For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (3-9-2018 - തിങ്കൾ)

|

എല്ലാ മേഖലകളിലും വ്യത്യസ്തമായ ധാരാളം വൈവിധ്യങ്ങൾ ഓരോ നിമിഷത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ജ്യോതിഷപ്രവചനങ്ങളുടെ സഹായത്താൽ അവയെക്കുറിച്ചുള്ള മുന്നറിവ് നേടുവാൻ നമുക്ക് കഴിയുന്നു.3-09-2018ലെ ദിവസഫലം വായിക്കൂ.

j

മാനസ്സികവും, ശാരീരികവും, സാമൂഹികവും, സാമ്പത്തികവും .എല്ലാ കാര്യങ്ങളിലും വേണ്ടുന്ന മാറ്റങ്ങൾ സ്വയം കൈക്കൊള്ളുവാനും അങ്ങനെ സന്തോഷവും സംതൃപ്തിയും നേടിയെടുക്കുവാനും നമുക്ക് കഴിയുന്നു. ഓരോ രാശിയിലും ഇന്ന് എന്തൊക്കെ മാറ്റങ്ങളാണ് നിലകൊള്ളുന്നതെന്ന് നോക്കാം.

 മേടം

മേടം

വളരെ ശുഭകരമായ ഒരു ദിവസമായി കാണുന്നു. തൊഴിൽപരവും സാമൂഹികവുമായ തിരക്കുകൾക്കുശേഷം കുടുംബത്തോടൊപ്പം ചിലവഴിക്കുവാൻ ധാരാളം സമയം വീണുകിട്ടാം. അവരുടെ സന്തോഷത്തിനുവേണ്ടി പല കാര്യങ്ങളും ചെയ്യാം.

സൽക്കാരവേളകൾ ഉണ്ടാകാം. ഉല്ലാസയാത്രകൾ നടത്തുന്നതിനും കുടുംബാംഗങ്ങൾക്കുവേണ്ടി ഇഷ്ടസാധനങ്ങൾ വാങ്ങുന്നതിനും പണം ചിലവഴിക്കാം. ആഡംഭരംകൊണ്ട്‌ ജീവിതത്തിന് പകിട്ടേകുന്ന ഒരു ദിവസമാണ്. എല്ലാ സൗകര്യങ്ങളും പരമാവധി വിനിയോഗിക്കുവാൻ ഗ്രഹാധിപന്മാർ ഉദ്‌ഘോഷിക്കുന്നു.

 ഇടവം

ഇടവം

ബന്ധപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ കണിശമായ ചിട്ട പരിപാലിച്ചുപോകുക എന്നത് സവിശേഷതയാണ്. അത്തരത്തിലുള്ള താങ്കളുടെ സ്വഭാവമാഹാത്മ്യം ഇന്ന് ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യും.

തൊഴിൽമേഖലയിലും മറ്റ് ഔദ്യോഗിക കാര്യങ്ങളിലും മേലധികാരികളുടെയും സഹപ്രവർത്തകരുടെയും പ്രശംസയ്ക്ക് പാത്രമാകും. സർഗ്ഗാത്മക കഴിവുകൾ വെളിവാക്കുവാൻ കഴിയുന്ന തരത്തിലുള്ള തൊഴിലുകളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നവർക്ക് അംഗീകാരങ്ങളോടൊപ്പം സാമ്പത്തികലാഭവും ഉണ്ടാകും. വളരെ സംതൃപ്തമായ ഒരു ദിവസത്തിലൂടെയായിരിക്കും താങ്കൾ കടന്നുപോകുന്നത്.

 മിഥുനം

മിഥുനം

സാമൂഹികമായ കാര്യങ്ങളുമായി ബന്ധപ്പെട്ടും മറ്റുള്ളവർക്കുവേണ്ടി പ്രയത്‌നിച്ചും ഇന്നത്തെ ദിവസത്തെ സംതൃപ്തമാക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. മറ്റുള്ളവരുടെ വികാരവിചാരങ്ങളെ മാനിക്കുകയും അവർക്കുവേണ്ടി നിലകൊള്ളുകയും ചെയ്യും.

ഉല്ലാസ യാത്രകളോ ബിസ്സിനസുമായി ബന്ധപ്പെട്ട യാത്രകളോ ഉണ്ടാകാം. തൊഴിൽ മേഖലയിൽ ധാരാളം അവസരങ്ങൾ താങ്കളുടെ മുന്നിൽ നിലകൊള്ളുന്നു. സാമ്പത്തികലാഭം സ്ഥാനക്കയറ്റം തുടങ്ങിയവയും കാണുന്നു.

 കർക്കിടകം

കർക്കിടകം

വളരെയധികം കർമ്മനിരതമായിരിക്കുന്ന ഒരു ദിവസമാണ്. പ്രതികൂലമായ പല സാഹചര്യങ്ങളെയും സ്വന്തം വരുതിയിൽ കൊണ്ടുവരുവാൻ താങ്കൾക്ക് കഴിയും. ഉണ്ടായേക്കാവുന്ന വിഷമസന്ധികളെ മുൻകൂട്ടി കാണുകയും അവയിൽനിന്നെല്ലാം ഒഴിഞ്ഞുമാറുകയും ചെയ്യും.

തൊഴിൽ മേഖലയിലും വൈജ്ഞാനിക മേഖലയിലും താങ്കളുടെ കൗശലാത്മക വൈദഗ്ദ്യം പ്രകടമാകും. സ്വന്തം സർഗ്ഗാത്മക കഴിവുകൾ എല്ലാ മേഖലകളിലും പ്രയോജനപ്രദമായി തിളങ്ങിനിൽക്കും.

 ചിങ്ങം

ചിങ്ങം

ആരുമായും വാദപ്രതിവാദങ്ങളും തർക്കങ്ങളും പല വിഷയങ്ങളിലും ഉണ്ടാകാം. അത്തരം സന്ദർഭങ്ങൾ ഒരിടത്തും എത്താതെ അങ്ങനെതന്നെ നീണ്ടുപോകും. മാനസ്സികമായ ഒരു പതനം അനുഭവപ്പെടാം.

എങ്കിലും സായാഹ്നത്തോടടുക്കുമ്പോൾ കാര്യങ്ങളെല്ലാം താങ്കൾക്ക് അനുകൂലമായി മാറും. മറ്റുള്ളവർ താങ്കളെ അനുകൂലിച്ച് നിലകൊള്ളും. ആദ്യമൊക്കെ വിഷയങ്ങളെല്ലാം താങ്കൾക്ക് പ്രതികൂലമായാണ് കാണുന്നതെങ്കിലും അന്തിമ വിജയം താങ്കളുടേതായിരിക്കും.

 കന്നി

കന്നി

ഉള്ളിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന പല വികാരവിചാരങ്ങളും ബാഹ്യമായി പ്രകടിപ്പിക്കപ്പെടുവാനുള്ള സാധ്യതയാണ് കാണുന്നത്. ഉടമസ്ഥ വസ്തുക്കളിലെല്ലാം അതിരുകടന്ന ഒരു അഭിനിവേശം തോന്നാം.

ചുറ്റുപാടുകളിലുള്ള എല്ലാ വിഷയങ്ങളിലും ആകൃഷ്ടമാകും. ഇച്ഛയ്‌ക്കൊത്തവണ്ണം കാര്യങ്ങൾ നീങ്ങുന്നില്ല എന്ന് കാണുകയാണെങ്കിൽ, മാനസ്സികമായ അസ്വസ്ഥത ഉണ്ടാകാം. സായാഹ്നത്തോടുകൂടി കൂടുതൽ തെളിഞ്ഞ ഒരു മാനസ്സികാവസ്ഥയിൽ എത്തിച്ചേരും.

 തുലാം

തുലാം

തൊഴിൽപരവും മറ്റ് ഔദ്യോഗികവുമായ മേഖലകളിൽ എടുത്തുപറയത്തക്ക നേട്ടങ്ങളാണ് നിലകൊള്ളുന്നത്. ബിസ്സിനസുമായും സാമ്പത്തിക കാര്യങ്ങളുമായും ബന്ധപ്പെട്ട് യോഗങ്ങളിലും മറ്റ് കൂടിയാലോചനകളിലും പങ്കെടുക്കാം.

മുടങ്ങിക്കിടക്കുന്ന പദ്ധതികളെ പുനരാവിഷ്‌കരിക്കാം. എല്ലാ കാര്യങ്ങളും താങ്കൾക്ക് അനുകൂലമായി നിലകൊള്ളും. മനസ്സിന്റെ പിരിമുറുക്കം അയയുകയും സ്വതന്ത്രമായ ഒരു മനോഭാവം പ്രകടമാകുകയും ചെയ്യും. വളരെയധികം കാര്യങ്ങൾ ചെയ്തുതീർക്കും. സായാഹ്നത്തിൽ കുടുംബാംഗങ്ങളോടൊപ്പം ആനന്ദവേളകൾ ആസ്വദിക്കും.

 വൃശ്ചികം

വൃശ്ചികം

തൊഴിൽ മേഖലയിൽ വളരെ കാലമായി നിലനിന്നുപോരുന്ന തിരക്കിന് അല്പം ശമനം ഉണ്ടാകാം. കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുവാൻ വേണ്ടുന്ന സമയം കണ്ടെത്തും. പങ്കാളിയുമായി ചേർന്ന് പല ഭാവി കാര്യങ്ങളെക്കുറിച്ചും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും.

എങ്കിലും മാനസ്സികമായ ചില അസ്വസ്ഥതകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. മൃദുസപീനമായിരിക്കണം വിഷയങ്ങളുടെ നേർക്ക് കൈക്കൊള്ളേണ്ടതെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുവാനുള്ള സാധ്യതയുണ്ട്. അത്തരം സന്ദർഭങ്ങളിൽ തികഞ്ഞ കരുതലുണ്ടായിരിക്കണം.

 ധനു

ധനു

സാധാരണയിൽനിന്നും വ്യത്യസ്തമായ ഒരു മനോഭാവത്തോടെയായിരിക്കും വിഷയങ്ങളെ കാണുവാൻ ശ്രമിക്കുന്നത്. സ്വാഭാവികതയ്ക്ക് വിരുദ്ധമായി കൂട്ടായ്മകളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറുകയും ഏതാന്തത പാലിക്കുകയും ചെയ്യാം. ഒരുമിച്ചുചേർന്ന് നടത്തുന്ന ഉദ്യമങ്ങളിൽ നിന്നെല്ലാം അകന്നുമാറി നിലകൊള്ളും.

സഹപ്രവർത്തകരുടെ അംഗീകാരം പല കാര്യങ്ങളിലും ലഭ്യമായിരിക്കുകയില്ല. പുതിയ തീരുമാനങ്ങൾ മറ്റുള്ളവർക്ക് സ്വീകാര്യമാകണമെന്നില്ല. സായാഹ്നം ഗുണദോഷസമ്മിശ്രമായിരിക്കും.

 മകരം

മകരം

ആവേശത്തോടും അഭിനിവേശത്തോടുമായിരിക്കും താങ്കളുടെ ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. കൂടുതൽ ഉല്പാദനക്ഷമതയോടും കാര്യക്ഷതയോടും തൊഴിൽ പ്രവർത്തനങ്ങൾ കൈക്കൊള്ളും.

വിദ്യാഭ്യാസ വൈജ്ഞാനിക മേഖലകളിൽ നിലകൊള്ളുന്നവർക്കും ഇന്നത്തെ ദിവസം കൂടുതൽ ഗുണകരമാകും. വിദാർത്ഥികൾക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം പൂർണ്ണമായും വ്യാപൃതമായിരിക്കുമെങ്കിലും, ആനന്ദവേളകൾക്കും വിനോദങ്ങൾക്കുമായി സായാഹ്നത്തിൽ സമയം കണ്ടെത്തും.

 കുംഭം

കുംഭം

തൊഴിലിനോട് കൂടുതൽ പ്രാമുഖ്യം തോന്നും. എല്ലാ കാര്യങ്ങളിലും അർപ്പണബോധത്തോടെ നിലകൊള്ളും. സഹപ്രവർത്തരിൽനിന്നും മേലധികാരികളിൽനിന്നും എല്ലാ തരത്തിലുള്ള പ്രചോദനങ്ങളും ഉണ്ടാകും.

പ്രവർത്തന മേഖലകളിൽനിന്നും വലിയ തോതിലുള്ള നേട്ടങ്ങളാണ് കാണുന്നത്. ഭയാശങ്കകൾ നിലകൊള്ളുന്ന ഉദ്യമങ്ങളിൽനിന്നും ഒഴിഞ്ഞുമാറുവാനുള്ള പ്രത്യേകമായ പ്രവണത ഉണ്ടായിരിക്കും. സായാഹ്നത്തിൽ ഗുണദോഷസമ്മിശ്രമായ ഒരു അന്തരീക്ഷമായിരിക്കും ഉണ്ടാകുക.

 മീനം

മീനം

വാദപ്രതിവാദങ്ങളിലും അനാവശ്യ തർക്കങ്ങളിലും ചെന്നുചാടുവാനുള്ള സാധ്യത കാണുന്നു. അത്തരം കാര്യങ്ങളിൽ ഒരിടവും എത്താതെ നിലകൊള്ളും. ഔദ്യേഗിക മേഖലയിൽ കൂടുതൽ വ്യാപൃതമായിരിക്കും.

സായാഹ്നത്തോടെ കാര്യങ്ങളെല്ലാം താങ്കൾക്ക് അനുകൂലമായി മാറും. വിശ്രമത്തിനും വിനോദത്തിനും വേണ്ടി സമയം കണ്ടെത്തും. കുടുംബാംഗങ്ങളുമായി ഉല്ലാസവേളകൾ പങ്കിടും.

English summary

ദിവസഫലം (3-9-2018 - തിങ്കൾ)

Know your daily fortune according to your zodiac sign , plan your day.
X
Desktop Bottom Promotion