For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (24-4-2018 - ചൊവ്വ)

പോരായ്മകളെ ഒഴിവാക്കുവാനും ശരിയായിട്ടുള്ള കാര്യങ്ങളെ നേടിയെടുക്കാനും ഈ പ്രവചനങ്ങൾ സഹായിച്ചേക്കാം

|

ജ്യോതിഷപ്രവചനങ്ങൾ എപ്പോഴും നമുക്ക് ആശ്വാസകരമാണ്. ഭാവിസംഭവങ്ങളുടെ ഗതിവിഗതികളെക്കുറിച്ച് വ്യാകുലപ്പെടുകയോ ഉത്കണ്ഠപ്പെടുകയോ ചെയ്യുന്ന സമയത്ത് അവയെപ്പറ്റിയുള്ള മുന്നറിവ് സന്തോഷവും ആശ്വാസവും പ്രദാനംചെയ്യുന്നു. ജീവിതത്തിലെ ഓരോ സെക്കന്റുകളിലും എടുത്തുപറയത്തക്ക മാറ്റങ്ങളാണ് ഉണ്ടാകുന്നത്. നമുക്കുചുറ്റുമുള്ള ഗ്രഹങ്ങളും താരങ്ങളുമെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ ഈ മാറ്റങ്ങളെ നിയന്ത്രിക്കുന്നു.

zdc

ശാരീരികവും, മാനസ്സികവും, സാമ്പത്തികവും, സാംസ്‌കാരികവും, സാമൂഹികവുമായ എല്ലാ മാറ്റങ്ങളിലും ജ്യോതിർഗോളങ്ങളുടെ പ്രഭാവം ദർശിക്കുവാനാകും. ശാസ്ത്രീയമായ അവലോകനത്തിലൂടെ അവയെ തിരിച്ചറിഞ്ഞ് പോരായ്മകളെ ഒഴിവാക്കുവാനും ശരിയായിട്ടുള്ള കാര്യങ്ങളെ നഷ്ടപ്പെടാതെ നേടിയെടുക്കുവാനും ഈ പ്രവചനങ്ങൾ സഹായിക്കും. ഇന്നത്തെ ദിവസഫലത്തെയാണ് ചുവടെ വിശദീകരിച്ചിരിക്കുന്നത്.

 മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

മേടം (അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ പതിനഞ്ച് നാഴിക)

അത്യധികം ധാർമ്മികതയും കറകളഞ്ഞ സദാചാര നിഷ്ഠകളുമുള്ള ഒരു വ്യക്തിയാണ് താങ്കൾ. എന്തിലെങ്കിലും വിശ്വസിക്കുകയാണെങ്കിൽ, ആ വിശ്വാസത്തിൽ ഉറച്ചുനിൽക്കും. പൊതു അഭിപ്രായങ്ങൾ കേട്ട് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാട്ടമാടുന്ന സ്വഭാവം താങ്കൾക്കില്ല. ചിലതൊക്കെ നേടുവാനുണ്ട് എന്നതുകൊണ്ട് ആദർശങ്ങളിൽനിന്ന് അകന്നുപോകാൻ താങ്കൾ ശ്രമിക്കാറില്ല. ജനമദ്ധ്യത്തിൽനിന്ന് അകന്നുനിൽക്കുവാനുള്ള സാഹചര്യം ഈ അടുത്തിടെ താങ്കൾ കണ്ടെത്തിയിരിക്കുന്നു. മറ്റെന്തിനെയെങ്കിലും ഇത് ബാധിക്കുമോ എന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. ഒട്ടുംതന്നെ വിഷമിക്കേണ്ടതില്ല. സത്യസന്ധമായിത്തന്നെ നിലകൊള്ളുക. താങ്കൾ എല്ലാംകൊണ്ടും വളരെ സുരക്ഷിതനാണ്.

 ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ഇടവം (കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തിക കാര്യങ്ങളിലും മറ്റ് പല മേഖലകളിലും കൂടുതൽ മെച്ചപ്പെട്ട സുരക്ഷിതത്വം ജീവിതത്തിൽ ഉണ്ടാക്കിയെടുക്കണമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നു, അതുമല്ലെങ്കിൽ അതിനുവേണ്ടി ലക്ഷ്യംവയ്ക്കുന്നു. വിവിധ ശീലങ്ങളുള്ള ഒരു വ്യക്തിയാണ് താങ്കൾ. എല്ലായ്‌പ്പോഴും ചുവടുവച്ചുനീങ്ങുന്ന മാർഗ്ഗത്തിൽ വീണ്ടും ചുവടുവച്ച് മുന്നോട്ടുനീങ്ങുവാൻ വേണ്ടുന്ന ആത്മവിശ്വാസം താങ്കൾക്കുണ്ട്. താങ്കളിൽ സാഹസികത നിലകൊള്ളുന്നില്ല എന്ന് പറയുവാനാകുകയില്ല, കാരണം സാഹസികമായ പ്രവർത്തനങ്ങളിലാണ് എല്ലായ്‌പ്പോഴും താങ്കൾ നിലകൊള്ളുന്നത്. എങ്കിലും, ഗൗരവമേറിയ പുതിയൊരു മാർഗ്ഗം ജീവിതത്തിനുവേണ്ടി വാർത്തെടുക്കുവാൻ തുനിയുമ്പോൾ, വിശ്വാസയോഗ്യവും തെളിയിക്കപ്പെട്ടതുമായ കാര്യങ്ങൾ മാത്രമേ താങ്കൾ അവലംബിക്കാറുള്ളൂ. ഇപ്പോൾ താങ്കൾ കൈക്കൊണ്ടിരിക്കുന്ന മാർഗ്ഗത്തിൽനിന്നും വ്യതിചലിക്കുന്നതിനുള്ള അവസരം ഉണ്ടാകുകയാണ്. വലിയ പരിചയമുള്ള കാര്യമല്ലെങ്കിലും ഇതിൽ നല്ല പ്രതിഫലം അടങ്ങിയിരിക്കുന്നു.

 മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

മിഥുനം (മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

ഒരു കാരണവുമില്ലാതെ ഒന്നും സംഭവിക്കാറില്ല. ജീവിതത്തിൽ നാടകീയമായ മാറ്റങ്ങൾ ഉണ്ടായപ്പോൾ താങ്കൾ മുറുകെപ്പിടിച്ച് നിലകൊണ്ട മുദ്രാവാക്യം ഒരുപക്ഷേ ഇതായിരിക്കാം. പക്ഷേ താങ്കൾക്ക് വേണ്ടിയിരുന്നത് ഇതല്ല. അങ്ങനെയാണ് ശരിയെന്നും അതാണ് ഏറ്റവും മെച്ചമെന്നും താങ്കൾ വിശ്വസിക്കുവാൻ ശ്രമിച്ചു എന്നതാണ് യാഥാർത്ഥ്യം. ഒരു കാരണവുമില്ലാതെയാണ് കാര്യങ്ങൾ ഉണ്ടാകുന്നതെന്ന് ഈയിടെയായി താങ്കൾക്ക് തോന്നുന്നു. എങ്ങനെയായിരിക്കണമെന്ന് ഉദ്ദേശിച്ചതുപോലെ അല്ലല്ലോ കാര്യങ്ങളെ ചെയ്തതെന്ന് ചിലപ്പോൾ താങ്കൾക്ക് സന്ദേഹമുണ്ടാകാം. താങ്കളിലെ യഥാർത്ഥ ധാർമ്മികത ശരിതന്നെയായിരുന്നു. എന്തെങ്കിലും ഒരു കാരണംകൊണ്ട് തന്നെയാണ് ഇപ്പോൾ താങ്കൾക്ക് അനുഭവപ്പെടുന്ന കാര്യങ്ങളും സംഭവിക്കുന്നത്, അതായത് ഒരു നല്ല കാരണം ഇതിന്റെ പിന്നിലുണ്ട്. അത് എന്താണെന്ന് ഉടനെ താങ്കൾക്ക് തിരിച്ചറിയുവാൻ കഴിയും.

 കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

കർക്കിടകം (പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

സമയം കടന്നുപോന്നതനുസരിച്ച് എന്തിനെയോ സംബന്ധിക്കുന്ന പ്രതീക്ഷകൾ താങ്കൾ കുറച്ചുകളഞ്ഞിരിക്കുന്നു. എന്നാൽ ഇങ്ങനെ എന്തെങ്കിലും ചെയ്തതായി താങ്കൾക്ക് തോന്നുന്നില്ല. പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ പടിപടിയായി ഇങ്ങനെ സംഭവിക്കുകയായിരുന്നു. താങ്കൾ പിൻവലിയപ്പെട്ടു എന്ന് മാത്രമല്ല നിരാശയെ അഭിമുഖീകരിക്കുകയും ചെയ്തു. അതുപോലെതന്നെ പരിശ്രമിച്ച് ക്ഷീണിക്കുകയും ചെയ്തിരിക്കുന്നു. അതേ കാര്യംതന്നെ താങ്കൾക്ക് ഇപ്പോഴും ആവശ്യമാണ്. എങ്കിൽപ്പോലും വളരെ അത്യന്താപേക്ഷിതമായ ഒരു ലക്ഷ്യമാണ് അതെന്ന് താങ്കൾക്ക് തോന്നുന്നില്ല. പ്രത്യാശയുടെ ഒരു തരംഗം താങ്കളുടെ ദിശയിലേക്ക് നീങ്ങുകയാണ്, അതോടൊപ്പം താങ്കൾക്ക് ആവശ്യമായ ഒരു സന്ദേശംകൂടി എത്തിച്ചേരുന്നു. വീണ്ടും പ്രതീക്ഷയർപ്പിക്കുകയും സ്വയം വിശ്വസിക്കുകയും ചെയ്യുക. ആദ്യത്തെ അവസരംതന്നെ താങ്കൾക്ക് അർഹതപ്പെട്ടിരിക്കുന്നു

ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

ചിങ്ങം (മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

അല്പം ചിന്താമൂകത ഇന്ന് താങ്കളെ ബാധിക്കാം. ഒരുപാട് കാര്യങ്ങൾ താങ്കളുടെമേൽ ഒരുമിച്ച് നിലകൊള്ളുന്നു. അതുകൊണ്ട് സന്തോഷത്തിനും ശല്യത്തിനുമിടയിൽ ആടിയാടി നിൽക്കാൻ സാദ്ധ്യതയുണ്ട്. താങ്കളെ ഏറ്റവും നന്നായി അറിയുന്നവർക്കുപോലും താങ്കളുടെ ഇപ്പോഴുള്ള മാനസ്സികാവസ്ഥയെ മനസ്സിലാകുകയില്ല. എന്തായാലും ഇപ്പോൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ താങ്കളെ താഴേക്ക് വലിക്കുകയാണ്. അതിനുമുകളിൽ താങ്കൾ താങ്കളുടെ വൈകാരികതകളെ അടിച്ചമർത്താൻ ശ്രമിക്കേണ്ടതില്ല. സ്വയം കൂടുതൽ വിനയാന്വിതനാകാൻ ശ്രമിക്കൂ. ഒരു പശ്ചാത്താപത്തിനും ഇടകൊടുക്കാതെ ഇപ്പോൾ തോന്നുന്നത് അതുപോലെ അനുഭവിച്ചുകൊള്ളുക. അങ്ങനെയെങ്കിൽ ഇന്നുമുതൽ അങ്ങോട്ട് കൂടുതൽ മെച്ചപ്പെട്ട ദിനങ്ങളാണ് ഉണ്ടാകുവാൻ പോകുന്നത്.

 കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

കന്നി (ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ ആരുമായോ താങ്കൾ മുന്നിലേക്കും പിന്നിലേക്കും ചാഞ്ചാടി നിലകൊള്ളുകയാണ്. എല്ലാ പ്രയത്‌നവും ചർച്ചചെയ്ത് വിനിയോഗിച്ചെങ്കിലും ഐകകണ്‌ഠേനയുള്ള ഒരു സമ്മതത്തിൽ എത്തിച്ചേരുവാൻ ഇതുവരെ കഴിഞ്ഞില്ല. അതിനാൽ ഇതൊരു നിരാശയായി മാറുകയാണ്. ഒരേയൊരു കാര്യം മാത്രമേ ഇപ്പോൾ ഇല്ലാതെയുള്ളൂ, അതായത് ശരിയായ ആശയവിനിമയം. വളരെയേറെയായി ഇങ്ങനെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് എന്ന് ഉള്ളിൽ ഒരു പരിഹാസം താങ്കൾക്ക് തോന്നാം. സംസാരിക്കുന്നതും ആശയവിനിമയം ചെയ്യുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. നിങ്ങൾ ഇരുവരും പരസ്പരം നന്നായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. യഥാർത്ഥമായ ആശയകൈമാറ്റം ഇത് സാദ്ധ്യമാക്കും.

 തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

തുലാം (ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ഒരു അന്വേഷണയാത്രയ്ക്കായി താങ്കൾ പുറപ്പെട്ടിരിക്കുകയാണ്. ഒരുപക്ഷേ, ഇപ്പോൾ ആ മാർഗ്ഗത്തിൽത്തന്നെ ആയിരിക്കാം. ചെറിയൊരു ഇടവേള വേണമെന്നും, അതിനുശേഷം കാര്യങ്ങളെ വീണ്ടെടുക്കാമെന്നും താങ്കൾ ആഗ്രഹിച്ചിരിക്കാം. ലക്ഷ്യത്തെ കണ്ടെത്തുന്നതിനും, താങ്കളെ കൂടുതൽ സുരക്ഷിതനാക്കുന്നതിനും വേണ്ടിയുള്ള ഒരു സമയപ്പട്ടിക സ്വയം ഉണ്ടാക്കിയെടുത്തിരിക്കുന്നു. കുറച്ചുനേരം ഇവിടെ നിലകൊള്ളണമെന്നോ, മുന്നോട്ടുള്ള പ്രയാണത്തിനുമുമ്പ് ഒന്ന് ചിന്തിക്കണമെന്നോ ഒന്നും പറയുവാനില്ല. ബാക്കിയുള്ള യാത്രയിൽ പ്രയോജനകരമാകാവുന്ന ഏതാനും കാര്യങ്ങൾ ഇപ്പോൾത്തന്നെ താങ്കൾ കരസ്ഥമാക്കിക്കഴിഞ്ഞു. നേരത്തേയുണ്ടായിരുന്ന പദ്ധതിയെ അഭിമുഖീകരിക്കുന്നതിനുള്ള സമ്മർദ്ദം ഇപ്പോൾ ഉണ്ടാകരുത്. തിരഞ്ഞെടുത്തിരിക്കുന്നതുപോലെതന്നെ വളരെ ലാഘവത്തോടെ മുന്നോട്ടുനീങ്ങുക.

 വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ദുഃഖകരമായി ഇപ്പോൾ താങ്കൾക്ക് അനുഭവപ്പെടുന്ന കാര്യം ഒരു അനുഗ്രഹമായി മാറാം. എന്തോ തിരഞ്ഞെടുത്ത കാര്യത്തിൽ, അതുമല്ലെങ്കിൽ ഏതോ ഒരു തീരുമാനത്തിൽ, ഒരുപക്ഷേ എന്തിനെയോ താങ്കൾ കൈകാര്യം ചെയ്ത രീതിയിൽ സ്വയം പഴിചാരുകയാണ്. കൂടുതൽ മെച്ചപ്പെട്ട, അതുമല്ലെങ്കിൽ വ്യത്യസ്തമായ എന്തായിരിക്കാം ചെയ്യാൻ ആകുമായിരുന്നത് എന്ന് മനസ്സിൽ മാറിമാറി ഉണ്ടാകുന്ന പല രംഗങ്ങളിലൂടെയും താങ്കൾ കടന്നുപോകുകയാണ്. പക്ഷെ, ഇത് താങ്കളെ ഒരിടത്തും എത്തിക്കുയില്ല. മാത്രമല്ല താങ്കളുടെ ലക്ഷ്യത്തിന് വിപരീതഫലം ഉളവാക്കുകയും ചെയ്യും. വളരെ നന്നായി താങ്കൾ ചിന്തിച്ചു. ഏറ്റവും മെച്ചപ്പെട്ടതെന്ന് തോന്നിയത് ചെയ്യുകയും ചെയ്തു. അതുതന്നെയായിരുന്നു ഏറ്റവും നല്ല മാർഗ്ഗം എന്ന മൂല്യനിർണ്ണയം അധികം വൈകാതെ താങ്കൾക്ക് ലഭിക്കും.

 ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

ധനു (മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

കഴിഞ്ഞുപോയ ഒരു പരാജയത്തെ മനസ്സിലിട്ട് താങ്കൾ ഉരുവിട്ടുകൊണ്ടിരിക്കുകയാണ്. അതുപോലെയുള്ള മറ്റെന്തോ ഇപ്പോൾ ഉണ്ടാകുന്നതുകൊണ്ട് സൃഷ്ടിപരമായ കാര്യമാണ് ഇതെന്ന് താങ്കൾക്ക് തോന്നാം. മാത്രമല്ല കാര്യങ്ങളെ ഇതിൽനിന്നും ഉൾക്കൊള്ളാമെന്നും താങ്കൾ വിചാരിക്കുന്നു. പിന്നിലേക്ക് നോക്കി വിലയിരുത്തുന്ന താങ്കളുടെ ആശയം വളരെ നല്ലതാണ്. എന്നാൽ കാര്യങ്ങളെ ഗ്രഹിക്കുന്നതിനുവേണ്ടി പിന്നിലേക്ക് നോക്കുമ്പോൾ, സ്വയം പഴിചാരുവാനോ, കുറ്റബോധം തോന്നുവാനോ, പശ്ചാത്തപിക്കുവാനോ ശ്രമിക്കരുത്. പഴയ അനുഭവങ്ങളെ പഠനമുറിയായി കണ്ട് കൂടുതൽ മെച്ചപ്പെട്ട എന്തെങ്കിലും തികഞ്ഞ ഉത്സുകതയോടെ കണ്ടെത്തുവാൻ ശ്രമിക്കുക.

 മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

മകരം (ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

താങ്കൾക്ക് ഒരു സമ്മാനം ഈ പ്രപഞ്ചോർജ്ജം അയച്ചുതന്നിരിക്കുകയാണ്, അല്ലെങ്കിൽ അത് ഉടൻതന്നെ ഉണ്ടാകും. അതിന്റെ മഹത്വം താങ്കൾക്ക് അപ്പോൾത്തന്നെ മനസ്സിലാകണമെന്നില്ല. ഒരുപക്ഷേ താങ്കൾ പ്രതീക്ഷിച്ചതായിരിക്കില്ല അത്, അതുമല്ലെങ്കിൽ അതിനെ എന്ത് ചെയ്യണമെന്ന് താങ്കൾക്ക് അറിയില്ലായിരിക്കാം. സ്വീകരണച്ചീട്ടൊന്നും ഇല്ലാതെയാണ് അത് വന്നെത്തിയിരിക്കുന്നത്, അതുകൊണ്ട് മടക്കി അയയ്ക്കുവാനോ മറ്റൊന്നിനുവേണ്ടി പകരംവയ്ക്കുവാനോ കഴിയുകയില്ല. നല്ലൊരു കാരണത്തിനുവേണ്ടിയാണ് അത് വന്നതെന്ന് വിശ്വസിക്കുകയാണ് താങ്കൾക്ക് ചെയ്യുവാനാകുന്ന ഒരേയൊരു കാര്യം. ഇപ്പോൾ അതിനുവേണ്ടി ഒരു പ്രവർത്തനവും കൈക്കൊള്ളേണ്ടതില്ല, എങ്കിലും എങ്ങനെ വളരെ മെച്ചമായ രീതിയിൽ അതിനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

 കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

കുംഭം (അവിട്ടത്തിൽ 30 നാഴിക മുതൽ 60 നാഴിക, ചതയം, പൂരുരുട്ടാതിയിൽ ആദ്യത്തെ 45 നാഴിക)

ക്ലേശകരമായ സന്ദർഭങ്ങളാണ് ഈയിടെയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അത് താങ്കൾക്ക് ഒരു പ്രശ്‌നമായിരിക്കുകയാണ്. വിനയവും, ദയാവായ്പും, ചിന്താശക്തിയുമുള്ള ഒരു വ്യക്തിയാണ് താങ്കൾ. വിശ്വസിക്കുന്നത് എന്താണോ അത് താങ്കൾ ചെയ്യുന്നു. അത് ശരിയുമാണ്. എങ്കിലും ഏറ്റവും മെച്ചമായി ചെയ്യുന്ന കാര്യങ്ങൾക്കുപോലും അഭിനന്ദിക്കപ്പെടണമെന്ന് താങ്കൾ ചിന്തിക്കുന്നില്ല. തങ്ങൾക്ക് അനുഭവപ്പെടുന്നതിനെ പ്രകടിപ്പിക്കണമെന്ന ആവശ്യമുള്ളവരിൽനിന്നും കരഘോഷങ്ങളും അംഗീകാരങ്ങളും വന്നുകൊണ്ടേയിരിക്കുന്നു. അംഗീകാരം നൽകുന്നതിന്റെ അത്രതന്നെ പ്രധാനപ്പെട്ട ഒന്നാണ് അംഗീകാരങ്ങൾ സ്വീകരിക്കുക എന്നത്. ഏതെങ്കിലും വിഷയത്തിൽ താങ്കൾ എത്രത്തോളം മെച്ചമാണെന്നുള്ള അംഗീകാരവും അറിയപ്പെടലും താങ്കളുടെ സ്വന്തം ആത്മവിശ്വാസത്തിനും ആത്മസംതൃപ്തിയ്ക്കും അനിവാര്യമാണ്. നൽകപ്പെട്ടിരിക്കുന്ന പ്രശംസകളെ വിനയാന്വിതനായി സ്വീകരിക്കുക.

 മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

മീനം (പൂരുരുട്ടാതിയിൽ 45 നാഴിക മുതൽ 60 നാഴിക, ഉത്രട്ടാതി, രേവതി)

താങ്കളുടെ ഇപ്പോഴുള്ള ആശയത്തിൽ വിജയത്തിലേക്ക് വഴിതെളിയ്ക്കുവാൻ ഉതകുന്ന വിശേഷപ്പെട്ട ഒരു കാര്യവും ഇല്ല. ശരിയായ സമയത്ത് ശരിയായ സ്ഥാനത്ത് എത്തുവാൻ നല്ല ഒരു ആസൂത്രണത്തിന്റെ ഭാഗ്യം താങ്കൾക്ക് വേണ്ടിയിരിക്കുന്നു. നല്ലൊരു പദ്ധതികൊണ്ടുമാത്രം താങ്കൾ അവിടെ എത്തണമെന്നില്ല. വളരെയധികം നിപുണത ഇവിടെ ആവശ്യമാണ്, അത് താങ്കൾക്കുണ്ട്. എന്നാൽ ഇതുവരെ വിജയംകാണാൻ കഴിയാത്ത നിപുണരായ ധാരാളം ആളുകൾ ലോകത്ത് വേറെയുമുണ്ട്. തീർച്ചയായും താങ്കൾ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു, അതൊരു ആവശ്യവുമാണ്. പക്ഷേ കഠിനാദ്ധ്വാനത്തിന് അതിൽത്തന്നെ ഒരു ഉറപ്പുമില്ല. തന്നിൽത്തന്നെയുള്ള വിശ്വാസം, എന്താണ് ചെയ്യുന്നത് എന്നുള്ള ഉറപ്പ് എന്നിങ്ങനെ എല്ലാം ചേർന്ന ഒരു കലർപ്പാണ് താങ്കൾക്ക് ഇപ്പോൾ ആവശ്യം. ആ പ്രത്യേകത നന്നായി പ്രവർത്തിക്കും. ഒന്ന് ശ്രമിച്ചുനോക്കൂ.

English summary

Daily Horoscope 24-4-2018

Horoscope is an astrological chart which is calculated with the relevance of date, time and birth place of a person. This chart can also be calculated for an event, a question, countries, and occasions. Various symbols are used which represent planets, signs and geometric connections; these symbols are known as aspects.
X
Desktop Bottom Promotion