പുരികത്തിനിടയില്‍ അകലം കൂടുതലോ, ഭാവി ഇങ്ങനെ

Posted By:
Subscribe to Boldsky

ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും ശരീരത്തിന്റെ അളവുകള്‍. എന്നാല്‍ രാശിപ്രകാരം നിങ്ങളുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ വരെ പറയാന്‍ സാധിക്കും. ചിലര്‍ക്ക് നല്ല ചിരിയായിരിക്കും ചിലരുടേത് നല്ല ഭംഗിയുള്ള മൂക്കായിരിക്കും ഇങ്ങനെ പോവുന്നു ഓരോരുത്തരുടേയും സ്‌പെഷ്യല്‍ ഫീച്ചേഴ്‌സ്. എന്നാല്‍ രാശിപ്രകാരം ഇതൊക്കെ നിങ്ങളുടെ പ്രത്യേകതകള്‍ ആണ്. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും ഓരോ പ്രത്യേകതയുണ്ട്. ശ്രദ്ധിച്ച് നോക്കിയാല്‍ അറിയാം ഒരേ രാശിക്കാര്‍ക്ക് ഉള്ള പ്രത്യേകതകള്‍. ഓരോരുത്തര്‍ക്കും സ്വന്തമായിട്ടുള്ള ഇത്തരം പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.

രാശിപ്രകാരം ഇത്തരത്തില്‍ ഓരോ മാറ്റങ്ങള്‍ ഓരോരുത്തരിലും ഉണ്ടാവുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഒരു കാരണവശാലും നിങ്ങളെ മോശക്കാരായി കാണിക്കാന്‍ വേണ്ടി ഉള്ളതല്ല എന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ രാശിപ്രകാരം നിങ്ങളുടെ ശരീരാകൃതി എങ്ങനെയെന്ന് നോക്കാം. എന്തൊക്ക നേട്ടങ്ങളും എന്തൊക്കെ കോട്ടങ്ങളും നിങ്ങള്‍ക്ക് ഇതിലൂടെ ഉണ്ട് എന്ന് നോക്കാം. ശ്രദ്ധിക്കേണ്ടത് ഓരോരുത്തര്‍ക്കും ഓരോ തരത്തിലാണ് ശരീരത്തിന്റെ ആകൃതിയും നിറവും എല്ലാം. എന്നാല്‍ രാശിപ്രകാരം അതിനെ ബന്ധിപ്പിക്കുമ്പോള്‍ ഒരിക്കലും അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനോ മോശക്കാരാക്കി ചിത്രീകരിക്കുന്നതിനോ ഉപയോഗിക്കരുത്.

 ഏരീസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ഏരീസ് (മാര്‍ച്ച് 21- ഏപ്രില്‍ 19)

ഈ രാശിക്കാര്‍ക്ക് നല്ല കൂര്‍ത്ത പുരികങ്ങള്‍ ആയിരിക്കും ഉണ്ടാവുക. മൂക്കും കവിളും എല്ലാം ഇത്തരത്തില്‍ തന്നെ ആയിരിക്കും. എന്നാല്‍ ഏരീസില്‍ ജനിച്ച സ്ത്രീകള്‍ക്ക് മുഖത്ത് ഫ്രക്കിള്‍ക് കാക്കപ്പുള്ളി എന്നിവ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇത് ഇവരെ കൂടുതല്‍ സുന്ദരിയാക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. എന്നാല്‍ പുരുഷന്‍മാര്‍ക്ക് ഭംഗിയില്ലാത്ത വളരെ വലിയ മൂക്കാണ് ഉണ്ടാവുക.

ടോറസ് (ഏപ്രില്‍ 20- മെയ് 20)

ടോറസ് (ഏപ്രില്‍ 20- മെയ് 20)

നല്ല കറുത്ത നിറമുള്ള കണ്ണുകളും കറുത്ത നീണ്ട മുടിയും ആയിരിക്കും ഇത്തരക്കാരുടെ പ്രത്യേകത. എന്നാല്‍ സ്ത്രീകളില്‍ ഏറ്റവും പ്രശ്‌നമെന്ന് കരുതി കണ്ട് വരുന്ന ഒന്നാണ് ഭാരം വര്‍ദ്ധിക്കുന്നത്. മാത്രമല്ല പലരിലും അനാവശ്യ രോമവളര്‍ച്ചയും കൂടുതലായിരിക്കും.

ജെമിനി (മെയ് 21- ജൂണ്‍ 20)

ജെമിനി (മെയ് 21- ജൂണ്‍ 20)

ഒരു ചെറിയ പാവക്കുട്ടിയുടേത് പോലെയുള്ള ഗുണങ്ങളായിരിക്കും ഇതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്നത്. എന്നാല്‍ ശരീരഭാരം കൂടുന്നതിനെ നിയന്ത്രിക്കാന്‍ പലപ്പോഴും നിങ്ങള്‍ക്ക് കഴിയുകയില്ല. എന്നാല്‍ പുരുഷന്‍മാര്‍ക്ക് കേശസംബന്ധമായ പ്രശ്‌നങ്ങള്‍ട ധാരാളം ഉണ്ടാവുന്നു.

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

ക്യാന്‍സര്‍ (ജൂണ്‍ 21- ജൂലൈ 22)

വളരെ എക്‌സ്പ്രസീവ് ആയിട്ടുള്ള ഫീച്ചേഴ്‌സ് ആയിരിക്കും ഇവര്‍ക്കുണ്ടാവുക. കവിളിലെ എല്ലുകള്‍ക്ക് പ്രത്യേക ഭംഗി ഉണ്ടാവുന്നു കണ്ണുകളും മറ്റും ഇവരിലേക്ക് ആകര്‍ഷണമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് സ്തനങ്ങള്‍ കൊണ്ടാണ്. കാരണം ഒന്നില്ലെങ്കില്‍ വലിയ നെഞ്ച് അല്ലെങ്കില്‍ താരതമ്യേന ചെറിയ നെഞ്ച് ആയിരിക്കും ഇവരുടെ ഏറ്റവും വലിയ പ്രശ്‌നം. പുരുഷന്‍മാര്‍ക്കാണെങ്കില്‍ വലിപ്പം കൂടിയ പല്ലുകളായിരിക്കും എന്നതാണ് മറ്റൊന്ന്.

ലിയോ (ജൂലൈ 23- ആഗസ്റ്റ് 23)

ലിയോ (ജൂലൈ 23- ആഗസ്റ്റ് 23)

പൂച്ചയുടേത് പോലുള്ള ഫീച്ചേഴ്‌സ് ആയിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ചെറിയ കാലുകളായിരിക്കും സ്ത്രീകള്‍ക്ക് ഉണ്ടാവുന്നത്. എന്നാല്‍ പുരുഷന്‍മാര്‍ക്കാവട്ടെ ചെറിയ വണ്ണം കുറഞ്ഞ കാലുകളും വലിയ ശരീരവുമായിരിക്കും ഉണ്ടാവുന്നത്. ഇത് പലരേയും അനാകര്‍ഷണീയമാക്കി മാറ്റുന്നു.

 വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 23)

വിര്‍ഗോ (ആഗസ്റ്റ് 23- സെപ്റ്റംബര്‍ 23)

തിളങ്ങുന്ന കണ്ണുകളും വളഞ്ഞ ചുണ്ടുകളും ഇവരുടെ ഭംഗി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് പ്രായം വളരെ കുറച്ചേ തോന്നുകയുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ മൂക്കിന്റെ കാര്യത്തില്‍ പല അപാകതകളും ഉണ്ടാവുന്നു. മാത്രമല്ല പുരുഷന്‍മാര്‍ക്കാണെങ്കില്‍ കവിള്‍ വളരെ വിളര്‍ച്ച ബാധിച്ചതു പോലെയായിരിക്കും.

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോ 23)

ലിബ്ര (സെപ്റ്റംബര്‍ 23- ഒക്ടോ 23)

ഓവല്‍ അല്ലെങ്കില്‍ ഹാര്‍ട്ട് ഷേപ്പ് മുഖമായിരിക്കും ഇവരുടേത്. മാത്രമല്ല നുണക്കുഴികള്‍ ഇവര്‍ക്കുണ്ടാവുന്നു. നല്ല ഭംഗിയുള്ള ചിരിയായിരിക്കും ഇത്തരക്കാര്‍ക്ക്. പഗ്ഗിന്റെ മൂക്ക് പോലെയായിരിക്കും ഇഴരുടെ മൂക്ക്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് താരതമ്യേന വളരെ ചെറിയ പാദങ്ങളായിരിക്കും.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 24- നവംബര്‍ 22)

സ്‌കോര്‍പിയോ (ഒക്ടോബര്‍ 24- നവംബര്‍ 22)

നല്ല ആകൃതിയും ലക്ഷണവും ഒത്ത പുരികമായിരിക്കും ഇത്തരക്കാര്‍ക്ക്. എന്നാല്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടേതിന് സമാനമായ കൈകളായിരിക്കും ഉണ്ടാവുക. ഇത് പലപ്പോഴും അനാകര്‍ഷകത്വം ഉണ്ടാക്കുന്നു. പുരുഷന്‍മാര്‍ക്കാകട്ടെ കാലുകള്‍ അകത്തേക്ക് വളഞ്ഞായിരിക്കും ഉണ്ടാവുക.

സാഗിറ്റേറിയസ് (നവംബര്‍ 23- ഡിസംബര്‍ 22)

സാഗിറ്റേറിയസ് (നവംബര്‍ 23- ഡിസംബര്‍ 22)

അത്‌ലറ്റിക്കിന്റേതിന് സമാനമായിരിക്കും ഇവരുടെ ശരീരം.ഭംഗിയുള്ളതും തിളങ്ങുന്നതുമായ കണ്ണുകളായിരിക്കും ഇവര്‍ക്കുണ്ടാവുക. എന്നാല്‍ ഭാരം ഇവര്‍ക്ക് നിയന്ത്രണാതീതമായി കൂടിക്കൊണ്ടേ ഇരിക്കും. പുരുഷന്‍മാര്‍ക്കാകട്ടെ പെട്ടെന്ന് പെട്ടെന്ന് മുടി കൊഴിഞ്ഞ് കഷണ്ടിയാവാനുള്ള പ്രവണത കൂടുതലായിരിക്കും.

കാപ്രിക്കോണ്‍ (ഡിസംബര്‍ 23- ജനുവരി 20)

കാപ്രിക്കോണ്‍ (ഡിസംബര്‍ 23- ജനുവരി 20)

താടിയെല്ലും കവിളും എല്ലാം നല്ല ആകര്‍ഷകമായതായിരിക്കും ഇവരുടേത്. ചുണ്ടുകള്‍ വളരെ വീതി കുറഞ്ഞതായിരിക്കും മാത്രമല്ല ബോഡി ഷേപ്പ് നല്ല അളവുകള്‍ ഒത്തതായിരിക്കും. എന്നാല്‍ ഇത്തരക്കാരായ പുരുഷന്‍മാര്‍ സ്ത്രീകളില്‍ നിന്നും അല്‍പം അകന്നു നില്‍ക്കുന്നതാണ് നല്ലത്. കാരണം ഇവര്‍ താരതമ്യേന സ്ത്രീകളെ അപേക്ഷിച്ച് ചെറുതായിരിക്കും.

അക്വാറിയസ് (ജനുവരി 21- ഫെബ്രുവരി 18)

അക്വാറിയസ് (ജനുവരി 21- ഫെബ്രുവരി 18)

കൂര്‍ത്ത ചെവികളും ചുണ്ടുകളും ആയിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. മാത്രമല്ല വിടര്‍ന്ന വിശാലമായ നെറ്റിത്തടമായിരിക്കും ഇവരുടേത്. എന്നാല്‍ സ്ത്രീകള്‍ക്കാവട്ടെ ഇവരുടെ തോളുകള്‍ വളരെ വിശാലമായിരിക്കും പക്ഷേ കഴുത്താകട്ടെ കുറുകിയതും ആയിരിക്കും. പുരുഷന്‍മാരാണെങ്കില്‍ മുടി നരക്കാനുള്ള സാധ്യത വളരെ ചെറുപ്പത്തിലേ ഉണ്ടാവുന്നു.

പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

പിസസ് (ഫെബ്രുവരി 19- മാര്‍ച്ച് 20)

നല്ല ഭംഗിയുള്ള ചിരിയുള്ളവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല കഥപറയുന്ന കണ്ണുകളായിരിക്കും കൂടാതെ മുടിയും നല്ലതായിരിക്കും. എന്നാല്‍ മുഖം വളരെ ചെറുതായിരിക്കും. എപ്പോഴും കുട്ടികളുടേതിന് സമാനമായ മുഖമായിരിക്കും ഇവരുടേത്. പുരുഷന്‍മാരാണെങ്കില്‍മുഖത്ത് ധാരാളം ചുളിവുകള്‍ ഉണ്ടാവാനാള്ള സാധ്യതയുണ്ട്. എന്നാല്‍ ഇവരുടെ ജീവിതത്തിന്റെ നല്ല കാലഘട്ടം വളരെ നേരത്തേ തന്നെ ആരംഭിക്കുന്നു.

English summary

How Zodiac Sign Can Define Your Body Feature

Do you know that individuals of each zodiac sign have a peculiar body feature that defines their personality? Well, find out what is the body feature that defines you, which is based on your zodiac sign!