ്ങളുടെ മനസ്സും ഹൃദയവും കാഴചപ്പാടുമെല്ലാം നിങ്ങളോട് പറയാൻ പറയുന്നുവെങ്കിലും നിങ്ങളുടെ പ്രായോഗികത അതിനു തടസ്സം നിൽക്കുന്നു.നിങ്ങൾക്കത് അവഗണിക്കാനാകില്ല.നിങ്ങൾക്ക് ഒരു അകക്കണ്ണുണ്ട്.നിങ്ങൾ ഇവയെല്ലാം കൂട്ടിച്ചേർത്തു ഒരു നിങ്ങൾക്ക് ആവശ്യമുള്ള ഒരു മാജിക് തീരുമാനമാക്കി അവതരിപ്പിക്കും.

ലിയോ (ചിങ്ങം രാശി )

ലിയോ (ചിങ്ങം രാശി )

നിങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്ന കാര്യം എന്തുകൊണ്ട് വേണമെന്നതിന് ഒരു യുക്തിപരമായ തീരുമാനം എടുക്കാനാകുന്നില്ല.ഇത് ഒരു ലക്ഷ്യമാണോ,സ്വപ്നമാണോ,ബന്ധമാണോ,അതോ മറ്റെന്തെങ്കിലുമോ ആണെങ്കിലും നിങ്ങളുടെ ഹൃദയം അത് വേണമെന്ന് ആവശ്യപ്പെടുന്നു.നിങ്ങൾ മുന്നോട്ട് പോകുക.നിങ്ങളെ സ്നേഹിക്കുന്നവരെ കണ്ടെത്തുക.നിങ്ങളുടെ മനസ്സ് പറയുന്നതുപോലെ ആഗ്രഹം നേടിയെടുക്കുക.നിങ്ങളുടെ പരിശ്രമം ഉടൻ പൂവണിയും.

വിർഗോ (കന്നി രാശി )

വിർഗോ (കന്നി രാശി )

കൂടുതൽ പണവും ബന്ധങ്ങളും ഉള്ള ചിലർ നിങ്ങളിൽ നിന്നും കൂടുതൽ പ്രയോജനം കിട്ടുമെന്ന് കരുതി നോക്കിയിരിക്കും.ഇത് മത്സരമല്ല എങ്കിലും നിങ്ങൾക് അങ്ങനെ തോന്നും.പണവും ബന്ധങ്ങളും ആരെയും ബലവാനാകില്ല.ആറു എന്ത് വാഗ്ദാനം ചെയ്യുമെന്ന് ചിന്തിക്കരുത്.നിങ്ങൾക്ക് കഴിയുന്നത് നിങ്ങൾ വിശ്വസിക്കുന്നത് ചെയ്യുക.നിങ്ങൾക്ക് അതിന്റെ പ്രയോജനം തിരിച്ചറിയാനാകും.

ലിബ്ര (തുലാം രാശി )

ലിബ്ര (തുലാം രാശി )

ഈയിടെ ദിവസങ്ങളിൽ നിങ്ങൾ സുഹൃത്തുക്കളിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും വ്യത്യസ്തങ്ങളായ പെരുമാറ്റം അനുഭവിച്ചിട്ടുണ്ട്.നിങ്ങളുടെ മനസ്സിനെ തണുപ്പിക്കുന്ന ചില വിശിഷ്ട വ്യക്തികൾ നിങ്ങൾക്കുണ്ട്.ഇവർ നിങ്ങൾക്ക് ധൈര്യം തരു. എന്നാൽ മറ്റേ വശത്തു ദയവില്ലാത്ത വഞ്ചകരും ഉണ്ട്.നിങ്ങൾക്ക് ഇതിൽ നിന്നും മനസ്സിനെ മാറ്റാനാകുന്നില്ല.അതിനാൽ നല്ല കാര്യങ്ങൾ ചെയ്യാനായി സന്തോഷം ലഭിക്കാനായി മനസ്സിനെ ശ്രദ്ധ കേന്ദ്രീകരിക്കുക

സ്കോർപിയോ (വൃശ്ചികം രാശി)

സ്കോർപിയോ (വൃശ്ചികം രാശി)

രാവിലെ കൂടുതൽ ഉണർവോടെയാകും നിങ്ങൾ ഉണരുക.നിങ്ങൾ എന്തുതന്നെ തോറ്റാലും സ്വർണ്ണമാകും എന്ന അവസ്ഥയിലാണ് ഇന്ന് നിങ്ങൾ.ഈ സൗഭാഗ്യവും ചിരിയും നിങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി ഉപയോഗിക്കരുത്.നിങ്ങൾ എത്ര ഭാഗ്യവാനാണ് എന്നത് വിലമതിക്കുകയും യഥാർത്ഥ അർത്ഥത്തിൽ മനസിലാക്കുകയും ചെയ്യുക.

സാഗേറ്റേറിയസ് (ധനു രാശി )

സാഗേറ്റേറിയസ് (ധനു രാശി )

മറ്റുള്ളവരും ഉൾപ്പെടുന്ന ചില കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നു.ഇത് നല്ലതാണ്.നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ ഉണർവ് ഇത് നിങ്ങൾക്ക് നൽകും.നിങ്ങളെ ആരെങ്കിലും കുറച്ചു കാണുന്നുവെങ്കിൽ പിന്നോട്ട് മാറുക.നിങ്ങളുടെ ദയയും വിശദമായ മറുപടിയും ഇത് പരിഹരിക്കും.മികച്ച കാര്യങ്ങൾ തെരഞ്ഞെടുക്കുക.

കാപ്രികോൺ (മകരം രാശി )

കാപ്രികോൺ (മകരം രാശി )

വിഷമിച്ചിരിക്കുമ്പോഴും,കോപം ഉണ്ടാകുമ്പോഴും ആരെങ്കിലും വേദനിപ്പിക്കുമ്പോഴും സംസാരിക്കുന്ന ആളല്ല നിങ്ങൾ.പ്രായോഗികമായി കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുന്ന ആളാണ് നിങ്ങൾ.എന്നാൽ നിങ്ങളുടെ വികാരങ്ങൾ ചിലപ്പോൾ ഇതിനെ കീഴ് മറിക്കും.കൂടുതൽ വികാരങ്ങൾ ഉള്ളിലൊതുക്കി പോകുന്നത് ശരിയല്ല.ഇത് ആരോഗ്യത്തിനും ദോഷകരമാണ്.അതിനാൽ തുറന്ന് സംസാരിക്കുക.അപ്പോൾ നിങ്ങൾക്ക് നല്ലൊരു ലോകം തുറന്നു കിട്ടും.

അക്വറിയസ് (കുംഭം രാശി )

അക്വറിയസ് (കുംഭം രാശി )

ദയയും ഔദാര്യവും കൊണ്ടാണ് നിങ്ങൾ അറിയപ്പെടുന്നത്.മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്ന അവസ്ഥയിലേക്ക് നിങ്ങൾ ഉയർന്നു കഴിഞ്ഞു.നിങ്ങളുടെ മനുഷ്യത്വം അനുഗ്രഹീതമാണ്.നിങ്ങൾക്ക് പരിധി ഉണ്ടാകുമ്പോൾ പറ്റില്ല എന്ന് പറയുക.ആരെങ്കിലും നിങ്ങളോട് ഒരു ആവശ്യവുമായി വരുകയും നിങ്ങൾക്ക് ഓപ്‌ഷൻ ഉണ്ടാകുകയും ചെയ്യുന്നുവെങ്കിൽ ലഘൂകരിക്കുന്ന കാര്യങ്ങൾ ചെയ്യുക.

പിസ്സെസ് (മീനം രാശി )

പിസ്സെസ് (മീനം രാശി )

നിങ്ങൾ എന്തെങ്കിലും പുതിയതായി തുടങ്ങാൻ ആഗ്രഹിക്കുന്നു.ഇത് വളരെ സന്തോഷം നൽകുകയും ജീവിതം എളുപ്പമാക്കുകയും ചെയ്യുന്നു.എന്നാൽ ചില കാര്യങ്ങൾ തെറ്റായി പോകുകയും പരാജയപ്പെടുകയും ചെയ്യും.ചില കാര്യങ്ങൾ നെഗറ്റിവ് ആയി വരികയും ചെയ്യും.അനുഭവങ്ങളിൽ നിന്ന് പഠിച്ചു പോസിറ്റിവ് ആയി കാര്യങ്ങൾ ചെയ്യുക.ലോകത്തിലേക്ക് ശുഭാപ്തിവിശ്വാസം അയയ്ക്കുക

Story first published: Saturday, April 28, 2018, 7:00 [IST]
X
Desktop Bottom Promotion