For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (25-4-2018 - ബുധൻ)

എല്ലാ മാറ്റങ്ങളിലും ജ്യോതിർഗോളങ്ങളുടെ പ്രഭാവം ദർശിക്കുവാനാകും.

|

നമുക്കുമുന്നിൽ നിമിഷങ്ങളും, വിനാഴികകളും, നാഴികകളും നമ്മോടൊപ്പം വളരെ വേഗം അടുത്ത ദിനത്തിലേക്ക് പ്രയാണം ചെയ്യുകയാണ്. ഈ ഗമനത്തിനിടയിൽ മുന്നിലുള്ള ഓരോ മാറ്റത്തെയും തിരിച്ചറിയുവാൻ കഴിയുക എന്നത് ഒരു അനുഗ്രഹമാണ്.

ZDC

ശാസ്ത്രീയമായ ജ്യോതിഷഫലപ്രവചനം പല കാര്യങ്ങളെയും നമുക്ക് വെളിവാക്കിത്തരുകയും, അവയിലെ പോരായ്മകളെ കണ്ടെത്തി പരിഹരിക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഓരോ നാളിലും നിലകൊള്ളുന്നവരുടെ ഇന്നത്തെ ദിവസഫലമാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

 മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

ഉത്സാഹിയും ആവേശഭരിതനും ആയിരിക്കുവാനുള്ള ആസക്തികലർന്ന വന്യമായൊരു മാനസ്സികാവസ്ഥയിലാണ് താങ്കളുടെ ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. എന്തായാലും കടിഞ്ഞാണിട്ട് നീങ്ങുവാൻ ഇന്ന് വളരെയധികം ശ്രദ്ധിക്കുക. കാരണം, ശരിയായ വിലയിരുത്തലും മുൻകരുതലും ഇല്ലായെങ്കിൽ, സ്വതന്ത്രവും ഉല്ലാസകരവുമായിരിക്കുന്ന മാനസ്സികാവസ്ഥ വീണ്ടുവിചാരമില്ലാത്തതായി മാറാം. അവിശ്വസനീയമാംവണ്ണം വശ്യമായ വാഗ്ദാനങ്ങളും അവസരങ്ങളും താങ്കളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം. പക്ഷേ, അവയെക്കുറിച്ച് രാത്രിയിൽ ഉറങ്ങുമ്പോൾ നന്നായി ചിന്തിക്കുക. നാളെ വളരെ സ്വാഭാവികമായ മാനസ്സികാവസ്ഥയിൽ താങ്കൾ നിലകൊള്ളും എന്ന് മാത്രമല്ല കൂടുതൽ വിവേകമതിയും ആയിരിക്കും.

 ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികവും മറ്റ് തരത്തിലുള്ളതുമായ ഭദ്രത ജീവിതത്തിൽ ഉണ്ടാക്കിയെടുക്കുവാൻ താങ്കൾ ഇന്ന് പ്രത്യാശവയ്ക്കുകയാണ്, അതുമല്ലെങ്കിൽ അതിനുവേണ്ടി ലക്ഷ്യമിടുകയാണ്. താങ്കളുടെ മാർഗ്ഗം ഇതുവരെയും വളരെ പ്രശോഭിതമായിരുന്നു. ഇന്നും അങ്ങനെതന്നെയാണ്. എങ്കിലും ചില മുൻകരുതലുകൾ കൈക്കൊള്ളേണ്ടിയിരിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങളുമായുള്ള പ്രയത്‌നം താങ്കളെ ക്ഷീണിതനാക്കാം. എപ്പോഴും സാഹസികതയിൽ നിലകൊള്ളുന്ന താങ്കളെ സംബന്ധിച്ച് അതൊന്നും അത്ര വലിയ ബുദ്ധിമുട്ടുകളല്ല. എങ്കിലും ഇതുവരെ പിന്തുടർന്നുപോന്ന മാർഗ്ഗത്തിൽനിന്നും ചെറിയൊരു വ്യതിയാനം താങ്കൾക്ക് പ്രതീക്ഷിക്കാം. അത് വളരെയധികം പ്രയോജനപ്രദമായിരിക്കും. ആ വഴിയിലൂടെ സഞ്ചരിക്കുക.

 മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

സംഘർഷഭരിതമായ ഒരു സാഹചര്യത്തിൽ നിലകൊള്ളുന്നതായി താങ്കൾക്ക് അനുഭവപ്പെടാം. കാരണം ഒരു സംഘടിത പ്രവർത്തനത്തിന്റെ ഇടയിലാണ് താങ്കൾ ഇപ്പോൾ നിലകൊള്ളുന്നത്. ഉൾക്കൊണ്ടിരിക്കുന്നവർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുവാൻ താങ്കൾക്ക് സാധിക്കും. പക്ഷേ, ഇവിടെ വൈരുദ്ധ്യങ്ങൾ ദർശിക്കേണ്ടിവരും എന്നത് ഇന്നത്തെ പ്രത്യേകതയാണ്. അതുകൊണ്ട് ചടുലമായ തീരുമാനങ്ങൾ കൈക്കൊണ്ട് അവയെ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നതിനുമുമ്പ് എല്ലാവരും ഇതേ വഞ്ചിയിൽ തന്നെയാണോ നിലകൊള്ളുന്നത് എന്ന് ഉറപ്പുവരുത്തുക. ഈ പ്രത്യേക പദ്ധതിയിൽ എല്ലാവർക്കും പങ്കാളിത്തമുണ്ടെന്ന തോന്നൽ ഇത് സൃഷ്ടിക്കും. അങ്ങനെയെങ്കിൽ ഇതിൽനിന്ന് ലഭിക്കുന്ന ഫലം വളരെ സ്വീകാര്യമായിരിക്കും.

 കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

ഒരു കാരാറിൽനിന്നും തലയൂരുവാനുള്ള പ്രവണത താങ്കൾക്ക് ഇന്നുണ്ടാകാൻ സാധ്യതയുണ്ട്. ചിന്തിച്ചതിനേക്കാളും ഭാരിച്ചതാണ് ഏറ്റെടുത്ത ഉത്തരവാദിത്തം എന്ന് ഇപ്പോഴാണ് താങ്കൾ തിരിച്ചറിയുന്നത്. കാരണം, ഇതിനെ ഏറ്റെടുക്കുന്നതിനുമുമ്പ് ഇതുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും താങ്കളുടെ മുന്നിൽ വെളിവാക്കപ്പെട്ടിരുന്നില്ല. ഒഴിഞ്ഞുമാറി പോകുന്നത് താങ്കളെ സ്വതന്ത്രനാക്കും, പക്ഷേ താങ്കളുടെ മനസ്സിനെ സ്വതന്ത്രമാകാൻ ഇത് സഹായിക്കുകയില്ല. എല്ലാ പ്രതിബദ്ധതകളിലും വളരെയധികം ആത്മാർത്ഥയുള്ള ഒരു വ്യക്തിയാണ് താങ്കൾ, മാത്രമല്ല രണ്ട് പിശകുകൾ ഒരു ശരിയെ സൃഷ്ടിക്കുകയില്ല എന്ന് താങ്കൾക്ക് വളരെ വ്യക്തവുമാണ്. എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതിനുമുമ്പ് ആരെയാണ് വീഴ്ത്തുവാൻ താങ്കൾ ശ്രമിക്കുന്നതെന്ന് നല്ലവണ്ണം ആലോചിക്കുക.

 ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

വളരെ ശുഭകരമായ ഒരു ദിവസമാണല്ലോ ഇത് എന്ന് എഴുന്നേറ്റ സമയംമുതൽ താങ്കൾക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു ഭാഗ്യക്കുറിയോ അതുപോലുള്ള മറ്റെന്തെങ്കിലുമോ നേടാനാകും എന്ന് ഇതിന് അർത്ഥമുണ്ടാകണമെന്നില്ല. എന്നാൽ താങ്കൾ ചെയ്യുവാൻ പോകുന്ന ഏത് കാര്യമായാലും, അതിൽ വേണ്ടത്ര ഊർജ്ജം ലഭിക്കും എന്നുമാത്രമല്ല ഗ്രഹങ്ങളുടെ ശക്തിപ്രഭാവം താങ്കൾക്ക് അനുഭവേദ്യമാകുകയും ചെയ്യും. ലക്ഷ്യങ്ങളിലേക്കുള്ള താങ്കളുടെ പ്രയത്‌നങ്ങൾ ആരംഭിക്കുന്നതിനുമുമ്പ്, വളരെ ശക്തവും ക്രിയാത്മകവുമായ ഈ ഊർജ്ജത്തിന്റെ മുഴുവൻ പ്രയോജനങ്ങളെയും കൊയ്‌തെടുക്കുവാൻ വേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട ശ്രമങ്ങൾ തന്നെയാണോ തിരഞ്ഞെടുക്കുന്നത് എന്ന കാര്യം ഗൗനിക്കുക.

 കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

ഒരു പ്രത്യേക സ്വപ്നത്തെയോ ലക്ഷ്യത്തെയോ ചുറ്റിപ്പറ്റി വളരെയധികം വ്യാകുലതകൾ താങ്കളിൽ നിലകൊള്ളുകയാണ്. ഈ ആഗ്രഹത്തെ സംബന്ധിക്കുന്ന താങ്കളുടെ ഭാവനകൾ വളരെ സമ്പുഷ്ടവും ആസ്വാദ്യകരവുമാണെങ്കിലും, വേണ്ടത് നേടാനാകുമോയെന്ന ആശങ്ക താങ്കളുടെ പ്രത്യാശകൾക്കുമേൽ നിഴൽവീശുന്നു. ആ സൂത്രവാക്യത്തെ ഒന്ന് മാറ്റിമറിക്കൂ. ഇതിനെ നേടുവാനാകുകയില്ല എന്ന് ആശങ്കപ്പെടുന്നതിനേക്കാൾ കൂടുതൽ ശക്തി ഇതിനെ വിശ്വസിക്കുവാൻ വേണം എന്നതുകൊണ്ട്, കൂടുതൽ ഊർജ്ജം താങ്കൾ വിനിയോഗിക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ താങ്കളുടെ ഇഷ്ടത്തിനൊത്തവണ്ണം ശക്തികൾ പ്രവർത്തിക്കുകയുള്ളൂ.

 തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

അപ്രതീക്ഷിതമായ ഒരു വെളിപാടിനാൽ താങ്കൾ വിസ്മയിക്കപ്പെടാൻ പോകുകയാണ്. ആവേശകരമായ ഈ കണ്ടുപിടിത്തം താങ്കളെ വ്യത്യസ്തമായ ഒരു സ്വപ്നത്തിനുനേർക്കുള്ള വിഭിന്നമായ മറ്റൊരു മാർഗ്ഗത്തിലേക്ക് നയിക്കും. താങ്കളെ നന്നായി അറിയാവുന്ന മറ്റുള്ളവർക്ക് ഈ ഭാവമാറ്റം ഞെട്ടൽ തന്നെയായിരിക്കും. ചിലപ്പോൾ അനാവശ്യമായ അഭിപ്രായങ്ങളെയും പ്രതികരണങ്ങളെയും ഇത് പ്രകോപിപ്പിക്കുകയും ചെയ്യാം. എങ്കിലും, ചെയ്യുവാൻ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് വളരെ ശക്തമായ ഒരു വികാരമാണ് താങ്കൾക്ക് ഉള്ളതെങ്കിൽ, മറ്റുള്ളവർ താങ്കളിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന ഉപദേശങ്ങളെ അനുകൂലമാക്കിത്തീർക്കാൻ യത്‌നിക്കുക. ഏതാണ് മാർഗ്ഗമെന്ന് താങ്കളുടെ ഹൃദയത്തിന് അറിയാം. മറ്റുള്ളവർ താങ്കളുടെ ദൃഢനിശ്ചയം അറിയുമ്പോൾ, അവരും താങ്കളുടെ വഞ്ചിയിൽത്തന്നെ ഉണ്ടാകും.

 വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ഇന്ന് താങ്കളുടെ ഇടയിലുള്ള ഒരു വ്യക്തി നേരിയ മനഃശ്ചാഞ്ചല്യം ഉള്ളയാളാകാം, എന്നുമാത്രമല്ല അത്ര അഭിലഷണീയമായ രീതിയിലായിരിക്കില്ല പ്രവർത്തനങ്ങളും. തുടർനാടകത്തെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത താങ്കൾക്ക് അനുഭവപ്പെടാം, പക്ഷേ ഈ വ്യക്തിയുടെ പെരുമാറ്റം താങ്കളുടെ ഉത്തരവാദിത്തമല്ല. താങ്കൾ ഉൾപ്പെടുകയാണെങ്കിൽ, ഇപ്പോൾ താങ്കൾക്ക് കാണുവാൻ കഴിയുന്നതിനേക്കാളും വലിയ തലവേദനയായി അത് മാറും. ഈ വ്യക്തിയിൽനിന്നും അകലുവാൻ ശ്രമിക്കുകയാണെങ്കിൽ, ആത്മപരിശോധനയുടെ ഒരിടവേളയ്ക്കുശേഷം എല്ലാവരും സ്വാഭാവികതയിൽ മടങ്ങിവരുന്നത് താങ്കൾക്ക് കാണുവാൻ കഴിയും. ആവശ്യമില്ലെങ്കിൽ പടക്കങ്ങൾ നിർമ്മിക്കാതിരിക്കുന്നതാണ് നല്ലത്. അതുകൊണ്ട് എല്ലാറ്റിനും സാവകാശം വേണമെന്ന് ചിന്തിക്കുക.

 ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

വളരെയധികം ആളുകൾ ഉൾപ്പെട്ടിരിക്കുന്ന ഒരു പദ്ധതിയെ താങ്കൾ വേണ്ടെന്ന് വച്ചിട്ടുണ്ടായിരിക്കാം. വളരെ ശക്തമായ ഒരു നേതൃഭാവമാണ് താങ്കൾക്കുള്ളത്. അതുകൊണ്ട് ആരും താങ്കൾക്കുമേൽ അധികാരം പ്രയോഗിക്കുന്നത് അത്ര സ്വീകാര്യമല്ല. അതുമല്ലെങ്കിൽ, താങ്കൾക്ക് യോജിപ്പില്ലാത്ത ഒരു കാര്യം ചെയ്യുവാൻ നിർബന്ധിക്കപ്പെടുന്നതും താങ്കൾക്ക് ഇഷ്ടമല്ല. പക്ഷേ ഈ സംഘത്തിൽ നിലനിൽക്കുന്നത് താങ്കളുടെ ആശയങ്ങളുടെയോ വ്യക്തിത്വത്തിന്റെയോ നഷ്ടമാണെന്ന് അർത്ഥമാകുന്നില്ല. മറ്റൊരുതരത്തിൽ ചിന്തിച്ചാൽ, ആവശ്യമില്ല എന്ന് തീരുമാനിക്കുന്നതിനുമുമ്പ്, ഈ അവസരം നല്ലതാണെങ്കിൽ, കാര്യങ്ങളുടെ ചലനാത്മകതയേയും ഉൾപ്പെട്ടിരിക്കുന്ന ആളുകളെയും വിലയിരുത്തേണ്ടതാണ്. ഇത് വളരെ നല്ല ഒരു കാര്യമായിരിക്കും.

 മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ഇന്നത്തെ അപ്രതീക്ഷിതമായ ഒരു തടസ്സം ഒരു പ്രശ്‌നമായും വലിയൊരു ശല്യമായും ആദ്യം അനുഭവപ്പെടാം. എന്നാൽ വെളിവാക്കപ്പെട്ടത് എന്താണെന്ന് കൺതുറന്ന് നോക്കുകയാണെങ്കിൽ, അത് ഈ ദിവസത്തെ വളരെ മെച്ചപ്പെട്ട ഒന്നാക്കി മാറ്റുകയാണെന്ന് അറിയുവാൻ കഴിയും. വളരെ പ്രധാനപ്പെട്ട എന്തിലോ അതികഠിനമായി താങ്കൾ പ്രയത്‌നിച്ചുവരുകയാണ്, മാത്രമല്ല താങ്കളുടെ ആ ലക്ഷ്യം പൂർത്തീകരിക്കുന്നതിനുവേണ്ടി അദ്ധ്വാനിച്ച് ഒരു അവ്യക്തതയും താങ്കൾ സൃഷ്ടിച്ചിരിക്കുന്നു. പക്ഷേ, താങ്കളുടെ ശ്രദ്ധയെ കുറച്ചുനേരം ദിശമാറ്റാമെങ്കിൽ, പൂർണ്ണമായും വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് താങ്കൾക്ക് ഉണ്ടാകും. സ്വയം ഒരു ഇടവേള കൈക്കൊള്ളുക. ഒരു പുതിയ കാഴ്ചപ്പാടുമായി താങ്കൾക്ക് താങ്കളുടെ പ്രവർത്തനത്തിലേക്ക് മടങ്ങിവരാം.

 കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ആദ്യത്തേതുമായി ബന്ധപ്പെട്ട ദൗത്യത്തെ പൂർണ്ണമാക്കിയില്ലെങ്കിൽക്കൂടി ഒരു പദ്ധതിയിൽനിന്നും മറ്റൊരു പദ്ധതിയിലേക്ക് എടുത്തുചാടുവാനുള്ള വ്യഗ്രത താങ്കളിൽ നിലകൊള്ളുന്നു. രണ്ടാമത്തെ അവസരം കൂടുതൽ പ്രതിഫലാത്മകമാണെന്ന് കാണുന്നതുകൊണ്ട് ഇത്തരം ഒരു നീക്കം വിവേകപൂർവ്വമാണെന്ന് തോന്നാമെങ്കിലും, അത് വെറുമൊരു മിഥ്യാബോധം മാത്രമായിരിക്കും. പൂർത്തിയാകാത്ത ബിസ്സിനസ്സിനെ താങ്കൾ വിട്ടുകളയുകയാണെങ്കിൽ, അത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാം. ആ ത്വരയെ പൂർണ്ണമായും വിട്ടുകളയാമെങ്കിൽ, പുതുതായി വേണമെന്ന് താങ്കൾ തീരുമാനിച്ചതിനേക്കാളും കൂടുതൽ സ്രോതസ്സ് അതിന് ഉണ്ടായിരുന്നതായി കാണുവാൻ കഴിയും. വളരെ ശ്രദ്ധയോടെ ചിന്തിച്ചുനോക്കൂ.

 മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

സൗഭാഗ്യം ഉണ്ടാക്കിയെടുക്കുവാനുള്ള, അതുമല്ലെങ്കിൽ താങ്കളുടെ പ്രധാന ആശയത്തെ മെച്ചപ്പെടുത്തുവാനുള്ള ചില തീരുമാനങ്ങൾ വളരെ അസ്വാഭാവികമാകാം. മറ്റുള്ളവർ താങ്കളെ അപ്രായോഗികൻ എന്ന് കാണാം, ചിലപ്പോഴൊക്കെ താങ്കൾ അങ്ങനെയാണ്. സ്വപ്നം നെയ്യുന്നതിൽനിന്നും അത് താങ്കളെ തടസ്സപ്പെടുത്തരുത്. പക്ഷേ പ്രായോഗികമായ ചില പദ്ധതികളും ആദർശങ്ങളും താങ്കളുടെ പ്രയത്‌നത്തിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. അത് ഉപകാരപ്പെടുകയാണെങ്കിൽ, വളരെ എളിമയുള്ള ഒരു സുഹൃത്തിനോടോ ഉപദേശകനോടോ താങ്കളുടെ ഏറ്റവും പുതിയ ആശയത്തിന്റെ പ്രായോഗികതലം നേടിയെടുക്കുന്നതിന് സഹായിക്കാൻ കൂടിയാലോചിക്കുക. യാഥാർത്ഥ്യത്തിന്റെ ആരോഗ്യകരമായ ഒരു ഔഷധമാത്ര നല്ല ഒരാശയത്തെ പ്രായോഗികമാക്കാൻ സഹായിക്കും.

English summary

Daily-Horoscope-25-4-2018

As astrologers we refer to the horoscope as the astrological chart of a person or a moment in time, which is calculated from the planetary positions in either the sidereal or tropical Zodiac. The calculations used are based on the date, place and time of birth. That's why a horoscope is so personal, like a fingerprint.
Story first published: Tuesday, April 24, 2018, 17:34 [IST]
X
Desktop Bottom Promotion