Latest Updates
-
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ?
ദിവസഫലം (24-8-2018 - വെള്ളി)
നേട്ടങ്ങളും കോട്ടങ്ങളും പകർന്നുനൽകിക്കൊണ്ട് കാലം വളരെവേഗം അതിന്റെ മുന്നിലേക്കുള്ള പ്രയാണത്തിൽ നിലകൊള്ളുന്നു. ജീവിതത്തിൽ അതോടൊപ്പം സംജാതമാകുന്ന മാറ്റങ്ങളെ മുൻകൂട്ടി കാണുവാനും വേണ്ടുന്ന പ്രതിവിധികൾ ആരായുവാനും ജ്യോതിഷ പ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു.24-8-2018 ലെ ദിവസഫലം വായിക്കൂ .

നേട്ടങ്ങളോടൊപ്പം സന്തോഷവും സമാധാനവും നേടിയെടുക്കാൻ അങ്ങനെ നമുക്ക് കഴിയുന്നു. ഇന്നത്തെ ദിവസം ഓരോ രാശിയിലും എന്താണ് ഗ്രഹാധിപന്മാർ സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

മേടം
തൊഴിൽ മേഖലയിലും സാമൂഹിക ജീവിതത്തിലും വളരെ കാലമായി വ്യാപൃതമായിരിക്കുന്നു. സ്വന്തം നേട്ടത്തിനുവേണ്ടി മറ്റെന്തെങ്കിലും കാര്യങ്ങളിൽ ഇടപെടുന്നതിനുവേണ്ടിയുള്ള ഇടവേള ഉണ്ടാക്കിയെടുക്കേണ്ട സമയമാണ്.
ആരോഗ്യകാര്യത്തിൽ നേരിയ ആശങ്കകൾ ഉണ്ടായിരിക്കാം. മനക്ലേശം ഉണ്ടാക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണെങ്കിൽ, അവയൊക്കെ മാറ്റിവയ്ക്കുന്നത് ഉചിതമായിരിക്കും എന്ന് കാണുന്നു.

ഇടവം
ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രത്യേകമായ സന്തുലനം നിലനിറുത്താൻ ശ്രമിക്കാം. ക്ലേശിച്ചുണ്ടാക്കിയ ധനം മറ്റുള്ളവരാൽ കബളിപ്പിക്കപ്പെടാതിരിക്കാൻ ചില മുൻകരുതലുകൾ കൈക്കൊള്ളും.
ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിനുവേണ്ടി അല്പം സാവധാനത്തിലായിരിക്കാം നീങ്ങുന്നത്. എങ്കിലും ലഭിക്കുന്ന നേട്ടങ്ങൾ നിരാശപ്പെടുത്തുകയില്ല. ബിസ്സിനസ് വ്യവഹാരങ്ങൾ കൈക്കൊള്ളുവാനും പുതിയ പദ്ധതികൾ തുടങ്ങുവാനും തികച്ചും ശുഭകരമായ ഒരു ദിവസമാണിത്.

മിഥുനം
സാമ്പത്തിക കാര്യങ്ങൾ, സംയുക്തമായി നിലകൊള്ളുന്ന ആസ്തികൾ, മറ്റ് സ്വത്തുക്കൾ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ വലിയ ആശങ്ക ഉണ്ടാകാം. അല്പം മുൻകോപത്തോടെ കാണപ്പെടുവാനുള്ള സാധ്യതയുണ്ട്.
ഒട്ടുംതന്നെ പ്രാധാന്യമില്ലാത്ത വിഷയങ്ങൾപോലും മനസ്സിനെ സ്വാധീനിക്കാം. സാമ്പത്തിക കാര്യങ്ങളിൽ പല അവസരങ്ങളും നിലകൊള്ളുന്നു. ശാന്തമായ മാനസ്സികാവസ്ഥ പരിപാലിച്ചുകൊണ്ട് ഊർജ്ജസ്വലതയോടുകൂടി നിലകൊള്ളുവാൻ ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു.

കർക്കിടകം
അസാധാരണമായ സംഭവങ്ങളൊന്നും ഇന്നത്തെ ദിവസത്തിൽ പ്രത്യേകമായി കാണുന്നില്ല. സ്ഥിര പ്രവർത്തനങ്ങളിൽ വ്യാപൃതമായിരിക്കും. മാത്രമല്ല ലൗകീകമായ എല്ലാ കാര്യങ്ങളിലും സംതൃപ്തി കണ്ടെത്തുകയും ചെയ്യും.
സാഹസികമായ പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടുവാനുള്ള സാധ്യത കാണുന്നില്ല. ദിവസത്തിന്റെ ഒട്ടുമുക്കാലും സ്വതന്ത്രമായ ഒരു മാനസ്സികാവസ്ഥയായിരിക്കും ഉണ്ടാകുക. സായാഹ്നത്തോടടുക്കുമ്പോൾ വളരെ തെളിഞ്ഞ ഒരു മാനസ്സികാവസ്ഥയിൽ എത്തിച്ചേരും.

ചിങ്ങം
ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെടാം. കാര്യപരിപാടികളെല്ലാം മാറ്റിവച്ച് അവയെ അവയുടെ വഴിയേ നടക്കുവാൻ വിടുക. വലിയ പദ്ധതികളിൽനിന്നും വിചാരിക്കുന്ന നേട്ടങ്ങൾ ഉണ്ടാകുമെന്ന് കാണുന്നില്ല.
സാമ്പത്തികമായ കാര്യങ്ങളിലോ, വൈജ്ഞാനികമായ കാര്യങ്ങളിലോ എടുത്തുപറയത്തക്ക നേട്ടങ്ങൾ ഉണ്ടാകുകയില്ലെങ്കിലും, തൃപ്തികരമായ പ്രയോജനങ്ങൾ പ്രതീക്ഷിക്കാം. സായാഹ്നത്തോടെ കാര്യങ്ങൾ മെച്ചമാകുമെന്ന് കാണുന്നു.

കന്നി
ആരോഗ്യ കാര്യത്തിൽ അശ്രദ്ധ പാടില്ല. പഴയകാല മുറിവുകൾ മനസ്സിലേക്ക് ഓടിവരാം. എങ്കിലും മനസ്സമാധാനവും അഭിവൃദ്ധിയും ഇന്നത്തെ ദിവസത്തിന്റെ മുഖമുദ്രകളായി നിലകൊള്ളുന്നു.
മനസ്സിന്റെ പിരിമുറുക്കത്തെ അയയ്ക്കുവാൻ വിനോദങ്ങളിൽ ഏർപ്പെടുന്നത് വളരെ നന്നായിരിക്കും. അങ്ങനെ നഷ്ടപ്പെട്ടുപോയ ആത്മവീര്യം വീണ്ടെടുക്കുവാനാകും.

തുലാം
ആകാംക്ഷയുടേതായ ഒരു ദിനമാണ് മുന്നിൽ നിലകൊള്ളുന്നത്. ജീവിതവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുവാൻ ശുഭകരമായ ഒരു സമയമാണ്. മെച്ചപ്പെട്ട ഒരു ഭാവി കരുപ്പിടിപ്പിക്കുവാനുള്ള ആസൂത്രണങ്ങൾ നടത്തുവാനുള്ള സാധ്യത കാണുന്നു.
പ്രിയപ്പെട്ടവരുടെ കുലീനമായ ഇടപെടൽ മുഖേന കാഴ്ചപ്പാടുകളിൽ വലിയ തോതിലുള്ള വ്യത്യാസം ഉണ്ടാകും.

വൃശ്ചികം
സുഹൃത്തുക്കളിലൂടെയും പ്രിയപ്പെട്ടവരിലൂടെയും മനസ്സിന് സമാധാനവും ശാന്തതയും വന്നുചേരും.
അവരുമായി കഴിയുന്നിടത്തോളം സമയം ചിലവഴിക്കുന്നത് ഉചിതമായിരിക്കും. കാല്പനിക സ്‌നേഹബന്ധങ്ങളിൽ കൂടുതൽ ഇടപെടലുകൾ കാണുന്നു. രക്തബന്ധുക്കളും ഉറ്റമിത്രങ്ങളും പ്രധാനപ്പെട്ട കാര്യങ്ങളിൽ വളരെ സഹായകമായി വർത്തിക്കും.

ധനു
ധാരാളം പിരിമുറുക്കം അനുഭവപ്പെടുവാനുള്ള സാധ്യതയുണ്ട്. സ്വയം മനസ്സിന് നിയന്ത്രണം നേടിയെടുക്കുകയും, അങ്ങനെ ദേഷ്യഭാവത്തെ നിയന്ത്രിക്കുകയും വേണം. തൊഴിൽ മേഖലയിലും കുടുംബാന്തരീക്ഷത്തിലും നേരിയ തോതിലുള്ള പ്രശ്‌നങ്ങൾ കാണുന്നു.
എങ്കിലും നിരാശയുടേതായ കാരണങ്ങളൊന്നുംതന്നെ ഇല്ല. പ്രതിസന്ധികളെ തന്മയീഭാവത്തോടെ പരിഹരിക്കാൻ ശ്രമിക്കണമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

മകരം
ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി എല്ലാ തരത്തിലുള്ള കൗശലങ്ങളും പ്രയോഗിക്കാം. ബൗദ്ധികനിലവാരം ഉയർന്ന് നിലകൊള്ളും. കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളിലും ധിഷണാപരമായ വൈദഗ്ദ്യം കാണുവാനാകും.
ഒരു കാര്യത്തിലും ആർക്കും താങ്കളെ പിന്നിലാക്കാൻ കഴിയില്ല. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിൽ പ്രത്യേകമായ ശ്രദ്ധ ഉണ്ടായിരിക്കും. മാത്രമല്ല സഹായം അഭ്യർത്ഥിക്കുന്നവർക്ക് വേണ്ടുന്ന സഹായങ്ങൾ താങ്കളിൽനിന്നും ഉണ്ടാകുകയും ചെയ്യും.

കുഭം
വളരെയധികം ജോലികൾ ചെയ്യുവാനുള്ള സാധ്യത കാണുന്നു. എങ്കിലും മുടങ്ങിക്കിടക്കുന്ന പഴയ ജോലികൾ വിജയകരമായി പൂർത്തിയാക്കുവാനുള്ള സാധ്യതയുണ്ട്. ജോലിഭാരം കാരണം മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമുണ്ടാകാതെ ശ്രദ്ധിക്കുക.
മുന്നോട്ടുള്ള പ്രയാണത്തെ മന്ദീഭവിപ്പിക്കുകയാണെങ്കിൽ, ഉദ്ദേശിക്കുന്ന നേട്ടം ഉണ്ടാകണമെന്നില്ല. വെല്ലുവിളികൾ ഏറ്റെടുക്കുകയാണെങ്കിൽ, പ്രതിയോഗികളുടെ നീക്കങ്ങളിൽ വളരെയധികം കരുതലുണ്ടായിരിക്കണം.

മീനം
അയൽക്കാരനെ സ്‌നേഹിക്കുക എന്ന ആപ്തവാക്യം താങ്കളിപ്പോൾ പ്രായോഗികമാക്കിയിരിക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, മതഗ്രന്ഥങ്ങളിൽ നിന്നുള്ള ആപ്തവാക്യങ്ങൾ താങ്കളുടെ ചിന്തയെ വളരെയധികം ഉത്തേജിപ്പിച്ചിരിക്കുന്നു.
ആത്മീയ കാര്യങ്ങൾക്കുവേണ്ടിയുള്ള അനുധാവനം ഇന്നത്തെ പ്രത്യേകതയായിരിക്കും. ആത്മീയ പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുവാനുള്ള സാധ്യതയും കാണുന്നു.



Click it and Unblock the Notifications