Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
ദിവസഫലം (23-8-2018 - വ്യാഴം)
ജ്യോതിർഗോളങ്ങളുടെ പ്രഭാവം ഭൂമിയിലെ സർവ്വ ചരാചരങ്ങളിലും ഏല്പിക്കുന്ന സ്വാധീനം വളരെ വലുതാണ്. ഭൗതികവും ഭൗതികാതീതവുമായ ധാരാളം മാറ്റങ്ങൾ അങ്ങനെ അനുനിമിഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. 23-8-2018 ലെ ദിവസഫലം വായിക്കൂ

അവയിലെ വൈവിധ്യങ്ങളെ ജ്യോതിഷപ്രവചനങ്ങൾ നമുക്ക് കാട്ടിത്തരുന്നു. പ്രതികൂലതകൾ മുൻകൂട്ടി അറിയുവാൻ കഴിയുന്ന നാം വേണ്ടുന്ന പരിഷ്‌കാരങ്ങൾ കൈക്കൊണ്ട് സന്തോഷവും സംതൃപ്തിയും നേടിയെടുക്കുന്നു. ഓരോ രാശികളിലും സംഭരിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ വൈവിധ്യങ്ങൾ എന്താണെന്ന് നോക്കാം.

മേടം
ആന്തരികമായ പ്രചോദനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുവാൻ താങ്കൾ തീരുമാനിച്ചിരിക്കുന്നു. അത് വളരെ നല്ല ഒരു കാര്യമായിരിക്കും.
ചെയ്യുന്ന കാര്യങ്ങളിൽ സമ്പൂർണ്ണത പലിക്കുവാൻ അത് സഹായിക്കും. സ്വയം യാഥാർത്ഥ്യബോധത്തോടും സംവേദനക്ഷമതയോടും നിലകൊള്ളും. ചെറിയ സാഹസികതകൾ കൈക്കൊള്ളുവാനുള്ള സാധ്യത കാണുന്നുണ്ട്.

ഇടവം
വളരെ പ്രധാനപ്പെട്ട ഒരു നേട്ടം മുന്നിൽ നിലകൊള്ളുന്നു. മനസ്സിന്റെ ക്ഷേമം ശാരീരികാരോഗ്യത്തിന് വളരെ പ്രധാനമാണ്. സമാന മാനസ്സികാവസ്ഥയുള്ള സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ ആരോഗ്യകരമായ ചർച്ചകൾ ഉണ്ടാകാം.
അതുപോലെതന്നെ, സായാഹ്നത്തിൽ പല തരത്തിലുള്ള വിനോദങ്ങൾ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആസ്വദിക്കുവാനുള്ള സാധ്യതയും കാണുന്നു.

മിഥുനം
സ്‌നേഹജീവിതം ചില നിമ്‌നോന്നതികളെ അഭിമുഖീകരിക്കാം. അതിനാൽ കുറച്ച് കരുതൽ കൈക്കൊള്ളുന്നത് നന്നായിരിക്കും എന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.
മദ്ധ്യാഹ്നത്തോടടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. കാരണം സാമ്പത്തിക വ്യവഹാരങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. നിരാശപ്പെടേണ്ട കാരണങ്ങളൊന്നുമില്ല. ആത്മവിശ്വാസത്തോടെ സ്വന്തം കഴിവുകളിൽ നിലയുറപ്പിക്കുക.

കർക്കിടകം
പ്രേമഭാജനത്തെക്കുറിച്ചുള്ള ദിവാസ്വപ്നത്തിൽ മുഴുകാം. സായാഹ്നമാകുമ്പോഴേക്കും അത്തരം സ്വപ്നങ്ങൾക്ക് യാഥാർത്ഥ്യഭാവം കൈവരുമെന്ന് കാണുന്നു. ഭയാശങ്ക നിറഞ്ഞ ഉദ്യമങ്ങളിൽ ഇടപെടുവാനുള്ള സാധ്യതയുണ്ട്.
തൊഴിലിൽ തികഞ്ഞ വൈദഗ്ദ്യം പ്രകടിപ്പിക്കും. സഹപ്രവർത്തകർ അത്ഭുതപ്പെടാം. സ്വപ്നങ്ങളാണ് ഇന്നത്തെ താങ്കളുടെ ദിവസത്തെ വഴിനടത്തുന്നത്. സായാഹ്നത്തോടുകൂടി പല കാര്യങ്ങളും സത്യമായി ഭവിക്കും.

ചിങ്ങം
ബിസ്സിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ ചെയ്യാൻ അനുയോജ്യമായ ദിവസമാണ്. മതപരവും വൈജ്ഞാനികവുമായ കാര്യങ്ങൾ അനുവർത്തിക്കുന്നവർക്കും വളരെയേറെ പ്രയോജനങ്ങൾ ഉണ്ടാകും.
മദ്ധ്യാഹ്നം കഴിയുമ്പോൾ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്ന യഥാർത്ഥമായ രീതികൾ അവലംബിക്കും. മാനസ്സികമായ ധാരാളം അദ്ധ്വാനം ഉണ്ടാകുമെന്ന് കാണുന്നു.

കന്നി
സ്വതന്ത്ര വിഹായസ്സിൽ പാറിപ്പറക്കുന്ന ഒരു പറവയെന്നപോലെ തോന്നാം. തൊഴിലിലോ ഭവനത്തിലോ യാതൊരു ബന്ധനങ്ങളും ഉണ്ടായിരിക്കുകയില്ല.
അത് താങ്കളുടെ ആത്മവിശ്വാസത്തിന്റെ അളവിനെ വർദ്ധിപ്പിക്കും. ബന്ധനങ്ങളിലാക്കുവാൻ ശ്രമിക്കുന്ന അവസരങ്ങൾ ഉണ്ടാകാമെങ്കിലും, അവയൊന്നും ബാധിക്കുകയില്ല. ശുഭപ്രതീക്ഷകളുടെ ഒരു ദിവസമായിരിക്കും.

തുലാം
മത്സരിച്ച് മുന്നേറുവാനുള്ള ത്വര ഉണ്ടാകാം. അത് പുതിയ വഴിത്തിരിവുകളിൽ താങ്കളെ കൊണ്ടെത്തിക്കും. പുരോഗമനപരവും സൗമ്യവുമായ ഒരു വശം സ്വന്തം രീതികളിൽത്തന്നെ കണ്ടെത്തും.
വാസ്തവികമായ പുരോഗതി ജീവിതവൃത്തിയിൽ ഉണ്ടാക്കിയെടുക്കാൻ അത് സഹായിക്കും. കാര്യാലയത്തിൽ അനിഷേധ്യമായ ഒരു വ്യക്തിത്വമായി നിലകൊള്ളും. എല്ലാ കാര്യങ്ങളിലും വിജയമാണ് കാണുന്നത്.

വൃശ്ചികം
ചുറ്റുപാടുമുള്ള അന്തരീക്ഷം തികച്ചും ആസ്വാദ്യകരമായിരിക്കും. എല്ലാ പ്രവർത്തന മേഖലകളിലും സമാനമായ ഭാവം ദർശിക്കുവാൻ കഴിയും. ബിസ്സിനസ് മേഖലയിൽ നിലകൊള്ളുന്നവർക്ക് വിസ്മയകരമായ സാമ്പത്തിക പുരോഗതിയാണ് കാണുന്നത്.
കാലാലയ വിദ്യാഭ്യാസ പുരോഗതിയും ഔന്നദ്ധ്യത്തിൽ നിലകൊള്ളുന്നു. നല്ല ബോധനിലവാരവും സംവേദനക്ഷമതയും കാത്തുരക്ഷിക്കപ്പെടും.

ധനു
വിശ്രമത്തിന്റേതായ ഒരു ദിവസമാണ്. യാതൊരു മനക്ലേശങ്ങളും പിരിമുറുക്കവുമില്ലാത്ത സമാധാനപരമായ ഒരു അന്തരീക്ഷമായിരിക്കും ഉണ്ടാകുക.
നിസ്സാരമായ ചില പ്രശ്‌നങ്ങൾ ഏകാഗ്രശക്തിയെ സ്വാധീനിക്കാം. എങ്കിലും അതൊന്നും കാര്യമാക്കേണ്ടതില്ല എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്. താങ്കളുടെ നർമ്മബോധവും ആശയവിനിമയ പ്രാപ്തിയും കമിതാവിനെ കൂടുതൽ ആകർഷിക്കും.

മകരം
സുഹൃത്തുക്കളുമായി കൂടിച്ചേരുവാനുള്ള അപൂർവ്വമായ ഒരു അവസരം ഇന്ന് ഉണ്ടാകാം. അതുപോലെ താങ്കളുടെ സ്‌നേഹജീവിതത്തിലും എടുത്തുപറയത്തക്ക നേട്ടങ്ങളാണ് കാണുന്നത്.
അടുത്ത കാലത്ത് ആയിരുന്നതിനേക്കാൾ കൂടുതലായി താങ്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രേമഭാജനത്തിന് ബോധ്യമുണ്ടാകും. കുടുംബത്തിന്റെ എല്ലാ സഹായവും താങ്കൾക്കുണ്ടാകും. അവരുടെ പ്രതീക്ഷകൾക്കൊത്തവണ്ണം നിലകൊള്ളുവാൻ അത് സഹായിക്കും.

കുംഭം
കഴിഞ്ഞ കാലത്ത് അവഗണിച്ചുകളഞ്ഞ ചില വിഷയങ്ങളിൽ സ്വയം അർപ്പിക്കുവാനുള്ള സാധ്യത കാണുന്നു.
തൊഴിൽ അന്വേഷണവുമായി ബന്ധപ്പെട്ട് അലയുവാനുള്ള സാധ്യതയും കാണുന്നു. ധരാളം വിഷയങ്ങളുമായി ബന്ധപ്പെടേണ്ടിവരും എന്നതിനാൽ വളരെ തിരക്കേറിയ ഒരു ദിവസമായിരിക്കും. സായാഹ്നമാകുമ്പോഴേക്കും കാര്യങ്ങൾ കുറേശ്ശ അനുകൂലമായി മാറും.

മീനം
ധാരാളം അവസരങ്ങൾ താങ്കളുടെ മാർഗ്ഗത്തിൽ നിലകൊള്ളുന്നു. ഔദ്യോഗിക മേഖലയിൽ സ്ഥാനക്കയറ്റം തുടങ്ങിയവ പ്രതീക്ഷിക്കാം.
കുടുംബത്തിലും തൊഴിലിലും ഒരുപോലെ സമയം ചിലവഴിക്കാൻ ശ്രമിക്കാം. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്രകൾ നടത്തുന്നതിനുള്ള സാധ്യതയും കാണുന്നു. എന്തുകൊണ്ടും വളരെ ശുഭകരമായ ഒരു ദിവസമായിരിക്കും.



Click it and Unblock the Notifications
