Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഏതാണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യരാശികള്‍; ദിവസഫലം
ഓരോ വ്യക്തിയുടെയും ജീവിതം ആരംഭിക്കുന്നത് ജനനത്തിലൂടെ ആണ് . നമ്മൾ ജനിച്ച ദിവസവുമായി പിന്നീടുള്ള നമ്മളുടെ ജീവിതത്തിനു നല്ല ബന്ധമുണ്ട്.

നക്ഷത്രങ്ങളും രാശികളുമാണ് അത് നിശ്ചയിക്കുന്നത്. നിങ്ങൾ ജനിച്ച ദിവസത്തിനനുസരിച്ചു ഈ ദിവസം എങ്ങനെ എന്നറിയാൻ ദിവസഫലം വായിക്കൂ. ഇന്നത്തെ ദിവസഫലം നിങ്ങളില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്നറിയാം

മേടം
ഇന്നത്തെ ദിവസം നിങ്ങൾ ഒരു കാര്യത്തിൽ മാത്രം പ്രത്യേക ശ്രദ്ധ ചെലുത്തും. ജോലി സംബന്ധമായി ഏറ്റെടുക്കുന്ന പ്രൊജക്റ്റ് പെട്ടെന്ന് ചെയ്തു തീർക്കാൻ സാധിക്കും . ഇന്ന് നിങ്ങൾ കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. പ്രത്യേകിച്ചും നിങ്ങളിൽ നിന്നും ശ്രദ്ധ ആവശ്യമായിട്ടുള്ള കുഞ്ഞിന്. നിങ്ങളുടെ പരിചരണവും കരുതലും നിങ്ങൾ കരുത്ത്തിലും അപ്പുറം ഗുണം ചെയ്യും

ഇടവം
കൂടെ ഉള്ളവരുടെ സങ്കടങ്ങൾ നിങ്ങളെ അലട്ടിയേക്കാം .അവരുടെ സങ്കടം മാറ്റേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം ആണെന്ന് കരുതരുത്. അവരുടെ സങ്കടങ്ങൾ അവരുടെ കർമ്മ ഫലമായേക്കാം , നിങ്ങളുടേതല്ല. ഇന്ന് നിങ്ങൾ അല്പം ഉത്കണ്ഠാകുലനാകാം. മറ്റുള്ളവരുടെ സങ്കടങ്ങൾ നിങ്ങളുടെ ജീവിതത്തെ ബാധിക്കാതെ ശ്രദ്ധിക്കേണ്ടതാണ് .

മിഥുനം
കഴിഞ്ഞ കാലത്തേ മറക്കാനും ഭാവിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സമയമായി. നിങ്ങളുടെ പുതിയ ജീവിതത്തിൽ ഒരു പുതിയ വ്യക്തി നിങ്ങളെ സഹായിച്ചേക്കാം. അടുത്ത സുഹൃത്തുക്കളുമായും ബന്ധുക്കളുമായുള്ള ബന്ധം പുതുക്കുക. , സാധാരണയുള്ളതിലുമധികം സമയം ഫോണിൽ ചിലവഴിച്ചേക്കാം. നിങ്ങളുടെ ഭാവി നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആത്മവിശ്വാസത്തോടു കൂടി മുന്നോട്ടു പോവൂ

കർക്കിടകം
വീട്ടിലെ കാര്യങ്ങൾ നിങ്ങൾ ഏറ്റെടുത്തു ചെയ്യേണ്ടതാണ് .ജോലി നിങ്ങൾ എത്രത്തോളം പ്രാധാന്യത്തോടെ ആണ് കാണുന്നത് അത് പോലെ വീട്ടു കാര്യങ്ങളും ചെയ്യേണ്ടതാണ്. കുടുംബവുമായി ചിലവിടാൻ സമയം കണ്ടത്തേണ്ടതാണ് . ചെടികളും പൂക്കളും വീട്ടിൽ വളർത്തുന്നത് മനസിന് സന്തോഷം നൽകും .പ്രതീക്ഷിക്കാത്ത ചിലവുകൾ ഉണ്ടായേക്കാം

ചിങ്ങം
ദിവസം ആരംഭിക്കുമ്പോൾ നിങ്ങൾക്കു മോശമായി തോന്നിയേക്കാം , എന്നാൽ ഉച്ച കഴിഞ്ഞാൽ കാര്യങ്ങൾ അനുകൂലമാകും . ചില മോശം അനുഭവങ്ങൾ നിങ്ങളെ സങ്കടപെടുത്തിയേക്കാം . ജോലി ചെയ്യാനുള്ള കംപ്യൂട്ടറിനു എന്തെങ്കിലും തകരാറുകൾ സംഭവിച്ചേക്കാം . വിഷമിക്കേണ്ടതില്ല , നിങ്ങൾക്കു വിശ്രമിക്കാനാകും ഇങ്ങനെ ഒരു അവസരം

കന്നി
ഇന്നു നിങ്ങൾക്കു ഒരുപാടു വ്യക്‌തിപരമായ സാമ്പത്തിക പ്രശ്നങ്ങളും . ഇന്നു നിങ്ങൾക്കു ഒരുപാട് പണം ചിലവാകാൻ ഇടയുണ്ട്. പണം ചിലവാക്കിയത് ഓർത്തു വിഷമിക്കേണ്ടതില്ല. ഇന്നു നിങ്ങൾ കുറച്ചു പണം ചിലവാക്കിയതിനെ കുറിച്ച് വിഷമിക്കേണ്ട , നിങ്ങൾക്കു ഇത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടാകുന്നതാണ് . നിങ്ങളുമായി അടുത്തിടപഴകുന്നവരെ കുറിച്ച് നന്നായി മനസ്സിലാക്കേണ്ടതാണ് . നിങ്ങൾ നല്ലതെന്നു കരുതുന്നവർ അങ്ങനെ ആകണമെന്നില്ല .

തുലാം
ജീവിതത്തിൽ ഇന്നു നിങ്ങളെ തേടി ഉയർച്ചകൾ വന്നേക്കാം . പെട്ടെന്ന് കടന്നു വരുന്ന ഭാഗ്യത്തിൽ മതി മറന്നു പോകരുത്. ചിലപ്പോൾ അത് താല്കാലികമായേക്കാം . എന്തിനും ഒരുങ്ങി നിൽക്കുക. ഒരു വീഴ്ച കടന്നു വന്നാൽ നിങ്ങൾ തളർന്നു പോകാൻ പാടില്ല .

വൃശ്ചികം
നിങ്ങളുടെ ജോലിയുടെ കാര്യങ്ങളിൽ വലിയ മാറ്റം വരൻ സാധ്യത കാണുന്നു.ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാനും, അതിന്റെ പേരിൽ പ്രശംസകൾ ലഭിക്കാനും ഇടയുണ്ട്. ഒരു ബോണസ് അല്ലെങ്കിൽ പ്രമോഷൻ പ്രതീക്ഷിക്കാം . . സാങ്കേതികവിദ്യയ്ക്കും പുതിയ വിവരങ്ങളെ പെട്ടെന്ന് ഉൾക്കൊള്ളാനുള്ള ശേഷിക്കും നിങ്ങൾ ഒരു പുതിയ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപെടും

ധനു
ഈ രാശിക്കാർക്ക് യാത്ര പോകുവാൻ പറ്റിയ സമയമാണ് . സാഹസിക യാത്രകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപെടുന്ന ഇവർ അതിനായുള്ള മുന്നൊരുക്കങ്ങൾ നടത്തും . ജീവിതത്തിലേക്ക് പുതിയ ആളുകൾ കടന്നു വരാനും അവർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരുകയും ചെയ്യാൻ സാധ്യത ഉണ്ട് .

മകരം
ഭാഗ്യം നിങ്ങൾക്കരികിൽ ഉണ്ട്. അത് ഏതു രീതിയിലും കടന്നു വരം . ജോലി, വിദ്യാഭ്യാസം , പണം, അങ്ങനെ എന്തും .നിങ്ങൾ ഭാഗ്യശാലിയാണ്, നിങ്ങൾ കൂടുതൽ വിജയത്തിലേക്കുള്ള പടിയിലാണ് .

കുംഭം
നിങ്ങളുടെ ജീവിതത്തിലേക്ക് മാറ്റങ്ങൾ കടന്നു വരൻ തുടങ്ങുകയാണ് . നിങ്ങൾക്കു ഒരു ദൂര യാത്രയ്ക്ക് അവസരമുണ്ടായേക്കാം . ഈ കാരണത്താൽ നിങ്ങൾക്കു പുതിയ ബന്ധങ്ങൾ ഉണ്ടാകും . പുതിയ സുഹൃത്തുക്കൾ നിങ്ങൾക്കു വഴികാട്ടികളാകും . ചുറ്റും വരാൻ പോകുന്ന ആള്കുകൾ നല്ലവരാണ് .

മീനം
ഇന്നു പ്രണയത്തിനായുള്ള ദിവസമാണ് . ഈ രാശിക്കാർക്ക് ഇന്നു ഏറ്റവും അടുത്തുള്ള ബന്ധങ്ങളുമായുള്ള ഇടപഴകൽ ആകും കൂടുതൽ . പ്രണയത്തിനൊപ്പം സമയം ചിലവഴിക്കുകയും സന്തോഷത്തോടു കൂടി ഈ ദിവസം അവസാനിക്കുകയും ചെയ്യും



Click it and Unblock the Notifications