Just In
- 32 min ago Weekly Horoscope: മഹാഭാഗ്യം തലയ്ക്ക് മുകളില്‍ നില്ക്കുന്ന 7 നാള്, ഈശ്വരാധീനം കൂടെ
- 1 hr ago ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- 2 hrs ago രോഗങ്ങള്‍ അലട്ടും, ചികിത്സയ്ക്ക് ധാരാളം പണം ചിലവാകും; ബുധന്‍ നേര്‍രേഖയില്‍ സഞ്ചരിക്കുന്നത് ഇവര്‍ക്ക് വിനയാകും
- 3 hrs ago ഇടവത്തില്‍ വ്യാഴത്തിന്റെ അസ്തമയം; 12 രാശികള്‍ക്കും ഗുണദോഷ സമ്മിശ്ര ഫലം
Don't Miss
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- News അശാന്തിയുടെ താഴ്വരയായി പശ്ചിമേഷ്യ; തുറന്ന യുദ്ധം അകലെയല്ല, ഇറാഖിലെ ആക്രമണം നൽകുന്ന സന്ദേശം എന്ത്?
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Movies 'ദിലീപ് കുഴപ്പിച്ചിരുന്നു, എടീ എന്നൊന്നും വിളിക്കാൻ പറ്റില്ല, സീരിയലിനെ വിമർശിക്കാൻ തോന്നുമായിരുന്നു'
- Sports IPL 2024: സഞ്ജു പ്രതിഭ, 14 വയസ് മുതല്‍ അവനെ അറിയാം; ഇത്തവണ കപ്പ് രാജസ്ഥാനെന്ന് തരൂര്‍
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ദിവസഫലം (4-9-2018 - ചൊവ്വ)
മാറ്റങ്ങളുടെ അതിധ്രുത പ്രയാണത്തോടൊപ്പം നാമെല്ലാവരും ഭാവിയിലേക്കുള്ള പാതയിലാണ്. മുന്നിൽ നിലകൊള്ളുന്ന നേട്ടങ്ങളെയും കോട്ടങ്ങളെയും അടുത്തറിയുവാനും, ഏതൊക്കെയാണ് കൈക്കൊള്ളേണ്ടതെന്ന് തീരുമാനിക്കുവാനും ജ്യോതിഷപ്രവചനങ്ങൾ സഹായിക്കുന്നു. അങ്ങനെ പരിഷ്കാരങ്ങൾ നടത്തുവാൻ കഴിയുന്നതിലൂടെ സന്തോഷവും സംതൃപ്തിയും നാം ആർജ്ജിക്കുന്നു.
ഇന്നത്തെ ദിവസം ഓരോ രാശിയുടെയും മാർഗ്ഗത്തിൽ നിലകൊള്ളുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.04-09-2018 ലെ ദിവസഫലം
മേടം
വിവിധ ജോലികളിൽ വ്യാപൃതമായിരിക്കുവാനുള്ള സാധ്യതയാണ് കാണുന്നത്. കുടുബാംഗങ്ങളുടെ സന്തോഷത്തിനുവേണ്ടി വളരെയധികം സമയം ചിലവഴിക്കും. കാല്പനിക പ്രണയ താല്പര്യങ്ങളിൽ പ്രത്യേകമായ പുരോഗതി ഉണ്ടാകുമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.
പ്രണയബന്ധങ്ങളിൽ ഇതിനോടകം ബന്ധപ്പെട്ടിരിക്കുന്നവർക്ക് വരുവാനിരിക്കുന്നത് എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. സായാഹ്നം ഗുണദോഷസമ്മിശ്രമായിരിക്കും.
ഇടവം
തൊഴിൽ മേഖലയിലും മറ്റ് ഔദ്യേഗിക കാര്യങ്ങളിലും കണിശമായ നിലപാട് കൈക്കൊണ്ട് നിലകൊള്ളുവാനുള്ള സാധ്യതയാണ് കാണുന്നത്. പൊതുവെ ഈ രാശിക്കാർ അത്തരം മാനസ്സികാവസ്ഥ ഉള്ളവരാണെങ്കിലും, ആ ഭാവം അല്പം കൂടുതലായി ഇന്ന് പ്രകടമാകും. പങ്കാളിയുമായി വലിയ സ്വരച്ചേർച്ച ഉണ്ടായിരിക്കുവാനുള്ള സാധ്യതയില്ല. മദ്ധ്യാഹ്നശേഷം തൊഴിലിൽ വ്യാപൃതമായിരിക്കും. സായാഹ്നത്തിൽ ആനന്ദവേളകൾ ആസ്വദിക്കാം.
മിഥുനം
ശുഭകരമായ ഒരു ദിവസമെന്നാണ് കാണുന്നത്. സമാന മാനസ്സികാവസ്ഥയുള്ളവരുമായി സമയം ചിലവഴിക്കുവാനുള്ള സാധ്യതയുണ്ട്. ചെയ്യുന്ന തൊഴിലിൽ സമ്പൂർണ്ണത കൈവരിക്കുവാൻ പരിശ്രമിക്കും.
ഔദ്യോഗിക മേഖലയിലും ഭവനത്തിൽത്തന്നെയും എല്ലാ കാര്യങ്ങളിലും പൂർണ്ണത ഉണ്ടാകണമെന്ന് ചിന്തിക്കും. വളരെ പ്രായോഗികമായ ഒരു ദിവസമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.
കർക്കിടകം
പരോപകാരപ്രദമായ ഒരു മാനസ്സികാവസ്ഥയിൽ നിലകൊള്ളുമെന്ന് കാണുന്നു. മറ്റുള്ളവരുടെ വികാരവിചാരങ്ങളെയും ഭാവങ്ങളെയും പരിരക്ഷിക്കുന്നതിനായി സ്വന്തം വികാരങ്ങളെ പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിക്കും.
ഉല്ലാസയാത്രകൾ ഉണ്ടാകുവാനുള്ള സാധ്യത നിലനിൽക്കുന്നു. സ്വന്തം ഭാവവാഹാദികളെ സംരക്ഷിക്കുന്നതിനുവേണ്ടി പണം ചിലവഴിക്കുവാനുള്ള സാധ്യതയും ഇല്ലാതില്ല. പ്രിയപ്പെട്ടവർക്ക് പ്രത്യേക പരിഗണന നൽകും
ചിങ്ങം
സൗഭാഗ്യങ്ങൾ വാരി വിതറപ്പെടുന്ന ഒരു ശുഭദിനമെന്നാണ് കാണുന്നത്. ആഗ്രഹിക്കുന്നതുപോലെ സമ്പത്തും അധികാരവും ഒരുമിച്ച് എത്തിച്ചേരുവാനുള്ള സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽനിന്നും ബിസ്സിനസ് മേഖലയിൽനിന്നും ഉയർന്ന വരുമാനം പ്രതീക്ഷിക്കാം.
പ്രേമഭാജനത്തിനുവേണ്ടി പണം ചിലവഴിക്കാം. അതുപോലെ മറ്റ് ചിലവുകളും കാണുന്നു. അതിനാൽ ധനവിനിയോഗത്തിൽ കരുതലുണ്ടായിരിക്കണമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു.
കന്നി
എല്ലാ വിഷയങ്ങളിൽനിന്നും ഒഴിഞ്ഞുമാറി നിലകൊള്ളുവാനുള്ള പ്രവണത ഉണ്ടായിരിക്കും. അസുഖകരമായ പല അവസരങ്ങളും ഉണ്ടാകാം. എങ്കിലും അവയിൽനിന്നെല്ലാം മുക്തമാകുവാൻ വേണ്ടുന്ന പ്രയത്നം കൈക്കൊള്ളും.
എങ്കിലും ചില കാര്യങ്ങൾ അതിജീവിച്ച് നിലകൊള്ളുവാനുള്ള സാധ്യതയാണ് കാണുന്നത്. സായാഹ്നത്തോടെ ഈ ദിവസത്തിന് മംഗളകരമായ ഒരു ഭാവമായിരിക്കും ഉണ്ടായിരിക്കുക.
തുലാം
ആവേശത്തിന്റെയും ആനന്ദത്തിന്റേതുമായ ഒരു ദിവസമാണ്. ഇഷ്ടഭക്ഷണസമൃദ്ധി ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയായിരിക്കും. ജീവിതവൃത്തിയുമായി ബന്ധപ്പെട്ട് വളരെയധികം അവസരങ്ങൾ കാണുന്നു. അതിൽ ഏറ്റവും മെച്ചപ്പെട്ടത് തിരഞ്ഞെടുക്കും.
കാല്പനിക പ്രണയതാല്പര്യങ്ങളിലും നേട്ടങ്ങളാണ് കാണുന്നത്. വരുമാനവർദ്ധനവ് ഉണ്ടാകാം. തൊഴിൽ മേഖലയിൽ പുതിയ ആവിഷ്കാരങ്ങൾ പ്രതീക്ഷിക്കാം. സായാഹ്നത്തിൽ ആനന്ദവേളകൾ ആസ്വദിക്കും.
വൃശ്ചികം
ഭാഗ്യകടാക്ഷം പടിവാതിലോളം എത്തിനിൽക്കുന്ന ഒരു ദിവസമെന്ന് കാണുന്നു. താങ്കളുടെ ചിന്തയ്ക്കൊത്തവണ്ണം എല്ലാ കാര്യങ്ങളും നീങ്ങുവാനുള്ള സാധ്യതയുണ്ട്. സാമൂഹിക കാര്യങ്ങളിലും ഔദ്യോഗിക മേഖലയിലും തിരക്കിന്റെ ദിവസമായിരിക്കും.
ബിസ്സിനസ് കാര്യങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും. അതുമായി ബന്ധപ്പെട്ട യോഗങ്ങളിലും സംഭാഷണങ്ങളിലും ഇടപെടുവാനുള്ള സാധ്യതയും കാണുന്നുണ്ട്. എല്ലാ കാര്യങ്ങൾക്കും പൂർണ്ണത കൈവരിക്കുവാൻ കഴിയും.
ധനു
ശാരീരികമായും മാനസ്സികമായും തിരക്കേറിയ ഒരു അന്തരീക്ഷം ചുറ്റിലും നിലകൊള്ളുന്നതായി കാണുന്നു. ചിന്തയിൽ മുഴുകി നിലകൊള്ളുവാനുള്ള സാധ്യതയുണ്ട്. അതിലൂടെ ഒരു ആത്മസംശോധന ഉണ്ടാകാം. ഭവനം മോടി പിടിപ്പിക്കുന്നതിനും, പരിസരം മനോഹരമാക്കിത്തീർക്കുന്നതിനും പ്രാമുഖ്യം കൈക്കൊള്ളും.
താങ്കളുടെ സർഗ്ഗാത്മകമായ കഴിവുകൾ പല മേഖലകളിലും പ്രകടമായിരിക്കും. ഔദ്യോഗിക മേഖലയിൽ അവ പ്രശംസയ്ക്ക് കാരണമാകും. കുടുംബാംഗങ്ങളോടൊപ്പം സായാഹ്നം ആനന്ദകരമാക്കിമാറ്റും.
മകരം
സുഹൃത് സമ്മേളനങ്ങളിലും അതുപോലെ മറ്റ് സാമൂഹിക കൂട്ടായ്മകളിലും ബന്ധപ്പെടുവാനുള്ള സാധ്യത കാണുന്നു. ചിലവ് ചുരുക്കുവാനുള്ള സാഹചര്യങ്ങളും ഉണ്ടാകാം. എല്ലാ കാര്യങ്ങളെയും തികഞ്ഞ ഗൗരവത്തോടെയും കരുതലോടെയും ആയിരിക്കും വീക്ഷിക്കുന്നത്.
മറ്റുള്ളവരുടെ ഇടയിൽ ചിലവുചുരുക്കൽ സൽപ്പേര് നൽകുകയില്ലെങ്കിലും, ഭാവിയിൽ അത് ഗുണകരമായി മാറും. അതിനാൽ ധാരാളിത്തം വിട്ടൊഴിഞ്ഞ് നിലകൊള്ളുന്നത് അഭികാമ്യമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു. സായാഹ്നം ആനന്ദവേളകളാൽ പരിപൂരിതമായിരിക്കും.
കുംഭം
ദിവസത്തിന്റെ തുടക്കം അത്ര പ്രഭാപൂരിതം ആയിരിക്കണമെന്നില്ല. എന്നാൽ മുന്നോട്ട് പോകുന്തോറും കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടും. മദ്ധ്യാഹ്നത്തോടെ സന്തോഷത്തിനും സംതൃപ്തിയ്ക്കും കാരണമായേക്കാവുന്ന നേട്ടങ്ങൾ എല്ലാ മേഖലകളിലും ദർശിക്കുവാൻ കഴിയും.
അന്തിമ തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള മാനസ്സികാവസ്ഥ ഉണ്ടായിരിക്കണമെന്നില്ല. അത്തരം കാര്യങ്ങൾ ഉചിതമാണെന്ന് പിന്നീട് മനസ്സിലാകും.
മീനം
ജീവിതവൃത്തിയുമായി ബന്ധപ്പെട്ട് പല പുതിയ ആവിഷ്കാരങ്ങളും ഉണ്ടാകാം. ബിസ്സിനസ് പരമായ കാര്യങ്ങളിലും ഔദ്യോഗികമായ കാര്യങ്ങളിലും ലക്ഷ്യം കണ്ടെത്തുന്നതിനുവേണ്ടിയുള്ള പ്രയത്നങ്ങൾ കൈക്കൊള്ളും. തുടർന്നുകൊണ്ടിരിക്കുന്ന സംയുക്ത സംരംഭങ്ങൾ അവയുടെ ശരിയായ രൂപം ആർജ്ജിക്കും.
അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട യാത്രകൾ ഉണ്ടാകാം. കുടുംബാന്തരീക്ഷം പൊതുവെ തൃപ്തികരമായിരിക്കും.