For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (23-5-2018 - ബുധൻ)

ഗ്രഹാധിപന്മാർ നമ്മുടെ ഓരോ ചുവടുകളെയും നിയന്ത്രിക്കുകയും നമ്മുടെ മാറ്റത്തിന്റെ കാരണക്കാരാകുകയും

|

ഇന്നലെകൾ ഇന്നത്തെ ദിനത്തിനുവേണ്ടിയും, ഇന്നത്തെ ദിനം നാളെകൾക്കുവേണ്ടിയും എന്നിങ്ങനെ ഒരിടത്തും അവസാനിക്കാതെ സമയം അനസ്യൂതം മുന്നിലേക്ക് ഒഴുകുകയാണ്.

i

ഇന്നലെകളിലുണ്ടായിരുന്ന നാം ഇന്നുകളിൽ പുതിയ രൂപവും ഭാവവും കൈക്കൊണ്ട് കാലത്തിന്റെ ഗതിയ്‌ക്കൊപ്പം ചുവടുവയ്ക്കുന്നു. അപ്പൊഴും ഇനിയുള്ള മാറ്റം എന്ത് എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ഗ്രഹാധിപന്മാർ നമ്മുടെ ഓരോ ചുവടുകളെയും നിയന്ത്രിക്കുകയും നമ്മുടെ മാറ്റത്തിന്റെ മുഖ്യ കാരണക്കാരാകുകയും ചെയ്യുന്നു.

 മേടം

മേടം

വ്യക്തിഗതമായ ചലനാത്മകത എത്രതന്നെ സങ്കീർണ്ണമായിരുന്നാലും, ഇന്നത്തെ ബഹളത്തിനിടയിലൂടെ കടന്നുപോകുകയും ലക്ഷ്യത്തിലേക്ക് വിരൽചൂണ്ടുന്നതുമായ ഒരു കർമ്മപരിപാടി വീട്ടിൽ അല്ലെങ്കിൽ തൊഴിലിൽ കാണുന്നുണ്ട്. താങ്കളുടെ ന്യായവാദം മികച്ചതും തയ്യാറെടുപ്പുകൾ സമ്പൂർണ്ണവുമാണ്. സൂര്യന്റെയും, ചൊവ്വയുടെയും, താങ്കളുടെ സുഹൃദ്‌വൃന്ദത്തിന്റെയും നില, ജോലിയെ കാര്യക്ഷമമായും ഫലപ്രദമായ രീതിയിലും പൂർത്തീകരിക്കുന്നതിന് തൃപ്തികരമാണ്.

 ഇടവം

ഇടവം

കാലക്രമേണ അത്യധികം പ്രയോജനപ്രദമാകാവുന്ന പുതിയൊരു ദിശയിലേക്ക് ഒരു തൊഴിലവസരം താങ്കളെ നയിക്കുവാനുള്ള സാദ്ധ്യത കാണുന്നു. ഒരു പ്രതിബദ്ധത കൈക്കൊള്ളുന്നതിനുമുമ്പ് അതിന്റെ ഏറ്റക്കുറച്ചിലുകളെ വിലയിരുത്തേണ്ടതിന്റെ ആവശ്യകത തീർച്ചയായും നിലകൊള്ളുന്നു. ഇന്ന് എന്ത് തുടങ്ങിയാലും അത് വിചാരിക്കുന്നതിനേക്കാൾ നേട്ടമാകും എന്നാണ് കാണുന്നത്.

വസ്തുതകളായി എന്ത് കൺമുന്നിൽ അവതരിപ്പിക്കപ്പെട്ടാലും, പരിതഃസ്ഥിതിയുടെ യഥാർത്ഥമായ ഒരു അവതരണമായിവേണം കണക്കാക്കേണ്ടത്. അല്ലാതെ അത് ആരുടെയും ആദർശപരമായ യാഥാർത്ഥ്യം ആയിരിക്കുകയില്ല. കാര്യങ്ങൾ എങ്ങനെയാണോ അങ്ങനെതന്നെ അവയെ കാണുന്നതാണ് വിവേകം, അല്ലാതെ അവ എങ്ങനെയായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നതല്ല.

 മിഥുനം

മിഥുനം

പല ദിശകളിൽനിന്നും യാഥാർത്ഥ്യം അവയുടെ വ്യത്യസ്തമായ ദിശകളിലേക്ക് വലിക്കുന്നുണ്ടായിരിക്കാം. പക്ഷേ ഏത് മാർഗ്ഗത്തിലൂടെ പോകണമെന്ന് താങ്കൾക്ക് തീർച്ചയില്ല. എന്തായാലും, ഊർജ്ജപ്രഭാവമുള്ള ചൊവ്വ സൂര്യനുമായി ഐക്യത്തിലാകുന്നതിന്റെ പ്രഭാവത്തെ പ്രയോജനപ്പെടുത്തണമെങ്കിൽ, ഇത് ഒട്ടുംതന്നെ നഷ്ടപ്പെടുത്താവുന്ന സമയമല്ല.

ബോധപൂർവ്വകമായ ഒരു തീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ് ആവശ്യമായ വിശകലനം നടത്തുവാൻ വളരെയധികം സമയമൊന്നും വേണ്ടിവരുകയില്ല. താങ്കളിപ്പോൾ ഒരു തുഴക്കാരനെപ്പോലെയാണ്. നല്ലൊരു സവാരി നടത്തുവാൻ ആഗ്രഹിക്കുകയാണെങ്കിൽ ഇപ്പോഴുള്ള തിരമാലയെ മറികടന്നുപോകണം.

 കർക്കിടകം

കർക്കിടകം

കാര്യങ്ങളൊക്കെ ഇന്ന് ശരിയാക്കി നാളെയെ കൈയിലൊതുക്കാം എന്നുള്ള ചിന്ത ഉണ്ടാകാം. ഈ പദ്ധതി വളരെ ആകർഷണീയവും അഭിനന്ദനീയവുമായി കാണപ്പെടുകയാണെങ്കിലും, താങ്കളുടെ ഇച്ഛയ്‌ക്കൊത്തവണ്ണം അത് പ്രവർത്തിക്കണമെന്നില്ല. ഉത്തരവാദിത്തങ്ങൾ വളരെയധികം ബാദ്ധ്യതയല്ല എന്ന് ചിന്തിക്കുന്നതുകൊണ്ട് കുറച്ചുമാത്രം കാര്യങ്ങളെ ചെയ്തുകൊണ്ട് ഒഴിഞ്ഞുപോകുവാനാകും എന്ന് സാഹചര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കാം. വളരെ പ്രധാനമായിരിക്കുന്ന കാര്യങ്ങളെ പുനരവലോകനം ചെയ്യുന്നത് ഈ അവസരത്തിൽ നന്നായിരിക്കും.

 ചിങ്ങം

ചിങ്ങം

ഇന്നലെ പൂർത്തിയാക്കാത്ത വീട്ടുജോലി ഇന്ന് പൂർത്തിയാക്കപ്പെടുമെന്ന് കാണുന്നില്ല. കാര്യങ്ങളെ പിൻതുടർന്ന് പോകാത്തത് അലസമായിരിക്കുന്നതുമായി യാതൊരു ബന്ധവുമില്ല. എന്നാൽ പ്രയത്‌നങ്ങളൊക്കെ മറ്റെങ്ങോ പോകുന്നു എന്നതാണ് സത്യം. മറ്റുള്ളവർ കുറച്ച് കൂടുതൽ തിരക്കുള്ളവരായി കാണപ്പെടുന്നു.

എന്നാൽ അവർ സഹായം ആവശ്യപ്പെടുകയാണെങ്കിൽ നിഷേധിക്കുവാനും കഴിയുകയില്ല. താങ്കളുടെ ത്യാഗമനോഭാവം പ്രശംസനീയമാണ്. പക്ഷേ അതിന് ഒരു ഇരുണ്ട വശവുമുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധയെ കേന്ദ്രീകരിക്കുകയാണെങ്കിൽ, സ്വന്തം പ്രതിബദ്ധതകളിൽ അത് പ്രശ്‌നമായിത്തീരും.

 കന്നി

കന്നി

കഠിനാദ്ധ്വാനത്തിന് യാതൊരു ഫലവുമുണ്ടാകാത്ത സന്ദർഭങ്ങളുണ്ട്, മാത്രമല്ല മറ്റ് ചില സന്ദർഭങ്ങളിൽ ഒരു വിരൽ അനക്കേണ്ട ആവശ്യംപോലും ഇല്ലാതെ കാര്യങ്ങളെല്ലാം ശരിയായ മാർഗ്ഗത്തിൽ നിലകൊള്ളും. യാഥാർത്ഥ്യം നടുക്കെവിടെയോ നിലകൊള്ളുന്നു എന്നതാണ് സത്യം.

എന്തായാലും താങ്കളുടെ പ്രയത്‌നങ്ങൾക്ക് പ്രതിഫലം ഉണ്ടാകും. അത് താങ്കൾ കാണുന്നതോ, അതുമല്ലെങ്കിൽ താങ്കൾ കാണാത്ത രംഗങ്ങൾക്ക് പിന്നിൽനിന്നോ ആയിരിക്കാം. എന്താണ് ചെയ്യേണ്ടതെന്ന് തീർച്ചയില്ലെങ്കിൽ, ഇപ്പോൾ കഴിയുന്നത് എന്താണോ അതുപോലെ ചെയ്യുക. ആദ്യമായി തോന്നുന്ന സഹജബോധം തന്നെയായിരിക്കും ശരിയായിട്ടുള്ളത്.

 തുലാം

തുലാം

കാണുന്ന എല്ലായിടത്തും പണസമ്പാദനത്തിനുള്ള അവസരങ്ങൾ ഏറെക്കുറെ നിലകൊള്ളുന്നു. പക്ഷേ അവയെ സഫലീകരണത്തിലേക്ക് കൊണ്ടുവരുക എന്നത് ചിന്തിക്കുന്നതിനേൾ കൂടുതൽ കൗശലം ആവശ്യമുള്ള കാര്യമാണ്.

താങ്കളുടെ മാർഗ്ഗത്തിന്റെ വീതിയെ കുറയ്ക്കണം, അല്ലെങ്കിൽ ഒരു വിഷമവൃത്തത്തിൽ അത് താങ്കളെ നയിക്കും. മറ്റുള്ളവയെയൊക്കെ ഒന്നൊന്നായി ബോധപൂർവ്വം ഇല്ലായ്മ ചെയ്യുകയാണെങ്കിൽ, ഏറ്റവും അനുഭവേദ്യമായ ലക്ഷ്യത്തെ താങ്കൾക്ക് വേർതിരിച്ചെടുക്കുവാൻ കഴിയും.

 വൃശ്ചികം

വൃശ്ചികം

വളരെ നിർണ്ണായകമായ കാര്യമാണ് തയ്യാറെടുപ്പ്. വിജയത്തിനും പരാജയത്തിനും ഇടയിലുള്ള വ്യത്യാസത്തെ അത് സൃഷ്ടിക്കുന്നു. എങ്കിലും ചുറ്റുമുള്ള മാറ്റങ്ങളോട് യാന്ത്രികമായി പ്രതികരിക്കുന്ന ഒരു അവസ്ഥയിൽ കൊണ്ടെത്തിക്കുവാനുള്ള പ്രവണത അമിതമായ ആസൂത്രണങ്ങൾക്ക് ഉണ്ടെന്നാണ് കാര്യക്ഷമതയുള്ള ആളുകൾ പറയുന്നത്.

കാര്യങ്ങളെ തുടങ്ങേണ്ട സമയമാണ്. പുരോഗതി ഉണ്ടാക്കുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പക്ഷേ എങ്ങോട്ടാണ് നീങ്ങുന്നതെന്ന് ഒന്നുകൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.

 ധനു

ധനു

സുന്ദരസുരഭിലമായ ഒരു ദിനം കടലാസിൽമാത്രമാണ് പ്രശോഭിതമായി കാണപ്പെടുന്നത്, അല്ലാതെ അത് സംഭവിക്കാൻ സാദ്ധ്യതയില്ല. വേറൊരു സമയത്തേക്ക് എന്ന് ഇപ്പോഴത്തെ സമയത്തെ നീട്ടിവയ്ക്കാം എന്നുള്ള രീതി അവലംബിക്കുന്നതിലൂടെ, പ്രവർത്തിയെടുക്കുവാനുള്ള സവിശേഷമായ ഇപ്പോഴത്തെ സമയത്തെ പാഴാക്കുന്നത് തികച്ചും അനുചിതമാണ്.

ഗ്രഹാധിപന്മാർ അത്യധികം അനുകൂലമായ അവസ്ഥയിൽ നിലകൊള്ളുന്നതുകൊണ്ട്, വേണമെങ്കിൽ മറ്റുള്ളവരുടെ സഹായം കർത്തവ്യനിർവ്വഹണത്തിനുവേണ്ടി ആശ്രയിക്കാവുന്നതാണ്. സ്വന്തം നിലയിൽ മുന്നോട്ടുപോകുവാൻ തയ്യാറെടുക്കുക. എന്നാൽ ശരിയായ സമയത്ത് ആരെങ്കിലും സഹായിക്കുവാനായി മുന്നോട്ടുവരുകയാണെങ്കിൽ, അതിനെ അംഗീകരിക്കുക.

 മകരം

മകരം

യോഗത്തിന് വളരെ വൈകി എത്തിച്ചേർന്നതായി കാണുന്നു. മാത്രമല്ല ചിലർ പോകുവാനായി തയ്യാറെടുക്കുകയും ചെയ്തിരിക്കുന്നു. സാഹചര്യങ്ങൾ എന്തുതന്നെയായാലും തിളങ്ങുമെന്നാണ് കാണപ്പെടുന്നത്. ചിലപ്പോൾ താങ്കളുടെ പദ്ധതികൾ പാഴായിപ്പോകാം.

വാസ്തവത്തിൽ ഏതൊരു പരിതഃസ്ഥിതിക്കും സമർത്ഥമായ സാദ്ധ്യതകളുള്ള ഒരു വ്യക്തിയാണ് താങ്കൾ. ആരാണ് ഇപ്പോഴുള്ളതെന്ന് പെട്ടെന്ന് അവലോകനം ചെയ്യുക. ഇനി ഏറ്റവും പ്രധാനമായതിനെപ്പറ്റിയുള്ള പട്ടിക തയ്യാറാക്കിയശേഷം കാര്യങ്ങളെ തുടങ്ങുക. എല്ലാം മംഗളകരമായിത്തന്നെ കലാശിക്കും.

 കുംഭം

കുംഭം

ഇന്ന് വൈരുദ്ധ്യമായി വെളിവാക്കപ്പെടുന്നത് പരസ്പരമുള്ള സഹായ സംരംഭമായി പിന്നീട് മാറാം. സൂര്യന്റെയും ചൊവ്വയുടെയും പ്രഭാവം താങ്കളുടെ വ്യക്തിത്വത്തിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ ചൊരിഞ്ഞിരിക്കുകയാണ്. താങ്കളുടെ മികച്ച തീരുമാനങ്ങളെയും പദ്ധതികളെ നിർവ്വഹിക്കുന്ന കാര്യത്തിലുള്ള സാമർത്ഥ്യത്തെയും ആളുകൾ പ്രശംസിക്കുന്നു. എന്തായാലും താങ്കളുടെ ഇപ്പോഴുള്ള പ്രധാന സ്ഥാനത്തുനിന്നും പിന്നിലേക്ക് താഴേണ്ടതില്ല.

 മീനം

മീനം

പിന്നിലേക്ക് മാറ്റിനിറുത്തപ്പെടുന്നത് താങ്കൾ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഒരിക്കൽ വളരെ അകലേക്ക് തള്ളപ്പെട്ടാൽ, താങ്കളുടെ നിരാശയാൽ പ്രചോദിതമാക്കപ്പെട്ട അപ്രതീക്ഷിത വിഘാതം ആർക്കെങ്കിലും ഉണ്ടാകുമെന്ന കാര്യം സംഭാവ്യമാണ്. കോപാകുലമാകുകയാണെങ്കിൽ അധികമൊന്നും നേടാനില്ല. ആശ്വാസ മണ്ഡലത്തിൽനിന്നും പുറത്തേക്കുവരുക. സ്വന്തം ശക്തിയെ പഴിചാരുന്ന ആരാലെങ്കിലും ഞെരുക്കപ്പെടുകയാണെന്ന് കാണുകയാണെങ്കിൽ, താങ്കളുടെ വികാരവിചാരങ്ങളെ പ്രകടിപ്പിക്കുക. മടിച്ചുനിൽക്കുന്നവന് എല്ലാം നഷ്ടപ്പെടുന്നു.

English summary

Daily Horoscope 23-5-2018

Know your daily horoscope prediction, It will help you to plan your day according to the fortune and flow.
X
Desktop Bottom Promotion