For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (12-6-2018 - ചൊവ്വ)

|

അനന്തമായ ഈ പ്രപഞ്ചത്തിൽ ഓരോന്നും ഓരോ നിമിഷത്തിലും കൈക്കൊള്ളുന്ന സ്ഥാനമാനങ്ങൾ കേവലം ആപേക്ഷികം മാത്രമാണ്. എങ്കിലും ഓരോ സ്ഥാനവും നിശ്ചിതമായ, എന്നാൽ മാറിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുന്നു.

jn

സർവ്വ ചരാചരങ്ങൾക്കും ബാധകമായ ഈ മാറ്റങ്ങളെ സമയത്തിന്റെ ഓരോ പടവുകളിലും കണ്ടെത്തുകയാണ് ജ്യോതിഷ പ്രവചനങ്ങൾ ചെയ്യുന്നത്. അവയെ മുൻകൂട്ടി അറിയുവാൻ ശ്രമിക്കുന്നത് മനസ്സിനും ശരീരത്തിനും ആശ്വാസവും ആനന്ദവുമാണ്.

മേടം

മേടം

ഇപ്പോഴുള്ള ഒരു ഉദ്യമത്തിൽ ആരോ നിർബന്ധിക്കാൻ ശ്രമിക്കുകയാണ്. അല്ലെങ്കിൽ താങ്കളുടെ അതിലെ അവസരങ്ങളെ നിയന്ത്രിക്കുവാൻ ശ്രമിക്കുകയാണ്. ആ വ്യക്തിയ്ക്ക് ഏതെങ്കിലും രീതിയിൽ ചില അധികാരമുണ്ടായിരിക്കാം.

എന്നാൽ താങ്കൾക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ ശക്തി താങ്കൾക്കുണ്ട്. സ്വന്തം ശക്തിയെ അംഗീകരിക്കുന്നില്ല എന്നതാണ് ആകെയുള്ള ഒരു കുറവ്. ഒരു നിലപാട് ആ വ്യക്തിയ്ക്ക് എതിരായി കൈക്കൊള്ളുകയാണെങ്കിൽ, പിന്നെ കൂടുതൽ നിർബന്ധിക്കപ്പെടുകയില്ല. മാത്രമല്ല സ്വന്തം മാർഗ്ഗത്തിന്റെ ഉത്തരവാദിത്വത്തിൽ തിരികെ വരുകയും, അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെല്ലാം ആവിയായിപ്പോകുകയും ചെയ്യും.

 ഇടവം

ഇടവം

വെളിവാക്കാൻ ഇഷ്ടപ്പെടാത്ത എന്തോ ഹൃദയത്തിലുണ്ട്. വിവരങ്ങളെ കൂടുതലായി വെളിവാക്കിയിരുന്നെങ്കിൽ, താങ്കൾ കരുതലില്ലാത്ത വ്യക്തിയാകുമായിരുന്നു. എങ്കിലും അടുത്ത കാലത്തായി ഉദ്ധേശിച്ചതിനേക്കാൾ കൂടുതൽ വെളിവാക്കിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

പറഞ്ഞുപോയ കാര്യങ്ങളെ മനസ്സിലിട്ട് ഇപ്പോൾ ഉരുവിടുകയാണ്. വിഡ്ഢിയാക്കപ്പെട്ടുപോയി എന്നൊരു ചമ്മൽ അനുഭവപ്പെടുന്നുണ്ട്. പറഞ്ഞതൊക്കെ ആത്മാർത്ഥമായിട്ടാണെങ്കിൽ, സ്വയം വെളിവാക്കുകയാണ് ചെയ്തത്. അതിൽ ലജ്ജിക്കേണ്ട യാതൊരു ആവശ്യവുമില്ല.

 മിഥുനം

മിഥുനം

ആന്തരികമായ ഒരു ഉണർവ്വ് ഇന്ന് അനുഭവപ്പെടാം. മറ്റുള്ള ആളുകളുടെ മാനസ്സ തരംഗങ്ങളിലേക്ക് താങ്കളുടെ അവബോധം തിരിയുന്നതായി കാണപ്പെടുന്നു. അവരുടെ ചിന്തകളെ വ്യക്തമായി വായിക്കുവാൻ കഴിയുകയില്ല. എന്നാൽ അവർക്ക് എന്താണ് തോന്നുന്നതെന്ന് വളരെ ലാഘവത്തിൽ സംവേദിക്കുവാൻ താങ്കൾക്ക് കഴിയും.

എങ്കിലും, എല്ലാം പൂർണ്ണമായി മനസ്സിലായി എന്ന് കരുതുവാൻ കഴിയില്ല. കാരണം ചില വികാരവിചാരങ്ങളെയും കുറിവാക്കുകളെയും ഏറ്റെടുക്കുവാൻ താങ്കൾക്കാകും. മനുഷ്യർ അത്രത്തോളം സങ്കീർണ്ണരാണ്. സുഹൃത്തിൽനിന്നോ പ്രിയപ്പെട്ട ഒരാളിൽനിന്നോ എന്തെങ്കിലും മനോഭാവം ഇന്ന് ഉണ്ടാകുകയാണെങ്കിൽ, അതിനെ വ്യക്തമാക്കുവാൻ ശ്രമിക്കുക. ചിലപ്പോൾ കാര്യങ്ങൾ തോന്നുന്നപോലെ ആയിരിക്കുകയില്ല.

 കർക്കിടകം

കർക്കിടകം

വിഷമിച്ചും ഉത്കണ്ഠപ്പെട്ടും നിലകൊള്ളുമ്പോൾ ആരുമായെങ്കിലും ആശയവിനിമയം നടത്തുന്നത് അത്ര എളുപ്പമായിരിക്കില്ല. ആരോടോ എന്തോ വളരെ വ്യക്തമായി പകർന്നുനൽകുവാനായി നിലകൊള്ളുന്നു. മാത്രമല്ല അങ്ങനെ ചെയ്യുന്നതിനായി പരിമിതമായ സമയമേ ഉണ്ടാകുകയും ചെയ്യുന്നുള്ളൂ.

ഇപ്പോൾ അനുഭവപ്പെടുന്ന സമ്മർദ്ദം താങ്കളുടെ ചിന്തകളെ ആവരണം ചെയ്തുകളയുകയും പറയുവാനുള്ളത് ഉച്ചരിക്കുവാനുള്ള കഴിവിനെ തടയുകയും ചെയ്യുന്നു. എന്താണ് നേടാനുള്ളതെന്ന് ചിന്തിക്കുക. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, കാര്യങ്ങൾ മംഗളകരമായി കലാശിക്കുകയാണെങ്കിൽ ഉണ്ടാകാവുന്ന അത്ഭുതകരമായ ഫലങ്ങളെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക. ശ്രദ്ധ കേന്ദ്രീകരിക്കുവാനും അർത്ഥവത്തായി സംസാരിക്കുവാനും അത് സഹായിക്കും.

ചിങ്ങം

ചിങ്ങം

ജീവിതത്തിലെ ആരോ വീണ്ടും നിരാശപ്പെടുത്തിയോ? മനഃപൂർവ്വമല്ലെങ്കിലും അത് ഇപ്പോഴും നിരാശപ്പെടുത്തുന്നു എന്ന് മാത്രമല്ല താങ്കളെ ദേഷ്യംപിടിപ്പിക്കുകയും ചെയ്യുന്നു. ആ വ്യക്തി കൂടുതലായി അറിയണമെന്നും എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റി കൂടുതൽ ബോധമുണ്ടായിരിക്കണം എന്നും താങ്കൾക്ക് തോന്നുന്നു.

താങ്കളെ സംബന്ധിച്ച്, ഗൗരവമായി കൈകാര്യം ചെയ്യുന്ന ഒരു ഉത്തരവാദിത്തമാണത്. ദേഷ്യത്തിലാണ് എല്ലാറ്റിനെയും കാണുന്നതെങ്കിൽ, ഒന്നിന്റെയും അടിയിൽ എത്തുവാൻ കഴിയില്ല. അല്ലെങ്കിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ കഴിയില്ല. മനസ്സിനെ ശാന്തമാക്കിക്കൊണ്ട് അതിനെക്കുറിച്ച് സംസാരിക്കുകയും, താങ്കൾ വിഷമിക്കുകയാണെന്ന് ആ വ്യക്തിയെ ബോധ്യപ്പെടുത്തുകയും ചെയ്യുക. കൂടുതൽ മെച്ചമായ സ്വാധീനം അതിനുണ്ടാകും.

 കന്നി

കന്നി

താങ്കൾ കരുതൽ നൽകുന്ന ആരുടെയോ വൈകാരികജീവിതം ശാന്തമായ ജലാശയംപോലെ വളരെ ആഴത്തിലുള്ളതാണ്. താങ്കൾക്കത് സംവേദിക്കാൻ കഴിയും. എങ്കിലും ആ വ്യക്തിയെ താങ്കൾക്ക് അറിയാമെന്ന് തോന്നുന്നില്ല.

ആ വ്യക്തിയെപ്പറ്റി അറിയുവാനായി എന്തെങ്കിലും ഉണ്ടെങ്കിൽ, അതിലേക്ക് അടിവച്ചുപോകുന്നത് ബൗദ്ധികമായിട്ടായിരിക്കണം. കാരണം സ്വന്തമായുള്ള ചില കാര്യങ്ങൾ ആ വ്യക്തി വെളിവാക്കുവാൻ തയ്യാറാണെന്ന് കാണപ്പെടുന്നില്ല. വളരെ ചിന്താക്കുഴപ്പമുണ്ടാക്കുന്നതുപോലെ ആ വ്യക്തി കാണപ്പെടുകയാണെങ്കിൽ, കൂടുതൽ അറിയുന്നതിനുവേണ്ടി സമയം ചിലവഴിക്കുക. ക്രമേണ താങ്കൾക്ക് അറിയുവാനുള്ളത് കണ്ടെത്തുവാൻ ക

 തുലാം

തുലാം

ഒരു പദ്ധതിയെ തീർപ്പുകല്പിക്കുന്നതിനുവേണ്ടി ആവശ്യമായ പ്രതികരണമോ വിവരങ്ങളോ ആരോ താങ്കൾക്ക് നൽകുന്നില്ല. കുറച്ച് സമയമായി അതിനുവേണ്ടി താങ്കൾ നിർബന്ധിക്കുകയാണെങ്കിലും, ആ വ്യക്തി പലപ്പോഴായി അതിനെ മാറ്റിവയ്ക്കുകയാണ്.

നിർബന്ധം കാണിക്കുന്നതിൽ കാര്യമില്ല. പ്രത്യക്ഷമായും അത് ഇതുവരെ പ്രവർത്തിച്ചില്ല. മിക്കവാറും പ്രവർത്തിക്കുവാനുള്ള സാദ്ധ്യതയുമില്ല. സമ്മർദ്ദത്തിന്റേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ താങ്കളുടെ ശ്രദ്ധയെ വീണ്ടും അതിലേക്ക് കേന്ദ്രീകരിക്കുക. താങ്കൾക്ക് വേണ്ടത് ലഭ്യമാകും.

 വൃശ്ചികം

വൃശ്ചികം

പ്രത്യാശയെക്കാൾ കൂടുതലായി ആശങ്കയെ ഒരു പരിതഃസ്ഥിതിയിൽ ചെലുത്തുകയാണെങ്കിൽ, സ്വയം പൂർത്തീകരിക്കപ്പെടുന്ന ഒരു പ്രവചനം ഭൗതീകമായിമാറാം. അങ്ങനെയല്ല താങ്കളിൽ കാണപ്പെടുന്നതെങ്കിലും ഇപ്പോൾ താങ്കൾ അങ്ങനെ ചെയ്യുകയായിരിക്കാം.

കാര്യക്ഷമമായി ആസൂത്രണം ചെയ്യുകയാണെങ്കിലും, കഠിനമായി പ്രയത്‌നിക്കുകയാണെങ്കിലും, പ്രതീക്ഷിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നെങ്കിലും, അങ്ങനെ ചെയ്യുമ്പോൾ വളരെ മോശമായ ഒരു അന്തരീക്ഷത്തെ താങ്കൾ വിഭാവന ചെയ്യുകകൂടിയാണ്. ആശങ്കകളുടെ മോശമായ അന്തരീക്ഷത്തെ വിട്ടുകളയുക. മാത്രമല്ല വിഷമങ്ങളുണ്ടാക്കുന്ന ഏതൊരു ചിന്തകളെയും മനസ്സിൽ പ്രവേശിക്കുന്ന സമയത്തുതന്നെ ഒഴിവാക്കുക. അങ്ങനെയെങ്കിൽ കാര്യങ്ങൾ യഥാസ്ഥാനത്ത് അവരോധിക്കപ്പെടുന്നതായി കാണുവാനാകും.

 ധനു

ധനു

തുല്യമായി പങ്കിടപ്പെട്ടിരിക്കുന്ന ഒരു ലക്ഷ്യത്തിലേക്ക് ഒരു സംഘം ആളുകൾ ഉൾപ്പെട്ടിരിക്കുന്ന ഏതോ പ്രയത്‌നത്തിലോ തൊഴിലിലോ ശക്തിയുടെ ഒരു അസംതുലനം ഇപ്പോൾ ഉണ്ടായിരിക്കാം. വളരെ ലാഘവത്തിൽ താങ്കൾക്കിത് സംവേദിക്കാൻ കഴിയും. കാരണം അത്തരം വിഷയങ്ങളിൽ താങ്കൾ വളരെ പ്രാഗത്ഭ്യമുള്ള വ്യക്തിയാണ്. ദൗർഭാഗ്യവശാൽ, താങ്കൾക്ക് കാണുവാനാകുന്നത് എല്ലാവർക്കും കാണുവാനാകില്ലെങ്കിലും,

ഈ സമയത്ത് അതിനെപ്പറ്റി പറയുവാൻ ശ്രമിക്കുന്നത്, താങ്കൾക്ക് വലിയ നന്മയൊന്നും നൽകുകയില്ല. മാത്രമല്ല താങ്കളുടെ സംഘത്തിനുള്ളിൽ പിരിമുറുക്കം സൃഷ്ടിക്കുവാൻ അതിന് കഴിഞ്ഞെന്നുവരാം. അതിനെപ്പറ്റി സംസാരിക്കുന്നതിൽനിന്നും മാറിനിൽക്കുക. സ്വാഭാവികമായിത്തന്നെ ആ പരിതഃസ്ഥിതി വെളിവാകുവാൻ വിടുക. സ്വയംതന്നെ അത് ശരിയാകും.

 മകരം

മകരം

കേവലം ചിത്രകല, കാവ്യരചന തുടങ്ങിയവയിൽ മാത്രമായി ഒതുങ്ങി നിലകൊള്ളുന്നതല്ല സർഗ്ഗാത്മകത. ഏതൊരു പരിതഃസ്ഥിതിയിലും സർഗ്ഗാത്മകതയെ പ്രയോഗിക്കാം. പക്ഷേ പലപ്പോഴും ചില കാര്യങ്ങളെ അങ്ങനെതന്നെ ചെയ്യുന്നത് അതിന് ആവശ്യമാണ്. താങ്കൾ വളരെയധികം സർഗ്ഗാത്മകതയുള്ള വ്യക്തിയാണ്.

എന്നാൽ പലപ്പോഴും സർഗ്ഗാത്മകത അങ്ങനെതന്നെ പോകട്ടെ എന്ന് ചിന്തിക്കുന്നത് താങ്കൾക്ക് കുഴപ്പങ്ങളുണ്ടാക്കുന്നു. ഒരു പ്രശ്‌നത്തിന് ഇപ്പോൾ പരിഹാരം കാണേണ്ടതായിട്ടുണ്ട്. എന്നാൽ പഴയ രീതിയിൽ കാര്യങ്ങളെ ചെയ്യുകയാണെങ്കിൽ, താങ്കൾ അടഞ്ഞുപോകാം. സർഗ്ഗാത്മകതയെ പ്രയോഗിക്കുക. അങ്ങനെ പഴയ നിയന്ത്രണങ്ങളിൽനിന്നും സ്വയം മുക്തമാകുക. അതിന്റെ ഫലങ്ങൾ വിസ്മയിപ്പിക്കുന്നതായിരിക്കും.

 കുംഭം

കുംഭം

തീവ്രവും, ശക്തവും, ആഴത്തിൽ ചിന്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താങ്കൾ. എന്നാൽ എങ്ങനെ അനുഭവപ്പെടുന്നു എന്നുള്ളത് പലപ്പോഴും ആരുമായും പങ്കിടാറില്ല. സൗമ്യതയുടെ ഒരു ആവരണം പരിപാലിക്കുവാനായി ഏകാന്തമായ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് ഇതിന്റെ സാരം. പലപ്പോഴും അത് പ്രായോഗികമാണെങ്കിലും, എല്ലായ്‌പ്പോഴും അങ്ങനെ പ്രവർത്തിക്കണമെന്നില്ല.

താങ്കളിപ്പോൾ അത്തരത്തിലുള്ള ഒരു പരിതഃസ്ഥിതിയിലായിരിക്കാം. എന്നാൽ താങ്കളുടെ പാരമ്പര്യ രീതിയെ മാറ്റിവച്ചുകൊണ്ട് കരുതൽ നൽകുകയും, ആശ്വാസവും പ്രതികരണവും നൽകുവാൻ കഴിയുകയും ചെയ്യുന്ന ഒരാളോട് സംസാരിക്കുവാൻ വിമുഖതയിലായിരിക്കാം. എന്തായാലും അതിന് ശ്രമിക്കുക. ഉടനടിയുള്ള ആശ്വാസം ലഭ്യമാകും.

 മീനം

മീനം

താങ്കളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് സാമ്പത്തികതയിലോ, ജോലിയിലോ, മറ്റെന്തിലെങ്കിലുമോ ഒരു ഭയം നിലകൊള്ളുന്നു. താങ്കൾ ഭയക്കുന്നതിനെ മറ്റുള്ളവരുമായി പങ്കിടുന്നത് വളരെ വിഷമമാണ്. എന്നാൽ അതിനെ മനസ്സിനുള്ളിൽ നിലനിറുത്തുന്നത് കൂടുൽ ആശങ്കപ്പെടുവാൻ ഇടംകൊടുക്കുകയാണ് ചെയ്യുന്നത്.

ആശങ്കപ്പെടുന്നതിനെ പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത്, യാഥാർത്ഥ്യവുമായി ഭയത്തിന് യാതൊരു ബന്ധവുമില്ല എന്ന് വെളിവാക്കുവാൻ ചിലപ്പോൾ സഹായിക്കും. വിശ്വസിക്കുവാൻ കഴിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ, എങ്ങനെ തോന്നുന്നു എന്ന് വിശദീകരിക്കുക. താങ്കളുടെ വിഷമസന്ധിയെ വ്യക്തവും, തിളക്കമാർന്നതുമായ കാഴ്ചപ്പാടിലേക്ക് മാറ്റുന്ന തരത്തിലുള്ള പ്രതികരണം ലഭിക്കാം.

English summary

daily-horoscope 12-6-2018

Know your daily fortune according to your zodiac sign , plan your day
X
Desktop Bottom Promotion