Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദിവസഫലം (26-7-2018 - വ്യാഴം)
ഓരോ മാറ്റങ്ങളും അനുദിനം കടന്നുവരുകയും, നേട്ടങ്ങളും കോട്ടങ്ങളും പകർന്നുനൽകിക്കൊണ്ട് ഭൂതകാലത്തിലേക്ക് പോയ്മറയുകയും ചെയ്യുന്നു. ഇനി വരുവാനുള്ള മാറ്റങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ നമ്മിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നു.

അത്തരം ആശങ്കകളിൽനിന്ന് മുക്തമാകുവാനും, ഭാവിയ്ക്കുവേണ്ടിയുള്ള തയ്യാറെടുപ്പിൽ എത്തിച്ചേരുവാനും ജ്യോതിഷപ്രവചനങ്ങൾ കാരണമാകുന്നു. അങ്ങനെ സന്തോഷവും, സമാധാനവും നാം കരസ്ഥമാക്കുന്നു.

മേടം
ബുധൻ ചിങ്ങത്തിലേക്ക് നീങ്ങുന്നതുകൊണ്ട് താങ്കളുടെ കാല്പനിക ഭൂതകാലത്തിൽനിന്ന് ഒരു വിസ്‌ഫോടനം ഉണ്ടാകാം. എന്നാൽ കുറച്ചുകഴിയുമ്പോൾ കാര്യങ്ങൾ വീണ്ടും പൂർവ്വസ്ഥിതിയിലാകും. അങ്ങനെയാകുമ്പോൾ വളരെ കാലമായി കേൾക്കാതിരുന്ന സുഹൃത്തിൽനിന്നോ മുൻ പ്രേമഭാജനത്തിൽനിന്നോ വീണ്ടും കേൾക്കുവാൻ ഇടയാകുകയും ചെയ്യും.

ഇടവം
ബുധൻ പ്രതിലോമമായി ചിങ്ങത്തിലേക്കും താങ്കളുടെ വിശ്വാസമണ്ഡലത്തിലേക്കും നീങ്ങുന്നതുകൊണ്ട് ഇടവത്തിൽ ഒന്നുംതന്നെ നല്ലതായി കാണുന്നില്ല. അടുത്ത മൂന്ന് ആഴ്ചകൾ സഹപ്രവർത്തകരുമായോ ഭവനവുമായോ നടത്തിക്കൊണ്ടിരുന്ന കാര്യങ്ങളിൽ വലിയ മെച്ചം അനുഭവപ്പെടുകയില്ല.

മിഥുനം
ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടുവാനുള്ള സാദ്ധ്യത കാണുന്നു. വരാൻപോകുന്ന അടുത്ത മൂന്ന് ആഴ്ചകൾ അത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിൽനിന്നും കരുതൽ കൈക്കൊള്ളേണ്ടിയിരിക്കുന്നു. ഓഗസ്റ്റ് 19 വരെ സമയം അത്ര നല്ലതായി കാണുന്നില്ല. എന്തെങ്കിലും സംസാരിക്കുന്നതിനുമുമ്പ് വാക്കുകൾ കരുതലോടെ ഉപയോഗിക്കുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും.

കർക്കിടകം
നിക്ഷേപങ്ങളിലും മറ്റ് സാമ്പത്തിക വ്യവഹാരങ്ങളിലും വൈകല്യങ്ങൾ ഉണ്ടാകുവാൻ സാദ്ധ്യതയുണ്ട്. കാരണം സാമ്പത്തികമണ്ഡലം ബുധന്റെ പ്രതിലോമമായ നീക്കം കാരണം അടുത്ത മൂന്ന് ആഴ്ചകൾ അത്ര നല്ലതായി തോന്നുന്നില്ല. കാണുന്നവരൊക്കെ തികച്ചും സത്യസന്ധരാണെന്നുള്ള ധാരണകൾ വച്ചുപുലർത്തരുത്.

ചിങ്ങം
അടുത്ത മൂന്ന് ആഴ്ചകളോളം ബുധൻ പ്രതിലോമമായിരിക്കുന്നതുകൊണ്ട് ഇപ്പോഴുണ്ടാകുന്ന കാര്യങ്ങൾ നേരത്തേ സംഭവിച്ചതാണല്ലോ എന്ന തോന്നൽ ഉളവാകാം. ഓഗസ്റ്റ് 19 വരെ ഏറ്റെടുക്കുന്ന കർത്തവ്യങ്ങളിലും, സംസാരിക്കുവാൻ തിരഞ്ഞെടുക്കുന്ന വാക്കുകളിലും നല്ല കരുതൽ ഉണ്ടായിരിക്കണം.

കന്നി
അടുത്ത ഏതാനും ആഴ്ചകൾ വൈകാരികമായ ഒരു ചതുപ്പിൽ ആഴ്ന്നുപോകുന്നതായുള്ള അനുഭവം ഉണ്ടാകാം. എങ്കിലും ഒരു അവസരം താങ്കൾക്ക് നിലകൊള്ളുന്നു. പഴയകാല മുറിവുകളിലും ആശങ്കകളിലും ഉഴലുവാൻ ഇടയുണ്ട്. വേണമെങ്കിൽ അത്തരം വൈകാരികതകളെ അനുകൂലമാക്കി മാറ്റുവാനാകും.

തുലാം
വാക്കുകൾ ഉപയോഗിക്കുന്നതിൽ വളരെ കരുതൽ ഉണ്ടായിരിക്കണം. താങ്കൾ ഉപയോഗിക്കുന്ന തമാശകൾ ശരിയായി പ്രവർത്തിക്കണമെന്നില്ല. അവ ചിലപ്പോൾ ആരെയെങ്കിലും പ്രകോപിപ്പിക്കാൻ സാദ്ധ്യതയുണ്ട്. അടുത്ത ഏതാനും ആഴ്ചകൾ സുഹൃത്തുക്കളുമായി ചെറിയ കലഹങ്ങൾ ഉടലെടുക്കാം. എങ്കിലും കാര്യങ്ങൾ നിയന്ത്രണംവിട്ട് പോകാതെ സൂക്ഷിക്കാൻ കഴിയും.

വൃശ്ചികം
ആഗ്രഹങ്ങൾക്ക് തടസ്സം നേരിടാം. തൊഴിൽ മേഖലയിലുള്ള ആഗ്രഹങ്ങൾക്കും സ്വകാര്യജീവിതത്തിലെ അഭിലാഷങ്ങൾക്കും തടസ്സം നേരിടാം. എങ്കിലും കുറച്ച് കരുതൽ ഉൾക്കൊള്ളുകയാണെങ്കിൽ, ഏറെക്കുറെ തടസ്സങ്ങളെയും മാറ്റുവാൻ കഴിയും.

ധനു
യാത്രാതടസ്സം ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. ചിറകുകൾ പറക്കുവാൻ കഴിയാത്ത തരത്തിൽ കെട്ടപ്പെട്ടിരിക്കുന്നതുപോലെയുള്ള അനുഭവമായിരിക്കും അടുത്ത ഏതാനും ആഴ്ചകൾ ഉണ്ടാകുവാൻ പോകുന്നത്. തൊഴിൽമേഖലയിലും ബന്ധങ്ങളിലും അത്തരം തടസ്സങ്ങൾ കാണുവാനാകും.

മകരം
അടുത്ത ഏതാനും ആഴ്ചകൾ ഒട്ടുംതന്നെ സുഖകരമായിരിക്കില്ല. അതിനാൽ ഭയാശങ്കകൾ ഉടലെടുക്കുവാൻ സാദ്ധ്യതയുണ്ട്. ചുറ്റിലും എപ്പോഴും ശ്രദ്ധയുണ്ടായിരിക്കുന്നത് വളരെ നന്നായിരിക്കും. വൈകാരികമായ ക്ലേശം അനുഭവപ്പെടാനുള്ള അവസരം കാണുന്നുണ്ട്.

കുംഭം
ബുധന്റെ നീക്കം അനുകൂലമല്ലാത്തതുകൊണ്ട് ബന്ധങ്ങളിൽ വിഷമം നേരിടാം. എടുത്തുപറയത്തക്ക നിലയിലുള്ള ഒരു ബന്ധത്തിൽ വിള്ളലുകൾ കാണുന്നു. എങ്കിലും ക്രമേണ അതിൽ വെളിച്ചംവീശും എന്ന് അറിയുവാനും. അതിനാൽ അത്തരം വിഷയങ്ങളിൽ മനസ്സ് പതിക്കുന്നതിനുമുമ്പ് വീണ്ടും ചിന്തിക്കുക.

മീനം
എന്തെങ്കിലും സംഭവിക്കാതിരിക്കുവാനുള്ള നിവാരണ മാർഗ്ഗങ്ങൾ ആരായേണ്ടിയിരിക്കുന്നു. ആരോഗ്യത്തിലും ക്ഷേമത്തിലും വൈകല്യങ്ങൾ സംഭവിക്കാം. സാംക്രമിക രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും ഭീഷണി നിലകൊള്ളുന്നതിനാൽ പോകുന്ന സ്ഥലങ്ങളിലൊക്കെ വളരെയധികം കരുതലുണ്ടായിരിക്കണം



Click it and Unblock the Notifications
