Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ദിവസഫലം (22-7-2018 - ഞായർ)
സൗഭാഗ്യങ്ങളുടെയും, സമ്പൽസമൃദ്ധിയുടെയും, അതോടൊപ്പംതന്നെ വിപരീതാനുഭവങ്ങളുടെയും മാറ്റങ്ങൾ ജ്യോതിർഗോളങ്ങളുടെ പ്രഭാവത്തിലെ വൈവിധ്യങ്ങളിലൂടെ നമ്മിൽ സമ്മാനിക്കപ്പെടുകയും, വീണ്ടും പുതിയ മാറ്റങ്ങൾക്ക് അവ വിധേയമാകുകയും ചെയ്യുന്നു. .22 -7-2018 ദിവസഫലം വായിച്ചറിയൂ.

അക്കാര്യങ്ങളിൽ മുന്നറിവുണ്ടാകാൻ ജ്യോതിഷപ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു. മാറ്റങ്ങളെ അനുകൂലമാക്കിത്തീർക്കുവാനും അങ്ങനെ സന്തോഷവും സംതൃപ്തിയും നേടിയെടുക്കുവാനും അതിലൂടെ സാധിക്കുന്നു.

മേടം
പുതിയൊരു പ്രചോദനം താങ്കളിലിപ്പോൾ പ്രപഞ്ചം ചൊരിയുകയാണ്. താങ്കളുടെ നൈപുണ്യങ്ങൾ, കഴിവുകൾ, ആത്മാർത്ഥത, വിസ്മയാവഹമായ തൊഴിൽ ധാർമ്മികത എല്ലാംതന്നെ ഇപ്പോൾ അംഗീകരിക്കപ്പെടുകയും ശ്ലാഘിക്കപ്പെടുകയും ചെയ്യും.
താങ്കളുടെ നേർക്ക് വന്നുകൊണ്ടിരിക്കുന്ന അത്ഭുതാവഹമായ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ആകെ ചെയ്യേണ്ടത് അവയെപ്പറ്റി ബോധമുണ്ടായിരിക്കുകയും, അവ എത്തിച്ചേരുമ്പോൾ പിടിച്ചെടുക്കുകയും ചെയ്യുക എന്നതാണ്. താങ്കളുടെ നല്ല കർമ്മം ഇപ്പോൾ നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, മാത്രമല്ല മനോഹരമായ ഒരു ഉന്നതിയിലാണ് താങ്കൾ നിലകൊള്ളുന്നത്. സ്വന്തം നന്മകളിൽനിന്നും പ്രയത്‌നങ്ങളിൽനിന്നും ധാരാളം പ്രയോജനങ്ങൾ ഇപ്പോൾ കൊയ്യാൻ പോകുകയാണ്.

ഇടവം
താങ്കളിലേക്ക് തള്ളിവിടപ്പെട്ട ഒരു ഉത്തരവാദിത്വത്തിനുനേർക്ക് നീരസം അനുഭവപ്പെടുകയാണ്. എല്ലാ രാത്രിയിലും താങ്കൾ പരിഭ്രമിക്കുന്നു. അത് താങ്കൾ കൈകാര്യംചെയ്യേണ്ട ഒരു കാര്യമായിരുന്നില്ല.
വാസ്തവത്തിൽ, ആരോ ആ വ്യക്തിയുടെ സ്വന്തം ഉത്തരവാദിത്വങ്ങളെ ചുരുക്കുകയാകാം. അതുകൊണ്ടായിരിക്കാം മറ്റൊരു ബാദ്ധ്യതകൂടി താങ്കളെ കടിഞ്ഞാണിട്ടത്. പക്ഷേ വിഷമിക്കേണ്ടതില്ല. മനോഹരമായും കുലീനമായും ആ ഭാരത്തെ വിശ്വസനീയമായ രീതിയിൽ പൂർത്തിയാക്കുക. നല്ല ആശ്വാസം താങ്കൾക്ക് ലഭിക്കും. മാത്രമല്ല, ആഗ്രഹിക്കുന്ന മറ്റെന്തിലേക്കെങ്കിലും അത് താങ്കളെ നയിക്കും എന്നതും സംഭാവ്യമാണ്.

മിഥുനം
മറ്റൊരു വ്യക്തിയ്ക്ക് ആവശ്യമായിരിക്കുന്ന പരിചയസമ്പത്തും വിലയേറിയ ജ്ഞാനവും താങ്കൾക്കുണ്ടാകാം. താങ്കളുടെ സഹായം തിരഞ്ഞ് ആ വ്യക്തി വരാം. എന്നാൽ സ്വന്തം കടപ്പടുകൾ കാരണമായി ആകെ വ്യാപൃതമായിരിക്കുന്നു. എങ്കിലും ആ വ്യക്തിയെ സഹായിക്കുക എന്നത് ബൗദ്ധികമായ ഒരു കാര്യമായിരിക്കും.
ചിലപ്പോൾ താങ്കൾ ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തിയായിരിക്കാം, അതുപോലെ താങ്കളോടും ആ വ്യക്തിയ്ക്ക് അങ്ങനെതന്നെ തോന്നുന്നുണ്ടായിരിക്കാം. അധികം താമസിയാതെ വളരെ പ്രധാനപ്പെട്ട എന്തോ ആ വ്യക്തിയിൽനിന്നും താങ്കൾക്ക് ലഭിക്കുവാനുണ്ട്. അതിനാൽ സഹായിക്കുന്ന കാര്യം ഇപ്പോൾ പരിഗണിച്ചാലും.

കർക്കിടകം
വ്യക്തിപരമായ സ്വന്തം സമൃദ്ധിയെ ലോകത്തിനുവേണ്ടി വാഗ്ദാനം ചെയ്യുന്നതിലൂടെ, തിരികെ സമൃദ്ധിതന്നെ ലോകം താങ്കൾക്ക് നൽകും. അതായത് താങ്കളുടെ നൈപുണ്യങ്ങളിലൂടെയും, ബുദ്ധിയിലൂടെയും, ദയാവായ്പിലൂടെയും, അങ്ങനെ വ്യക്തിപരമായ ധാരാളം കാര്യങ്ങളിലൂടെ ഏറ്റവും മെച്ചമായത് ലോകത്തിന് നൽകുന്നതിനെയാണ് അത് അർത്ഥമാക്കുന്നത്.
വിഭവങ്ങളുടെയോ, സാമ്പത്തികതയുടെയോ, അതുപോലെ മറ്റെന്തിന്റെയെങ്കിലും അഭാവത്താലോ താങ്കൾ തടയപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നതായി തോന്നുകയാണെങ്കിൽ, വ്യക്തിപരമായി നൽകുവാൻ ഉണ്ടായിരിക്കുന്നത് നൽകുക. ഗുണിതങ്ങളായി താങ്കളിലേക്ക് അത് തിരിച്ചുവരുന്നത് കാണുവാനാകും. കൊടുക്കുവാനായി താങ്കളിൽ ഇപ്പോൾ എത്രത്തോളം ഉണ്ടെന്ന കാര്യം അറിയുവാൻ കഴിയുകയില്ല.

ചിങ്ങം
പ്രത്യേകമായൊരു ശക്തിവിശേഷം ഇപ്പോൾ താങ്കളിൽ കാണുവാനാകും. അപ്രതിരോധ്യമായ ഒന്നായിരിക്കാം അത്. സ്വന്തമായി അത് അനുഭവേദ്യമാകുന്നുണ്ടായിരിക്കാം. സാമ്പത്തികമേഖലയിൽ ഇതുവരെ ഭാവന ചെയ്തിരുന്ന ചില നേട്ടങ്ങൾ അവയുടെ മാർഗ്ഗത്തിലൂടെ താങ്കളിലേക്ക് എത്തിച്ചേരുകയാണ്.
പുതിയ ധാരാളം അവസരങ്ങളും ഇപ്പോൾ താങ്കളുടെ മുന്നിൽ നിലകൊള്ളുന്നതായി കാണുവാനാകും. എന്ത് കാര്യമായാലും പ്രതീക്ഷിക്കുന്നതുതന്നെ അതിൽനിന്നും ലഭ്യമാകുന്ന തരത്തിലുള്ള ഒരു സമയമാണിത്. താങ്കളുടെ സഹായം ആവശ്യമായിരിക്കുന്ന ഏതോ വ്യക്തി ബന്ധത്തിൽ നിലകൊള്ളുന്നു. പുറമേയുള്ള നേട്ടങ്ങൾ ഒരുപക്ഷേ ആ വ്യക്തിയൽനിന്നും ആയിരിക്കാം ഉണ്ടാകുക. അതിനാൽ സഹായിക്കുവാനായി ഇപ്പോൾ ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാതിരിക്കുക.

കന്നി
രസകരമായ ഒരു ഉല്ലാസയാത്ര സമീപഭാവിയിൽ നടത്തുവാൻ താങ്കൾ ആസൂത്രണം ചെയ്യുന്നുണ്ടായിരിക്കാം. പക്ഷേ ആദ്യം കൈയിലുള്ള തൊഴിലിൽ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. അത് വളരെ ക്ലേശകരവും മുഷിപ്പുളവാക്കുന്നതുമാണെങ്കിലും, മാത്രമല്ല അതിനെ ചെയ്തുകിട്ടുന്നതിനുവേണ്ടി വളരെയധികം സമയം ചിലവഴിക്കേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടായി തോന്നുകയും ചെയ്യുകയാണെങ്കിൽ, അതിൽനിന്ന് ലഭിക്കാവുന്ന ഫലത്തെ കാണുക. ഉല്ലാസയാത്രയുമായി അതിനെ തട്ടിച്ചുനോക്കുക.
കടപ്പാടുകളെ ഇപ്പോൾ പൂർത്തിയാക്കുന്നില്ലെങ്കിൽ, പ്രതീക്ഷിക്കുന്ന സ്വതന്ത്രമായ സമയം താങ്കൾക്ക് ലഭിക്കുകയില്ല. പൂർത്തിയാക്കേണ്ട ജോലികൾ പൂർത്തിയാക്കിയാലും. അങ്ങനെയെങ്കിൽ വിചാരിക്കുന്ന ഉല്ലാസ നിമിഷങ്ങളെപ്പറ്റി സന്തോഷകരമായി ആലോചിക്കുവാനാകും.

തുലാം
കാലുകൾ തറയിൽ ഉറപ്പിച്ചുവച്ചിരിക്കുന്ന സമയം മേഘങ്ങൾക്കുമീതെ തലയുയർത്തിപ്പിടിക്കാൻ താങ്കൾക്കിന്ന് കഴിയുമെങ്കിൽ, ചിന്തിച്ചുകൊണ്ടിരിക്കുന്ന ഭ്രമാത്മകമായ ചിന്തയെ പരിലാളിക്കുവാൻ കഴിയും.
ചിലർക്ക് വിചിത്രമായി തോന്നാവുന്ന ചില അംശങ്ങൾ ആ ആശയത്തിൽ നിലകൊള്ളുകയാണെങ്കിലും, അവയെ പരിഹരിച്ച് വിജയത്തിലേക്ക് പരിഷ്‌കരിക്കുവാനാകും. പ്രായോഗികതയുടെ മെച്ചമാർന്ന സർഗ്ഗാത്മകതയും സന്തുലനവും താങ്കൾക്കുണ്ട്. പുതിയൊരു പദ്ധതിയെ ആവിഷ്‌കരിക്കുന്നതിനുവേണ്ടി അവയുടെ സംയോഗത്തെ ഉപയോഗപ്പെടുത്തുന്നത് ഏറ്റവും മുന്തിയ ഫലങ്ങളെ ഉളവാക്കും.

വൃശ്ചികം
ചാൾസ് ഡാർവിൻ പറഞ്ഞതായി ആരോപിക്കപ്പെടുന്ന ഒരു ഉദ്ധരണിപ്രകാരം, "വർഗ്ഗങ്ങളിലെ ഏറ്റവും ശക്തമായവയോ ഏറ്റവും ബൗദ്ധികമായ കഴിവുകളുള്ളവയോ അല്ല, എന്നാൽ മാറ്റത്തോട് ഏറ്റവും കൂടുതൽ ഇണങ്ങിച്ചേരുന്നവയാണ് അതിജീവിക്കുന്നത്." ഇണങ്ങിച്ചേരുക എന്ന് പറയുന്നത് ഒരുതരം വിട്ടുവീഴ്ചയാണ്.
അതായിരിക്കും താങ്കളെ അതിജീവിക്കുവാനും തഴച്ചുവളരുവാനും ഇപ്പോൾ സഹായിക്കുന്നത്. ഒന്നുംതന്നെ ഉപേക്ഷിക്കേണ്ടതില്ല, എന്നാൽ ഈ അനുഭവം സഹിക്കേണ്ടിവരുമ്പോൾ സന്തോഷമായി വർത്തിക്കുന്നതിനോട് ഇണങ്ങിച്ചേരേണ്ടതുണ്ട്. വിജയകരമായി ഇണങ്ങിച്ചേരുന്നതിന്റെ ഒരു വലിയ ഭാഗമായിരിക്കും അംഗീകരിക്കൽ.

ധനു
പ്രേരണ, ദൃഢനിശ്ചയം, പ്രചോദനം, തന്മയീഭാവം എന്നിവ ഉൾപ്പെടെ ധാരാളം ഗുണഗണങ്ങളുടെ ഒരു സുന്ദരമായ സംയോഗത്താലാണ് നേതൃത്വം രചിക്കപ്പെട്ടിരിക്കുന്നത്. ചില ആളുകൾ വിചാരിക്കുന്നത് നേതാവായിരിക്കുകയെന്നാൽ ഇച്ഛയ്‌ക്കൊത്തവണ്ണം മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നു എന്നാണ്. എന്നാൽ അങ്ങനെയല്ല.
താങ്കളെ സഹായിക്കുവാനും അനുധാവനം ചെയ്യുവാനും മറ്റുള്ളവരെ പ്രാപ്തമാക്കുന്നതാണത്. ഒരാളെ താങ്കളെപ്പോലെയാക്കുവാനുള്ള മാർഗ്ഗം കണ്ടെത്താനാകുന്നില്ലെങ്കിൽ, താങ്കളെ അനുധാവനം ചെയ്യാൻ ആ വ്യക്തി ആഗ്രഹിക്കുകയില്ല. ഏതെങ്കിലും തരത്തിൽ നേതൃത്വത്തിന്റെ ഒരു ഭാഗത്ത് താങ്കൾ അവരോധിക്കപ്പെടുകയാണെങ്കിൽ, സ്വന്തം അനുകമ്പയെ പ്രകടിപ്പിച്ച് ശക്തികാട്ടുകയും, നയിക്കുന്ന വ്യക്തികൾക്ക് ശരിയായ മാർഗ്ഗം കാണിച്ചുകൊടുക്കുകയും ചെയ്യുക.

മകരം
വൈകാരികമായ ഒരു അഗ്നിപരീക്ഷയിൽനിന്നും വിജയകരമായി മുന്നോട്ട് പോകേണ്ടതുണ്ടെങ്കിൽ, അറിയണമെന്ന് താങ്കൾക്ക് തോന്നുന്ന എന്തോ നിലകൊള്ളുന്നു. ആരെങ്കിലും വിവരങ്ങളെ താങ്കളിൽനിന്നും ചിലപ്പോൾ തടഞ്ഞുവച്ചിരിക്കുകയാകാം.
ഒരുപക്ഷേ താങ്കൾ നിഷേധത്തിലാകുകയും ചെയ്യാം. അതുമല്ലെങ്കിൽ മുഴുവൻ സത്യത്തെയും കേൾക്കുവാൻ താങ്കൾ തയ്യാറല്ലാത്തതുകൊണ്ട് താങ്കളിൽനിന്നും എന്തെങ്കിലും ആരെങ്കിലും മറച്ചുപിടിക്കുകയായിരിക്കാം. കാരണം എന്തുതന്നെയായാലും, താങ്കളിൽനിന്ന് എന്തോ ഒളിഞ്ഞ് നിലകൊള്ളുന്നു. ആരെങ്കിലും സത്യാവസ്ഥ പറയുന്നതിനുമുമ്പ്, തന്നോടുതന്നെ സത്യസന്ധതയിൽ വർത്തിക്കേണ്ടിയിരിക്കുന്നു.

കുംഭം
അടുത്ത കാലത്തായി ഒരു അന്വേഷണം കൈക്കൊണ്ടിരിക്കുന്ന നിർദ്ദേശത്തിൽ താങ്കൾക്ക് തൃപ്തിയുണ്ടായിരിക്കുകയില്ല. സ്വന്തമായുള്ള ചില നല്ല ആശയങ്ങൾ താങ്കൾക്കുണ്ട്. എന്നാൽ വ്യത്യസ്തമായ കാര്യങ്ങളെ പരിശ്രമിക്കുന്നതിനോ നിർദ്ദേശങ്ങളെ തിരഞ്ഞെടുക്കുന്നതിനോ ചുമതലയുള്ള വ്യക്തി താങ്കൾ മാത്രമല്ല. എന്നാൽ ഇവിടെ ഒരു നേതാവായിരിക്കുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
മറ്റുള്ളവരെ ബുദ്ധി ഉപദേശിക്കുകയോ നയിക്കുകയോ ചെയ്യുന്ന വ്യക്തിയായി താങ്കൾ മാറിയിരുന്നെങ്കിൽ, കാര്യങ്ങൾ ഇവിടെനിന്നും പോകുന്ന സ്ഥലങ്ങളിൽ കൂടുതൽ സ്വാധീനം താങ്കൾക്ക് ഉണ്ടാകുമായിരുന്നു. അടുത്ത ചുവടുവയ്പ് കൈക്കൊള്ളുംമുമ്പ് അതിനെക്കുറിച്ച് നന്നായി ചിന്തിക്കുക. തികച്ചും ആവശ്യമായ കാര്യമായിരിക്കാം അത്. മാത്രമല്ല അത് തികച്ചും ബലപ്പെടുത്തുന്നതും പ്രതിഫലാത്മകവും ആയിരിക്കാം.

മീനം
കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ തിളക്കമേറിയ ഒരു പ്രകാശം താങ്കളിലുണ്ട്. എന്നാൽ പലപ്പോഴും അതിനെ മറച്ചുപിടിക്കാൻ കഴിവിന്റെ പരമാവധി താങ്കൾ ശ്രമിക്കുന്നു. കാരണം തന്നിൽത്തന്നെയും സ്വന്തം നൈപുണ്യങ്ങളിലും താങ്കൾക്ക് സുരക്ഷിതത്വമില്ല.
തള്ളിക്കളയപ്പെടുകയോ പരിഹസിക്കപ്പെടുകയോ ചെയ്യപ്പെടാം എന്ന ആശങ്കയാൽ ഹൃദയത്തിലും ആത്മാവിലും കുടികൊള്ളുന്നതിനെ വെളിവാക്കാൻ താങ്കൾ ആഗ്രഹിക്കുന്നില്ല. എന്നാൽ സത്യത്തിനപ്പുറത്തേക്ക് ഒന്നിനും പോകാൻ കഴിയില്ല. താങ്കളിലെ ചില നൈപുണ്യങ്ങളെ സമ്പൂർണ്ണമാക്കുവാൻ പ്രവർത്തിക്കുക. ഇന്നുതന്നെ തുടങ്ങിയാലും. കൂടുതൽ ആത്മവിശ്വാസം അനുഭവപ്പെടുമ്പോൾ, താങ്കളിലെ വെളിച്ചത്തെ പ്രകാശിക്കാൻ അനുവദിക്കുക. പ്രധാനപ്പെട്ട ആരോ നിരീക്ഷിക്കുകയാണ്.



Click it and Unblock the Notifications











