Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
ദിവസഫലം (2-9-2018 - ഞായർ)
ഓരോ ദിവസവും വ്യത്യസ്തമായ മാറ്റങ്ങൾ നമ്മെ അനുഗമിക്കുന്നു. അവയിൽനിന്ന് അനുഗുണമായതും അല്ലാത്തതും വേർതിരിച്ചെടുക്കുവാനും കുറുക്കുവഴികളിലൂടെ മെച്ചമായതിനൊപ്പം നിലകൊള്ളുവാനും ജ്യോതിഷപ്രവചനങ്ങൾ നമ്മെ സഹായിക്കുന്നു. 2-09-2018 ലെ ദിവസഗഫലം വായിക്കൂ

അങ്ങനെ കൂടുതൽ പുരോഗതി ആർജ്ജിക്കുന്നതിലൂടെ സന്തോഷവും സംതൃപ്തിയും നമ്മിൽ നിറയുന്നു. ഓരോ രാശിയിലും ഇന്നത്തെ ദിവസം സംഭരിക്കപ്പെട്ടിരിക്കുന്ന ഫലങ്ങൾ എന്താണെന്ന് നോക്കാം.

മേടം
സാമ്പത്തിക വ്യവഹാരങ്ങൾ കാരണമായി പല വിഷയങ്ങളിലും വ്യാപൃതമായിരിക്കുവാനുള്ള സാധ്യത കാണുന്നു. എടുത്തുപറയത്തക്ക പ്രാമുഖ്യമായിരിക്കും അത്തരം കാര്യങ്ങളിൽ കൈക്കൊള്ളുന്നത്. എല്ലാ കാര്യങ്ങളിലും ഒരു കരുതൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
പങ്കാളി കാരണം മനസ്സുഖം കുറയുവാനുള്ള സാധ്യതയുണ്ട്. എങ്കിലും ഉദ്ദേശിക്കുന്ന കാര്യങ്ങൾ തടസ്സമില്ലാതെ നീങ്ങും. സായാഹ്നത്തിൽ വിനോദങ്ങളുമായി ബന്ധപ്പെട്ട് സന്തോഷവും സംതൃപ്തിയും ഉണ്ടായിരിക്കും.

ഇടവം
ധന സംബന്ധമായ കാര്യങ്ങളിൽ ഇടപെടാം. ഉല്ലാസയാത്രകൾ നടത്തുവാനുള്ള സാധ്യത കാണുന്നു.
ഭാവി പരിപാടികളെക്കുറിച്ച് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. കുടുംബാംഗങ്ങളുമായി ചേർന്ന് ഉല്ലാസ യാത്രകൾ നടത്തുവാനും, സംഗീതാസ്വാദനം, ചലച്ചിത്രാസ്വാദനം തുടങ്ങിയ വിനോദങ്ങളിൽ ബന്ധപ്പെടുവാനും സാധ്യതയുണ്ട്. സായാഹ്നം വളരെ സംതൃപ്തവും സന്തോഷകരവുമായിരിക്കും.

മിഥുനം
വളരെ മനോഹരമായ ഒരു ദിവസമാണെങ്കിലും എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും കാണുന്നില്ല. ഏകാന്തമായി സമയം ചിലവഴിക്കുവാനുള്ള താല്പര്യം ഉണ്ടാകാം. ചിന്താഗതികളിൽ മുഴുകി വിരസമായ സമയം തള്ളിനീക്കുമെങ്കിലും ഭാവി കാര്യങ്ങളെപ്പറ്റിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളും.
കുടുംബാംഗങ്ങൾ മുഖേന സ്വസ്ഥതക്കുറവ് അനുഭവപ്പെടുവാനുള്ള സാധ്യതയും ഇല്ലാതില്ല. ഗുണദോഷസമ്മിത്രമായ ഒരു സ്ഥിതിയായിരിക്കും സായാഹ്നത്തിൽ ഉണ്ടാകുക.

കർക്കിടകം
സർഗ്ഗാത്മകമായ കഴിവുകളിലൂടെ പല നേട്ടങ്ങളും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരിൽ സന്തോഷം തോന്നുമാറുള്ള വിജയം എല്ലാ മേഖലകളിലും പ്രകടമാകും. സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവരുടെയും പ്രശംസയ്ക്ക് പാത്രമാകും.
തൊഴിൽ മേഖലകളിൽ അനുഭവജ്ഞാനം കുറഞ്ഞ ആളുകൾക്ക് നേരിയ പോരായ്കൾ ഉണ്ടാകാം. എങ്കിലും അവയെല്ലാം വിജയകരമായിത്തന്നെ കലാശിക്കും.

ചിങ്ങം
ഭവനാന്തരീക്ഷം അത്ര സുഖകരമായി തോന്നുന്നില്ല. പല തരത്തിലുള്ള അസ്വസ്ഥതകളും കുടുംബാന്തരീക്ഷവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു.
ഒന്നിനുപുറകെ മറ്റൊന്ന് എന്ന രീതിയിൽ വിഷയങ്ങൾ അലട്ടിക്കൊണ്ടേയിരിക്കും. പ്രതികൂലമായ സാഹചര്യങ്ങളെ സംയമനത്തോടും പുഞ്ചിരിയോടും സമീപിക്കുന്നതായിരിക്കും ഉചിതം. ശാന്തമായ മനോനില പാലിക്കുന്നതിലൂടെ പ്രശ്‌നങ്ങളിൽനിന്നും വിട്ടൊഴിഞ്ഞ് നിലകൊള്ളുവാൻ സാധിക്കും.

കന്നി
വിരസമായ ഒരു ഭാവമായിരിക്കും ഇന്നത്തെ ദിവസം പകർന്നുനൽകുക. പല കാര്യങ്ങളിലും പ്രതികൂലമായ സ്ഥിതിയാണ് കാണുന്നത്.
പ്രിയപ്പെട്ടവരുടെ സ്‌നേഹവും വാത്സല്യവും ഉണ്ടാകുവാനുള്ള സാധ്യതയില്ല. ഒരു കാര്യങ്ങളിലും അസഹിഷ്ണുത ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗ്രഹാധിപന്മാർ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ വലിയ മനക്ലേശത്തിൽനിന്നും ഒഴിഞ്ഞുമാറുവാൻ കഴിയും. സായാഹ്നത്തോടുകൂടി കാര്യങ്ങൾ കുറേശ്ശെ മെച്ചപ്പെടും.

തുലാം
പുതിയ സംരംഭങ്ങൾ തുടങ്ങാൻ തികച്ചും അനുയോജ്യമായ ഒരു ദിവസമെന്നാണ് കാണുന്നത്. എല്ലാ തൊഴിൽ മേഖലകളിലും ബിസ്സിനസ് മേഖലകളിലും നിലകൊള്ളുന്നവർക്ക് അതാത് മേഖലകളിൽനിന്നും ധാരാളം പ്രയോജനങ്ങൾ ഉണ്ടാകും.
അങ്ങനെ സാമൂഹിക നിലവാരത്തിന് ഉയർച്ചയുണ്ടാകും. ചെറിയ ബിസ്സിനസ് സംരഭങ്ങളിൽ ബന്ധപ്പെട്ടിരിക്കുന്നവർക്കും ലാഭമുണ്ടാകുമെന്ന് കാണുന്നു. എന്തുകൊണ്ടും വളരെ ശുഭകരമായ ഒരു ദിവസമായിരിക്കും.

വൃശ്ചികം
വലിയ ഏറ്റക്കുറച്ചിലുകളൊന്നും ഇല്ലാതെയായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. മാനസ്സികമായ പിരിമുറുക്കം അനുഭവപ്പെടുവാൻ സാധ്യതയുള്ള പല സന്ദർഭങ്ങളും ഉടലെടുക്കാം.
പ്രതികൂലമായ അത്തരം സാഹചര്യങ്ങളിൽ ശാന്തമായ മനോനില കൈക്കൊണ്ട് നിലകൊള്ളേണ്ടിയിരിക്കുന്നു. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും സമയം ചിലവഴിക്കാം. സായാഹ്നത്തിൽ കുടുംബാംഗങ്ങളോടൊപ്പം ആന്ദവേളകൾ ആസ്വദിക്കാം.

ധനു
കഴിഞ്ഞകാല സംഭവങ്ങളെ അനുസ്മരിക്കുവാനും അങ്ങനെ ചിന്താഗതിയിൽ മുഴുകി നിലകൊള്ളുവാനും സാധ്യത കാണുന്നു. കലാവിരുന്നുകൾ ആസ്വദിച്ച് കാല്പനികമായ ഒരു ഭാവം കൈക്കൊള്ളാം.
സ്‌നേഹജീവിതത്തിൽ നേട്ടങ്ങളാണ് കാണുന്നത്. സാമ്പത്തിക കാര്യങ്ങളിൽ എടുത്തുപറയത്തക്ക പുരോഗതിയൊന്നും കാണുന്നില്ല. സായാഹ്നത്തിൽ കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസകരമായ വേളകൾ പങ്കിടും.

മകരം
വളരെ ശുഭകരമായ ഒരു ദിവസമെന്നാണ് കാണുന്നത്. കുടുംബ ബന്ധങ്ങളിലും തൊഴിൽ മേഖലയിലും ഗണനീയമായ നേട്ടങ്ങൾ നിലകൊള്ളുന്നു. നിക്ഷേപങ്ങളിൽനിന്നും മറ്റ് വിഭവങ്ങളിൽനിന്നും സാമ്പത്തികനേട്ടം ഉണ്ടാകും.
മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കുവാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളും. ഉത്തരവാദിത്തങ്ങളെക്കുറിച്ചും ആവശ്യകതകളെക്കുറിച്ചും വ്യക്തമായ ധാരണയിൽ എത്തിച്ചേരും. സായാഹ്നം ആനന്ദകരമായിരിക്കും.

കുംഭം
സാമൂഹികമായ കൂട്ടായ്മകളിൽ ഇടപെടുകയും പൊതുതാല്പര്യാർത്ഥം തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. നവീനമായ ആശയങ്ങൾ എല്ലാവരുടെയും നന്മയ്ക്കായി അവതരിപ്പിക്കും.
പുതുതായി കൈക്കൊള്ളുന്ന ആശയങ്ങളും പദ്ധതികളും എല്ലാവർക്കും സ്വീകാര്യമായിരിക്കും. ആകർഷണീയമായ ബാഹ്യഭാവം മറ്റുള്ളവരിൽ മതിപ്പുളവാക്കുന്നതിന് കാരണമാകും. സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവരുടെയും പ്രശംസ എല്ലാ കാര്യങ്ങളിലും ഉണ്ടാകും.

മീനം
ഭവനാന്തരീക്ഷത്തിൽനിന്നും ഉദ്ദേശിക്കുന്ന സന്തോഷവും സംതൃപ്തിയും ലഭിക്കുവാനുള്ള സാധ്യത കാണുന്നില്ല. പരിഹാരം കാണുവാൻ ശ്രമിക്കുന്ന പ്രശ്‌നങ്ങൾ കൂടുതൽ വിഷമകരമായി മാറാം.
ശാന്തമായ മനോനില പാലിക്കുകയും ചുറ്റുമുള്ള വിഷയങ്ങളിൽ മൃദുവായ സമീപനം അവലംബിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും. ശരിയായ ഇടപെടൽ അല്ല നടത്തുന്നതെങ്കിൽ നിസ്സാരമായ പ്രശ്‌നങ്ങൾ വലിയ ഗൗരവം ആർജ്ജിക്കുവാനുള്ള സാധ്യതയുണ്ട്. സായാഹ്നം ഗുണദോഷസമ്മിശ്രമായിരിക്കും.



Click it and Unblock the Notifications











