For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസഫലം (9-8-2018 - വ്യാഴം)

|

അനുകൂലവും പ്രതികൂലവുമായ രണ്ട് വശങ്ങൾ എല്ലാ മാറ്റങ്ങളിലും നിലകൊള്ളുന്നു. ഗ്രഹാധിപന്മാർ ഏല്പിക്കുന്ന സ്വാധീനത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഓരോ രാശിയിലും നിലകൊള്ളുന്നവരിൽ ഓരോ ദിവസവും വ്യത്യസ്തമായാണ് പ്രകടമാകുന്നത്.9-8-2018 ലെ ദിവസഫലം വായിക്കൂ.

h

ജ്യേതിഷപ്രവചനങ്ങളിൽ പ്രതികൂലമെന്നത് മാറ്റങ്ങളെ നേരത്തേ കണ്ടറിഞ്ഞ് പരിതഃസ്ഥിതികളെ അനുകൂലമാക്കുക എന്നതാണ്. അത് നമുക്ക് സന്തോഷവും സംതൃപ്തിയും നൽകുന്നു. ഓരോ രാശിയിലും എത്തിച്ചേർന്നിരിക്കുന്ന ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

 മേടം

മേടം

ദുഷ്‌കരവും അത്ഭുത സംഭവങ്ങൾ നിറഞ്ഞതുമായ ഒരു ദിവസം! നിസ്സാര വിഷയങ്ങളിന്‌മേൽ സുഹൃത്തുക്കളുമായി വാക്കുതർക്കങ്ങൾ ഉണ്ടാകാം. എങ്കിലും അതിലെല്ലാം താങ്കൾ മുന്നിട്ട് നിലകൊള്ളും.

അതുപോലെതന്നെ മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം ചെയ്ത് പൂർത്തിയാക്കും. വളരെയധികം ശുഭപ്രതീക്ഷകളുടെയും വിജയസാധ്യതകളുടെയും ഒരു ദിവസമാണ്.

 ഇടവം

ഇടവം

കഠിനമായി അദ്ധ്വാനിച്ച് നേടിയെടുത്ത ധനം ആഡംബരങ്ങൾക്കുവേണ്ടി യാതൊരു നീക്കുപോക്കുമില്ലാതെ ചിലവഴിക്കുന്നതിനുള്ള സാധ്യത കാണുന്നു. അതുകൊണ്ട് ക്രെഡിറ്റ് കാർഡ് പോലെയുള്ള സൗകര്യങ്ങൾ വീട്ടിൽത്തന്നെ വച്ചിരിക്കുന്നത് നന്നായിരിക്കും എന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

സാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നത് ഇന്ന് അഭികാമ്യമല്ല. ബിസ്സിനസ് ഇടപെടലുകളിലും മറ്റ് പ്രതിബദ്ധതകളിലും സാമ്പത്തിക വ്യവഹാരങ്ങൾ ശ്രദ്ധയോടെയായിരിക്കണം. നിസ്സാരമായ വാഗ്ദാനങ്ങളിൽ സമ്പാദ്യം വഴുതിപ്പോകുവാനുള്ള സാധ്യതയുണ്ട്. അങ്ങനെയുണ്ടാകുന്ന നഷ്ടം ഒരുപക്ഷേ വളരെ വലുതുമായിരിക്കാം.

 മിഥുനം

മിഥുനം

അത്യധികം മാത്സര്യബോധമുള്ള താങ്കളുടെ പ്രകൃതം ഇന്ന് കൂടുതൽ കൂടുതൽ മെച്ചമാകുന്നതിന് സഹായിക്കാം. രണ്ടാമത്തെ ഏറ്റവും മികച്ചത് ഏതാണെന്നുപോലും താങ്കൾക്ക് അറിയില്ല. ഇതേ മാനസ്സികാവസ്ഥയുള്ള മറ്റ് ആളുകളെ കണ്ടുമുട്ടാൻ ഇടയാകുന്നത് താങ്കളെ കൂടുതൽ പ്രബലമാക്കും.

ഏറ്റവും മികച്ചതാകണമെന്ന ആഗ്രഹം നേട്ടമുണ്ടാക്കാൻ കഴിയുന്ന എല്ലാത്തിലും താല്പര്യം ജനിപ്പിക്കും. പുതിയ വിഷയങ്ങൾ പഠിക്കുവാനുള്ള സാധ്യതയുണ്ട്. താങ്കളുടെ പ്രയത്‌നങ്ങൾക്ക് ഇന്ന് ഫലപുഷ്ടി ഉണ്ടാകും.

 കർക്കിടകം

കർക്കിടകം

ഇന്നത്തെ ദിവസം വളരെ ശുഭകരമാണ്. എങ്കിലും അപ്രതീക്ഷിത ഭാഗ്യങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽപ്പോലും കുറച്ച് നാളുകൾക്കുശേഷം വളരെ മെച്ചപ്പെട്ട ഒരു മാനസ്സികാവസ്ഥയിൽ താങ്കൾക്ക് നിലകൊള്ളുവാൻ കഴിയുന്ന ദിവസമാണിന്ന്.

സഹകാരികളെ വളരെ നന്നായി കാണും, എന്നുമാത്രമല്ല അവർ തങ്ങളുടെ അംഗീകാരം പ്രകടിപ്പിക്കുകയും ചെയ്യും. തൊഴിൽ മേഖലയിലെ അന്തരീക്ഷം മെച്ചമെന്നാണ് ചിന്തിക്കുന്നതെങ്കിൽ, അതുപോല തന്നെയായിരിക്കും ഗൃഹാന്തരീക്ഷവും. സാമ്പത്തികനിലയും അത്ര മോശമായിരിക്കുകയില്ല.

 ചിങ്ങം

ചിങ്ങം

സ്വന്തം പ്രവർത്തികളിലൂടെ മറ്റുള്ളവർക്ക് പ്രചോദനമാകും എന്നത് ഒരു വശം. താങ്കളുടെ വാക്കുകൾ അനർഗ്ഗളമായി പ്രവഹിക്കും എന്നത് രണ്ടാമത്തെ വശം. രണ്ടും ഒരുപോലെ ഫലപ്രദമാണ്. ഗ്രഹാധിപന്മാരുടെ നേരിയ ഒരു സഹായം കാരണമായി, പ്രവർത്തികളെക്കാൾ കൂടുതലായി അവതരണത്തിലുള്ള വൈദഗ്ദ്യം പ്രകടിപ്പിക്കുന്ന സമയം താങ്കളുടെ വാക്കുകൾ പ്രാമുഖ്യം കൈക്കൊണ്ട് നിലകൊള്ളും.

തുറന്ന മനസ്സോടെ നിലകൊള്ളുന്നതും, ആശയവിനിമയ പ്രാപ്തിയെ മെച്ചപ്പെടുത്തുന്ന പുതിയ രീതികൾ പഠിക്കുന്നതും നല്ലൊരു ആശയമായി തോന്നാം. ആശയവിനിമയത്തിന് സാമർത്ഥ്യമുള്ള വ്യക്തികൾ, നൽകപ്പെടുന്ന ഏതൊരു അവസരത്തിലും കൂടുതൽ മികച്ച കാര്യക്കാരായിരിക്കും.

 കന്നി

കന്നി

പ്രചോദനങ്ങൾ അത്യധികമായിരിക്കാം എന്നാണ് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നത്. ഔന്നത്യമുള്ള ഒരു കലാകാരനെപ്പോലെ നിലകൊള്ളുവാൻ താങ്കളുടെ നൈപുണ്യങ്ങളും കഴിവുകളും സഹായിക്കും. സർഗ്ഗാത്മകതയെ പ്രവഹിക്കുവാൻ അനുവദിക്കുകയാണെങ്കിൽ, വാക്കുകൾ ജ്വലിക്കുന്നത് കാണുവാനാകും.

മാത്രമല്ല പാട്ടുപാടുവാനോ നൃത്തം ചെയ്യുവാനോ ഇന്ന് തുനിയുകയാണെങ്കിൽ, വേദിയെ ഇളക്കിമറിക്കുവാൻ താങ്കൾക്ക് കഴിയും. കലയും സാഹിത്യവും പ്രകടിപ്പിക്കുന്ന തരത്തിലുള്ള വിനോദങ്ങളിൽ ബന്ധപ്പെടുന്നത് ഗുണകരമാണെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

 തുലാം

തുലാം

ചില ദിവസങ്ങളിൽ ഉദ്ദേശിക്കുന്നതുതന്നെ താങ്കൾക്ക് ലഭിക്കുന്നു. എന്നാൽ മറ്റുചില ദിനങ്ങളിൽ ഒന്നുംതന്നെ ഉണ്ടാകുകയില്ല. ഉയർന്ന സ്ഥാനത്ത് നിലകൊള്ളുന്നവരുമായി ഇടപെടലുകൾ നടത്തുകയാണെങ്കിൽ, അത്തരത്തിലുള്ള ഒരു ദരിദ്ര ദിനമാണിതെന്ന് കാണാം.

ദർഘാസുകളും, ലേലങ്ങളുമൊക്കെ ഇന്ന് മാറ്റിവയ്ക്കുന്നത് ഉചിതമായിരിക്കും. കാത്തിരിക്കുക എന്ന് പറയുന്നത് ഒരുപക്ഷേ നല്ലൊരു നയമായിരിക്കാം. ഉടനടിയുള്ള വിജയത്തെ ഇന്ന് പ്രതീക്ഷിക്കേണ്ടതില്ല. വലിയ തോതിലുള്ള മുൻകരുതൽ എല്ലാ കാര്യങ്ങളിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്.

 വൃശ്ചികം

വൃശ്ചികം

രണ്ട് വർണ്ണങ്ങളിൽ താങ്കളിന്ന് നിലകൊള്ളും. താങ്കളുടെ ദിവസത്തിന്റെ ഒരു ഭാഗം ഗൃഹാതുരത്വവും ചിന്തയുംകൊണ്ട് നിറഞ്ഞിരിക്കും. അടുത്ത ഭാഗം നഷ്ടപ്പെട്ടുപോയ സമയത്തിന് പരിഹാരമുണ്ടാക്കുവാനുള്ള തീവ്ര പ്രയത്‌നത്തിലായിരിക്കും.

കഴിഞ്ഞകാല സംഭവങ്ങളുടെ പ്രതിരൂപങ്ങൾ മനസ്സിലേക്കുവന്ന് വിഷമിപ്പിക്കുവാൻ ഇടകൊടുക്കരുത്. കാരണം ചില നല്ല കാര്യങ്ങൾ കൈക്കൊള്ളുവാൻ വേണ്ടി മുന്നിൽ നിലകൊള്ളുന്നു.

 ധനു

ധനു

കുടുംബത്തോട് അത്യധികം അർപ്പിതമാണെന്നുള്ള ഒരു തോന്നൽ പെട്ടെന്ന് ഉണ്ടാകാം. താങ്കളുടെ ജീവിതത്തിന്റെ കാതലായ ഭാഗം സുഹൃത്തുക്കളും ബന്ധുക്കളുമാണ്. കുട്ടികളോട് സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നത് താങ്കൾക്ക് വലിയ സംതൃപ്തി കൊണ്ടുവരും. പങ്കാളിയോടൊപ്പം ഗുണകരമായ നിമിഷങ്ങൾ ചിലവഴിച്ചാലും.

 മകരം

മകരം

സ്വസ്ഥമായ കുറച്ച് സമയം നേടുവാനായെങ്കിൽ എന്ന് താങ്കൾ ആഗ്രഹിക്കാം. എന്നാൽ തിരക്കേറിയ താങ്കളുടെ സമയപ്പട്ടികയിൽ അത് വളരെ വിഷമകരമായിരിക്കും. ഇതുപോലെയുള്ള സമയങ്ങളിൽ, നേരാംവണ്ണം ചിന്തിക്കാൻപോലും ഒരാളിന് കഴിഞ്ഞെന്നുവരില്ല. വിഷയങ്ങളെ പ്രാമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിച്ച് താങ്കൾ കൈകാര്യം ചെയ്യും. സായാഹ്നമാകുമ്പോഴേക്കും, എല്ലാ പ്രയത്‌നങ്ങൾക്കും അതിന്റേതായ ഫലം ഉളവാകും. എല്ലാം വളരെ മൂല്യവത്തായിരുന്നു എന്ന ചിന്ത അപ്പോൾ താങ്കളിൽ വന്നുനിറയും.

 കുംഭം

കുംഭം

യാത്രകളിൽ താങ്കൾ ഇന്ന് ആശ്വാസം കണ്ടെത്തും. എന്നാൽ മറ്റുള്ളവരെക്കൂടി ഉൾപ്പെടുത്താൻ ചിന്തിക്കുകയാണെങ്കിൽ, അവരുടെ മോശപ്പെട്ട പ്രകൃതത്തെ അഭിമുഖീകരിക്കേണ്ടിവരും എന്ന കാര്യം ഓർമ്മിക്കുന്നത് നന്നായിരിക്കും. എങ്കിലും അതിൽപ്പോലും ഒരു നിറവ് താങ്കൾ കണ്ടെത്തും. അതാണ് താങ്കളിലെ പ്രബലമായ വശം. ഒരു ദൗർബല്യത്തെ എങ്ങനെ ശക്തമാക്കണമെന്ന് താങ്കൾക്കറിയാം.

 മീനം

മീനം

വാളുകൊണ്ട് കഷണങ്ങളാക്കുന്നതിനേക്കാൾ കൂടുതൽ തൃപ്തികരമാകുന്നത് തൂലികകൊണ്ട് കുത്തുന്നതായിരിക്കാം. മനസ്സിൽ ഇത്തരം ഔന്നദ്ധ്യ ചിന്തകൾ നിലനിറുത്തിക്കൊണ്ട്, സന്ദേഹരഹിതമായി നിലകൊള്ളുന്ന പ്രതിയോഗിയുടെമേൽ മാരകമായ അവതരണ ശൈലിയിലൂടെ ആക്രമണം അഴിച്ചുവിടുകയും, ശുദ്ധമായ ഹർഷോന്മാദവും കരഘോഷവും നേടിയെടുക്കുകയും ചെയ്യാം. അതിനോടൊപ്പം ഒഴുകിപ്പോകരുതെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.

English summary

daily-horoscope-09-08-2018

“Astrology is one of the oldest and most accurate tools known to mankind.”
X
Desktop Bottom Promotion