Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ജൂൺ മാസം കർക്കിടകരാശിക്കെങ്ങനെ
ജൂൺ മാസം കർക്കിടകരാശിക്ക് മിശ്രഫലമാണ് കൊണ്ടു വരുന്നത്.
ജൂൺ മാസത്തിൽ ആരോഗ്യം, തൊഴിൽ, പ്രണയം എന്നീ മേഖലകളിൽ കർക്കിടകരാശിക്കാർക്കുണ്ടാകുന്ന അനുഭവങ്ങൾ ഇവിടെ പ്രതിപാദിക്കുന്നു.
ജൂൺ മാസം കർക്കിടകരാശിക്ക് മിശ്രഫലമാണ് കൊണ്ടു വരുന്നത്. നന്മയും തിന്മയും ഒരുപോലെ അനുഭവപ്പെടാം. ജീവിതത്തിലെ ചില പ്രധാന സംഭവങ്ങൾ ഈ ജൂൺ മാസത്തിൽ നടക്കാനിടയുണ്ട്. അതിൽ ചിലത് ജീവിതത്തിനെ മാറ്റി മറിക്കാൻ തക്കവണ്ണം ശക്തിയുള്ളതാണ്. ചിലത് നിസ്സാരസംഭവങ്ങളും ആകാം. ജോലിയിൽ ഉണ്ടാകുന്ന ചില്ലറ പ്രശ്നങ്ങൾ പെട്ടെന്നു പരിഹരിക്കാൻ കഴിയും.

ജോലിയും കുടുംബവും ഒന്നിച്ച് കൊണ്ടു പോകാൻ നല്ല ശ്രമം വേണ്ടിവരും. രണ്ടിടത്തും ധാരാളം ശ്രദ്ധ ആവശ്യമാണ്. കൃത്യമായ ഒരു സമയക്രമം പാലിക്കുക. ജോലികൾ അവസാനനിമിഷത്തേക്ക് മാറ്റി വെക്കാതെ മുൻപേ തന്നെ ചെയ്തു തീർക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ കടുത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വരും. പലപ്പോഴും മറ്റുള്ളവരുടെ സഹായത്തിനു കാത്തുനിൽക്കാതെ സ്വയം ചെയ്തു തീർക്കേണ്ട അവസ്ഥ സംജാതമാകും. അപ്രതീക്ഷിതമായ സാമ്പത്തികലാഭം ഉണ്ടാകും.

ആരോഗ്യം
ആരോഗ്യത്തിന് നല്ല ശ്രദ്ധ കൊടുക്കേണ്ട സമയമാണ്. കഠിനമായ ജോലിഭാരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പലപ്പോഴും ജോലിസംബന്ധമായി പുറത്ത് നിന്നും ഭക്ഷണം കഴിക്കേണ്ടതായി വരും. ഇത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. കാൽസ്യത്തിന്റെ കുറവ് ഉള്ളതായി കാണുന്നു. അത് പരിഹരിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാതിരിക്കരുത്. നിയന്ത്രിച്ച് കൃത്യമായി കഴിക്കുക. അല്ലെങ്കിൽ ജോലിയെ ബാധിക്കാം. എല്ലാ ജോലിയും സ്വയം ചെയ്യാതെ പങ്കിട്ടുകൊടുത്ത് ചെയ്യുക. യോഗ പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് പറ്റിയ സമയമാണ്.

തൊഴിൽ
തൊഴിലിൽ മെച്ചങ്ങൾ ഉണ്ടാകുന്ന സമയമാണ്. ആരോഗ്യപ്രശ്നങ്ങൾ തൊഴിലിനെ അലട്ടാം. ഒരുപാട് ജോലികൾ ഏറ്റെടുക്കരുത്. ഒരു സമയം ഒരു ജോലി ചെയ്യുക. മേലധികാരി അദ്ധ്വാനം തിരിച്ചറിയാതെ വരാം. പക്ഷെ സ്വന്തം ജോലിയുടെ അംഗീകാരം മറ്റൊരാൾ തട്ടിയെടുക്കാതെ ശ്രദ്ധിക്കണം. മറ്റുള്ളവരെ ധൈര്യപൂർവം നേരിടണം. സ്വന്തം നിലപാട് വ്യക്തമാക്കാനുള്ള ചങ്കൂറ്റം പ്രദർശിപ്പിക്കണം. തൊഴിലിൽ തിളങ്ങാനുള്ള അവസരം ധാരാളം വന്നുചേരും. കുടുംബത്തിന്റെ പിൻതുണ ഏത് അവസ്ഥയേയും നേരിടാനുള്ള ആത്മവിശ്വാസം തരും.

സാമ്പത്തികം
സാമ്പത്തികകാര്യങ്ങളിൽ വൈകാരികമായി ചിന്തിക്കരുത്. ഒരു സാമ്പത്തിക വിദഗ്ധന്റെ ഉപദേശമനുസരിച്ച് മാത്രം പ്രവർത്തിക്കുക. ഈ കൊല്ലം മുഴുവനും സാമ്പത്തിക കാര്യങ്ങളിൽ ഒരു പുരുഷന്റെ സ്വാധീനം ഉള്ളതായി കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ ഈ സ്വാധീനം ഏറെ സഹായിക്കും. പഴയകാല നിക്ഷേപങ്ങൾ കാലം കൂടുന്ന സമയമാണ്. പുതിയ നിക്ഷേപങ്ങൾക്ക് ആകർഷകമെന്നു തോന്നുന്ന ഒരുപാട് അവസരങ്ങളുണ്ടാകും. കരുതലോടെ പ്രവർ്ത്തിക്കണം.
ഭാവിയെ കരുതി ഇന്നിനെ മറന്ന് ജീവിക്കരുത്. കുടുംബത്തിനു വേണ്ടി പണം ചിലവാക്കാൻ മടിക്കരുത്. പങ്കാളി വളരെ വിലപിടിപ്പുള്ള സമ്മാനം ആവശ്യപ്പെട്ടാൽ ഭാവിയിലേക്ക് ഒരു മുതൽക്കൂട്ട് ആവുന്നരീതിയിൽ എന്തെങ്കിലും . പങ്കാളിയുടെ സമ്മതത്തോടെ തന്നെ വാങ്ങിക്കുക

പ്രണയം
ഒറ്റയാൻമാർക്ക് നല്ല സമയമാണ്.ശാരീരികമായും മാനസികമായും നിങ്ങളെ ആകർഷിക്കുന്ന ഒരു വ്യക്തി ജീവിതത്തിലേക്ക് കടന്നുവരും.
വിവാഹിതർ കുടുംബവുമൊത്ത് ഉല്ലാസയാത്ര പോകാൻ ശ്രദ്ധിക്കുക. തമ്മിലുള്ള അടുപ്പം വളർത്താൻ ഇത് സഹായിക്കും. മനസ്സിനു സമാധാനം തരും.
ഭാഗ്യനിറങ്ങൾ- വെള്ളയും മറ്റ് ഇളം നിറങ്ങളും
ഭാഗ്യനമ്പറുകൾ-4,1,12,16



Click it and Unblock the Notifications

