Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ദിവസഫലം (13-8-2018 - തിങ്കൾ)
വിവിധ മാറ്റങ്ങൾക്ക് വിധേയരായി ഓരോ ദിവസവും നാം കടന്നുപോകുന്നു. ജീവിതത്തിൽ അവ ഏല്പിക്കുന്ന സ്വാധീനങ്ങൾ അനുകൂലതകളോ പ്രതികൂലതകളോ ആകാം. ബൗദ്ധികമായ കാഴ്ചപ്പാടിലൂടെ പ്രതികൂലമാറ്റങ്ങളെ പ്രയോജനകരമാക്കുവാൻ നമുക്ക് കഴിയുന്നു.13-08-2018 ലെ ദിവസഫലം വായിക്കൂ

സന്തോഷവും സമാധാനവും അങ്ങനെ കൈവരിക്കപ്പെടുന്നു. ഓരോ രാശികളെക്കുറിച്ചും ഗ്രഹാധിപന്മാർക്ക് ഇന്ന് എന്താണ് പറയുവാനുള്ളതെന്ന് നോക്കാം.

മേടം
പ്രിയപ്പെട്ടവരുടെമേൽ താങ്കളിന്ന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. നല്ല ആവേശം അനുഭവപ്പെടുമെങ്കിലും തൊഴിലിനോടുള്ള പ്രതിബദ്ധതയിൽ ഇടർച്ചയുണ്ടാകാം. മേലധികാരികൾക്ക് താങ്കളോട് ഈർഷ്യ തോന്നുകയാണെങ്കിൽ അത്ഭുതപ്പെടാനില്ല. കാല്പനിക കാര്യങ്ങളെ അനുധാവനം ചെയ്യാൻ അനുയോജ്യമായ ഒരു ദിവസമെന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്.

ഇടവം
എല്ലാ മേഖലകളിലുമുള്ള തൊഴിൽ പ്രവീണർക്ക് തികച്ചും അനുകൂലമായ ഒരു ദിവസമാണിന്ന്. ഭരണസാരഥ്യം വഹിക്കുന്നവർക്ക് ഇന്നത്തെ ദിവസം വളരെ സവിശേഷമായിരിക്കും എന്നതിന് പുറമെ സായാഹ്നത്തോടടുക്കുമ്പോൾ മുഖ്യ കാര്യക്കാർക്കെല്ലാം സാമ്പത്തിക സൗഭാഗ്യം നേടുവാൻ കഴിയുകയും ചെയ്യും.
മറ്റെന്തെങ്കിലും തരത്തിലുള്ള തൊഴിലുമായി ബന്ധപ്പെട്ട വ്യക്തിയാണ് താങ്കളെങ്കിൽ, അവിടെ മികച്ചുനിൽക്കുകയും മൊത്തത്തിലുള്ള ഉത്കൃഷ്ടതയ്ക്ക് ശ്രദ്ധിക്കപ്പെടുകയും ചെയ്യും. ബിസ്സിനസുകളുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് പുതിയ പങ്കാളിത്തങ്ങൾ വന്നുചേരും എന്ന് മാത്രമല്ല പുതിയ സംയുക്ത സംരംഭങ്ങളിൽ ഇടപെടുവാൻ സാധിക്കും. പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുവാൻ അനുയോജ്യമായ ഒരു ശുഭദിനമാണിത്.

മിഥുനം
വളരെ സജീവവും തിരക്കേറിയതുമായ ഒരു ദിവസമാണ് താങ്കളെ കാത്തിരിക്കുന്നത്. ചിലപ്പോൾ മുഷിപ്പിന്റേതായ ചില അനുഭവങ്ങളും ഒപ്പം ഉണ്ടാകാം. അത്തരം സന്ദർഭങ്ങളെ ഒഴിവാക്കുന്നതിനുള്ള നിരവധി മാർഗ്ഗങ്ങൾ മുന്നിൽത്തന്നെയുണ്ട്.
താങ്കളുടെ സർഗ്ഗാത്മകമായ കഴിവുകളെ വിനിയോഗിച്ചാലും. വേണമെങ്കിൽ ഒരല്പം ഇടവേള കൈക്കൊള്ളുകയും പ്രീതികരമായ കാര്യങ്ങൾ ചെയ്യുകയുമാകാം. മൊത്തത്തിൽ വളരെ അനുകൂലമായ ഒരു അന്തരീക്ഷമാണ് നിലകൊള്ളുന്നത്.

കർക്കിടകം
സംയുക്ത സംരംഭങ്ങളിൽ ഇടപെടുവാനുള്ള ധാരാളം സാധ്യതകൾ കാണുന്നു. പരിശോധനകൾ, അന്വേഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുമായി ബന്ധപ്പെടാം. സുഹൃത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചുള്ള തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള സാധ്യതയും കാണുന്നു.
അതിനാൽ നല്ല സുഹൃത്തുക്കളെ മാത്രം ഇന്ന് തിരഞ്ഞെടുക്കുക. അത്തരത്തിലുള്ള നല്ല സുഹൃത്തുക്കളുടെ ഒരു വൃത്തത്തിൽ താങ്കളിന്ന് നിലകൊള്ളും.

ചിങ്ങം
ഇന്നത്തെ താങ്കളുടെ തീരുമാനങ്ങൾ ശരിയായിരിക്കുക മാത്രമല്ല, അവ തികച്ചും ഗുണകരവും അനുയോജ്യവുമായിരിക്കും.
ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽ മേഖലയിൽ കാര്യങ്ങൾ സാധാരണപോലെതന്നെ നടന്നുപോകും. എങ്കിലും, തൊഴിലിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വ്യക്തിജീവിതത്തിൽ നേരിയ ചില വാദപ്രതിവാദങ്ങൾ ഉടലെടുക്കാം. അത്തരം സന്ദർഭങ്ങൾ ഗൗരവഭാവം ആർജ്ജിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

കന്നി
വിമുഖതയിൽനിന്നും ഉണർന്നെണീൽക്കുക. തുടർന്ന് സ്‌നേഹത്തിന്റേതായ ഭാവത്തിൽ ചുറ്റുപാടുകളെ വീക്ഷിച്ചാലും. ആത്മവിശ്വാസം കൈക്കൊള്ളുക. പക്ഷേ അമിതമായ ആത്മവിശ്വാസം പാടില്ല.
അത് സ്വാഭാവിക ഗതിയിൽനിന്ന് വിഭിന്നമായി മറ്റൊരു മാർഗ്ഗത്തിലേക്ക് നയിക്കാം. മറ്റുള്ളവരെ ശ്രദ്ധിക്കുന്നതും, അവരുടെ ഭാവപ്രകടനങ്ങളെ സ്വാംശീകരിക്കുന്നതും, വ്യത്യസ്തമായ രീതികളിൽ കാര്യങ്ങളെ വീക്ഷിക്കുന്നതും താങ്കൾക്കും താങ്കളുടെ പ്രിയപ്പെട്ടവർക്കും ചില നന്മകൾ പകർന്നുനൽകാം. ക്രമേണ സാമൂഹികമായ താങ്കളുടെ പ്രതിച്ഛായ വർദ്ധിക്കുന്നതും മറ്റുള്ളവരുടെ ക്ഷേമത്തിൽ യോജിച്ചുപ്രവർത്തിക്കുന്നതും കാണുവാനാകും.

തുലാം
ബിസ്സിനസ് ആവശ്യത്തിനുവേണ്ടിയോ ഉല്ലാസത്തിനുവേണ്ടിയോ യാത്രകൾ ചെയ്യുവാൻ സാധ്യതയുണ്ടെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു. തൊഴിലിന്റെ കാര്യത്തിൽ, വളരെയധികം തിരക്കുള്ള ഒരു ദിവസമായിരിക്കും. അതിനാൽ കുടുംബ കാര്യങ്ങളിൽ അല്പം ശ്രദ്ധക്കുറവ് അനുഭവപ്പെടാം.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വിജയം ദർശിക്കുവാനാകും. വിവിധ കാര്യങ്ങളിൽ എടുത്തുപറയത്തക്ക സാമർത്ഥ്യം താങ്കൾക്കുണ്ട്. പ്രശ്‌നങ്ങളിൽനിന്നും ഒഴിഞ്ഞുമാറി വിജയത്തിന്റെ പാതയിൽത്തന്നെ നിലകൊള്ളുവാൻ അവ സഹായിക്കും. എന്തുകൊണ്ടും ഇന്നത്തെ ദിവസം തികച്ചും ശുഭകരമാണ്.

വൃശ്ചികം
താങ്കളുടെ പ്രവർത്തികൾക്ക് ഇന്ന് ചുക്കാൻ പിടിക്കുന്നത് സ്വന്തം സഹജവാസനകളായിരിക്കും. മനക്ലേശത്തിന്റെ ഘട്ടങ്ങളിൽനിന്ന് ഇടവേള കണ്ടെത്തുകയും, ഉല്ലാസത്തോടും ആവേശത്തോടും തൊഴിലിനെ കൈകാര്യം ചെയ്യുകയും വേണം.
ജന്മവാസനകളെ പിന്തുടർന്ന് നിലകൊള്ളുകയും, ജോലിഭാരം കൂടുമ്പോൾ സംഗീതം തുടങ്ങിയവ ആസ്വദിച്ച് അതിൽനിന്നും മനസ്സിനെ മുക്തമാക്കുകയും വേണം. സായാഹ്നത്തോടുകൂടി കാര്യങ്ങൾ ശരിയാകും എന്ന ചിന്തയ്ക്ക് പകരം, കാര്യങ്ങൾ യഥാർത്ഥമായും ഗുണകരമായി മാറും.

ധനു
തിരക്കുപിടിച്ച ജോലികളായിരിക്കാം ഇന്ന് ഉണ്ടാകുക. തൊഴിൽ സ്ഥലങ്ങളിൽ താങ്കളുടെ സാന്നിദ്ധ്യവും അഭിപ്രായങ്ങളും വളരെയധികം ആവശ്യമായിവരും. ഓഹരി വിപണികളുമായി ബന്ധപ്പെട്ട ആളുകൾക്ക് സന്തോഷകരമാംവിധം ലാഭമായിരിക്കും ഇന്ന് ഉണ്ടാകുക.
മദ്ധ്യാഹ്നത്തോടുകൂടി കാര്യങ്ങൾ വളരെ ശോഭനീയമായി മാറും. സായാഹ്നത്തിൽ വിപുലമായ നേട്ടങ്ങളായിരിക്കും എല്ലാ മേഖലകളിൽനിന്നും ലഭിക്കുക.

മകരം
ആരോഗ്യമാണ് സമ്പത്ത് എന്ന ആപ്തവാക്യത്തിൽ താങ്കൾ അതിയായി വിശ്വസിക്കുന്നു. ഇതുവെരയും വളരെ നല്ല ആരോഗ്യപരിപാലനമാണ് അനുവർത്തിച്ചുപോന്നത്. എന്തായാലും അതിന് വലിയ കോട്ടമൊന്നും സംഭവിക്കുവാനില്ല.
ഇപ്പോഴുള്ള പദ്ധതികളുടെ വിജയകരമായ പൂർത്തീകരണം അല്പം അകന്നാണ് കാണപ്പെടുന്നത്. എങ്കിലും അവയെല്ലാം വിജയകരമായി പൂർത്തിയാക്കപ്പെടും. സമയത്തിന് ജോലികൾ പൂർത്തിയാകുന്നില്ല എന്ന കാര്യത്തിൽ മേലധികാരികളുടെ അസഹിഷ്ണുത ഉണ്ടാകാം. ചെറിയ ചില സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയും ഇല്ലാതില്ല.

കുംഭം
താങ്കളിന്ന് യഥാർത്ഥമായ ആനന്ദത്തിൽ ആറാടാം. ലാളിത്യം താങ്കളുടെ പുതിയ അവതാരമായി മാറിയിരിക്കുന്നു. സ്വാഭാവികമായും സുഹൃത്തുക്കളും പരിചയക്കാരുമൊക്കെ അന്ധാളിക്കപ്പെടാം. പരമാത്മാവുമായി സംവദിക്കാൻ ഒരുപക്ഷേ ആഗ്രഹിക്കാം.
മാത്രമല്ല ഏതെങ്കിലും അമ്പലത്തിൽ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുകയുമാകാം. ഗ്രഹാധിപന്മാർ അനുകൂലത അതിൽ കാണുന്നു എന്ന് മാത്രമല്ല മതിയായ സമാധാനം ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുന്നതായും കാണുന്നു.



Click it and Unblock the Notifications











