Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ദിവസഫലം (14-5-2018 - തിങ്കൾ)
ജ്യേതിഷപ്രവചനങ്ങളിൽ പ്രതികൂല മാറ്റങ്ങളെ നേരത്തേ കണ്ടറിഞ്ഞ് പരിതഃസ്ഥിതികളെ അനുകൂലമാക്കുക
നാണയത്തിന്റെ രണ്ട് വശങ്ങൾപോലെ, മാറ്റങ്ങളിലും അനുകൂലമായതും പ്രതികൂലമായതും നിലകൊള്ളുന്നു. ഇന്നത്തെ ദിനം ചിലപ്പോൾ അനുകൂലമാണെങ്കിൽ, നാളത്തെ ദിനത്തിൽ അത്രത്തോളം അനുകൂലത ഉണ്ടാകണമെന്നില്ല.

ഗ്രഹാധിപന്മാർ ഏല്പിക്കുന്ന സ്വാധീനത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഓരോ രാശിയിലും നിലകൊള്ളുന്നവരിൽ വ്യത്യസ്തമായാണ് പ്രകടമാകുന്നത്. ജ്യേതിഷപ്രവചനങ്ങളിൽ പ്രതികൂലമെന്നത് മാറ്റങ്ങളെ നേരത്തേ കണ്ടറിഞ്ഞ് പരിതഃസ്ഥിതികളെ അനുകൂലമാക്കുക എന്നതാണ്. ഇന്നത്തെ ദിവസഫലമാണ് ചുവടെ നൽകിയിരിക്കുന്നത്. വളരെ വലിയ ഏറ്റക്കുറച്ചിലുകളില്ലാതെയാണ് ഇന്നത്തെ ദിവസം കടന്നുപോകുന്നത്.

മേടം
താങ്കളുടേതായ ലോകത്തിൽ പ്രക്ഷുബ്ധമായി എന്തുതന്നെ ഉണ്ടാകുകയാണെങ്കിലും, വളരെ പ്രശാന്തമായി നിലകൊള്ളുകയാണെങ്കിൽ സമാധാനത്തിന്റെയും ശാന്തിയുടെയും നിയന്ത്രണം തീർച്ചയായും താങ്കളുടെ കൈകളിൽത്തന്നെ ആയിരിക്കും. പലപ്പോഴും ഇതൊരു വെല്ലുവിളിയായിരിക്കാം. കാരണം താങ്കളുടെ വികാരോജ്ജ്വലമായ വ്യക്തിത്വം വിഷയങ്ങളെ ഇളക്കിമറിക്കാൻ താങ്കളെ പ്രേരിപ്പിക്കാറുണ്ട്.
എന്തായാലും ഇന്ന് വളരെ കോമളമായ ഒരു ഭാവം ഉൾക്കൊള്ളുക. മാത്രമല്ല മറ്റുള്ളവരെയും അങ്ങനെതന്നെ ആയിരിക്കുവാൻ സഹായിക്കുക. ഇങ്ങനെ പാലിക്കപ്പെടാൻ എത്രത്തോളം താങ്കൾ ശ്രമിക്കുന്നുവോ, അത്രത്തോളംതന്നെ അത് ലളിതമായിത്തീരും. താങ്കളുടെ ജീവിതത്തിൽ താങ്കൾക്കുമാത്രമേ സമാധാനം കൈവരിക്കുവാൻ കഴിയുകയുള്ളൂ.

ഇടവം
ജീവിതം കൈവിട്ടുപോകുന്നതായി ഒരു തോന്നൽ താങ്കൾക്ക് ഉണ്ടാകാം. എന്ത് ചെയ്യുന്നു എന്നതിന്റെയും, എവിടെ പോകുന്നു എന്നതിന്റെയും ചുമതല താങ്കൾക്കല്ലായെന്ന് ചിലപ്പോൾ തോന്നുന്നുണ്ടായിരിക്കാം. അവസരങ്ങൾ എടുക്കുന്നതും തീരുമാനങ്ങൾ എടുക്കുന്നതും താങ്കൾതന്നെയാണ്. അതിന്റെയെല്ലാം ചുമതല താങ്കൾക്കുതന്നെയാണ്. താങ്കൾക്ക് എന്ത് വേണമെന്ന് മറ്റുള്ള ആളുകൾ ആഗ്രഹിക്കുന്നതിനെയോ, അതുമല്ലെങ്കിൽ താങ്കളിൽനിന്ന് എന്ത് വേണമെന്ന് ആഗ്രഹിക്കുന്നു എന്നതിനെയോ അടിസ്ഥാനമാക്കിയാണ് അത്തരം അവസരങ്ങളെയും തീരുമാനങ്ങളെയും താങ്കൾ കൈക്കൊള്ളുന്നത്. അതിനാൽ താങ്കളാണ് നിയന്ത്രിക്കുന്നത്. പക്ഷേ താങ്കൾ അതിനെ തിരിച്ചറിയുന്നില്ല. കടിഞ്ഞാൺ കൈയിലെടുത്തുകൊണ്ട് ഉദ്ദേശിക്കുന്ന ദിശയിലേക്ക് പ്രയാണമാരംഭിക്കാൻ സമയമായി. മുന്നോട്ടുപോയാലും.

മിഥുനം
താങ്കളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും ഒരു പരസ്യത്തിന്റെ ആവശ്യമില്ല. ആവശ്യമായ സ്വകാര്യതയെ നൽകുവാൻവേണ്ടും താങ്കളിലെ ഊർജ്ജം വളരെ ശക്തമാണ്. താങ്കളിൽനിന്നും എന്തോ പ്രകടിപ്പിക്കപ്പെടേണ്ടതുണ്ട്. എന്നാൽ അതിന്റെ സ്വകാര്യതയിൽ തെല്ല് സന്ദേഹം താങ്കൾക്ക് ഉണ്ടായിരിക്കുന്നു. പങ്കിടുവാനുള്ളത് വ്യക്തമായും ആത്മവിശ്വാസത്തോടുംകൂടി പങ്കിടുക. പ്രകടനങ്ങളിൽ താങ്കൾ പരിപാലിക്കുന്ന വിവേകം താങ്കളുടെ സ്വകാര്യതയെ നിലനിറുത്തും. ഗ്രഹാധിപന്മാർ ഇന്ന് ചൊരിയുന്ന ഊർജ്ജം താങ്കളുടെ ഉദ്യമത്തിൽ വളരെയധികം പ്രയോജനകരമായി മാറും.

കർക്കിടകം
നിശിതമായ രീതിയിൽ എന്തോ ഒരു സന്ദേശം താങ്കൾ മറ്റാരിൽനിന്നോ നേടുവാനായി ശ്രമിക്കുകയാണ്. വളരെയധികം താഴ്മയും എളിമയും ഉണ്ടെന്നിരിക്കിലും സുതാര്യതയുണ്ടെന്ന് താങ്കൾ കരുതുന്നു. എന്തായാലും ആ വ്യക്തിക്ക് താങ്കൾ എന്താണ് പറയുവാൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടെന്ന് താങ്കൾക്ക് കരുതാം. ആ സന്ദേശം വളരെ പ്രധാനമാണെങ്കിൽ, അത് സുതാര്യമാണെന്ന് താങ്കൾക്ക് തീർച്ചയാക്കാം. വളരെയധികം സൂചനകൾ ഉണ്ടെങ്കിലും ചില ആളുകൾ ഒന്നും അറിയാത്തവരായി നിലകൊള്ളാറുണ്ട്. കാര്യങ്ങളെ വളരെ വ്യക്തമായി താങ്കൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് തീർച്ചപ്പെടുക.

ചിങ്ങം
ആളുകൾ പലപ്പോഴും അവരുടെ പ്രശ്‌നങ്ങൾക്ക് സഹായം ലഭിക്കുവാനായി താങ്കളെ സമീപിക്കാറുണ്ട്. ഒരു രക്ഷാപ്രവർത്തനത്തിന്റെ ആവശ്യകതയിൽ വളരെ ഝടുതിയിൽ താങ്കൾ എത്തിച്ചേരും എന്നതുകൊണ്ടല്ല ആളുകൾ ഇങ്ങനെ സമീപിക്കുന്നത്. എന്നാൽ ഗ്രഹാധിപന്മാർ താങ്കളിൽ സന്നിവേശിപ്പിച്ചിരിക്കുന്ന ആ നേതൃഭാവമാണ് അതിന്റെ കാരണം.
അത് താങ്കൾക്ക് ആത്മവിശ്വാസം നൽകുന്നു. വളരെ സങ്കീർണ്ണമായ ഒരു പ്രശ്‌നവുമായി താങ്കളെ ആരെങ്കിലും സമീപിക്കാം. സഹായിക്കാനാകുമെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ, അതുമല്ലെങ്കിൽ താങ്കൾക്ക് എന്തെങ്കിലും ഹാനിയുണ്ടാകാതെ താങ്കൾക്കത് ചെയ്യുവാനാകും എന്ന് തോന്നുന്നുവെങ്കിൽ, അത് ചെയ്യുവാൻ തുനിഞ്ഞുകൊള്ളൂ. അസുഖകരമായത് എന്തെങ്കിലും അതിൽ കാണുകയാണെങ്കിൽ, അതിനെ മോശമായി കാണുവാൻ ശ്രമിക്കാതിരിക്കുക.

കന്നി
ദൈനംദിനമുള്ള തങ്ങളുടെ സാമ്പത്തികത, ബന്ധങ്ങൾ, മറ്റ് ചില പ്രത്യേക കാര്യങ്ങൾ എന്നിവയുടെ അവസ്ഥകളെപ്പറ്റി പല ആളുകളും വളരെയധികം ആശങ്കപ്പെടാറുണ്ട്. ഓരോ ദിവസത്തിന്റെയും സവിശേഷതകളെ പരിശോധിക്കുവാൻ അത്തരം ഉത്കണ്ഠകളെയും ആശങ്കകളെയും വിട്ടുകൊടുക്കുകയാണെങ്കിൽ, അത് വലിയൊരു പിശകായിത്തീരും. താങ്കളിന്ന് വിഷമങ്ങളാൽ കലുഷിതമാക്കപ്പെടാം. മാത്രമല്ല ചില പ്രത്യേക കാര്യങ്ങളെ കൂടുതൽ സുരക്ഷിതമാക്കി മനഃക്ലേശം കുറയ്ക്കുവാനും താങ്കൾ ശ്രമിക്കാം. പക്ഷേ, എല്ലാം വളരെ നന്നായി പര്യവസാനിക്കും എന്ന ഒരു വിശ്വാസം താങ്കൾക്ക് ഉണ്ടാകേണ്ടതുണ്ട്. ആ രീതിയിലുള്ള ചിന്താധാരയിൽ എത്രത്തോളം ഊർജ്ജം വിനിയോഗിക്കുന്നുവോ, അത്രത്തോളം വേഗത്തിൽ താങ്കൾ ആഗ്രഹിക്കുന്ന സന്തോഷം താങ്കളിൽ എത്തിച്ചേരും.

തുലാം
അടുത്ത കാലത്തായി വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം താങ്കൾ കൈക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇന്നത്തെ ദിവസം വളരെയധികം കുഴപ്പങ്ങൾ നിറഞ്ഞതായി താങ്കൾക്ക് അനുഭവപ്പെടാം. സഹപ്രവർത്തകരുടെ അലസമായ ഇടപെടലുകൾ താങ്കൾക്ക് അലോസരമായി അനുഭവപ്പെടാം. വളരെയധികം കാര്യങ്ങൾ പഠിക്കുവാനും, അവയിൽനിന്ന് പുതിയ കാര്യങ്ങളെ ഉൾക്കൊള്ളുവാനുമുള്ള ത്വര താങ്കൾക്കുണ്ട്. ആ കഴിവുകളെ അടിസ്ഥാനമാക്കി ഇപ്പോൾ ഉരുത്തിരിഞ്ഞിരിക്കുന്ന സാഹചര്യത്തെ വളരെ ലാഘവത്തിൽ കൈകാര്യം ചെയ്യുവാനാകും. കൈക്കൊണ്ടിരിക്കുന്ന തീരുമാനം വളരെ ശരിയാണ്. അതിന്റെ മെച്ചമായ പൂർത്തീകരണം താങ്കൾക്ക് കാണുവാനാകും.

വൃശ്ചികം
ഒരു പ്രത്യേക പരിതഃസ്ഥിതിയെക്കുറിച്ച് താങ്കൾ വിശകലനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഓരോ സമയത്തും ഓരോ തരത്തിലുള്ള ഉത്തരങ്ങളാണ് താങ്കൾക്ക് ലഭിക്കുന്നത്. അത് വളരെ നിരാശാജനകമാണ്. അതിനുവേണ്ടി താങ്കൾക്ക് മറ്റാരിൽനിന്നെങ്കിലും സഹായം ആവശ്യപ്പെടുവാനാകും. ഒരുപക്ഷേ എന്തെങ്കിലും സമ്മാനം താങ്കൾക്ക് ആരിൽനിന്നെങ്കിലും ലഭിക്കാൻ പോകുകയാണ്. അത് ചിലപ്പോൾ വളരെ വലിയ ഒന്നായിരിക്കാം. അതിനാൽ ഇപ്പോഴുണ്ടായിരിക്കുന്ന നിരാശയിലും സന്ദേഹത്തിലും താങ്കൾക്ക് ആശ്വാസമാണ് ഉണ്ടാകുവാൻ പോകുന്നത്. നേട്ടങ്ങൾ കോട്ടങ്ങളെ മറികടക്കും.

ധനു
വളരെ വിഷാദാത്മകമായ ഒരു ഭാവത്തെ മറ്റുള്ളവരിൽനിന്നും മറയ്ക്കുവാൻ താങ്കൾ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭാവം മുഖത്ത് പ്രകടമാകുന്നില്ലേ എന്നൊരു സന്ദേഹം താങ്കൾക്ക് ഉണ്ടാകാം. അതുകൊണ്ട് എന്തെങ്കിലും ചോദ്യങ്ങൾ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുമോ എന്ന ആശങ്കയും താങ്കൾക്കുണ്ട്. ഫോണിനെ ഓഫാക്കിവച്ചുകൊണ്ട് മനസ്സ് ശാന്തമാകുന്നതുവരെ ഒന്ന് വിശ്രമിക്കുക.
എങ്കിലും സ്വയം ഒളിച്ചിരിക്കുന്ന സമയത്ത് ഏതെങ്കിലും സുഹൃത്തിൽനിന്നും ആശ്വാസം ആരായുന്നത് നന്നായിരിക്കും. അതുമല്ലെങ്കിൽ ബാഹ്യലോകത്തിന്റെ മാറിയ ഒരു ചിത്രം ദർശിക്കുവാൻവേണ്ടി കുറച്ചകലെ മാറിയിരിക്കാം. താങ്കൾക്കുവേണ്ടുന്ന ആശ്വാസം പകർന്നുനൽകാൻ അതിനും കഴിയും.

മകരം
താങ്കളുടെ മുന്നിൽ ആരോ തികച്ചും ശാന്തമായും ഉൾവലിയപ്പെട്ടതായും കാണപ്പെടുന്നുണ്ട്. ആ വ്യക്തി താങ്കളെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി കാണപ്പെടുന്നു. ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ, മറുപടിയായി ചുരുങ്ങിയ ഒറ്റവാക്കുത്തരങ്ങളാണ് ലഭിക്കുന്നതും. താങ്കൾ ക്ഷണങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ, അവയെല്ലാം നിരസിക്കപ്പെടുന്നു.
ആ വ്യക്തിയ്ക്ക് താങ്കളിൽ താല്പര്യമില്ലെന്ന് താങ്കൾ നിഗമനത്തിലെത്താം. പക്ഷേ, പൂർണ്ണമായും വ്യത്യസ്തമായ ഒരു കാരണമായിരിക്കും ആ വ്യക്തിയുടെ പെരുമാറ്റത്തിന്റെ പിന്നിലുള്ളത്. എത്രത്തോളം മതിപ്പുളവാക്കാൻ കഴിവുള്ള വ്യക്തിയാണ് താങ്കളെന്ന കാര്യം താങ്കൾ വിസ്മരിക്കുന്നു. താങ്കളുടെ നേട്ടങ്ങൾ ചിലപ്പോൾ മറ്റുള്ളവരെ ഭയാശങ്കകൾക്ക് വിധേയരാക്കുന്നു. അതായിരിക്കാം കാരണം. വളരെ ചങ്ങാത്തത്തോടെയുള്ള കുറച്ച് തമാശകൾക്കും പ്രോത്സാഹനങ്ങൾക്കും ആ അന്തരീക്ഷത്തെ മാറ്റുവാനാകും.

കുംഭം
ഉദ്ദേശിക്കുന്ന വ്യക്തിയോട് സന്തോഷമില്ലാത്തതുപോലെ താങ്കൾക്ക് അനുഭവപ്പെടുന്നു. അത്തരം ഒരു നിഗമനത്തിലെത്തുവാനല്ല താങ്കൾ ആഗ്രഹിച്ചിരുന്നത്. അങ്ങനെ ചിന്തിക്കുമ്പോൾ താങ്കൾക്കത് തികച്ചും അസൗകര്യമായി തോന്നുന്നു. വസ്തുതകളെ താങ്കൾക്ക് മാറ്റുവാനാകുകയില്ല. എന്നാൽ ആ വ്യക്തിയുമായുള്ള ഇടപെടലുകളിൽ താങ്കൾക്ക് മാറ്റങ്ങളുണ്ടാക്കാം. ഒരു ദിശയിൽ മാത്രമാണ് താങ്കൾ പോകുവാൻ ആഗ്രഹിക്കുന്നതെങ്കിൽ, അടുത്ത കാലത്തായി താങ്കൾ നേടിയെടുത്ത വിവരങ്ങൾ മൊത്തത്തിൽ താങ്കളെ മറ്റൊരു ദിശയിലേക്കാണ് നയിക്കുന്നത്. അത് നല്ലൊരു കാര്യമാണ്. കാരണം, പ്രതീക്ഷിച്ചതിനേക്കാളും വ്യത്യസ്തമായൊരു മാർഗ്ഗമാണ് അതെങ്കിലും, വിജയത്തിന്റെ മാർഗ്ഗത്തിൽ താങ്കൾ എത്തിച്ചേരും.

മീനം
പ്രകൃതംകൊണ്ട് പങ്കിടുകയും കരുതുകയും ചെയ്യുന്ന വ്യക്തിയാണ് താങ്കൾ. വിഷമം അനുഭവിക്കുന്ന വ്യക്തികളെ സഹായിക്കുവാൻ മുന്നിട്ടിറങ്ങുവാൻ താങ്കൾക്ക് വളരെയധികം താല്പര്യമാണ്. അത് ചിലപ്പോൾ കുഴപ്പമാകുകയും ചെയ്യാം. ചിലപ്പോൾ താങ്കൾ വേണ്ടതിലധികം നൽകുന്നു. അങ്ങനെ കുഴപ്പംപിടിച്ച പരിതഃസ്ഥിതികളിൽ ചെന്നുചാടുന്നു. എവിടെയാണ് അതിർവരമ്പിടേണ്ടതെന്ന് ഇനിയും തീരുമാനിക്കേണ്ടിയിരിക്കുന്നു. ആരെയെങ്കിലും സഹായിക്കാൻ പോകുമ്പോൾ അതിരുകടക്കുന്നത് ഇരുവരെയും മോശപ്പെട്ട അവസ്ഥയിൽ കൊണ്ടെത്തിക്കാം. അതിനാൽ വിവേകപൂർവ്വം കാര്യങ്ങളെ കൈകാര്യം ചെയ്യുവാൻ ശ്രമിക്കുക.



Click it and Unblock the Notifications
