For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

10-09-2018 ദിവസഫലം

By Seethu
|

ഇന്നത്തെ ദിവസം നിങ്ങളുടെ ഓഫീസിലെ കാര്യങ്ങൾ സുഗമമായിരിക്കുമോ ? അറിയാം നമുക്ക് ദിവസഫലത്തിലൂടെ. സഹപ്രവർത്തകരുമായി നിങ്ങൾക്ക് ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങൾ നേരത്തെ അറിഞ്ഞു മുൻകരുതൽ എടുക്കാം.10-09-2018 ലെ ദിവസഫലം

ഇന്നത്തെ ദിവസം നിങ്ങൾക്ക് നല്ലതാണോ ചീത്തയാണോ എന്ന് നോക്കാം.

മേടം

മേടം

കാല്പനികമായ ഉദ്യമങ്ങളിൽ നിങ്ങൾക്ക് ഇന്ന് തുടർച്ചയായി സന്തോഷം ലഭിക്കുവാൻ സാധ്യതയുണ്ട്. നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവരുമായും ദിവസം മുഴുവൻ ചെലവഴിക്കാൻ ഇടയാകും.

നിങ്ങളുടെ മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങളിൽ നിന്നും നിങ്ങൾക്ക് ചിലപ്പോൾ മാറിനിൽക്കേണ്ടിവരും. ഒരു പക്ഷെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഇത് മനസിലായിക്കൊള്ളണം എന്നില്ല , അവർ കരുതും നിങ്ങൾ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്ന്.

ഇടവം

ഇടവം

നിങ്ങളുടെ സര്‍ഗ്ഗവൈഭവം പ്രകടിപ്പിക്കാൻ ഉതകുന്ന ഒരു ദിവസമായിരിക്കും ഇന്ന്.

നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഭാവനാത്മകമായിരിക്കും .നിങ്ങളുടെ കഴിവുകൾ നന്നായി അംഗീകരിക്കപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യും.

മിഥുനം

മിഥുനം

നിങ്ങളുടെ ജോലിയിൽ നിങ്ങളുടെ സഹപ്രവർത്തകരും മേലധികാരികളും നിങ്ങളെ അഭിനന്ദിക്കും.

അവർ അവരുടെ സഹായവും പിന്തുണയും നിങ്ങൾക്ക് വാഗ്ദാനം ചെയ്യും. ഇന്ന് തന്നെ നിങ്ങൾ വിദേശത്തേക്ക് പോയി പഠിക്കാനുള്ള തയ്യാറെടുപ്പുകൾ ആസൂത്രണം ചെയ്യും.

 കർക്കിടകം

കർക്കിടകം

മറ്റ് ആളുകളുമായുള്ള നിങ്ങളുടെ ഇടപെടലുകൾ ഇന്ന് വികാരത്തിൽ ചാലിച്ചതായിരിക്കും. നിങ്ങളുടെ ഉത്കണ്ഠകൾ മറ്റുള്ളവർ കണക്കിലെടുക്കും, ഇത് നിങ്ങൾക്ക് സന്തോഷം നൽകും.

ദിവസത്തിന്റെ രണ്ടാം പകുതിയിൽ ഗാർഹികകാര്യങ്ങൾ നടത്തുന്നതിൽ നിങ്ങൾ ശ്രദ്ധ ചെലുത്തും. വൈകുന്നേരം ആകുമ്പോളേക്കും കുടുംബത്തോടൊപ്പം പുറത്തുപോകാനും ഇടയാകും.

 ചിങ്ങം

ചിങ്ങം

ഇന്ന്, നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വീണ്ടും തെളിയിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുടെ ഉദ്ദേശ്യങ്ങളെ നിങ്ങൾ സംശയിക്കും, നിങ്ങളുടെ പ്രിയപ്പെട്ടവർ നൽകുന്ന ആ സ്നേഹവും വിശ്വാസവും തിരികെ നൽകാൻ സമയമായി എന്ന് മനസിലാക്കുക.

കന്നി

കന്നി

നിങ്ങൾക്ക് ഊർജ്ജവും ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്‌. , ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് മികവ് പുലർത്താനാകും. എന്നിരുന്നാലും മറ്റുള്ളവർ നിങ്ങളുടെ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നതിൽ പരാജയപ്പെടുന്നതിൽ നിങ്ങൾക്ക് വിഷമം ഉണ്ടാകും.

. നിങ്ങൾ ഇന്ന് എടുക്കുന്ന എല്ലാ കാര്യങ്ങളിലും സാമ്പത്തിക വീക്ഷണം പരിഗണിക്കും.

തുലാം

തുലാം

ഇന്നത്തെ ദിവസം പ്രകാശപരവും പ്രതിഫലദായകവും, ചിന്താശീലവുമുള്ളവയായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. അന്ത്യവിധിദിനം ഒരുപാട് അകലെ ആണെന്ന് ഓർക്കുക.

.ഗ്രഹ ചലനങ്ങൾ സൂചിപ്പിക്കുന്നത് ഓരോ പുതിയ ദിവസവും മികച്ച ദിവസങ്ങൾ ആയിരിക്കുമെന്നാണ്.

 വൃശ്ചികം

വൃശ്ചികം

പ്രശ്നങ്ങൾക്കും അതിനുതകുന്ന ഒരു പരിഹാരം ഉണ്ടാകും എന്ന് മനസിലാക്കുക. ഓരോ കാര്യത്തോടും വസ്തുതാപരമായി സമീപിച്ചാൽ നിങ്ങൾക്ക് അത് മനസ്സിലാകും. നല്ലൊരു കാര്യമാണിതെന്ന് നിങ്ങൾ അറിയാമല്ലോ.

ഈ ഒരു ശീലം നിങ്ങളെ പൊതുജനശ്രദ്ധയിൽ കൊണ്ട് വരും. ദിവസത്തിന്റെ രണ്ടാം പകുതിയിൽ നിങ്ങളുടെ ഉൾക്കാഴ്ച വര്ധിപ്പിക്കുന്നതരത്തിൽഉള്ള കാര്യങ്ങൾ സംജാതമാകും.

 ധനു

ധനു

നിങ്ങൾ ഇന്ന് ദയയും വികാരവും പ്രകാശിപ്പിക്കാൻ ഇടയുണ്ട്. ജോലിയിൽ ഉണ്ടാകുന്ന വിഷമതകളിൽ നിന്ന് നിങ്ങൾ അകന്നുനില്ക്കാൻ ശ്രമിക്കുക.

ഇന്നു നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ നിങ്ങളുടെ ഹൃദയം തുറക്കുക. നിങ്ങളുടെ സാമൂഹിക വൈദഗ്ധ്യം ചില സാമൂഹിക പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് സഹായിക്കും.

മകരം

മകരം

നിങ്ങളുടെ ബാഹ്യരൂപം മെച്ചപ്പെടുന്നതിൽ ഈ ദിവസം നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. ഇതിലൂടെ നിങ്ങളുടെ സാമൂഹിക അന്തസ്സ്‌ കൂടി വളരും.

മുഖസ്തുതി കേൾക്കാൻ തയ്യാറായിരിക്കുക.

കുംഭം

കുംഭം

നിങ്ങളുടെ ശക്തമായ ആത്മവിശ്വാസത്തോടെയുള്ള കഴിവുകൾ ബന്ധങ്ങളിലെ വിള്ളലുകൾ പരിഹരിക്കാൻ ഇടയാക്കുന്നു.

കൂടാതെ നിങ്ങളുടെ ഇഷ്‌ടപ്പെടുന്നയാളുമായുള്ള തെറ്റിദ്ധാരണകൾ അകറ്റാനും സാധിക്കും.

മീനം

മീനം

ജോലിയിൽ, നിങ്ങളുടെ സഹപ്രവർത്തകരുടെ പിന്തുണ പരസ്പര ലക്ഷ്യങ്ങൾ നേടുന്നതിനായി സഹായിക്കും.

എന്നാൽ അതേ സമയം, നിങ്ങളുടെ എതിരാളികളിൽ നിന്ന് ജാഗ്രത പുലർത്താൻ ശ്രദ്ധിക്കുക.

Read more about: insync life zodiac sign
English summary

Daily horoscope 10-09-2018

Know about your day through daily horoscope
Story first published: Monday, September 10, 2018, 7:10 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more