For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (16-8-2018 - വ്യാഴം)

|

മാറ്റങ്ങൾക്ക് വിധേയമാകാതെ ഒഴിഞ്ഞുനിൽക്കുവാൻ പ്രപഞ്ചത്തിൽ ഒന്നിനും കഴിയുകയില്ല. വൈവിധ്യമാർന്ന മാറ്റങ്ങളിൽ അനുഗുണമായതും അല്ലാത്തതും വേർതിരിച്ചെടുക്കുവാനും ബൗദ്ധികമായ കാഴ്ചപ്പാടുകളിലൂടെ മെച്ചമായതിനൊപ്പം നിലകൊള്ളുവാനും ജ്യോതിഷപ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു.16-8-2018 ലെ ദിവസഫലം വായിക്കൂ,

f

അങ്ങനെ കൂടുതൽ പുരോഗതി ആർജ്ജിക്കുകയും സന്തോഷവും സംതൃപ്തിയും നേടിയെടുക്കുകയും ചെയ്യുന്നു. ഓരോ രാശിയിലും ഗ്രഹാധിപന്മാർ എന്താണ് ഇന്ന് സംഭരിച്ചിരിക്കുന്നതെന്ന് നോക്കാം.

 മേടം

മേടം

അദ്വിതീയമായ താങ്കളുടെ അവതരണപ്രാപ്തിയെ വെളിവാക്കുവാനുള്ള അവസരം കാണുന്നുണ്ട്. അത്തരം അവസരങ്ങൾ പാഴാക്കാതിരിക്കുക. താങ്കളുടെ വാഗ്മിത്വം പരക്കെ അംഗീകരിക്കപ്പെടും.

കുടുംബാംഗങ്ങൾക്ക് അഭിമാനിക്കുവാൻ കഴിയുന്ന തരത്തിലുള്ള നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് സൂചിപ്പിക്കപ്പെടുന്നത്. കുടുംബത്തിലെ മുതിർന്നവരുമായി കുറച്ച് സമയം ചിലവഴിക്കുവാനുള്ള സാധ്യതയും നിലകൊള്ളുന്നു.

 ഇടവം

ഇടവം

അരുചികരമായ ആശങ്കളും വിഷമതകളും ചിലപ്പോൾ ഉണ്ടാകാം. പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ മംഗളകരമായി നടക്കണമെന്നില്ല.

അപ്രതീക്ഷിതമായ തിരിച്ചടികളും സമാനമായ സംഭവങ്ങളും ചിലപ്പോൾ ഉണ്ടാകാം. എങ്കിലും വലിയ ബുദ്ധിമുട്ടുകളൊന്നും കൂടാതെ കഴിഞ്ഞുകൂടുവാൻ സാധിക്കും. സായാഹ്നത്തോടെ കാര്യങ്ങൾ കുറച്ച് ഭേദപ്പെടും. ക്രമേണ സ്വാഭാവികത തിരികെയെത്തും.

 മിഥുനം

മിഥുനം

പുതിയ ആവിഷ്‌കാരങ്ങളിൽ താങ്കളുടെ സർഗ്ഗാത്മകമായ കഴിവുകളും നൈപുണ്യങ്ങളും വിനിയോഗിക്കുവാനുള്ള അവസരമാണ് കാണുന്നത്. സ്‌നേഹജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംതൃപ്തിയുണ്ടാകും.

പങ്കാളിയുമായോ പ്രിയപ്പെട്ട മറ്റാരെങ്കിലുമായോ കൂടുതൽ സ്ഥായിയായ ബന്ധം ഉടലെടുക്കും. ഏതെങ്കിലും കലഹങ്ങളിൽ ഉൾപ്പെടുവാനും, അവിടെ ഒരുപക്ഷംചേർന്ന് നിലകൊള്ളുവാനും സാധ്യതയുണ്ട്.

 കർക്കിടകം

കർക്കിടകം

സ്വപ്നസമാനമായ താങ്കളുടെ ഏതെങ്കിലും പദ്ധതികളിൽ പങ്കാളിത്തത്തിലൂടെ വലിയ നേട്ടം ഉണ്ടാകുവാനുള്ള സാധ്യത കാണുന്നു. ആധികാരിക രേഖകൾ കൈകാര്യം ചെയ്യുവാൻ വേണ്ടുന്ന മംഗളകരമായ ഒരു ദിവസമായിട്ടല്ല കാണപ്പെടുന്നത്.

അതിനാൽ അത്തരം രേഖകൾ ഒപ്പുവയ്ക്കുക തുടങ്ങിയ കാര്യങ്ങളിൽ അല്പം കരുതലുണ്ടായിരിക്കുന്നത് നല്ലതാണ്. എന്തെങ്കിലും വ്യവഹാരങ്ങൾ ഉണ്ടാകുകയാണെങ്കിൽ, പൂർണ്ണമായ വിശകലനത്തിനുശേഷം തീരുമാനങ്ങൾ കൈക്കൊള്ളുന്നതായിരിക്കും ഉചിതം.

 ചിങ്ങം

ചിങ്ങം

ഒരിക്കൽ ഉണ്ടാക്കിയെടുത്ത പൂർവ്വസൗഹൃദങ്ങൾ വാസ്തവത്തിൽ പ്രയോജനകരമാണ്. ഏത് പ്രതിസന്ധിയിലും അത്തരം സുഹൃത്തുക്കൾ കൂടെയുണ്ടാകും.

കൂട്ടാളികളുമായി ഒരു പുനഃസമാഗമം താങ്കൾ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. മാത്രമല്ല താങ്കളുടെ സ്‌നേഹം പ്രകടിപ്പിക്കുവാനുള്ള ഒരു അഭിലാഷവും നിലകൊള്ളുന്നുണ്ടാകണം. നല്ല ചങ്ങാതികളുടെ കാര്യത്തിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ചിലവുകൾ വിഷയമേയല്ല എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്.

 കന്നി

കന്നി

വിജയങ്ങളും നേട്ടങ്ങളും ഇന്നത്തെ ദിവസത്തിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകളായിരിക്കും എന്നാണ് കാണുന്നത്. തൊഴിലിലുള്ള അർപ്പണ മനോഭാവവും തൊഴിൽമേഖലയിൽ വിജയം വരിക്കുന്നതിനുള്ള ദൃഢനിശ്ചയവും അംഗീകരിക്കപ്പെടും. സ്ഥാനക്കയറ്റവും, സാമ്പത്തിക മേഖലയിൽനിന്നുള്ള നേട്ടവും കാണുന്നു

 തുലാം

തുലാം

സർഗ്ഗാത്മക വൈഭവങ്ങളും അവതരണപ്രാപ്തിയും പ്രകടിപ്പിക്കുവാനുള്ള നേരിയ അഭിലാഷം ഉടലെടുക്കാം. തൊഴിലുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളും, ടെലിഫോൺ സംഭാഷണങ്ങളും വളരെ പ്രഗത്ഭമായ രീതിയിലായിരിക്കും നടത്തപ്പെടുക.

അതുപോലെ രചനാവൈഭവവും യോഗങ്ങളിലെ അവതരണ പ്രാപ്തിയും മുന്നിട്ടുനിൽക്കും. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ടിയിരിക്കുന്നു എന്ന് കാണുന്നു. സായാഹ്നത്തിൽ കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ ചിലവഴിക്കാം.

 വൃശ്ചികം

വൃശ്ചികം

ബന്ധങ്ങളെ കാണുന്ന രീതിയിൽ പുതിയ സമീപനം അനുവർത്തിക്കണമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

അനുനയപൂർവ്വമുള്ള താങ്കളുടെ ഇടപെടലുകൾ കുടുംബ ബന്ധങ്ങളിലും മറ്റ് ബന്ധങ്ങളിലും നിലകൊള്ളുന്ന സ്വരച്ചേർച്ചയില്ലായ്മകളെ പരിഹരിക്കുവാൻ സഹായിക്കും. സധൈര്യം നിലകൊള്ളുവാൻ ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു.

 ധനു

ധനു

ഇന്നത്തെ ദിവസം വളരെ മനോഹരവും ശുഭകരവുമായി കാണുന്നു. തൊഴിൽ മേഖലയിൽനിന്നും പല തരത്തിലുള്ള അംഗീകാരങ്ങളും വന്നുചേരും. സ്ഥാനക്കയറ്റം തുടങ്ങിയ പാരിതോഷികങ്ങളും ഉണ്ടാകുവാൻ സാധ്യതയുണ്ട്.

സർഗ്ഗാത്മക വൈഭവത്തിലൂടെ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകമായ പ്രശംസയ്ക്ക് പാത്രമാകും. മറ്റുള്ളവരുടെ മനോനില അറിഞ്ഞ് ഇടപെടുവാനുള്ള കഴിവ് കൂടുതൽ സുഹൃത്തുക്കളെ സമ്പാദിക്കുവാൻ സഹായിക്കും.

 മകരം

മകരം

പഴയ കാലങ്ങളെപ്പറ്റിയുള്ള സ്മരണകൾ അയവിറക്കുവാൻ സാധ്യത കാണുന്നുണ്ട്. പൂർവ്വ സൗഹൃദങ്ങളുമായി ബന്ധപ്പെടുവാനുള്ള ആഗ്രഹം താങ്കളുടെ ഗൃഹാതുരത്വം കാരണമായി പ്രകടമാകാം.

പ്രിയപ്പെട്ടവരും മറ്റ് കുംടുംബാംഗങ്ങളും താങ്കൾക്ക്‌ പകർന്നുനൽകാൻ കഴിയുന്നതിനേക്കാൾ കൂടുതൽ പ്രതീക്ഷിക്കാം. സായാഹ്നത്തിൽ പ്രിയപ്പെട്ടവരുമായി കുറച്ച് സമയം ചിലവഴിക്കുന്നത് മനക്ലേശവും പിരിമുറുക്കവും ഇല്ലായ്മചെയ്യാൻ സഹായിക്കും.

 കുംഭം

കുംഭം

നിരാശയുടേതായ ഒരു അന്തരീക്ഷമാണ് കാണുന്നത്. കുടുംബാംഗങ്ങളിൽനിന്നുള്ള പിന്തുണയൊന്നും ഉണ്ടാകുവാനുള്ള സാധ്യതയില്ല.

മനസ്വസ്ഥത നഷ്ടപ്പെടുവാനുള്ള സാധ്യതയാണ് നിലകൊള്ളുന്നത്. ചുറ്റുമുള്ളവരുടെ ഇടപെടലുകൾ പല കാര്യങ്ങളിലും ഉണ്ടാകാം. സമാധാനപരമായ അന്തരീക്ഷം സ്വയം സംജാതമാക്കി നിലകൊള്ളുകയാണ് അഭികാമ്യമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

 മീനം

മീനം

വളരെയധികം സുഹൃത്തുക്കളുണ്ടെങ്കിലും, താങ്കൾക്ക് പ്രത്യേകമായ താല്പര്യമുള്ളവർ വളരെ ചുരുക്കംപേരേ ഉണ്ടായിരിക്കുകയുള്ളൂ. അത്തരം സുഹൃത്തുക്കളുമായി ഇന്നത്തെ ദിവസം കുറച്ച് സമയം ചിലവഴിക്കുവാനുള്ള സാധ്യതയാണ് കാണുന്നത്.

സാമൂഹികമായ കൂട്ടായ്മകളും വിശ്രമവേള പ്രവർത്തനങ്ങളും താങ്കളുടെ ഇന്നത്തെ ദിവസത്തിന്റെ സുപ്രധാന ഭാഗമായിരിക്കാം.

English summary

daily-horoscope-16-08-2018

Here is the daily horoscope of the day. Read it and plan your day .
X
Desktop Bottom Promotion